sections
MORE

പ്രണയിക്കുന്നവർക്ക് ഈ ആഴ്ച അനുകൂലമോ?

HIGHLIGHTS
  • 2020 നവംബർ 22 മുതൽ 28 വരെയുള്ള പ്രണയഫലം
Lovers-Prediction-1200x625
SHARE

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും):

വ്യാഴത്തിന്റെ രാശിമാറ്റം മൂലം ഈയാഴ്ച മേടക്കൂറുകാർക്കു പ്രണയകാര്യങ്ങളിൽ പൊതുവേ ഗുണദോഷമിശ്രമായ അനുഭവങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം. അതിലൂടെ തടസ്സങ്ങളെയെല്ലാം മറികടക്കാൻ കഴിയും. കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും.  പ്രണയപങ്കാളിയിൽ നിന്നു മനസ്സിനു സന്തോഷം പകരുന്ന അനുവങ്ങൾ ഉണ്ടാകും.  പുതിയ സുഹൃത്തുക്കളെ ലഭിക്കും.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

ഈയാഴ്ച  ഇടവക്കൂറുകാർക്കു പ്രണയകാര്യങ്ങളിൽ  തികച്ചും അനുകൂലമായ അനുഭവങ്ങളാണ് ഉണ്ടാകുക.  പ്രണയപങ്കാളിയിൽ നിന്നു സ്നേഹവും സഹകരണവും ലഭിക്കും. നല്ല വാക്കുകൾ കൊണ്ട് പ്രണയപങ്കാളിയുടെ മനസ്സു കീഴടക്കാൻ കഴിയും.  വിചാരിച്ച  കാര്യങ്ങളെല്ലാം നടത്തിയെടുക്കാൻ സാധിക്കും. വീട്ടുകാരിൽ നിന്നുള്ള എതിർപ്പ് മാറിക്കിട്ടും. മനസ്സിന്റെ സന്തോഷം നിലനിർത്താൻ കഴിയും.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

ഈയാഴ്ച മിഥുനക്കൂറുകാർക്ക് ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം. പ്രണയകാര്യങ്ങൾ പ്രതിസന്ധികളില്ലാതെ  കടന്നുപോകും. പുതിയ സുഹൃദ്ബന്ധം ആരംഭിക്കാൻ സാധിക്കും.   പ്രണയകാര്യങ്ങളിലെ പ്രശ്നങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. പ്രണയപങ്കാളിയിൽ നിന്നു കൂടുതൽ സഹകരണം പ്രതീക്ഷിക്കാം. ഈ കൂറുകാരിൽ ചിലർക്കു യാത്ര സാധ്യമാകും.

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും)

ഈയാഴ്ച കർക്കടകക്കൂറുകാർക്ക് പ്രണയകാര്യങ്ങളിൽ  ഗുണഫലങ്ങളാണ് ഉണ്ടാകുക. തടസ്സങ്ങളെല്ലാം മാറിക്കിട്ടും. വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല.  മനസ്സിന്റെ  സ്വസ്‌ഥത നിലനിർത്താൻ  കഴിയും. പ്രണയപങ്കാളിയുമായുള്ള പിണക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും തീർക്കാൻ കഴിയും. പുതിയ സൗഹൃദബന്ധങ്ങൾ ആരംഭിക്കാൻ കഴിയും.  

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

ഈയാഴ്ച ചിങ്ങക്കൂറുകാർക്ക് പ്രണയകാര്യങ്ങളിൽ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക.  ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം. വലിയ പ്രതിസന്ധികളൊന്നും അനുഭവപ്പെടില്ല. മനസ്സിനു സന്തോഷം ലഭിക്കും.  കാര്യങ്ങൾ അനുകൂലമാക്കിയെടുക്കാൻ കഴിയും. പ്രണയപങ്കാളിക്കു നിസ്സാര കാര്യത്തെച്ചൊല്ലി തോന്നിയിരുന്ന സംശയവും തെറ്റിദ്ധാരണയുമൊക്കെ മാറും.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

ഈയാഴ്‌ച കന്നിക്കൂറുകാർക്കു പ്രണയകാര്യങ്ങൾ  വലിയ പ്രശ്നങ്ങളില്ലാതെ  മുന്നോട്ടു കൊണ്ടുപോകാൻ  കഴിയും. ദൈവാനുഗ്രഹമുള്ളതിനാൽ വിചാരിച്ച കാര്യങ്ങൾ തടസ്സങ്ങളൊന്നും ഇല്ലാതെ നടത്തിയെടുക്കാൻ സാധിക്കും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താനും കഴിയും.  പ്രണയപങ്കാളിയിൽ നിന്നു കൂടുതൽ സ്നേഹവും സഹകരണവും ഉണ്ടാകും. പുതിയ സുഹൃത്തുക്കളെ ലഭിക്കും.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

ഈയാഴ്ച തുലാക്കൂറുകാർക്കു പ്രണയകാര്യങ്ങളിൽ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക.  പുതിയ സൗഹൃദബന്ധങ്ങൾ ആരംഭിക്കാൻ കഴിയും. എങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടാകാതിരിക്കാൻ പ്രത്യേക കരുതൽ വേണം. ചില ദിവസങ്ങളിൽ  ശരീരസുഖം കുറയുന്നതായി തോന്നും. എങ്കിലും ആഴ്ചയുടെ അവസാനത്തോടെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും.  

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

ഈയാഴ്ച വൃശ്ചികക്കൂറുകാർക്കു പ്രണയകാര്യങ്ങളിൽ നല്ല അനുഭവങ്ങൾ ഉണ്ടാകും. പ്രണയപങ്കാളിയിൽ നിന്നു കൂടുതൽ സ്നേഹവും സഹകരണവും ഉണ്ടാകും. ശത്രുക്കൾ കുറെശെയായി അനുകൂലമായിത്തുടങ്ങും. പക്ഷേ കൂടുതൽ ജാഗ്രത വേണം.  പ്രണയകാര്യങ്ങളിൽ വലിയ പ്രതിസന്ധിക്കൊന്നും സാധ്യതയില്ല. വീട്ടുകാരിൽ നിന്നുള്ള എതിർപ്പു കുറയും. മനസ്സിന്റെ സന്തോഷം നിലനിർത്താൻ കഴിയും.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):

ഈയാഴ്ച ധനുക്കൂറുകാർക്കു പ്രണയകാര്യങ്ങളിൽ അനുകൂലമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം.  ദൈവാനുഗ്രഹമുള്ളതിനാൽ കാര്യങ്ങൾ വിചാരിച്ചതുപോലെ നടക്കും.   സൗഹൃദബന്ധങ്ങളിലെ  പ്രതിസന്ധികളെ വിജയകരമായി മറികടക്കാൻ കഴിയും.  മനസ്സിന്റെ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. സുഹൃത്തുക്കളിൽ നിന്നു സഹായം ലഭിക്കും.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

ഈയാഴ്ച മകരക്കൂറുകാർക്ക് പ്രണയകാര്യങ്ങളിൽ അനുകൂലമായ ഫലങ്ങളാണ്  അനുഭവപ്പെടുക. ചില  ദിവസങ്ങളിൽ  പ്രതീക്ഷിക്കാത്ത തടസ്സങ്ങൾ അനുഭവപ്പെടുന്നതായി തോന്നും. എങ്കിലും  പ്രണയബന്ധത്തിൽ  പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. സുഹൃത്തുക്കളിൽ നിന്നു സഹായം ലഭിക്കും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

ഈയാഴ്ച  കുംഭക്കൂറുകാർക്കു പ്രണയകാര്യങ്ങളിൽ  പൊതുവേ ഗുണദോഷമിശ്രമായ അനുഭവങ്ങളാണ്  ഉണ്ടാകുക. അൽപം മനസ്സു വച്ചാൽ വിചാരിച്ച കാര്യങ്ങൾ നടക്കും.  പ്രണയപങ്കാളിയുടെ സംശയങ്ങളും തെറ്റിദ്ധാരണയുമെല്ലാം മാറിക്കിട്ടും.  പ്രതിസന്ധികളെയെല്ലാം മറികടക്കാൻ കഴിയും. കാര്യങ്ങൾ വിചാരിച്ചതു പോലെയാക്കിയെടുക്കാം.  അസൂയക്കാരുടെ പ്രവർത്തനങ്ങൾ ഏശില്ല.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

ഈയാഴ്ച മീനക്കൂറുകാർക്ക്പ്രണയകാര്യങ്ങളിൽ തികച്ചും നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. പ്രണയപങ്കാളിയിൽ നിന്നു നല്ല അനുഭവങ്ങൾ  നിലനിർത്താൻ കഴിയും.  പ്രതിസന്ധികളെ മറികടക്കാൻ കഴിയും.  വിചാരിക്കുന്ന കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയും.  മനസ്സിന്റെ സ്വസ്ഥത നിലനിർത്താനും സാധിക്കും. പുതിയ സൗഹൃദബന്ധങ്ങൾ ആരംഭിക്കാൻ കഴിയും.

English Summary : Weekly Lovers Prediction by Raveendran Kalarikkal / November 22 to 28

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA