ADVERTISEMENT

അശ്വതി നക്ഷത്രത്തിൽ ജനിച്ചവർക്ക് 2021 ൽ അശ്രാന്ത പരിശ്രമത്താലും അഹോരാത്രം പ്രവർത്തിക്കുന്നത് വഴിയും തൊഴിൽപരമായിട്ടുള്ള അനിശ്ചിതാവസ്ഥകളെല്ലാം പരിഹരിച്ച് ക്രമാനുഗതമായിട്ടുള്ള പുരോഗതി കാണുന്നു. ഏപ്രിൽ മാസം മുതൽ സാമ്പത്തിക നേട്ടം കാണുന്നു. ഈ  നേട്ടം ആറുമാസം വരയെ അനുഭവയോഗ്യമാവുകയുള്ളൂ എങ്കിലും അശ്രാന്തമായി പരിശ്രമിച്ചുകൊണ്ടിരിക്കുക. സെപ്റ്റംബർ മാസത്തിൽ വിദേശത്ത് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് അനുകൂലമായ സമയം കാണുന്നു. 

തൊഴിൽപരമായി അനുകൂല സമയം. മാറ്റങ്ങളെ ഉൾക്കൊണ്ടു കൊണ്ട് പ്രവർത്തിക്കുന്നതിനാൽ ജോലിയിൽ തുടരുവാനും സാമ്പത്തിക നേട്ടത്തിനും യോഗം കാണുന്നു. ഉദ്യോഗത്തിലിരിക്കുന്നവർക്ക് സ്ഥാനക്കയറ്റമോ അംഗീകാരമോ ലഭിച്ചില്ലെങ്കിലും വീട്ടിലിരുന്നു കൊണ്ട്  ചെയ്യുന്ന ജോലിയിലൂടെ സാമ്പത്തിക നേട്ടത്തിനുള്ള യോഗം കാണുന്നു. ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കുന്നതു വഴി പുതിയ ചുമതലകൾ വന്നുചേരും. പദ്ധതി സമർപ്പണം, കലാ -കായിക മത്സരങ്ങൾ, പരീക്ഷ, ഇന്റർവ്യൂ മുതലായവയിൽ ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിൽ അപ്രതീക്ഷിതമായ വിജയം  നേടാൻ സാധിക്കും. 

 

കക്ഷി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നേതൃസ്ഥാനം വഹിക്കാനുള്ള യോഗം കാണുന്നു. പണം മുതൽ മുടക്കുന്ന പ്രവർത്തികളിൽ നിന്ന് വിട്ടു നിൽക്കുന്നത് ഉചിതമായിരിക്കും. നഷ്ടപ്പെട്ട ഉദ്യോഗത്തിനു പകരം പുതിയ ജോലി ലഭിക്കും. വിദേശത്തു താമസിക്കുന്നവർക്ക് കുടുംബാംഗങ്ങളെ ജന്മ നാട്ടിൽ മാറ്റിപ്പാർപ്പിക്കേണ്ടതായ സാഹചര്യം ഒഴിവാകും. മറ്റു ചിലർക്ക് വിദേശത്ത് സ്ഥിര താമസത്തിനുള്ള അനുമതി ലഭിക്കും. മാതാപിതാക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി ജന്മനാട്ടിൽ  ഗൃഹം വാങ്ങുന്നതിനുള്ള യോഗം കാണുന്നു. പുത്രപൗത്രാദികളോടൊപ്പം വിദേശത്തു താമസിക്കുന്നതിനുള്ള യോഗം കാണുന്നു. മാതാപിതാക്കളോടൊപ്പം ഒരുമിച്ചു താമസിക്കാനുള്ള തീരുമാനം നന്നായിരിക്കും. 

 

ആഗ്രഹിക്കുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കും. ഭരണസംവിധാനത്തിൽ പുതിയ ആശയങ്ങൾ കണ്ടെത്തും. പുതിയ തലങ്ങൾ അവലംബിക്കുവാനുള്ള അവസരം സ്വീകരിക്കുന്നത് പ്രവർത്തനക്ഷമതയ്ക്കും സാമ്പത്തിക നേട്ടത്തിനും വഴിതെളിക്കും. വ്യത്യസ്തവും വിവിധങ്ങളുമായിട്ടുള്ള കർമ്മപഥങ്ങളിൽ ഏർപ്പെടുവാനുള്ള അവസരങ്ങൾ ഉണ്ടാവുകയും വിജയിക്കുകയും ചെയ്യുന്നത് വഴി പുതിയ അവസരങ്ങൾ വന്നു ചേരും. പ്രകൃതിജീവന ഔഷധ രീതികൾ സ്വീകരി ക്കുന്നത് വഴി നാഡീ രോഗ പീഡകൾ, ഹൃദ്രോഗ പീഡകൾ എന്നിവയ്ക്കുള്ള ശസ്ത്രക്രിയയിൽ നിന്ന് ഒഴിവാകാൻ സാധിക്കും. സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കുവാനുള്ള കഴിവും പ്രാപ്‌തിയും കാണുന്നു. 

പുണ്യപ്രവൃത്തികളിൽ ആത്മാർഥമായി പ്രവർത്തിക്കും. മാതാപിതാക്കളുടെ അനുഗ്രഹാശ്ശിസുകളിലൂടെ ചെയ്യുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. അഭിപ്രായസ്വാതത്ര്യം അനുവർത്തിക്കുന്നതിലൂടെ മേലധികാരികളിൽ നിന്നും തൃപ്‌തികരമായ സമീപനം വന്നു ചേരും. ഏപ്രിൽ - സെപ്റ്റംബർ  മാസം മുതൽ പരീക്ഷണ നിരീക്ഷണങ്ങളിലും  പദ്ധതി സമർപ്പണത്തിലും, വിദേശ യാത്രകളിലും വന്ന തടസ്സങ്ങൾ എല്ലാം മാറിക്കിട്ടും.  ഉന്നതരുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുന്നത് വഴി ഉയർച്ച നേടും. പുതിയ പാഠ്യപദ്ധതികളിൽ ചേരാനുള്ള യോഗം കാണുന്നു. 

 

യുക്തിപൂർവ്വമായ പ്രവർത്തികളിലൂടെ സൽകീർത്തി, സജ്‌ജനപ്രീതി എന്നിവ ഉണ്ടായിത്തീരും. സുപ്രധാനമായിട്ടുള്ള വിഷയങ്ങൾ സുവ്യക്തമായി സ്വീകരിക്കുന്നത് വഴി വളരെ ആശ്വാസകരമായ ജീവിതം നയിക്കുന്നതിനുള്ള യോഗം കാണുന്നു. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും പ്രതീക്ഷിച്ചതിലും ഉപരിയായി അനുഭവഫലം കാണുന്നു. വ്യാപാര വിപണന വിതരണ മേഖലകളിൽ അഭൂതപൂർവ്വമായ വളർച്ച കൈവരിക്കും. മക്കളുടെ സംരക്ഷണം മനഃസമാധാനത്തിന് വഴി ഒരുക്കും.

 

 യാഥാർഥ്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിതത്തെ നയിക്കുവാനുള്ള സാഹചര്യങ്ങൾ എല്ലാ പ്രകാരത്തിലും വന്നു ചേരുന്നത് ആശ്വാസത്തിന് വഴിയൊരുക്കും. സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി ആത്മാർഥമായി പ്രവർത്തിച്ചാൽ സർവ കാര്യവിജയം നേടും. കഴിഞ്ഞ വർഷങ്ങളേക്കാൾ എല്ലാ കാര്യങ്ങളും ആഗ്രഹിച്ചതിനേക്കാൾ   നന്നായി ലഭിക്കാവുന്ന  കാലമാണ് 2021 അശ്വതി നക്ഷത്രക്കാർക്ക്.

 

English Summary:  Ashwathy Birth Star / Yearly Horoscope 2021 by Kanippayyur 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com