sections
MORE

ഈ നക്ഷത്രക്കാര്‍ക്ക് മികച്ച അവസരങ്ങളുടെ കാലം

HIGHLIGHTS
  • 2020 ഒക്ടോബർ 18 മുതൽ 24 വരെയുള്ള തൊഴിൽഫലം
Professional-Prediction-1200
SHARE

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)

ഞായറാഴ്ച അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. സുഹൃത്‌സമാഗമം ഉണ്ടാകാം. ചർച്ചകൾ ഫലവത്താകാം. തിങ്കളാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം കാണുന്നു. നഷ്ടം ഉണ്ടാകാം. അപകടഭീതിയുണ്ടാകാം. ശത്രുശല്യം കാണുന്നു. ബുധനാഴ്ച മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാകാം. ഉദരവൈഷമ്യം ഉണ്ടാകാം. സ്വസ്ഥത കുറയാം. പ്രവർത്തനമാന്ദ്യം ഉണ്ടാകാം. വെള്ളിയാഴ്ച പ്രഭാതത്തിൽ 8 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. അംഗീകാരം വർധിക്കാം. തൊഴിൽ ലാഭം ഉണ്ടാകാം.  

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)

ചൊവ്വാഴ്ച വരെ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. മത്സരവിജയം ഉണ്ടാകാം. തൊഴിലന്വേഷണങ്ങൾ ഫലവത്താകാം. ചർച്ചകൾ വിജയിക്കാം. ആരോഗ്യം മെച്ചപ്പെടാം. ബുധനാഴ്‌ച മുതൽ പ്രതികൂലം. കാര്യപരാജയം കാണുന്നു. മനപ്രയാസം കാണുന്നു. അപകടഭീതിയുണ്ടാകാം. വെള്ളിയാഴ്ച പ്രഭാതത്തിൽ 8 മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാകാം. ഉദരവൈഷമ്യം കാണുന്നു.  

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

ഞായറാഴ്ച പ്രതികൂലം. കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. ഉദരവൈഷമ്യം ഉണ്ടാകാം. യാത്രാ തടസം ഉണ്ടാകാം. തിങ്കളാഴ്ച മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. അംഗീകാരം വർധിക്കാം. മത്സര വിജയം ഉണ്ടാകാം. സുഹൃത്‌സമാഗമം കാണുന്നു. യാത്രകൾ ഫലവത്താകാം. ആരോഗ്യം മെച്ചപ്പെടാം. തൊഴിലന്വേഷണങ്ങൾ ഫലവത്താകാം. വെള്ളിയാഴ്ച പ്രഭാതത്തിൽ 8 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. അപകടഭീതിയുണ്ടാകാം. നഷ്ടം കാണുന്നു.   

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

ചൊവ്വാഴ്ച വരെ പ്രതികൂലം. കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. ശരീരസുഖം കുറയാം. യാത്രാതടസം ഉണ്ടാകാം. ഉദരവൈഷമ്യം ഉണ്ടാകാം. ബുധനാഴ്ച മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസങ്ങൾ മാറി കിട്ടാം. യാത്രകൾ ഫലവത്താകാം. ആരോഗ്യം മെച്ചപ്പെടാം. സുഹൃത്‌സമാഗമം ഉണ്ടാകാം.  

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)

ഞായറാഴ്ച വരെ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ധനയോഗം ഉണ്ടാകാം. അംഗീകാരം വർധിക്കാം. തിങ്കളാഴ്ച മുതൽ പ്രതികൂലം. കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. യാത്രാതടസം കാണുന്നു. ശരീരസുഖം കുറയാം. വെള്ളിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.  

കന്നി (ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)

ഞായറാഴ്ച പ്രതികൂലം. കാര്യപരാജയം കാണുന്നു. അഭിമാനക്ഷതം ഉണ്ടാകാം. നഷ്ടം കാണുന്നു. തിങ്കളാഴ്ച മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. അംഗീകാരം വർധിക്കാം. ബുധനാഴ്ച മുതൽ പ്രതികൂലം. കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. ഉദരവൈഷമ്യം ഉണ്ടാകാം. യാത്രാതടസം കാണുന്നു. പ്രവർത്തനമാന്ദ്യം ഉണ്ടാകാം.  

തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

ഞായറാഴ്ച അനുകൂലം. കാര്യവിജയം കാണുന്നു. ഇഷ്ടഭക്ഷണ സമൃദ്ധിയുണ്ടാകാം. ആരോഗ്യം മെച്ചപ്പെടാം. സമ്മാനലാഭം കാണുന്നു. തിങ്കളാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം കാണുന്നു. നഷ്ടം ഉണ്ടാകാം. അഭിമാനക്ഷതം ഉണ്ടാകാം. കലഹസാധ്യത ഉണ്ടാകാം. ബുധനാഴ്ച മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. അംഗീകാരം വർധിക്കാം. യാത്രകൾ ഫലവത്താകാം. ആരോഗ്യം മെച്ചപ്പെടാം. വെള്ളിയാഴ്ച പ്രഭാതത്തിൽ 8 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. പ്രവർത്തനമാന്ദ്യം ഉണ്ടാകാം.   

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)

ഞായറാഴ്ച പ്രതികൂലം. കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. അലച്ചിൽ കാണുന്നു. ധനതടസം ഉണ്ടാകാം. ചെലവ് വർധിക്കാം. തിങ്കളാഴ്ച മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. തടസങ്ങൾ മാറി കിട്ടാം. ആഗ്രഹങ്ങൾ നടക്കാം. ഇഷ്ടഭക്ഷണസമൃദ്ധിയുണ്ടാകാം. ആരോഗ്യം മെച്ചപ്പെടാം. ബുധനാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം കാണുന്നു. അഭിമാനക്ഷതം ഉണ്ടാകാം. കലഹസാധ്യത ഉണ്ടാകാം. വെള്ളിയാഴ്ച പ്രഭാതത്തിൽ 8 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. അംഗീകാരം വർധിക്കാം. ആരോഗ്യം മെച്ചപ്പെടാം. 

  

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)

ഞായറാഴ്ച അനുകൂലം. കാര്യവിജയം കാണുന്നു. ധനയോഗം ഉണ്ടാകാം. ബന്ധുസമാഗമം കാണുന്നു. തിങ്കളാഴ്ച മുതൽ പ്രതികൂലം. കാര്യതടസം കാണുന്നു. അലച്ചിൽ കാണുന്നു. ചെലവ് വർധിക്കാം. ധനതടസം ഉണ്ടാകാം. ശരീരസുഖം കുറയാം. ബുധനാഴ്ച മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ഇഷ്ടഭക്ഷണസമൃദ്ധിയുണ്ടാകാം. ആരോഗ്യം മെച്ചപ്പെടാം. യാത്രകൾ ഫലവത്താകാം. വെള്ളിയാഴ്ച പ്രഭാതത്തിൽ 8 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം കാണുന്നു. അഭിമാനക്ഷതം ഉണ്ടാകാം. മനപ്രയാസം കാണുന്നു.  

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)

ചൊവ്വാഴ്ച വരെ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. അംഗീകാരം വർധിക്കാം. യാത്രകൾ ഫലവത്താകാം. ആരോഗ്യം മെച്ചപ്പെടാം. ബുധനാഴ്ച മുതൽ പ്രതികൂലം. കാര്യതടസം കാണുന്നു. സ്വസ്ഥത കുറയാം. അലച്ചിൽ ഉണ്ടാകാം. ധനതടസം ഉണ്ടാകാം. ചെലവ് വർധിക്കാം. യാത്രാതടസം കാണുന്നു. വെള്ളിയാഴ്ച പ്രഭാതത്തിൽ 8 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഇഷ്ടഭക്ഷണസമൃദ്ധിയുണ്ടാകാം. ആരോഗ്യം മെച്ചപ്പെടാം.  

കുംഭം കുംഭക്കൂറ്(അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗം):

ഞായറാഴ്ച പ്രതികൂലം. കാര്യതടസം കാണുന്നു. ഉദരവൈഷമ്യം ഉണ്ടാകാം. പ്രവർത്തനമാന്ദ്യം ഉണ്ടാകാം. തിങ്കളാഴ്ച മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. അംഗീകാരം വർധിക്കാം. ബന്ധുസമാഗമം കാണുന്നു. തൊഴിലന്വേഷണങ്ങൾ ഫലവത്താകാം. വെള്ളിയാഴ്ച പ്രഭാതത്തിൽ 8 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസം കാണുന്നു. അലച്ചിൽ ഉണ്ടാകാം. ചെലവ് വർധിക്കാം. ധനതടസം കാണുന്നു.  

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

ഞായറാഴ്ച പ്രതികൂലം. കാര്യപരാജയം കാണുന്നു. നഷ്ടം ഉണ്ടാകാം. അപകടഭീതി കാണുന്നു. തിങ്കളാഴ്ച മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാകാം. ഉദരവൈഷമ്യം ഉണ്ടാകാം. സ്വസ്ഥത കുറയാം. പ്രവർത്തനമാന്ദ്യം ഉണ്ടാകാം. ബുധനാഴ്ച മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. അംഗീകാരം വർധിക്കാം. തൊഴിലന്വേഷണങ്ങൾ ഫലവത്താകാം. ധനയോഗം ഉണ്ടാകാം. ബന്ധുസമാഗമം കാണുന്നു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA