sections
MORE

അടുത്തയാഴ്ച നിങ്ങൾക്കെങ്ങനെ? സമ്പൂർണ വാരഫലം

HIGHLIGHTS
  • നവംബർ 22 മുതൽ 28 വരെയുള്ള ആഴ്ചഫലം
weekly-star-prediction-november-22-to-28
SHARE

അശ്വതി: 

വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള ആഗ്രഹം സഫലമാകും. അനാവശ്യമായി ധനനഷ്ടം  വരാനിടയുണ്ട്.  ബന്ധുജന സഹായം ലഭിക്കും. സർക്കാർ ജീവനക്കാർക്ക്  വാരം അനുകൂലമല്ല.  തൊഴിലന്വേഷണത്തിൽ  നേട്ടം കൈവരിക്കും. വിവാഹ ആലോചനകളിൽ തീരുമാനമുണ്ടാകും. 

ഭരണി:   

കലാരംഗത്ത്  അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും. ഉറ്റ സുഹൃത്തുക്കളുടെ സഹായം ലഭിക്കുകയാൽ സാമ്പത്തിക വിഷമതകൾ തരണം ചെയ്യും. അടുത്ത സുഹൃത്തുക്കളുമായി നിലനിന്നിരുന്ന ഭിന്നത മാറും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം.  

കാർത്തിക:

കൂടുതൽ  പണച്ചെലവുള്ള കാര്യങ്ങളിൽ  ഏർപ്പെടും. പൊതുപ്രവർത്തന  രംഗത്തുള്ളവർക്ക്   ജനസമ്മിതിയിൽ  കുറവുണ്ടാകും. മറ്റുള്ളവർക്ക് അലോസരം ഉണ്ടാക്കുന്നതരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തും. .ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും.

രോഹിണി:   പുതിയ ആഭരണം, വസ്ത്രം, വാഹനം എന്നിവ  വാങ്ങും. ഉപഹാരങ്ങൾ ലഭിക്കുവാൻ   ഇടയുള്ള വാരമാണ്. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ  വിജയിക്കുവാൻ  കഠിനശ്രമം വേണ്ടിവരും.ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള  അരിഷ്ടതകൾക്കു സാദ്ധ്യത.

മകയിരം:   

 അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളിൽ  നിന്ന് മോചനം. വിലപിടിപ്പുള്ള രേഖകൾ കൈമോശം വരാനും തിരികെക്കിട്ടാനും സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.  ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങൾക്ക്  അരിഷ്ടതകൾക്ക്  സാധ്യത. തൊഴിൽ രംഗത്ത് ഉത്തരവാദിത്തം വർധിക്കും.

തിരുവാതിര:

പണമിടപാടുകളിൽ  കൃത്യത പാലിക്കും. ആരോഗ്യപരമായി വാരം അനുകൂലം. ഗൃഹത്തിൽ  നവീകരണ പ്രവർത്തനങ്ങൾ  നടക്കും. കുടുംബജീവിത സൗഖ്യം വർധിക്കും . വിനോദയാത്രകളിലൂടെ   നിന്ന്  മനസിന് സുഖം ലഭിക്കും.  

പുണർതം: 

ആരോഗ്യപരമായി വാരം അനുകൂലമല്ല.   ദീർഘ യാത്രകൾ  ഒഴിവാക്കുക. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക.   പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. 

പൂയം:

മാനസിക സംഘർഷം അധികരിക്കും.  ദാമ്പത്യ ജീവിതത്തിൽ ചെറിയ പിണക്കങ്ങൾ  ഉടലെടുക്കും. മുതിർന്ന ബന്ധുക്കൾക്ക്  അനാരോഗ്യം.ഏർപ്പെടുന്ന  കാര്യങ്ങളിൽ  ഉദ്ദേശിച്ച വിജയം ലഭിച്ചെന്നു വരില്ല.  ബന്ധുക്കളെ താൽക്കാലികമായി  പിരിഞ്ഞുകഴിയേണ്ടി വരും. 

ആയില്യം:

പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. പൂർവിക   സ്വത്തു ലഭിക്കുൻ യോഗമുണ്ട് . യാത്രകളിൽ അധിക ശ്രദ്ധ പുലർത്തുക. വീഴ്‌ച പരിക്ക് ഇവയ്ക്കു സാധ്യതയുണ്ട് . മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും.

മകം:   

നിക്ഷേപങ്ങളിൽ നിന്ന്   ധനലാഭം. ഭവനം  മോടിപിടിപ്പിക്കും. യാത്രകൾ  നടത്തേണ്ടിവരും. വാഹനം വാങ്ങുവാനുള്ള തീരുമാനം കൈക്കൊള്ളും .  ഏറ്റെടുത്ത കാര്യങ്ങൾ  ഭംഗിയായി പൂർത്തീകരിക്കുവാൻ  സാധിക്കും.  സുഹൃത്തുക്കൾ  വഴി നേട്ടമുണ്ടാകും.

പൂരം: 

പൊതുരംഗത്തു പ്രവർത്തിക്കുന്നവർക്ക്   പ്രശസ്തി. മനസിനു സന്തോഷം നല്കുന്ന വാർത്തകൾ കേൾക്കുവാൻ  സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച  ഉണ്ടാകും. പുണ്യസ്ഥല സന്ദർശനം ഉണ്ടാകും. ആരോഗ്യവിഷമതകൾ ശമിക്കും. കടം നൽകിയ  പണം തിരികെ ലഭിക്കും.

ഉത്രം:

വിദേശത്തുജോലിക്കുള്ള ശ്രമത്തിൽ വിജയം കൈവരിക്കും. കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക്   പ്രശസ്തി. തടസ്സങ്ങൾ തരണം ചെയ്തു കാര്യസാദ്ധ്യം .  അകന്നിരുന്ന കുടുംബ ബന്ധങ്ങൾ   സ്ഥിതിയിലെത്തും. 

അത്തം:

വ്യവഹാര   വിജയം . പുതിയ ഗൃഹോപകരണങ്ങൾ  വാങ്ങും. കുടുംബത്തിൽ  ശാന്തത വർധിക്കും. തീർഥ യാത്രകൾ  നടത്തും. ഭൂമി വാങ്ങുവാൻ  സാധിക്കും. ഉദ്യോഗാർത്ഥികൾക്ക്‌  നിയമന ഉത്തരവ് ലഭിക്കും. വ്യാപാരമേഖലയിൽ നിന്ന്  വിജയം.

ചിത്തിര:

ഔദ്യോഗികരംഗത്ത് നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക്  അനുകൂല സാഹചര്യം.  ദൂരയാത്രകൊണ്ട് ഗുണമുണ്ടാകും. പ്രണയസാഫല്യം. മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. വിലപിടിപ്പുള്ള വസ്തുക്കൾ   സമ്മാനമായി ലഭിക്കും.

ചോതി:

സുഹൃദ്ബന്ധങ്ങൾ  വഴി നേട്ടം.  കുടുംബസുഖം വർധിക്കും  .അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ  ഒത്തുചേരും. പഠന നിലവാരം ഉയരും. ബിസിനസിൽ  നേട്ടങ്ങൾ  കൈവരിക്കും. പണമിടപാടുകളിൽ   നേട്ടങ്ങൾ. സാമ്പത്തിക വിഷമതകളിൽ ശമനം.

വിശാഖം: 

പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും.  ദീര്‍ഘയാത്രകൾ  വേണ്ടിവരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. അഭിമാനക്ഷതം സംഭവിക്കാതെ ശ്രദ്ധിക്കുക. ഉത്തമ സന്താനയോഗമുള്ള കാലമാണ്.  കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക്  പ്രശസ്‌തി. 

അനിഴം: 

മത്സരപ്പരീക്ഷളിൽ മികച്ച വിജയം. ബിസിനസിൽ നിന്ന് മികച്ച വിജയം.  ആരോഗ്യ വിഷമതകൾ അകന്ന് ദേഹസുഖം വര്‍ധി ക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. ഗൃഹനിര്‍മാണത്തിൽ  പുരോഗതി.  

തൃക്കേട്ട:

സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകള്‍ മൂലം ആപത്തില്‍പ്പെടാം. സാമ്പത്തിക അച്ചടക്കംപാലിക്കുവാൻ  പലപ്പോഴും കഴിയാതെവരും. രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. ഏര്‍പ്പെടുന്ന കാര്യങ്ങളിൽ  വിജയം. ബന്ധുക്കൾ  നിമിത്തം നേട്ടം.

മൂലം: .

ആരോഗ്യപരമായി  മെച്ചം . വിവാഹ ആലോചനകൾ തീരുമാനത്തിലെത്തും  . തൊഴിൽ പരമമായ ഉയർച്ച. അത്യാവശ്യ യാത്രകൾ വേണ്ടിവരും.  ഭാര്യ ഭർത്തൃ  ബന്ധത്തിൽ  ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും . കുടുംബത്തിൽ  അന്യരുടെ ഇടപെടൽ മാനസിക സംഘർഷം സൃഷ്ടിക്കും .

പൂരാടം:   

തൊഴിലിൽ അനുകൂലമായ നിരവധി സാഹചര്യങ്ങൾ. പ്രവർത്തന തടസ്സം  വിട്ടുമാറും   . ദേശം വിട്ടുള്ള യാത്രകൾ വേണ്ടിവരും. സന്താനങ്ങൾക്ക് മികച്ച വിജയം  .മാനസിക സമ്മർദ്ദം ശമിക്കും.   വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

ഉത്രാടം:   

പ്രധാന  തൊഴിലിൽ നിന്ന് അവധിയെടുത്ത് വിട്ടു  നിൽക്കേണ്ടി വരും. ഉദ്ധിഷ്ട  കാര്യങ്ങളിൽ  വിജയം കാണില്ല. ഗൃഹസുഖം കുറയും. അനാവശ്യ ചെലവുകൾ  മൂലം മനസ്സു വിഷമിക്കും . ബന്ധുക്കൾ എതിർത്തു നിൽക്കും . ദാമ്പത്യപ്രശ്നങ്ങൾ ഉടലെടുക്കും.

തിരുവോണം: 

ഗൃഹ നിർമ്മാണത്തിൽ പുരോഗതി. ധനപരമായ അധികച്ചെലവ് .ലഹരി വസ്തുക്കളിൽ നിന്ന് വിടുതൽ നേടുവാൻ സാധിക്കും . ബന്ധു ജന സഹായം ലഭിക്കും .  സാമ്പത്തിക വിഷമതകൾ മറികടക്കും. മനസ്സിനെ അനാവശ്യ ചിന്തകൾ  അലട്ടും. 

അവിട്ടം:   

വസ്ത്ര-ആഭരണ  ലാഭത്താൽ  മനഃ സുഖം വർധിക്കും .അലങ്കാര വസ്തുക്കൾക്കായി  പണച്ചെലവ് . ആയുധം. അഗ്നി. വൈദ്യുതി ഇവ  ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക .അടുത്ത ബന്ധുക്കളിൽ നിന്നുള്ള സഹായം പ്രതീക്ഷിക്കാം. പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും.

ചതയം:

തൊഴിൽ രംഗത്ത് നിലനിന്നിരുന്ന അരിഷ്ടതകൾ ശമിക്കും.  യാത്രാവേളകളിൽ ഭക്ഷണത്തിൽ നിന്ന്  അലർജി  പിടിപെടാനിടയുണ്ട്. വിശ്രമം കുറയും. എളുപ്പത്തിൽ  സാധിക്കാവുന്ന കാര്യങ്ങൾക്ക്   പോലും തടസ്സം നേരിടാം . കുടുംബ ചടങ്ങുകളിൽ  പങ്കെടുക്കുവാൻ കഴിയാതെ വരും. 

പൂരുരുട്ടാതി:

സുഹൃത്തുക്കൾ മൂലം കാര്യസാദ്ധ്യം.  ആരോഗ്യപരമായി  വാരം  അനുകൂലമല്ല. ഉദര രോഗബാധയ്ക്കു സാധ്യത.  മത്സരപരീക്ഷകൾ.  ഇന്റർവ്യൂ  എന്നിവയിൽ ജയിച്ച്  തൊഴിൽ  ലഭിക്കുവാൻ യോഗം. അവിചാരിത യാത്രകൾ വേണ്ടിവരും. 

ഉത്രട്ടാതി: 

 കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക്  നേട്ടം. മഗൃഹാന്തരീക്ഷത്തിൽ  ശാന്തത. മറ്റുള്ളവരുമായി മികച്ച സൗഹൃദ ബന്ധം സ്ഥാപിക്കും. ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ  ഇടപെടേണ്ടിവരും. ബന്ധുഗുണം വർധിക്കും. 

രേവതി: 

പിതാവിന് അരിഷ്ടതകൾ.  അനുകൂലമായി നിന്നിരുന്നവരുടെ  മാനസിക വിരോധം ഉണ്ടാവാനിടയുള്ളതിനാൽ ശ്രദ്ധിക്കുക. അനാരോഗ്യം മൂലം യാത്രകൾ ഒഴിവാക്കും.  തൊഴിൽ രംഗത്ത് നേട്ടങ്ങൾ സഹോദരങ്ങൾ  വഴി സഹായം ലഭിക്കും. പ്രധാന തൊഴിലിൽ  നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം.

English Summary : Weekly Star Prediction by Sajeev Shasthram / November 22 to 28

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA