sections
MORE

ഭരണി ; സമ്പൂർണ വർഷഫലം 2021 : കാണിപ്പയ്യൂർ

HIGHLIGHTS
  • 2021 പുതുവർഷം ഭരണി നക്ഷത്രക്കാർക്കെങ്ങനെ?
Bharani-Yearly-Horoscope-2021
SHARE

ഭരണി നക്ഷത്രത്തിൽ ജനിച്ചവർക്ക് 2021 ൽ ആരോഗ്യപരമായും തൊഴിൽപരമായും അനുകൂലമായ സമയം ആണ്. കുടുംബത്തിൽ ഇരുന്നു കൊണ്ട് ജോലി ചെയ്യുന്നത് നന്നായിരിക്കും. വിദേശത്ത് താമസിക്കുന്നവർക്ക് തൊഴിൽപരമായ ബുദ്ധിമുട്ടുകൾ മാറി പുതിയ ജോലിയിൽ പ്രവേശിക്കുകയോ അല്ലെങ്കിൽ നിലവിലുള്ള ജോലിയിൽ തുടരുകയോ ചെയ്യും. ചെലവ് വർധിക്കുന്നതിനാൽ കുടുംബാംഗങ്ങളെ വിദേശത്തേയ്ക്ക് കൊണ്ടുപോകാതെ ജന്മനാട്ടിൽ തന്നെ താമസിപ്പിക്കേണ്ടതായ സാഹചര്യം കാണുന്നു. 

വ്യാപാരവിപണനവിതരണ മേഖലകളിൽ  ഏപ്രിൽ മാസത്തിൽ പുരോഗതി കാണുന്നു. കർമമേഖലകളിൽ മറ്റുള്ളവരുടെ ആശയങ്ങൾ സ്വീകരിക്കുന്നതിലൂടെ ഭാവി ജീവിതത്തിൽ വഴിത്തിരിവുണ്ടാകാനുള്ള സാധ്യത കാണുന്നു. മറ്റുള്ളവരുടെ ഉയർച്ചയിൽ ആത്മാർഥമായി അഭിനന്ദിക്കുന്നതിലൂടെ സൽക്കീർത്തി, സജ്‌ജനപ്രീതി എന്നിവയ്ക്കുള്ള യോഗം കാണുന്നു. അപ്രതീക്ഷിതമായി ഉപരിപഠനത്തിനുള്ള യോഗവും  പരീക്ഷ, ഇന്റർവ്യൂ മുതലായവയിലും  രാഷ്ട്രീയ മത്സരങ്ങളിലും പ്രതീക്ഷിച്ചതിനേക്കാളുപരി  വിജയം കൈവരിക്കുന്നതു വഴി ആശ്വാസം കാണുന്നു. 

സത്യസന്ധവും നീതിയുക്തവുമായി ചെയ്യുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. തർക്കമുള്ള കാര്യങ്ങളിൽ മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുത്ത് പരിഹരിക്കുന്നത്  സമാധാനത്തിന് വഴിയൊരുക്കും. രക്തസമ്മർദ്ദം, നാഡീരോഗ പീഡകൾ, രക്തശുദ്ധിക്കുറവ് , ത്വക് രോഗങ്ങൾ എന്നീ രോഗങ്ങൾക്ക് നിലവിലുള്ള ചികിത്സ നില നിർത്തിക്കൊണ്ട് തന്നെ മറ്റു ചികിത്സാ രീതികൾ സ്വീകരിക്കുന്നതു  വഴിയും ഈശ്വരാധീനത്താലും കുറച്ചു ആശ്വാസം ലഭിക്കും. ദമ്പതികളിൽ ഒരാൾക്ക് ജോലിയിൽ നിന്ന് വിരമിക്കുവാനോ ജോലി രാജി വച്ചോ ഒരുമിച്ചു ജീവിക്കുന്നതിനുള്ള സാഹചര്യം കാണുന്നു. നേതൃ സ്ഥാനം ഏറ്റെടുക്കേണ്ടി വന്നേക്കാം. 

വിദഗ്ദ്ധ ചികിത്സയും ഈശ്വരാരാധനകളാലും സന്താനസൗഭാഗ്യത്തിനുള്ള അനുകൂലമായ സമയം കാണുന്നു. തൊഴിൽപരമായി ലഭിക്കാനുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നത് വഴി ഗൃഹം മോടിപിടിപ്പിക്കാനോ പുതിയ ഗൃഹത്തിന്റെ ഗൃഹപ്രവേശം നടത്താനോ ഉള്ള സാഹചര്യം കാണുന്നു. കഴിഞ്ഞ വർഷം  ജന്മനാട്ടിൽ വരാൻ സാധിക്കാത്ത വിദേശത്തുള്ളവർക്ക് ഈ  വർഷം  അതിനുള്ള സാഹചര്യം കാണുന്നു. പ്രത്യുപകാരം ചെയ്യാനുള്ള  അവസരം വേണ്ടവിധത്തിൽ വിനിയോഗിക്കുന്നത് കൃതാർത്ഥതയ്ക്ക് വഴിയൊരുക്കും. പുതിയ ഭരണരീതി സ്വീകരിക്കുന്നത് വഴി പിന്തള്ളപ്പെടാനുള്ള സാഹചര്യങ്ങളെ അതിജീവിക്കും. സ്വഭാവ രൂപീകരണത്തിന് തയാറാകുന്നത് വഴി പലവിധത്തിലുള്ള മാർഗ്ഗ തടസ്സങ്ങളെ അതിജീവിക്കും. 

കുടുംബത്തിലെ വസ്തു തർക്കം പരിഹരിക്കും. സ്വയംപര്യാപ്‌തത നേടുന്നത് ആശ്വാസത്തിന് വഴിയൊരുക്കും. വിശ്വസ്‌ത  സേവനത്തിന് പ്രശസ്‌തി പത്രം ലഭിക്കും. സ്വപ്‌ന  സാക്ഷാത്കാരത്തിൽ ആത്മനിർവൃതിയ്ക്ക് യോഗം കാണുന്നു. ഏപ്രിൽ മാസത്തിൽ  കൊടുത്ത തുക തിരികെ ലഭിക്കും. ആത്മസംതൃപ്തിയോടുകൂടി ചെയ്യുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. സഹപ്രവർത്തകരുടെ സഹകരണത്താൽ കരാർ ജോലികൾ കൃത്യ സമയത്ത് ചെയ്തു തീർക്കാൻ സാധിക്കുന്നതിനാൽ ലാഭശതമാനം വർധിക്കും. ദീർഘകാല പദ്ധതികൾ ഏറ്റെടുക്കാനുള്ള അവസരം ലഭിക്കും. അലസത ഒഴിവാക്കി ജാഗ്രതയോടെ ചെയ്യുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. 

വേണ്ടപ്പെട്ടവരിൽ നിന്ന് സഹായ സഹകരണങ്ങൾ വന്നു ചേരും. സാമ്പത്തിക ഭദ്രതയോട് കൂടി ചെയ്യുന്ന ഇടപാടുകളിൽ വിജയം കൈവരിക്കും. സർവർക്കും തൃപ്തിയായ  നിലപാട് സ്വീകരിക്കുന്നത് വഴി ആശ്വാസത്തിന് യോഗം കാണുന്നു. കലാകായിക മത്സരങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. സമൂഹത്തിലെ ഉന്നതരുമായി പ്രവർത്തിക്കുവാനുള്ള അവസരം കാണുന്നു. ജീവകാരുണ്യ  പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി പ്രവർത്തിക്കും. ഈ വർഷം  സാമ്പത്തികമായിട്ടുള്ള ഇടപാടുകളിൽ വളരെ ശ്രദ്ധിക്കണം.  രേഖാപരമായിട്ടല്ലാതെ പണം കടം കൊടുക്കുകയോ ജാമ്യം നിൽക്കുകയോ ചെയ്യരുത്. അഹംഭാവം, അമിതമായ ആത്മവിശ്വാസം എന്നിവ ഒഴിവാക്കി കൃത്യമായി ചെയ്യുന്ന കർമ്മമണ്ഡലങ്ങളിലെല്ലാം സുനിശ്ചിതമായിട്ടുള്ള വിജയം ഭരണി നക്ഷത്രക്കാർക്ക്  ഈ  വർഷം അനുഭവയോഗ്യമാണ്.

English Summary:  Bharani Birth Star / Yearly Horoscope 2021 by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA