sections
MORE

ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? കാണിപ്പയ്യൂർ

HIGHLIGHTS
  • വൃശ്ചികം ആരംഭിക്കുന്ന ഈ ആഴ്ച നിങ്ങൾക്കെങ്ങനെ ?
Weekly-Prediction-by-Kanippayyur-1200
SHARE

അശ്വതി:

വർഷങ്ങൾക്കു ശേഷം തറവാട്ടിൽ താമസിക്കാനിടവരും. സഹകരണ പ്രസ്ഥാനങ്ങളുടെ സാരഥ്യം ഏറ്റെടുക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും ഉണ്ടാകും. വാഹനാപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെടും.

ഭരണി:

പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കും. നൂതന കൃഷിസമ്പ്രദായം ആവിഷ്കരിക്കും. ഉദാസീന മനോഭാവത്താൽ ഉപരിപഠനം ഉപേക്ഷിക്കും. വാഹനം മാറ്റിവാങ്ങും. സമർപ്പിക്കുന്ന പദ്ധതികൾക്ക് അംഗീകാരം ലഭിക്കും.

കാർത്തിക:

അസാധാരണ വ്യക്തിത്വമുള്ളവരെ പരിചയപ്പെടും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. അധികച്ചെലവു നിയന്ത്രിക്കണം. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യവും ഉണ്ടാകും.

രോഹിണി:

സാമ്പത്തികസഹായം ചെയ്തുകൊടുത്തവരിൽനിന്നു വിപരീത പ്രതികരണങ്ങൾ വന്നുചേരുന്നതിൽ മനോവിഷമം ഉണ്ടാകും. സുഹൃത്തിന്റെ ഉപദേശത്താൽ ഹ്രസ്വകാല പദ്ധതിയിൽ പണം നിക്ഷേപിക്കും. ചുമതലകൾ വർധിക്കും.

മകയിരം:

ബന്ധുവിനു സാമ്പത്തികസഹായം ചെയ്യും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ സാധിക്കും. പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കാനുള്ള അനുമതി ലഭിക്കും. ആശ്രയിച്ചു വരുന്നവർക്ക് അഭയം നൽകും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.

തിരുവാതിര:

ഗൃഹനിർമാണം തുടങ്ങിവയ്ക്കും. വാഗ്വാദങ്ങളിലും വ്യവഹാരങ്ങളിലും വിജയിക്കും. സഹോദര, സുഹൃദ് സഹായത്താൽ വിവാഹത്തിനു തീരുമാനമാകും. വാതരോഗപീഡകൾക്കു വിദഗ്ധപരിശോധന വേണ്ടിവരും.

പുണർതം:

ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ജോലിസമ്മർദം വർധിക്കും. സംഘടനാ പ്രവർത്തനങ്ങൾക്കു സാരഥ്യസ്ഥാനം വഹിക്കാനിടവരും.

പൂയം:

ചെയ്യാത്ത കുറ്റത്തിനു പഴി കേൾക്കേണ്ടിവരും. വിദേശ ഉദ്യോഗത്തിന് അവസരം ലഭിക്കും. സുഹൃത്തിന്റെ മകളുടെ വിവാഹത്തിനു സാമ്പത്തികസഹായം ചെയ്യും. സാമ്പത്തികക്ലേശം ഉണ്ടാകും.

ആയില്യം:

ആശ്രയിച്ചു വരുന്നവർക്കു സാമ്പത്തികസഹായം ചെയ്യും. കുടുംബതർക്കങ്ങൾക്കു ശാശ്വതപരിഹാരം കണ്ടെത്തും. മക്കളുടെ ഉയർച്ചയിൽ അഭിമാനവും ആശ്വാസവും തോന്നും. കൂട്ടുകച്ചവടത്തിൽനിന്നു പിന്മാറും.

മകം:

കൃഷിമേഖലയിൽ നൂതന സമ്പ്രദായം ആവിഷ്കരിക്കും. മക്കളുടെ അഭിവൃദ്ധിയിൽ സന്തോഷവും അഭിമാനവും തോന്നും. സഹൃദയസദസ്സിൽ അംഗീകാരം ലഭിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവുമുണ്ടാകും.

പൂരം:

മാതാവിന് അഭിവൃദ്ധിയുണ്ടാകും. വിദേശ ഉദ്യോഗം നഷ്ടപ്പെടാനിടയുണ്ട്. ഊഹക്കച്ചവടത്തിൽ നഷ്ടം സംഭവിക്കും. ഉന്നതരുമായി കലഹത്തിനു പോകരുത്. ഉപരിപഠനത്തിനു തടസ്സങ്ങൾ അനുഭവപ്പെടും.

ഉത്രം:

ബന്ധുസഹായത്താൽ വീടു വാങ്ങും. മംഗളകർമങ്ങളിൽ പങ്കെടുക്കും. ആധ്യാത്മിക പ്രവൃത്തികളിൽ താൽപര്യം വർധിക്കും. മനസ്സാന്നിധ്യം കൈവിടാതെ പ്രവർത്തിച്ചാൽ തൊഴിൽപരമായ തടസ്സങ്ങൾ തരണം ചെയ്യാനാകും.

അത്തം:

സഹപാഠികളെ കാണാനും പൂർവകാല സ്മരണകൾ പങ്കുവയ്ക്കാനും അവസരമുണ്ടാകും. വ്യാപാര, വ്യവസായ മേഖലകളിൽ പുതിയ ആശയം പ്രാവർത്തികമാക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവുമുണ്ടാകും.

ചിത്തിര:

ഏറെനാളായി ശ്രമിച്ചുവരുന്ന ഔദ്യോഗിക യാത്രയ്ക്ക് അനുമതി ലഭിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടപ്പിൽ വരുത്താൻ സാധിക്കുന്നതിൽ ആശ്വാസം തോന്നും. കക്ഷിരാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിച്ച് ജോലിയിൽ പ്രവേശിക്കും.

ചോതി:

അശ്രാന്തപരിശ്രമത്താൽ ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും. സുഹൃത്തിന്റെ സഹായത്താൽ ഗൃഹനിർമാണം പൂർത്തീകരിക്കും. ജോലിയുപേക്ഷിച്ചു വ്യാപാരം തുടങ്ങും. പൂർവികസ്വത്ത് വിൽക്കാൻ തയാറാകും.

വിശാഖം:

ഉദാസീന മനോഭാവത്താൽ പ്രവർത്തനമേഖലകളിൽ അപര്യാപ്തതകളും തന്മൂലം സാമ്പത്തികക്ലേശവും ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. ദാമ്പത്യ ഐക്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

അനിഴം:

പുതിയ വിദ്യ ആർജിക്കാൻ അവസരമുണ്ടാകും. വിദഗ്ധോപദേശം തേടാതെ വ്യാപാരമേഖലയിൽ പണം മുടക്കരുത്. മേലധികാരികളോടു വാക്കുതർക്കത്തിനു പോകരുത്. തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

തൃക്കേട്ട:

വസ്തു, വാഹന ക്രയവിക്രയങ്ങളിൽ ലാഭം കുറയും. വിദേശത്തു വ്യാപാരത്തിലേർപ്പെട്ടവർക്ക് അത് ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടാകും. ഗൃഹനിർമാണത്തിനു തുടക്കം കുറിക്കും. മാതാപിതാക്കളെ അനുസരിക്കുന്നതിൽ ആത്മാഭിമാനം തോന്നും.

മൂലം:

ഏറ്റെടുത്ത പദ്ധതികൾ സഹപ്രവർത്തകരുടെ സഹായത്താൽ സമയബന്ധിതമായി പൂർത്തീകരിക്കും. ചികിത്സയ്ക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ പണം ചെലവാകും. കുടുംബത്തിൽ സമാധാനവും ദാമ്പത്യ ഐക്യവും ഉണ്ടാകും.

പൂരാടം:

നിരപരാധിത്വം തെളിയിക്കും. പണം തിരികെ ലഭിക്കാൻ നിയമസഹായം തേടും. വിദഗ്ധോപദേശം തേടാതെ രേഖകളിൽ ഒപ്പുവയ്ക്കരുത്. അഗ്നി, ആയുധം, ധനം, വാഹനം എന്നിവ കൈകാര്യം ചെയ്യുമ്പോൾ വളരെ സൂക്ഷിക്കണം. പിതാവിന് അഭിവൃദ്ധിയുണ്ടാകും.

ഉത്രാടം:

വ്യവഹാരവിജയമുണ്ടാകും. ഗൃഹനിർമാണം തുടങ്ങിവയ്ക്കും. പുതിയ വാഹനം വാങ്ങും. ഊഹക്കച്ചവടത്തിൽ നഷ്ടം സംഭവിക്കും. വിജ്ഞാനം ആർജിക്കാനും പകർന്നുകൊടുക്കാനും അവസരമുണ്ടാകും.

തിരുവോണം:

ആരോഗ്യം തൃപ്തികരമായിരിക്കും. വ്യാപാര, വ്യവസായ മേഖലകളിൽ വളർച്ചയുണ്ടാകും. അന്യദേശത്തേക്ക് ഔദ്യോഗിക യാത്ര പുറപ്പെടും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമുണ്ടാകും.

അവിട്ടം:

വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. ആഗ്രഹസാഫല്യത്തിന് അശ്രാന്തപരിശ്രമം വേണ്ടിവരും. ആശയവിനിമയങ്ങളിൽ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം. സംഘടനാ പ്രവർത്തനങ്ങൾക്കു സാരഥ്യസ്ഥാനം വഹിക്കും.

ചതയം:

യാത്രാവേളയിൽ പണവും വിലപ്പെട്ട രേഖകളും നഷ്ടപ്പെടാനിടയുണ്ട്. എല്ലാ കാര്യങ്ങൾക്കും പ്രതിസന്ധികൾ വന്നുചേരുന്നതിനാൽ വിഷമമുണ്ടാകും. ചുമതലകൾ വർധിക്കും. അസ്ഥാനത്തുള്ള വാക്പ്രയോഗം ആപത്താകും.

പൂരുരുട്ടാതി:

വീടു വയ്ക്കാനുള്ള സ്ഥലം വാങ്ങും. ആത്മവിശ്വാസം വർധിക്കും. കർമമേഖലയിൽ പ്രതികൂല സാഹചര്യങ്ങൾ വന്നുചേരുമെങ്കിലും ആത്മസംയമനത്തോടെ നേരിടും. വിതരണ സമ്പ്രദായം ത്വരിതപ്പെടുത്താൻ ഉത്സാഹികളായ ജോലിക്കാരെ നിയമിക്കും.

ഉത്തൃട്ടാതി:

മറ്റുള്ളവർക്ക് ഉപദേശങ്ങളും നിർദേശങ്ങളും നൽകാൻ സാധിക്കുന്നതിനാൽ ആത്മസംതൃപ്തിയുണ്ടാകും. ഏറ്റെടുത്ത പദ്ധതികൾ സഹപ്രവർത്തകരുടെ സഹായത്തോടെ സമയബന്ധിതമായി പൂർത്തീകരിക്കും.

രേവതി:

ആരോപണങ്ങളിൽനിന്നു വിമുക്തനായതിനാൽ ജോലിയിൽ തിരികെ പ്രവേശിക്കും. ഭിന്നാഭിപ്രായങ്ങളെ ഏകോപിപ്പിക്കാൻ പരമാവധി ശ്രമിക്കും. അസാധാരണ വ്യക്തിത്വമുള്ളവരുമായി സൗഹൃദത്തിലേർപ്പെടും. ദൂരദേശത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും.

English Summary : Weekly Star Prediction by Kanippayyur / November 15 to 21

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA