sections
MORE

കുജ വക്രം ; ഈ നാളുകാർ പ്രത്യേകം ശ്രദ്ധിക്കുക

HIGHLIGHTS
  • ചൊവ്വയുടെ രാശിമാറ്റം മൂലമുള്ള പൊതുഫലം
Mars-Transit-2020
SHARE

ഇപ്പോൾ വക്രഗതിയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കുജൻ (ചൊവ്വ) ഒക്ടോബർ നാലാം തീയതി പകൽ 10.50 ന് മേടം രാശിയിൽ നിന്ന് മീനത്തിലേക്കു കടന്നിരിക്കുന്നു. ഈ വർഷം  ഡിസംബർ 24 ന് പകൽ 10.30 ന് ചൊവ്വ തിരികെ മേടം രാശിയിൽ പ്രവേശിക്കും . ഈ വക്രഗതിക്കാലത്ത് ചൊവ്വ സഞ്ചരിക്കുന്നത് ബുധന്റെ നക്ഷത്രമായ രേവതിയിലാണ്. ഒക്ടോബർ  4 നും ഡിസംബർ 24 നും മധ്യേ  ഗണ്ഡാന്ത സന്ധിയിലൂടെയാവും കുജന്റെ സഞ്ചാരം എന്നും പറയാം .നവംബർ 15നു നേർഗതിയിൽ വരുന്നതിനു മുമ്പുള്ള മൂന്നു ദിവസങ്ങൾ, അതായത്  നവംബർ 12,13,14 തീയതികളിൽ കുജൻ മംഗളസ്തംഭനം എന്ന അവസ്ഥയിലായിരിക്കും. ഈ മൂന്നു ദിവസങ്ങളും ദോഷാധിക്യം ഉള്ള ദിനങ്ങളായിരിക്കും . 

ജനനതിയതി പ്രകാരം ഭാവി അറിയാൻ 

ഈ കാലത്തിനിടയിൽ ഒക്ടോബർ 20 മുതൽ നവംബർ 2 വരെയുള്ള ദിവസങ്ങളിൽ ബുധൻ വക്ര മൗഢ്യത്തിലുമായിരിക്കും.

ഒക്ടോബർ 20 മുതൽ നവംബർ 15 കാലയളവ് ഭാരതത്തിനും പ്രത്യേകിച്ച് കേരളത്തിനും അശുഭകരമായ ദിനങ്ങളായിരിക്കും നൽകുക.

പ്രകൃതി ദുരന്തങ്ങൾ, അപകടങ്ങൾ, കാലികമായ രാഷ്ട്രീയ പൊട്ടിത്തെറികൾ എന്നിവ ഈ കാലയളവിൽ സംഭവിക്കുന്നതിനു ഈ ഗ്രഹ സഞ്ചാരം ഇടവരുത്തും. ദേശീയശ്രദ്ധ ആകർഷിക്കുന്ന കലാ  സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിൽ പ്രശസ്തരായവർക്ക് രോഗദുരിതം, ദേഹവിയോഗം എന്നിവ സംഭിക്കാവുന്ന കാലം കൂടിയാണ്. രാജ്യങ്ങൾ തമ്മിൽ യുദ്ധത്തിന്റെ വക്കോളം എത്തുന്നതോ പരസ്പരം ആക്രമിക്കുന്നതോ ആയ സ്ഥിതിയും ഉണ്ടാവാം .

മകയിരം, ചിത്തിര, അവിട്ടം, ആയില്യം, തൃക്കേട്ട, രേവതി, പൂയം, അശ്വതി, ഭരണി, മകം, പൂരം നാളുകാർ  വളരെ കരുതലെടുക്കേണ്ട കാലമാണിത് .

കുജവക്രം മൂലം ഓരോ കൂറിലും ജനിച്ചവർക്ക് ഉണ്ടാകാനിടയുള്ള സാമാന്യ ഫലങ്ങൾ താഴെ ചേർക്കുന്നു: 

വിദ്യാഭ്യാസം, ജോലി എന്നിവയെക്കുറിച്ചുള്ള സമ്പൂർണ ഫലപ്രവചനം

മേടക്കൂറ്: (അശ്വതി , ഭരണി, കാർത്തിക 1/4 ) 

രോഗദുരിതസാധ്യത, അമിതവ്യയം. മനഃസംഘർഷം വർധിക്കും.

ഇടവക്കൂറ് (കാർത്തിക 3/ 4, രോഹിണി, മകയിരം 1/ 2 ) :  

മാനസിക സംഘർഷം വർധിക്കും. ജീവിതപങ്കാളിയുമായി അഭിപ്രായഭിന്നത ഉണ്ടാവാം. ധനപരമായ വൈഷമ്യം നേരിടാം .

മിഥുനക്കൂറ് ( മകയിരം 1/ 2 , തിരുവാതിര , പുണർതം 3/4 ): 

സ്വദേശം വിട്ടുനിൽക്കേണ്ടി വന്നേക്കാം. അനാവശ്യചിന്തകൾ വർധിക്കും. ജീവിതസുഖം വർധിക്കും. അവിചാരിത കാരണങ്ങളാൽ നിരാശ അധികമാകും.

കർക്കിടകക്കൂറ് (പുണർതം 1/ 4, പൂയം, ആയില്യം ) :  

ഉദ്ദേശ്യകാര്യങ്ങൾ സാധിക്കാത്ത അവസ്ഥയുണ്ടാകും. ആരോഗ്യസ്ഥിതി മോശമായിരിക്കും. മൂത്രായശ രോഗങ്ങൾ പിടിപെടാം. സർക്കാർ ജീവനക്കാർക്ക് മേലുദ്യോഗസ്ഥരുടെ അപ്രീതി. പണമിടപാടുകളിൽ നഷ്ടം സംഭവിക്കാം. ബിസിനസ്സിൽ നേരിയ എതിർപ്പുകൾ. ദാമ്പത്യ കലഹം അവസാനിക്കും.

ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/ 4):

അധികയാത്രകൾ വേണ്ടിവരും, ആരോഗ്യപരമായി പൊതുവേ അനുകൂലമല്ല. സാമ്പത്തികമായ വിഷമതകൾ അലട്ടും . ഭാര്യാഭർതൃ ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടാവാം. ജീവിതപങ്കാളിയുമായി മാനസിക അകൽച്ച നേരിടാം .

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2): 

 മറ്റുള്ളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്ക്കും. അവിചാരിത പണച്ചെലവ്ഉണ്ടാകും. ഏറ്റെടുത്തപ്രവത്തനങ്ങളിൽ അവിചാരിത തടസ്സം നേരിടാം.  തൊഴിലുടമകൾ, മേലധികാരികൾ എന്നിവരിൽ നിന്ന്   പ്രതികൂല  നടപടികൾ  പ്രതീക്ഷിക്കാം. 

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/ 4) 

സന്താനങ്ങൾക്കു രോഗാരിഷ്ടതകൾ ഉണ്ടാവാം. സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ ഉണ്ടാവാം. ധനപരമായി  പ്രതികൂല സ്ഥിതി. അലസത പിടികൂടും. ധനപരമായ ചെലവുകൾ വർധിക്കും.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട):

പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാറ്റിവയ്ക്കേണ്ടിവരും. വിവാഹ ആലോചനകളിൽ തടസ്സം നേരിടും. വാഹനത്തിന് അറ്റകുറ്റപ്പണികൾ വേണ്ടി വരാം. ബിസിനസിൽ ധനനഷ്ടം. ഭക്ഷണസുഖം കുറയും. ആരോഗ്യ പരമായ വിഷമതകൾ. വ്യവഹാരങ്ങളിൽ തിരിച്ചടികൾ പ്രതീക്ഷിക്കാം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4):  

അടുത്ത ബന്ധുക്കൾക്കു രോഗദുരിത സാധ്യത. പണമിടപാടുകളിൽ നഷ്ടം സംഭവിക്കുവാൻ സാധ്യതയുള്ളതിനാൽ അധിക ശ്രദ്ധ പുലർത്തുക. വ്യവഹാരത്തിൽ തിരിച്ചടികൾ നേരിടാം. അനാവശ്യ യാത്രകൾ വേണ്ടിവരും. തൊഴിലിൽ  പ്രതികൂല സ്ഥിതി ഉണ്ടാവാം. 

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): . മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത. തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ വിഷമം ഉണ്ടാക്കും. സഞ്ചാരക്ലേശം മൂലം ക്ഷീണം. കടബാധ്യത നേരിടും. കാലാവസ്ഥാജന്യ രോഗസാധ്യത. സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. 

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

ഭക്ഷണസുഖം ലഭിക്കും. മുൻപിൻ ചിന്തിക്കാതെ പ്രവർത്തിക്കുന്നതു മൂലം പ്രശ്നങ്ങളിൽ ചെന്നുചാടാം. സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല. അവർ മൂലം തൊഴിൽ രംഗത്തു പ്രശ്നങ്ങൾ ഉണ്ടാകുവാൻ സാധ്യത. ദേഹസുഖം കുറഞ്ഞിരിക്കും. 

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി): ബന്ധുക്കൾ തമ്മിൽ ഭിന്നത ഉണ്ടാവാം. ദാമ്പത്യപരമമായ പ്രശ്നങ്ങൾ നേരിടാം    . സാമ്പത്തികവിഷമതകൾ നേരിടും. പണം നൽകാനുള്ളവരിൽ നിന്ന് സമ്മർദം. സന്താനങ്ങൾക്ക് അരിഷ്ടത. വാഹനത്തിന്  അറ്റകുറ്റപ്പണികൾ വേണ്ടിവരും

English Summary : Mars Transit Prediction 2020 by Sajeev Shastharam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA