sections
MORE

അടുത്തയാഴ്ച നിങ്ങൾക്കെങ്ങനെ? സമ്പൂർണ വാരഫലം

HIGHLIGHTS
  • നവംബർ 15 മുതൽ 21 വരെയുള്ള ഫലം
weekly-prediction-november-15-to-21
SHARE

അശ്വതി  : രോഗദുരിത ശമനം. ജീവിതപങ്കാളിയിൽ  നിന്ന് ഉറച്ച പിന്തുണ. പ്രണയബന്ധിതർക്ക്  ഏതെങ്കിലും തരത്തിലുള്ള തടസങ്ങൾ  ഉണ്ടാകാം. അനിയന്ത്രിത കോപം പലപ്പോഴും ആപത്തായിത്തീരും. മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളിൽ  നിന്നു മോചനം. കുടുംബസമേതം യാത്രകൾ  നടത്തുവന്ന യോഗം . 

 ഭരണി : വിവാഹമാലോചിക്കുന്നവർക്ക്  അനുകൂല ഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവർക്ക്  മികച്ച ലാഭം. രോഗദുരിതങ്ങളിൽ  വിഷമിക്കുന്നവർക്ക്  ആശ്വാസം.  സ്വകാര്യ സ്ഥാപനങ്ങളിൽ  ജോലി ലഭിക്കും. ബന്ധുക്കൾ  വഴി വരുന്ന വിവാഹാലോചനകളിൽ  തീരുമാനമാകും. 

കാർത്തിക : ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ   വിജയിക്കുവാൻ  കഠിനശ്രമം വേണ്ടിവരും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ  സാധിക്കും. പണമിടപാടുകളിൽ  കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തിൽ  നവീകരണ പ്രവർത്തനങ്ങൾ  നടക്കും. 

രോഹിണി: വിവാദപരമായ പല കാര്യങ്ങളിൽ  നിന്നും മനസിന് സുഖം ലഭിക്കും. പൊതുപ്രവർത്തനത്തിൽ  മികച്ച വിജയം കൈവരിക്കും.വാഹനം വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കും . കഫജന്യ രോഗങ്ങൾ  പിടിപെടാം. മാനസിക പിരിമുറുക്കം വർധിക്കും. 

മകയിരം : ദാമ്പത്യ ജീവിതത്തിൽ  ചെറിയ പിണക്കങ്ങൾ  ഉടലെടുക്കും. മുതിർന്ന  ബന്ധുക്കൾക്ക്  അനാരോഗ്യം.മറ്റുള്ളവരുമായി കലഹങ്ങൾക്ക്  സാധ്യത. ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ   ഇടപെടേണ്ടിവരും. കാര്യ പ്രതിബന്ധം ,  അനാരോഗ്യം, തൊഴിൽ രംഗത്ത്  അരിഷ്ടതകൾ . 

തിരുവാതിര :  അപ്രതീക്ഷിത ധനനഷ്ടം നേരിടും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്പം കൂടി നീട്ടിവയ്ക്കുന്നതുത്തമം. ലഹരിവസ്തുക്കളിൽ  താല്പര്യം വർധിക്കും . വിലപ്പെട്ട രേഖകൾ  കൈമോശം വരാനിടയുണ്ട്. ബന്ധുജന സഹായത്തിനു ശ്രമിച്ചാൽ  വിജയിക്കുകയില്ല. 

പുണർതം : കാർഷിക  മേഖലയിൽ  പ്രവർത്തിക്കുന്നവർക്ക്  അവിചാരിത നഷ്ടം. ബന്ധുജന സഹായം ലഭിക്കും. അനുകൂലമായി ലഭിച്ചിരുന്ന പല കാര്യങ്ങളും കൂടുതൽ  വർധിച്ച  തോതിൽ  ലഭിക്കും. കുടുംബത്തിലെ മുതിർന്ന  അംഗത്തിന് രോഗാരിഷ്ടതയുണ്ടാകാനും സാധ്യത കാണുന്നു.

പൂയം : അപ്രതീക്ഷിത ചെലവുകൾ  വർധിക്കും. ധനകാര്യ സ്ഥാപനങ്ങളിൽ  നിന്ന് കടം വാങ്ങേണ്ടിവരും. വാഹനയാത്രകൾക്കിടയ്ക്ക് ധനനഷ്ടം സംഭവിക്കുവാൻ  സാദ്ധ്യത .  ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ഉപയോഗ്യവസ്തുക്കൾ  മോഷണം പോകാം. 

ആയില്യം : ബന്ധുക്കൾ  നിമിത്തം നേട്ടം.ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങൾക്ക്  അരിഷ്ടതകൾക്ക്  സാധ്യത. ഊഹക്കച്ചവടത്തിൽ  നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താല്ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും. ശാരീരികമായി അരിഷ്ടതകൾ  നേരിടും. ബിസിനസുകളിൽ  നിന്ന് മികച്ച നേട്ടം. 

മകം : ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം ഉണ്ടാകും. ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തിൽ  ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.ഇന്റര്വ്യൂവില് നേട്ടം കൈവരിക്കും. തൊഴിൽപരമായ നേട്ടം. പ്രേമബന്ധങ്ങളിൽ  ഏർപ്പെട്ടിരിക്കുന്നവർക്ക്  മുതിർന്നവരിൽ നിന്ന് അംഗീകാരം ലഭിക്കും. 

പൂരം :സന്താനഗുണമനുഭവിക്കും. ഉറ്റ സുഹൃത്തിന്റെ ഇടപെടല് മൂലം അപകടങ്ങളിൽ  നിന്നു രക്ഷ നേടും.നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കൾ  തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. പണച്ചെലവുള്ള കാര്യങ്ങളിൽ  ഏർപ്പെടും . പൊതുപ്രവർത്തന  രംഗത്തു പ്രവർത്തിക്കുന്നവർക്ക്  ജനസമ്മിതി.

ഉത്രം :ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം വർധിക്കും.   ഇന്ഷുറന്സ്, ചിട്ടി എന്നിവയിൽ  നിന്നു ധനലാഭത്തിനു സാധ്യത. മത്സരപ്പരീക്ഷ, ഇന്റര്വ്യൂ ഇവയിൽ  മികച്ച പ്രകടനം . 

അത്തം : അനുകൂല ഫലങ്ങൾ  ലഭിക്കുവാൻ  സാധ്യത യുള്ള വാരം. ഏതെങ്കിലും തരത്തിലുള്ള ധനലാഭമുണ്ടാകും. ഭക്ഷണസുഖം വർധിക്കും . കടങ്ങൾ  വീട്ടുവാൻ  സാധിക്കും. അന്യജനസഹായം ലഭിക്കും. ഏതുതരത്തിലുള്ള തടസങ്ങളും തരണം ചെയ്യുവാൻ  സാധിക്കും. 

ചിത്തിര : വിവാഹമാലോചിക്കുന്നവർക്ക്  മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വർധിക്കും.  ഇരുചക്ര വാഹനം വാങ്ങും. വ്യവഹാര വിജയം പ്രതീക്ഷിക്കാം. പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. 

ചോതി : കുടുംബ  സമേതം വിനോദപരിപാടികളിൽ  സംബന്ധിക്കും. സ്നേഹിക്കുന്നവരിൽ  നിന്ന് എതിർപ്പ്  നേരിടും. വ്യാപാരം, മറ്റു ബിസിനസ് എന്നിവയിൽ  ഏർപ്പെട്ടിരിക്കുന്നവർക്ക്  സാമ്പത്തിക വിഷമമുണ്ടാകും.ഒന്നിലധികം തവണ ദീര്ഘയാത്രകൾ  വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില് തിരിച്ചടികൾ  നേരിടും

വിശാഖം : ഇഷ്ടജനങ്ങൾക്ക്  തൊഴില്പരമായി മാറ്റം, അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്ഥല സന്ദർശനം . വിവാഹമാലോചിക്കുന്നവർക്കു മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. അനവസരത്തില് അന്യർ  ഇടപെടുന്നതു മൂലം കുടുംബത്തിൽ  ചില്ലറ പ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങൾക്ക്  ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത. 

അനിഴം : തൊഴിലന്വേഷകർക്ക്  അനുകൂല ഫലം. സഹായികളിൽ  നിന്നുള്ള ഇടപെടൽ  വഴി പെട്ടെന്നുള്ള കാര്യസാധ്യം. വിവാഹാലോചകൾ  തീരുമാനത്തിലെത്തും. കടങ്ങൾ  വീട്ടുവാനും പണയ ഉരുപ്പടികൾ  തിരിച്ചെടുക്കുവാനും സാധിക്കും. വ്യവഹാരങ്ങളിൽ  വിജയം നേടും.മേലുദ്യോഗസ്ഥരിൽ  നിന്ന് പ്രശംസ ലഭിക്കും. 

തൃക്കേട്ട : ഇരുചക്ര വാഹനമോടിക്കുന്നവർക്ക്  പരുക്കിനും വാഹനത്തിന് അറ്റകുറ്റപ്പണികൾക്കും   സാധ്യത. വിവാഹാലോചനകളിൽ തീരുമാനം കൈക്കൊള്ളും. യാത്രകൾ വേണ്ടിവരും. സാമ്പത്തിക വിഷമതകൾ . ബിസിനസ്സിൽ നേട്ടങ്ങൾ. മാനസിക ക്ഷമ കുറയും. ധൃതിയിൽ തീരുമാനങ്ങൾ എടുക്കരുത് .

  

മൂലം : അനാവശ്യ ചിന്തകൾ മനസ്സിനെ അലട്ടും, പൊതു പ്രവർത്തനത്തിൽ തിരിച്ചടികൾ, തലവേദന, പനി  എന്നിവയ്ക്ക് സാദ്ധ്യത , ബന്ധുഗുണം അനുഭവിക്കും. സഞ്ചാരക്ലേശം വർദ്ധിക്കും . കടബാദ്ധ്യത കുറയ്ക്കുവാൻ സാധിക്കും. ഭാഗ്യ പരീക്ഷണങ്ങളിൽ ധന നഷ്ടം , കർമ്മ രംഗത്ത് എതിർപ്പുകൾ, അപവാദം കേൾക്കുവാൻ യോഗം. 

പൂരാടം :  ബന്ധുക്കളെ സന്ദർശിക്കും . ഭൂമി, വീട് ഇവ വാങ്ങുവാനുള്ള അഡ്വാൻസ് നൽകും. കാലാവസ്ഥാജന്യ രോഗ സാദ്ധ്യത, മാതാവിന് അരിഷ്ടത. വിശ്രമം കുറവായിരിക്കും . ബിസിനസ്സിൽ ധന ലാഭം. സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത. യാത്രകളിൽ മുടക്കം. അലസത വർദ്ധിക്കും . സന്താനങ്ങളെകൊണ്ടുള്ള അനുഭവ ഗുണം വർദ്ധിക്കും. 

ഉത്രാടം :  തൊഴിൽപരമായ അധിക യാത്രകൾ, രോഗദുരിതത്തിൽ ശമനം, പൂർവിക സ്വത്തിന്റെ ലാഭം. സംസാരത്തിൽ അധിക ശ്രദ്ധ പുലർത്തുക . അടുത്ത സുഹൃത്തുക്കൾ വഴി ധന സഹായം. സന്താനങ്ങളുടെ ആരോഗ്യസ്ഥിതിയിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും.  പൊതു രംഗത്ത് പ്രശസ്തി വർദ്ധിക്കും. 

തിരുവോണം :   ശാരീരികവും മാനസികവുമായ വിഷമതകൾ. സന്താനങ്ങൾമൂലം വിഷമിക്കും .ബന്ധുക്കളുമായി കലഹം. സാമ്പത്തിക ക്ലേശം. സഹപ്രവർത്തകർ, അയൽവാസികൾ എന്നിവരിൽ നിന്ന് സഹായം. അനാവശ്യ വിവാദങ്ങളിൽ നിന്ന് അകന്നു നിൽക്കുക.   സുഹൃദ് സഹായം വർദ്ധിക്കും.

അവിട്ടം : വാഹനത്തിന് അറ്റകുറ്റപ്പണികൾ വേണ്ടിവരും ,യാത്രാവേളകളിൽ ധനനഷ്ടം, ഭവനത്തിൽ ശാന്തത കുറയും.  മനസ്സിനെ അനാവശ്യ ചിന്ത കൾ  അലട്ടും. ഭക്ഷണ സുഖം കുറയും, രോഗഭീതി.ഭവനത്തിൽ മരാമത്തു  പണികൾ.തൊഴിൽ പരമായ  തർക്കങ്ങൾ, വിവാഹആലോചന നടത്തുന്നവർക്ക് അനുകൂല ബന്ധങ്ങൾ ലഭിക്കും  . 

ചതയം : പുതിയ വസ്ത്ര ലാഭം.പണമിടപാടുകളിൽ നഷ്ടം, ബിസിനസ്സിൽ നേരിയ എതിർപ്പുകൾ, പൊതുപ്രവർത്തന വിജയം.  ഗൃഹ നിർമ്മാണത്തിൽ പുരോഗതി. ധനപരമായ നേട്ടങ്ങൾ,  വാഹനം മാറ്റിവാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കും. പണച്ചെലവ് അധികരിക്കും,  ശാരീരിക  ആരോഗ്യ വർദ്ധന . 

പൂരുരുട്ടാതി : ജീവിത പങ്കാളിയ്ക്ക് രോഗദുരിത സാദ്ധ്യത. തൊഴിൽപരമായ അലച്ചിൽ, പരീക്ഷാ വിജയം, തൊഴിൽ രംഗം പുഷ്ടിപ്പെടും . സഹോദര ഗുണം വർദ്ധിക്കും. സർക്കാർ ആനുകൂല്യങ്ങൾ  ലഭിക്കും. ഉദര രോഗ സാദ്ധ്യത, പിതൃജന ദുരിതം. ബിസിനസ്സിൽ ധനലാഭം. തൊഴിൽഭാരം മൂലം മനഃ സംഘർഷം. 

ഉത്രട്ടാതി : ബന്ധു ജന സന്ദർശനം, ഭൂമി വിൽപ്പനയിൽ തീരുമാനം . ഔഷധ സേവ വേണ്ടിവരും.ഉദര രോഗ സാദ്ധ്യത. പണമിടപാടുകളിൽ അബദ്ധങ്ങൾ സംഭവിക്കാം. വ്യവഹാരങ്ങളിൽ ഏർപ്പെടും.സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട് അലച്ചിൽ , പരീക്ഷകളിൽ വിജയം, പ്രണയബന്ധങ്ങളിൽ  നേട്ടം, ആരോഗ്യപരമായ വിഷമതകൾ ശമിക്കും . 

രേവതി :  മാതൃജനത്തിനുണ്ടായിരുന്ന രോഗത്തിന് ശമനം. സ്വഭവനം വിട്ട് ദൂര യാത്ര വേണ്ടിവരും. സുഹൃദ് സഹായം ലഭിക്കും. മാനസികമായ വിഷമതകളിൽ നിന്ന് വിടുതൽ. തൊഴിൽപരമായ മാറ്റങ്ങൾ, ഭൂമി- വാഹന വിൽപ്പന വഴി ധനലാഭം. സുഹൃത്തുക്കളുമായി വാഗ്വാദം സാദ്ധ്യത പൊതുപ്രവർത്തനത്തിൽ ചെറിയ തിരിച്ചടികൾ, കടങ്ങൾ വീട്ടുവാൻ സാധിക്കും .

English Summary : Weekly Star Prediction by Sajeev Shastharam / November 15 to 21

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA