sections
MORE

മകയിരം ; സമ്പൂർണ വർഷഫലം 2021 : കാണിപ്പയ്യൂർ

HIGHLIGHTS
  • 2021 പുതുവർഷം മകയിരം നക്ഷത്രക്കാർക്കെങ്ങനെ?
Makayiram-yearly-Horoscope-2021
SHARE

മകയിരം നക്ഷത്രത്തിൽ ജനിച്ചവർക്കും  ഇടവം, മിഥുനം എന്നീ കൂറുകളിൽ ജനിച്ചവർക്കും 2021 ൽ ഒരേ പോലെ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ അവസ്ഥയിൽ പലർക്കും നാഡീ ശ്വാസരോഗപീഡകളെക്കൊണ്ട് അസുഖങ്ങളോ ചിലർക്ക് ഉദര രോഗ പീഡകൾ ഒക്കെ ഉണ്ടാകാനിടയുണ്ടാവാം.  ദൂര യാത്രകൾ ചെയ്തു കൊണ്ടുള്ള പ്രവർത്തനമണ്ഡലങ്ങളിൽ നിന്നും രാജി വയ്‌ക്കേണ്ടതായ സാഹചര്യങ്ങളോ അല്ലെങ്കിൽ ഉടമസ്ഥരുടെ പ്രത്യേക പരിഗണനയിൽ ഗൃഹത്തിൽ ഇരുന്നു കൊണ്ട് ജോലി ചെയ്യാനോ ശമ്പളത്തിന്റെ വർധനവില്ലാതെയും ചില ആനുകൂല്യങ്ങൾ ഒക്കെ ഒഴിവാക്കിക്കൊണ്ടും ജോലിയിൽ തുടരുവാനോ തീരുമാനിക്കുന്നതാവും ഏതു പ്രകാരത്തിലും നന്നാവുക.  ഇന്റർവ്യൂവിൽ  ശോഭിക്കാൻ സാധിക്കുമെങ്കിൽ പോലും പുതിയ ജോലികൾ നഷ്ടപ്പെടാനുള്ള സാധ്യത കാണുന്നു. 

ഉപരിപഠനത്തിന് അനുകൂലമായ സാഹചര്യം കാണുന്നു. ഏപ്രിൽ മാസം മുതൽ കാർഷിക മേഖലകളിൽ പുതിയ ആശയങ്ങൾ സ്വീകരിച്ച് കൃഷി വകുപ്പിന്റെ സഹായ സഹകരണങ്ങൾ കൊണ്ട് ഈ മേഖല വിപുലീകരിക്കാൻ സാധിക്കുന്നതിനാൽ ആശ്വാസം തോന്നും. ദമ്പതികൾക്ക്  ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗത്തിന് ശ്രമിക്കുകയും ഫലപ്രാപ്തി ഉണ്ടാവുകയും ചെയ്യും.  എന്നാൽ ഇടവക്കൂറിൽ ജനിച്ചവർക്ക് ദാമ്പത്യപരമായി അസ്വാരസ്യങ്ങൾ ഉണ്ടാകാതെ നോക്കണം. വിട്ടുവീഴ്ചാ മനോഭാവവും അന്യോന്യം പരിഗണിക്കുന്ന അവസ്ഥയും ഉണ്ടാവണം.  ഏപ്രിൽ മാസം മുതൽ ഒരുവർഷത്തിനുള്ളിൽ പൂർത്തീകരിക്കുന്ന പദ്ദതികൾ ആവിഷ്‌കരിക്കുമെങ്കിലും  2022 ഏപ്രിലിനു ശേഷമേ അവ പൂർത്തീകരിക്കാൻ സാധിക്കൂ. ആഗസ്ത്  സെപ്റ്റംബർ മാസത്തോടുകൂടി പൂർവ്വിക സ്വത്ത് ലഭിക്കുകയും ഗൃഹ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കുകയും നവംബർ മാസത്തിൽ ചില തടസ്സങ്ങൾ നേരിടുമെങ്കിലും 2022 ചിങ്ങ മാസത്തോടു കൂടി ഗൃഹ നിർമാണം പൂർത്തീകരിക്കും. കഴിഞ്ഞ വർഷം മുടങ്ങിക്കിടന്ന മംഗളകർമങ്ങൾക്ക്  ഈ  വർഷം  അവസരം ഉണ്ടാവുകയും ചെയ്യും. 

വിദേശത്തു താമസിക്കുന്ന ചിലർക്കൊക്കെ ഉദ്യോഗം നഷ്ടപ്പെടാനുള്ള സാഹചര്യം ഒഴിഞ്ഞു മാറി മുഴുവൻ മാസത്തെ ശമ്പളവും ലഭിക്കത്തക്ക വിധത്തിൽ വന്നു ചേരാനിടയുണ്ട്. അധ്വാനഭാരം, ചുമതകൾ, അധികാരപരിധി എന്നിവ വർധിക്കും. സഹായമനസ്ഥിതിയോടു കൂടി ചെയ്യന്ന പ്രവർത്തന മണ്ഡലങ്ങളിൽ  വിജയം കൈവരിക്കും. കക്ഷിരാഷ്ട്രീയ മത്സരങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. തെറ്റുകൾ തിരുത്താനുള്ള അവസരം വേണ്ട വിധത്തിൽ വിനിയോഗിക്കുന്നത് നന്നായിരിക്കും. ആധുനിക സംവിധാനം ഉപയോഗിച്ച്  അറിവുകൾ മറ്റുള്ളവർക്ക്  പകർന്നു നൽകുന്നത് ആത്മവിശ്വാസം വർധിപ്പിക്കും.  അധികം പണച്ചെലവില്ലാത്ത പദ്ദതികൾ ആവിഷ്കരിക്കുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. 

വ്യാപാരവിപണന വിതരണ മേഖലകളിൽ സംയുക്ത സംരംഭങ്ങളിൽ നിന്ന് പിന്മാറി സ്വന്തമായ ആശയത്തോട് കൂടി വിപുലീകരിക്കും. മാതാപിതാക്കളോടും ബന്ധു മിത്രാദികളോടുമൊപ്പം പുണ്യതീർത്ഥ ഉല്ലാസ വിനോദയാത്രകൾ നടത്തും. ജീവിത പങ്കാളിയെ ഒരുമിച്ചു താമസിപ്പിക്കാൻ തക്കവണ്ണം ജോലി ക്രമീകരിക്കും. ജോലിഭാരം വർധിക്കും. മുൻകോപം ഒഴിവാക്കി ആത്മസംയമനത്തോട് കൂടി ചെയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കും. നാഡീശ്വാസരോഗ പീഡകൾ കൊണ്ട് അസ്വാസ്ഥ്യമനുഭവപ്പെടുന്ന വിഷയങ്ങളിൽ പ്രകൃതി ജീവനൗഷധങ്ങളും  പ്രാണായാമവും യോഗയും അനുവർത്തിക്കുന്നത്  ഒരു പരിധി വരെ അസുഖങ്ങളെ പ്രതിരോധിക്കുവാൻ ഉപകരിക്കും. ബൃഹത് പദ്ധതികൾ ഒഴിവാക്കി ചെറിയ പദ്ധതികൾ സ്വീകരിക്കുന്നത് ക്രമാനുഗതമായ പുരോഗതിക്ക് വഴിതെളിക്കുന്നത് വഴി പലവിധത്തിലുള്ള കർമ്മമണ്ഡലങ്ങളിൽ ഏർപ്പെടുവാനുള്ള അവസരം  മകയിരം നക്ഷത്രക്കാർക്ക് ഈ  2021 ൽ അനുകൂലമായ യോഗം കാണുന്നു.

English Summary:  Makayiram Birth Star / Yearly Horoscope 2021 by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA