ADVERTISEMENT

 

മേടക്കൂർ( അശ്വതി,ഭരണി, കാർത്തിക 1/4)

 

തൊഴിൽ രംഗത്ത് ചില ബുദ്ധിമുട്ടുകൾ പ്ര തീക്ഷിക്കാം. രണ്ടാം പകുതി ഈശ്വരാനുകൂല്യം ഉള്ളതാണ്.സാമ്പത്തിക നില മെച്ചപ്പെടും. ദീർഘ കാലപ്രതീക്ഷകൾ സഫലമാകും.

 

ഇടവക്കൂർ (കാർത്തിക3/4, രോഹിണി, മകയിരം 1/2)

 

ആദ്യപാദം ഭാഗ്യം നിറഞ്ഞതാണ്. പിന്നീട് പ്രവർത്തന രംഗത്ത് ചില ബുദ്ധിമുട്ടുകൾ ക്ക് സാധ്യത കാണുന്നു. ധനസ്ഥിതി മെച്ച പ്പെടും. തൊഴിൽ ലഭിക്കും. മക്കളെ കൊണ്ട് സന്തോഷിക്കും.

 

മിഥുനക്കൂർ (മകയിര്യം1/2, തിരുവാതിര, പുണർതം 3/4)                             

വർഷാരംഭം കുറച്ചു തടസ്സങ്ങൾ ഉണ്ടാകും. പ്രാർഥനകൾ   മുടങ്ങാതെ നടത്തുക. രണ്ടാം പാദം ഭാഗ്യമുള്ള കാലമാണ്. ധനസ്ഥിതി മെച്ചപ്പെടും. അവിവാഹിതരുടെ വിവാഹം നടക്കും.

 

കർക്കടകക്കൂർ ( പുണർതം 1/4, പൂയം, ആയില്യം)

വർഷാദ്യം മികച്ചതാണ്. സന്താന ഭാഗ്യം ഉണ്ടാകും. കുടുംബജീവിതം സന്തോഷകരമായിരിക്കും. രണ്ടാം പകുതിയിൽ പല തടസങ്ങളും നേരിടേണ്ടി വരും. അപകട സാധ്യത കൂടുതലാണ്.

 

ചിങ്ങക്കൂർ ( മകം, പൂരം, ഉത്രം 1/4)

വർഷാരംഭം അത്ര പോര. രണ്ടാം പകുതിയിൽ പ്രേമ ബന്ധം ഉടലെടുക്കും. പല വഴിയിലൂടെ പണം വന്നു ചേരും. പുതിയ ജോലിയിൽ പ്രവേശിക്കും. ആരോഗ്യം ശ്രദ്ധിക്കുക.

 

കന്നിക്കൂർ (ഉത്രം3/4,അത്തം,ചിത്തിര1/2)

 

സ്ഥാനക്കയറ്റം ലഭിക്കും. ചിലർക്ക് സന്താനഭാഗ്യം ഉണ്ടാകും. വർഷത്തിന്റെ രണ്ടാം പകുതിയിൽ പലതും മന്ദഗതിയിൽ ആകും.സാമ്പത്തിക ഞെരുക്കത്തിനും സാധ്യത കാണുന്നു.

 

തുലാക്കൂർ (ചിത്തിര1/2,ചോതി, വിശാഖം3/4)

 

വർഷം മുഴുവനും നല്ലതാണ്. പുതിയ വാഹനം സ്വന്തമാക്കും. സന്താന ഭാഗ്യം ഉണ്ടാകും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ചിലർക്ക് സ്ഥാനക്കയറ്റവും ലഭിക്കും.

 

വൃശ്ചികക്കൂർ (വിശാഖം1/4,അനിഴം, തൃക്കേട്ട)

 

ഗുണകരമായ വർഷം ആണ്. വീട്ടിൽ ഐശ്വര്യം നിലനിൽക്കും. കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും . ധനസ്ഥിതി മെച്ചപ്പെടും.പുതിയ വാഹനം വാങ്ങും.

 

ധനുക്കൂർ (മൂലം,പൂരാടം, ഉത്രാടം 1/4)

 

കഴിഞ്ഞ വർഷത്തെക്കാൾ മികച്ച വർഷമാണിത്. പ്രാർഥനകൾ  മുടങ്ങാതെ നടത്തുക. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. ആരോഗ്യം തൃപ്തികരമാണ്.

 

മകരക്കൂർ (ഉത്രാടം3/4,തിരുവോണം, അവിട്ടം 1/2)

 

ആദ്യപകുതിയെക്കാൾ മെച്ചം രണ്ടാം പകുതിയിൽ ആണ്. അവിവാഹിതരുടെ വിവാഹം നടക്കും. കുടുംബ  ജീവിതം ഊഷ്മളമാകും. വർഷാന്ത്യം ധനസ്ഥിതി മെച്ചപ്പെടും. ഉപരിപഠനം സാധ്യമാകും.

 

കുംഭക്കൂർ ( അവിട്ടം1/2,ചതയം, പൂരുരുട്ടാതി 3/4)

 

ഗുണദോഷ സമ്മിശ്രമായ കാലമാണ് . സാമ്പത്തിക ഞെരുക്കം ഉണ്ടാകും. ധാരാളം യാത്രകൾ ആവശ്യമായി വരും. പുണ്യ കർമ്മങ്ങൾ അനുഷ്ഠിക്കും. യുവാക്കളുടെ വിവാഹം നടക്കും.

 

മീനക്കൂർ (പൂരുരുട്ടാതി 1/4, ഉതൃട്ടാതി ,രേവതി)

 

ആദ്യ പാദത്തിൽ വരുമാനം വർധിക്കും. തീർഥ യാത്ര നടത്തും. സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങൾക്ക് അനുകൂലമായ കാലമാണ്. രണ്ടാം പാദം ചിലവുകൾ വർധിക്കും.

ലേഖകൻ     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421   

English Summary : Newyear Prediction 2021 By P B Rajesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com