sections
MORE

രാഹു - കേതു രാശി മാറ്റം ,സമ്പൂർണഫലം

HIGHLIGHTS
  • രാഹു കേതു മാറ്റം ഓരോ നക്ഷത്രക്കാർക്കും എങ്ങനെ?
rahu-ketu-transit-2020
SHARE

രാഹുവും കേതുവും പതിനെട്ടു മാസങ്ങൾക്കു ശേഷം രാശി മാറുകയാണ് . രാശി ചക്രത്തിൽ സദാ പ്രതിലോമമായി  സഞ്ചരിക്കുന്ന രാഹു കേതുക്കൾ  2020 സെപ്റ്റംബർ 23 ന് രാവിലെ 09.50ന്  രാശി മാറുകയാണ് . രാഹു മിഥുനത്തിൽ നിന്ന് ഇടവത്തിലേക്കും കേതു ധനുവിൽ നിന്ന് വൃശ്ചികത്തിലേക്കുമാണു മാറുന്നത്. രാഹു രാശി മാറുമ്പോഴും 2021 ഫെബ്രുവരി 3 വരെ മകയിരം നക്ഷത്രത്തിൽ തന്നെയായിരിക്കും സഞ്ചരിക്കുക. എന്നാൽ കേതു വൃശ്ചികത്തിലേക്കു മാറുന്നതിനൊപ്പം മൂലം നക്ഷതത്തിൽ നിന്നു തൃക്കേട്ടയിലേക്ക് എത്തും. തുടർന്ന് 2021 മെയ് മാസം രണ്ടാം തീയതി അനിഴത്തിലേക്കു സഞ്ചരിച്ചു തുടങ്ങും.  

രാഹു കേതുക്കളുടെ അടുത്ത രാശി മാറ്റം 2022 ഏപ്രിൽ 14 നാണ് . അന്ന്   രാഹു മേടത്തിലേക്കും കേതു തുലാത്തിലേക്കും കടക്കും.

ഇപ്പോഴത്തെ രാശി മാറ്റം അനുസരിച്ച് ഓരോ കൂറുകാർക്കും അനുഭവത്തിൽ വരാനിടയുമുള്ള  പൊതുഫലങ്ങൾ ഇവിടെ ചേർക്കുന്നു :

മേടക്കൂർ: (അശ്വതി , ഭരണി, കാർത്തിക 1/4 )

 കർമ്മരംഗത്ത് അപ്രതീക്ഷിത നേട്ടം. അധികാരകേന്ദ്രത്തിൽ നിലനിന്നിരുന്ന  മത്സരങ്ങൾ തരണം ചെയ്യും. കുടുംബത്തിൽ സമാധാന ശ്രമങ്ങൾക്കു നേതൃത്വം നൽകും. സന്താനത്തിന് അന്യദേശത്തു തൊഴിൽ ഔന്നത്യം. കാര്യസാധ്യങ്ങൾക്ക്  ഉറ്റവരിൽ നിന്നും ധനസഹായം ലഭിക്കും. സാങ്കേതിക മേഖലയിൽ തൊഴിൽ ലഭിക്കും . ജീവിതപങ്കാളിക്കു അനുകൂലസമയം.  വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും.സ്വഗൃഹം വിട്ടു താമസിക്കും. ശത്രുക്കൾക്കു മേൽ വിജയം കൈവരിക്കും. വ്യവഹാരം, മത്സരപ്പരീക്ഷകൾ തുടങ്ങിയവ യിൽ നിന്ന് വിജയം നേടും. കാർഷിക രംഗത്ത് നേട്ടം ഉണ്ടാകും.

ജനനതിയതി അനുസരിച്ചു ഏതു തൊഴിലിൽ ശോഭിക്കും

ഇടവക്കൂർ ( കാർത്തിക 3/ 4, രോഹിണി ,മകയിരം 1/ 2 )

തൊഴിൽപരമായ നേട്ടം. താത്ക്കാലിക ജോലി സ്ഥിരപ്പെടും. ഉന്നതസ്ഥാനീയരുമായി മികച്ച ബന്ധം സ്ഥാപിക്കുവാൻ സാധിക്കും. യാത്രകൾ വഴി നേട്ടങ്ങൾ കൈവരിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. ആരോഗ്യപരമായി നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. കുടുംബത്തോടൊപ്പം മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. വിദേശത്തു നിന്നും നാട്ടിൽ തിരിച്ചെത്താൻ സാധിക്കും. സുഹൃദ്‌സമാഗമം ഉണ്ടാകും. പൈതൃകസ്വത്ത് അനുഭവത്തിൽ വരും. ഭവന നവീകരണത്തിനു പണം ചെലവിടും. പണമിടപ്പാടുകളിൽ  കൃത്യത പുലർത്തും. അടുത്ത സുഹൃത്തുക്കളിൽ നിന്നുള്ള സഹായം പ്രതീക്ഷിക്കാം.

മിഥുനക്കൂർ ( മകയിരം 1/ 2 , തിരുവാതിര , പുണർതം 3/4 ):

മാനസികമായി നിലനിന്നിരുന്ന വിഷമതകൾ മാറും. ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കും. ഭൂമി വാങ്ങുവാനും ഗൃഹനിർമ്മാണം ആരംഭിക്കുവാനും യോഗമുള്ള കാലമാണ്. കടം നൽകിയ പണം തിരികെ ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് അനുകൂല സമയം. സഹ പ്രവർത്തകരുടെ സഹായം എല്ലാക്കാര്യത്തിലും ഉണ്ടാകും. ഉപരിപഠനത്തിനുള്ള സാഹചര്യങ്ങൾ ചേർന്ന് വരുന്ന സമയമാണ്. അർദ്ധസർക്കാർ സ്ഥാപനത്തിൽ സ്ഥാനക്കയറ്റം. തികച്ചും അവിചാരിതമായി ധനലാഭം പ്രതീക്ഷിക്കാം. 

കർക്കിടകക്കൂർ  ( പുണർതം 1/ 4, പൂയം, ആയില്യം ) :

ഔദ്യോഗികരംഗത്ത് നേട്ടം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ ഉണ്ടായിരുന്ന വിഷമതകൾ മാറും. ഷെയർ, ഊഹക്കച്ചവടം എന്നിവയിൽ നിന്ന് ധനലാഭം കൈവരിക്കും. മനസ്സുഖം വർധിക്കും. സാമൂഹിക പ്രവർത്തന രംഗത്ത് അംഗീകാരം തേടിയെത്തും. വ്യാപാര ബന്ധം ദൃഢമാകും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. വിവാഹമാലോചിക്കുന്നവർക്ക് ഉത്തമ ബന്ധം ലഭിക്കും. 

ചിങ്ങക്കൂർ ( മകം, പൂരം , ഉത്രം 1/ 4 )

പൊതുപ്രവർത്തനരംഗത്തു നേട്ടം കൈവരിക്കും. തൊഴിൽപരമായി നേരിട്ടിരിക്കുന്ന വിഷമതകൾ തരണം ചെയ്യും. വിവാഹമാലോചിക്കുന്നവർക്കു ഉത്തമ ബന്ധം ലഭിക്കും.  ഭക്ഷണ സുഖം വർധിക്കും.  ബന്ധു സമാഗമം ഉണ്ടാകും.  സാമ്പത്തികമായി പുരോഗതി പ്രതീക്ഷിക്കാം.  ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും.  വാഹനലാഭമുണ്ടാകും. സഹോദരങ്ങൾ മുഖേന സന്തോഷിക്കാനിടവരും.  കുടുംബത്തിൽ സമാധാനാന്തരീക്ഷം സംജാതമാകും. 

കന്നിക്കൂർ  (ഉത്രം 3/4, അത്തം, ചിത്തിര 1/2) :

കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്‌തി. വിദേശത്തു ജോലിക്കു ശ്രമിക്കുന്നവർക്കു അനുകൂല കാലമാണ്. മികച്ച സ്ഥാപനത്തിൽ നിന്നും മേന്മയുള്ള ഓഫർ ലഭിക്കാം. വാടകഗൃഹത്തിൽ നിന്നും മാറും. ക്യാമ്പസ് ഇന്റർവ്യൂവിൽ  മികച്ച ജോലി. വസ്തു തർക്കം ന്യായമായി പരിഹരിക്കും. ആഡംബരവസ്തുക്കൾ സമ്മാനമായി ലഭിക്കും. ഏജൻസി ഇടപാടിൽ ധനവരവ്. ഗൃഹം മോടിപിടിപ്പിക്കും. സന്താന ഗുണം ഉണ്ടാകും. നഷ്ടപ്പെട്ടെന്ന് കരുതിയ വസ്തുതകൾ തിരികെ ലഭി ക്കും. പഴയ വാഹനം മാറ്റി വാങ്ങുവാൻ സാധിക്കും. 

ജീവിതത്തിലെ പ്രധാന സംഭവങ്ങൾ എപ്പോൾ, എങ്ങനെ?

തുലാക്കൂർ ( ചിത്തിര 1/2 , ചോതി, വിശാഖം 3/ 4 )

പ്രാഫഷണൽകോഴ്‌സുകളിൽ ഉന്നത വിജയം. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും. തൊഴിൽ രംഗത്ത് ഉത്തരവാദിത്തം വർധിക്കും . പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. സന്താനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ നേട്ടം. ദൂര ദേശത്ത് ഉദ്ദിഷ്ട കാര്യ സാദ്ധ്യം . സാമ്പത്തിക  ബാദ്ധ്യതകൾ തീർക്കും. സന്താനങ്ങൾ മുഖേന മനഃ സന്തോഷം കൈവരിക്കും. ശത്രുപീഢ  കുറയും. ഉപരിപഠന ത്തിന്  സ്കോളർഷിപ്  ലഭിക്കും. വിവാഹത്തിനുണ്ടായിരുന്ന തടസ്സം മാറും. 

വൃശ്ചികക്കൂർ ( വിശാഖം 1/4, അനിഴം, തൃക്കേട്ട ) :

സാമ്പത്തിക ഭദ്രത കൈവരിക്കും . ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. ആഢംബര വസ്തുക്കൾക്കായി പണച്ചെലവ് ഉണ്ടാകും. ആഗ്രഹിച്ചിരുന്ന ജോലിക്ക്  നിയമന ഉത്തരവ് ലഭിക്കും. കുടുംബത്തിൽ നിലനിന്നിരുന്ന അസ്വസ്ഥകൾ വിട്ടൊഴിയും . സന്താനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനം ഉണ്ടാകും. ജീവിത പങ്കാളിക്ക് സർക്കാർ  ബഹുമതി ലഭിക്കാം. ഗവേഷണ  രംഗത്ത് അന്തർദേശീയ തലത്തിൽ  അംഗീകാരം. മാതൃസ്വത്തിന്റെ വീതം ലഭിക്കും 

ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം1/4 ) :

വിദേശ തൊഴിൽ ലാഭത്തിനു സാദ്ധ്യത . മനസ്സിനിണങ്ങിയ ഗൃഹ ലാഭം. സേനാവിഭാഗങ്ങളിൽ സ്ഥാനക്കയറ്റം. വാസ സ്ഥാനം വെടിഞ്ഞു താമസിക്കേണ്ടി വരും. വ്യാപാരം അഭിവൃദ്ധി പ്പെടും. വിവാഹ ആലോചനകളിൽ തീരുമാനമെടുക്കും.  കോടതി കളിൽ  നിലനിന്നിരുന്ന കേസുകൾ വിജയം കൈവരിക്കും. സാമ്പത്തിക പരമമായ മേൽഗതി കൈവരിക്കും. പ്രണയ ബന്ധങ്ങളിൽ അനുകൂല തീരുമാനം കൈക്കൊള്ളും. ബന്ധുജന സഹായം വർധിക്കും. 

മകരക്കൂർ ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ) :

സാമ്പത്തിക സ്ഥിതിയിൽ അപ്രതീക്ഷിത മുന്നേറ്റം. വിവാഹം ആലോചിക്കുന്നവർക്ക് മനസ്സിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. ശാരീരിക വിഷമതകൾ വിട്ടൊഴിയും. വിദേശതൊഴിൽ നേട്ടങ്ങൾ കൈവരിക്കും.  ഇരുചക്ര വാഹനം മാറ്റിവാങ്ങും . ഭാവന നിർമ്മാണം പൂർത്തീകരിക്കും. പണമിടപാടുകളിൽ നേട്ടം. രോഗ ദുരിതത്തിൽ നിന്ന്  ആശ്വാസം. പതിവിൽക്കൂടുതൽ യാത്രകൾ വേണ്ടി വരും. 

1196 സമ്പൂർണ മലയാള പുതുവർഷഫലം നിങ്ങൾക്കെങ്ങനെ?

കുംഭക്കൂർ ( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 ) : 

    

ബിസിനസ്സ് രംഗത്ത് നേട്ടം. വിദ്യാർത്ഥികൾക്ക് മികവ് പ്രകടിപ്പിക്കുവാൻ അവസരം ലഭിക്കും. വ്യവഹാരങ്ങളിൽ അനുകൂല വിധി ലഭിക്കും. സാമ്പത്തിക വിഷമതകൾ മാറും. യാത്രകൾ വഴി നേട്ടം കൈവരിക്കും. സേനാ വിഭാഗങ്ങളിൽ  ജോലി ലഭിക്കുവാൻ അവസരം. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ  ഏറ്റെടുക്കേണ്ടിവരും. വിവാഹ ആലോചനകളിൽ  അനുകൂല ബന്ധം ലഭിക്കും. മനസ്സിന് സന്തോഷം നൽകുന്ന വാർത്തക ൾ കേൾക്കുവാനിടവരും. അലസത വെടിയും. 

മീനക്കൂർ ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി )  

സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ലഭിക്കുവാൻ അവസരം. താത്ക്കാലിക ജോലി സ്ഥിരപ്പെടും. മനസ്സിൽ നിലനിന്നിരുന്ന വിഷമതകൾ വിട്ടൊഴിയും.  കടബാദ്ധ്യതകൾ  തീർക്കും. പണമിടപാടുകളിൽ കൃത്യത പുലർത്തും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള പരിശ്രമത്തിൽ വിജയം കാണും. നിലനിന്നിരുന്ന അഭിപ്രായ ഭിന്നതകൾ  ശമിക്കും. ആരോഗ്യ പരമായ വിഷമ തകൾ വിട്ടൊഴിയും . 

English Summary : Rahu Ketu Transit 2020 Prediction by Sajeev Shastharam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA