sections
MORE

സമ്പൂർണ ദ്വൈവാര നക്ഷത്രഫലം : കാണിപ്പയ്യൂർ

HIGHLIGHTS
  • 2020 നവംബർ 15 മുതൽ 28 വരെ (1196 തുലാം 30 മുതൽ വൃശ്ചികം 13 വരെ )
Jothisha-mar1,17.indd
SHARE

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 15 നാഴിക):

മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കാൻ അവസരമുണ്ടാകും. ധനകാര്യസ്ഥാപനത്തിന്റെ സഹായത്തോടുകൂടി ഗൃഹനിർമാണം  പൂർത്തീകരിക്കും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയദർശനം  നടത്താനിടവരും. പുതിയ ഉൽപന്നം വിപണിയിൽ അവതരിപ്പിക്കാൻ വിദഗ്‌ധരുടെ സഹായം തേടും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. പൂർവിക സ്വത്ത് വിൽപന ചെയ്‌ത്‌ പട്ടണത്തിൽ ഗൃഹം വാങ്ങും. ജീവിത പങ്കാളിയുടെ ഉദ്യോഗം നഷ്ടപ്പെടാതിരിക്കാൻ പ്രത്യേക ഈശ്വരപ്രാർത്ഥനകൾ നടത്തും. മാതാപിതാക്കളുടെ നിർബന്ധത്താൽ ഉപരിപഠനത്തിനു ചേരും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. ആരോഗ്യ പരിപാലനത്തിൽ കൂടുതൽ ശ്രദ്ധിക്കണം.

ഇടവക്കൂറ് (കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക):

കൂടുതൽ ചുമതലകൾ ഏറ്റെടുക്കാൻ നിർബന്ധിതനാകും. ഉദ്യോഗം നഷ്ടപ്പെടാനുള്ള സാധ്യത കുറയും. മുൻധാരണകളിൽ നിന്നും വ്യത്യസ്‌തമായി പ്രവർത്തിക്കാൻ തയാറാകും. പ്രതീക്ഷിച്ച ലാഭമില്ലെങ്കിലും പുതിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. സഹപാഠികളോടൊപ്പം ഉപരിപഠനത്തിനു ചേരും. പ്രണയബന്ധത്തിന് അന്തിമമായി മാതാപിതാക്കളിൽ നിന്ന് അനുമതി ലഭിക്കും. അനാവശ്യമായി അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്നത് അപകീർത്തിക്ക് ഇടയാക്കും. ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര വിഫലമാകും. അർധമനസ്സോടുകൂടി മേലധികാരിയുടെ നിർദേശങ്ങൾ അനുസരിക്കും. പ്രമേഹരോഗപീഡകൾ വർധിക്കും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം.

മിഥുനക്കൂറ് (മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക  ):

പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. ദാമ്പത്യബന്ധത്തിൽ വിട്ടുവീഴ്‌ചാമനോഭാവം സ്വീകരിക്കും. ജന്മസിദ്ധമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കും. പുത്രൻ വാങ്ങിയ ഗൃഹത്തിൽ താമസിച്ചു തുടങ്ങും. പാരമ്പര്യ പ്രവൃത്തികൾ പിൻതുടരാൻ തീരുമാനിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സഫലീകരിക്കും. സ്വന്തം ആശയവും അന്യരുടെ പണവും സമന്വയിപ്പിച്ച്  പ്രവർത്തനങ്ങൾക്കു രൂപകൽപന ചെയ്യും. ഈശ്വര പ്രാർഥനകളാൽ കാര്യസാധ്യമുണ്ടാകും. സുഖദുഃഖങ്ങൾ  ഒരുപോലെ സ്വീകരിക്കാനുള്ള സാഹചര്യമുണ്ടാകും. സ്വയംപര്യാപ്തത  ആർജിക്കും. സഹോദരങ്ങളുമായി രമ്യതയിലെത്തിച്ചേരും. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങളിൽ വിജയിക്കും. കുടുംബസമാധാനവും ഐക്യവും വർധിക്കും. 

കർക്കടകക്കൂറ്  (പുണർതം 15 നാഴിക, പൂയം, ആയില്യം): 

ആത്മവിശ്വാസത്തോടു കൂടി പുതിയ ഭരണസംവിധാനം ഏറ്റെടുക്കും. വിവിധങ്ങളായ പദ്ധതികൾക്ക് വിദഗ്‌ധ നിർദേശവും ഉപദേശവും തേടും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. അനുഭവജ്ഞാനമുള്ള വ്യാപാരത്തിൽ പണം മുടക്കാൻ തീരുമാനിക്കും. ദീർഘകാലമായി മനസ്സിൽ സൂക്ഷിച്ചിരുന്ന പദ്ധതികളുടെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങും. ആരോഗ്യം തൃപ്‌തികരമായിരിക്കും. പുതിയ സ്നേഹബന്ധം ഉടലെടുക്കും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അധികൃതരുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റമുണ്ടാകും. ശാസ്ത്ര സാങ്കേതിക വിദ്യയിൽ പുതിയ കണ്ടെത്തലുകൾക്ക് സാക്ഷിയാകും. 

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 15 നാഴിക ):

പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വിട്ടുവീഴ്‌ചയ്‌ക്കു തയാറാകും. അധികച്ചെലവ് അനുഭവപ്പെടും. വിവിധങ്ങളായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരമുണ്ടാകും. നിശ്ചയിച്ച കാര്യങ്ങൾക്ക് വ്യതിചലനം സംഭവിക്കും. വാഹന ഉപയോഗത്തിൽ അതീവ ജാഗ്രത പുലർത്തണം. സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ സൂക്ഷിക്കണം. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് അവസരം ലഭിക്കും. വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും അനുകൂല അവസരങ്ങൾ വന്നു ചേരും. ബന്ധുവിനെപ്പറ്റിയുള്ള മുൻധാരണകൾ തിരുത്തേണ്ടതായി വരും. ചർച്ചകൾ മാറ്റി വയ്‌ക്കേണ്ടതായി വരും. സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർബന്ധിതമാകും. അതുവഴി നീക്കിയിരുപ്പ് കണ്ടെത്താനാകും. 

കന്നിക്കൂറ് (ഉത്രം 45 നാഴിക അത്തം, ചിത്തിര 30 നാഴിക):

ബന്ധുവിന് സാമ്പത്തിക സഹായം നൽകേണ്ടതായി വരും. ഭിന്നാഭിപ്രായങ്ങളെ ഏകോപിപ്പിക്കാൻ സാധിക്കും. തൊഴിൽമേഖലകളിൽ അഭൂതപൂർവമായ നേട്ടം കൈവരിക്കും. ഭക്ഷണക്രമീകരണങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. ഉദ്യോഗമാറ്റത്തിന് ശ്രമിക്കും. അപര്യാപ്തതകളെ മനസ്സിലാക്കി ജീവിക്കുന്നതിൽ ആത്മസംതൃപ്തി  തോന്നും. വിനോദയാത്രയ്ക്ക് അവസരമുണ്ടാകും. സന്താനങ്ങളുടെ നിർബന്ധത്താൽ ഗൃഹം വാങ്ങാൻ അന്വേഷണമാരംഭിക്കും. ഉദരപീഡകൾ വർധിക്കും. വ്യവസ്ഥകൾ പാലിക്കാൻ കഠിനപ്രയത്നം വേണ്ടി വരും. അലട്ടുന്ന അസുഖങ്ങൾക്ക് പരമ്പരാഗത ചികിത്സാമാർഗം സ്വീകരിക്കും. തൊഴിൽപരമായ ഉത്തരവാദിത്തം വർധിക്കും. വാഹന ഉപയോഗത്തിൽ സൂക്ഷിക്കണം. 

തുലാക്കൂറ് (ചിത്തിര 30 നാഴിക, ചോതി വിശാഖം 45 നാഴിക):

സ്വന്തം കാര്യങ്ങൾ മാറ്റിവച്ച് അന്യരുടെ കാര്യങ്ങൾ നിറവേറ്റും. നിരപരാധിത്വം തെളിയിക്കാൻ സാധിച്ചതിനാൽ കുറ്റവിമുക്തനാകും. അശ്രാന്തപരിശ്രമത്താൽ സാമ്പത്തികപ്രതിസന്ധി തരണം ചെയ്യും. നിക്ഷേപ സമാഹരണത്തിൽ ലക്ഷ്യപ്രാപ്‌തി നേടും. അവ്യക്തമായ പണമിടപാടുകളിൽ നിന്ന് നിരുപാധികം പിന്മാറും. ആത്മീയ പ്രഭാഷണങ്ങൾ കേൾക്കാനിടവരും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്ക് പ്രഥമ പരിഗണന നൽകും. വസ്തുനിഷ്ഠമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്‌തി കൈവരിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. കർമമേഖല പുനരുദ്ധരിക്കാൻ അഹോരാത്രം പ്രയത്നിക്കും. തൊഴിൽമേഖലയിൽ പുരോഗതി ദൃശ്യമാകും. 

വൃശ്ചികക്കൂറ് (വിശാഖം 15 നാഴിക, അനിഴം തൃക്കേട്ട):

ദാമ്പത്യസുഖവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ബന്ധുക്കൾക്കിടയിലുള്ള തർക്കങ്ങളിൽ മധ്യസ്ഥശ്രമം നടത്തും. സംയുക്ത സംരഭങ്ങളിൽ നിന്ന് പിന്മാറും. മുൻകോപം നിയന്ത്രിക്കണം. വിതരണ മേഖലകൾ ഊർജിതമാക്കാൻ  വിദഗ്ധോപദേശം തേടും. കാലഹരണപ്പെട്ട ഭരണസംവിധാനം പുനരുദ്ധരിക്കാൻ ചർച്ചകൾ നടത്തും. സമത്വഭാവന സർവാദരങ്ങൾക്കും വഴിയൊരുക്കും. സ്ഥിതിഗതികൾ മനസ്സിലാക്കി പുതിയ പ്രവർത്തനങ്ങൾ രൂപകൽപന ചെയ്യും. നടപടി ക്രമങ്ങളിൽ കൃത്യത പാലിക്കും. ആത്മവിമർശനം വിപരീത സാഹചര്യങ്ങളെ നേരിടുവാൻ ഉപകരിക്കും. ധാർമികമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 15 നാഴിക):

ജീവിത പങ്കാളിയുടെ നിർദേശങ്ങൾ സ്വീകരിക്കും. പദ്ധതി ആസൂത്രണങ്ങളിൽ ലക്ഷ്യപ്രാപ്‌തി നേടും. നിരവധി കാര്യങ്ങൾ ഏറ്റെടുക്കുന്നതിനാൽ ചിലത് വിട്ടുപോകും. ചർച്ചകൾ വിജയിക്കും. ചുമതലാബോധമില്ലാതെ പ്രവർത്തിച്ചാൽ ഉദ്യോഗനഷ്ടമുണ്ടാകും. ഭക്ഷണക്രമീകരണങ്ങളിലുള്ള അപാകതകളാൽ ഉറക്കക്കുറവ് അനുഭവപ്പെടും. അസാധ്യമെന്നു തോന്നുന്ന പല കാര്യങ്ങളും നിശ്ചയദാർഢ്യത്താൽ  സാധിക്കും. വിനയത്തോടുകൂടിയുള്ള സമീപനം സർവകാര്യവിജയങ്ങൾക്കും വഴിയൊരുക്കും. സുഹൃത്തിന് സാമ്പത്തിക സഹായം നൽകാനിടവരും. ബന്ധുവിന്റെ അകാലവിയോഗം മനോവിഷമത്തിന് ഇടയാക്കും. 

മകരക്കൂറ് (ഉത്രാടം 45 നാഴിക തിരുവോണം, അവിട്ടം 30 നാഴിക) :

ഭക്ഷണക്രമീകരണങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. അസമയങ്ങളിലുള്ള യാത്ര ഉപേക്ഷിക്കണം. ആദർശങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്താൻ അശ്രാന്തപരിശ്രമം വേണ്ടി വരും. ഭിന്നാഭിപ്രായങ്ങൾ വന്നുചേരുമെങ്കിലും സമചിത്തതയോടുകൂടിയുള്ള സമീപനത്താൽ ഏകീകരണത്തിലെത്തിക്കാൻ സാധിക്കും. തനതായ അർഥതലങ്ങൾ മനസ്സിലാക്കി പ്രവർത്തിച്ചാൽ ലക്ഷ്യപ്രാപ്‌തി കൈവരിക്കും. പറയുന്ന വാക്കുകൾ ഫലപ്രദമായ രീതിയിൽ അനുഭവത്തിൽ വന്നു ചേരും. വിശിഷ്‌ടവ്യക്തികളെ പരിചയപ്പെടാൻ അവസരമുണ്ടാകും. മാതാപിതാക്കളുടെ അനുഗ്രഹാശിസുകളോടുകൂടി ചെയ്യുന്ന  കാര്യങ്ങളെല്ലാം ലക്ഷ്യപ്രാപ്‌തി നേടും. 

കുംഭക്കൂറ് (അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക):

അവസരോചിതമായി പ്രവർത്തിക്കാൻ ജീവിതപങ്കാളിയുടെ നിർദേശങ്ങൾ സ്വീകരിക്കും. സമാന ചിന്താഗതിയുള്ളവരുമായുള്ള ചർച്ചയിലൂടെ പുതിയ ആശയങ്ങൾ ഉദിക്കും. പാർശ്വഫലങ്ങളുള്ള ഔഷധങ്ങൾ ഉപേക്ഷിക്കും. പ്രവത്തനമേഖലയിൽ വ്യതിയാനങ്ങൾ കണ്ടു തുടങ്ങും. സാഹചര്യങ്ങൾക്കനുസരിച്ച് ജീവിത ഗതിയിൽ മാറ്റങ്ങൾ വരുത്താൻ തയാറാകും. മഹദ്‌വ്യക്തികളെ പരിചയപ്പെടാൻ അവസരമുണ്ടാകും. സുവ്യക്തമായ വിശദീകരണം നൽകുന്നതിനാൽ മേലധികാരിയുടെ തെറ്റിധാരണകൾ മാറും. ആപ്‌തവചനങ്ങൾ സദ്ചിന്തകൾക്കും പ്രവർത്തനക്ഷമതയ്ക്കും വഴിയൊരുക്കും. പുതിയ പദ്ധതികൾ രൂപകൽപന ചെയ്യും.

മീനക്കൂറ് (പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി):

വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. ബന്ധുക്കളുടെ ആവശ്യങ്ങൾ പരിഗണിക്കും. സഹപ്രവർത്തകരുടെ സഹകരണമുണ്ടാകും. അദൃശ്യമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിൽ  ആശ്ചര്യമുണ്ടാകും. ഭിന്നാഭിപ്രായങ്ങളെ ഏകോപിപ്പിക്കാൻ സാധിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് പെരുമാറുന്ന പുത്രന്റെ സമീപനത്തിൽ ആശ്വാസമുണ്ടാകും. നിലപാടുകളിൽ മാറ്റം വരുത്താൻ തയാറാകും. വാക് വാദങ്ങളിൽ  നിന്നു  പിന്മാറണം. ഏറ്റെടുത്ത കർമങ്ങൾ പൂർത്തീകരിക്കാൻ അഹോരാത്രം പ്രയത്നിക്കും. പാർശ്വഫലങ്ങളുള്ള ഔഷധങ്ങൾ ഉപേക്ഷിക്കും. ആത്മാർഥമായ പ്രവർത്തനങ്ങളുടെ ഫലമായി സൽകീർത്തിയും പ്രോൽസാഹനങ്ങളും ലഭിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA