sections
MORE

രോഹിണി ; സമ്പൂർണ വർഷഫലം 2021 : കാണിപ്പയ്യൂർ

HIGHLIGHTS
  • 2021 പുതുവർഷം രോഹിണി നക്ഷത്രക്കാർക്കെങ്ങനെ?
Rohini-Yearly-Horoscope-2021
SHARE

രോഹിണി നക്ഷത്രത്തിൽ ജനിച്ചവർക്ക് 2021 - ൽ വിദ്യാർഥികൾക്ക് ആഗ്രഹിച്ച വിഷയത്തിൽ ഉപരിപഠനത്തിന് യോഗം കാണുന്നു. മറ്റു ചിലർക്ക് സെപ്റ്റംബർ മാസത്തിൽ വിദേശത്ത് ഉപരിപഠനത്തിനുള്ള സാധ്യത കാണുന്നു. എല്ലാ കാര്യത്തിലും പ്രാരംഭത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും അശ്രാന്ത പരിശ്രമത്താൽ  നേട്ടം കൈവരിക്കുന്നതിൽ  ആശ്വാസം തോന്നും. സാമ്പത്തിക നിയന്ത്രണത്തിലൂടെ തൊഴിൽ മേഖലകളിൽ ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ എല്ലാം മാറും. പിന്തള്ളപ്പെടുന്ന അവസ്ഥ അതിജീവിച്ച് സെപ്റ്റംബർ മാസം മുതൽ നല്ല മാറ്റങ്ങൾ തൊഴിൽ മേഖലയിൽ കാണുന്നു. കുടുംബത്തിൽ നിന്നും അൽപം അപ്രീതി ഒക്കെ ഉണ്ടാകുമെങ്കിലും ആറു മാസത്തിലൊരിക്കൽ പുണ്യ തീർഥ ഉല്ലാസ യാത്രകൾ നടത്തുന്നതും മാതാപിതാക്കളോടൊപ്പം താമസിക്കുന്നതും ഈ അപ്രീതിയെ അതിജീവിക്കാൻ സഹായിക്കും.

 ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ നോക്കണം. വ്യാപാരവിപണവിതരണ മേഖലകളിൽ ഉത്സാഹത്തോടെ പ്രവർത്തിക്കുന്നതിനാൽ ഏപ്രിൽ മാസം മുതൽ പണി ചെയ്തു വരുന്ന ഗൃഹം നിശ്ചിത തുക കൊടുത്ത് കരാറെഴുതുകയോ  2021 ഡിസംബറിൽ പണിതീർത്ത് ഗൃഹം വാങ്ങിക്കുകയോ  ചെയ്യുന്നത് നന്നായിരിക്കും. പൂർവ്വിക സ്വത്ത് വിൽക്കാനുള്ള തീരുമാനം തൽക്കാലത്തേക്ക് മാറ്റിവയ്ക്കുന്നത് നന്നായിരിക്കും. കഴിവിന്റെ പരമാവധി പ്രയത്നിക്കുന്നതിനാൽ ജീവിത നിലവാരം വർധിക്കുകയും വാഹനം മാറ്റി വാങ്ങാനുള്ള യോഗവും കാണുന്നു. മാതാപിതാക്കളെ ഒരുമിച്ചു  താമസിപ്പിയ്ക്കുന്നതിനു വേണ്ടി വിസ്തൃതിയുള്ള ഗൃഹം വാങ്ങിക്കുവാനോ വാടകയ്ക്ക് എടുക്കുവാനോ ഉള്ള സാഹചര്യം കാണുന്നു. 

വിദ്യാർഥികൾക്ക് അനുകൂല സമയം കാണുന്നു. വിദേശത്തു സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. തൊഴിൽ രംഗത്ത് പകുതി ശമ്പളം ലഭിച്ചിരുന്നവർക്ക് മുഴുവൻ കാലയളവിൽ കിട്ടാനുള്ള ശമ്പളം ലഭിക്കുമെന്നതിനാൽ ആശ്വാസം തോന്നും. കുടുംബത്തിൽ സമാധാനമായ  അന്തരീക്ഷം സംജാതമാകും. ആധ്യാത്മിക - ആത്മീയ ചിന്തകളും ജീവകാരുണ്യ പ്രവർത്തനങ്ങളും മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതിൽ ആശ്വാസം തോന്നും. അർദ്ധ മനസ്സോടു കൂടി കക്ഷി രാഷ്ട്രീയ മത്സരങ്ങളിലോ പ്രവർത്തിക്കുകയും പ്രതീക്ഷിച്ചതിലുപരി വിജയം കൈവരിക്കുകയും ചെയ്യും. നേതൃസ്ഥാനം വഹിക്കാനുള്ള അവസരം കാണുന്നു. മിഥ്യാധാരണകളെല്ലാം ഒഴിവാക്കി യാഥാർഥ്യങ്ങളോടും ബന്ധപ്പെട്ട ആത്മവിശ്വാസത്തോടു കൂടിയും ഏറ്റെടുക്കുന്ന കർമ്മമണ്ഡലങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കും. 

വ്യാപാരവിപണനവിതരണ മേഖലകളോടനുബന്ധിച്ച്  കുറച്ചു വർഷമായി അനുഭവിച്ചു വന്നിരുന്ന മാർഗ തടസ്സങ്ങളെയെല്ലാം അതിജീവിച്ച് ഏപ്രിൽ മാസം മുതൽ ഈ മേഖലകളിൽ അഭൂതപൂർവ്വമായ വളർച്ച കാണുന്നു. വിദേശ ഉദ്യോഗത്തിന് അവസരം വന്നു ചേരും. ദാനധർമ്മങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കും. സമാനചിന്താഗതിക്കാരുമായി പ്രവർത്തിക്കുന്നതും ആശ്വാസത്തിന് വഴിയൊരുക്കും. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം വന്നു ചേരുന്നതു  വഴി ആത്മാഭിമാനത്തിന് യോഗം കാണുന്നു. മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ സൽകീർത്തിയ്ക്ക് വഴിയൊരുക്കും. നാഡീവ്യവസ്ഥകൾക്കുണ്ടാകുന്ന അപാകതകൾ മൂലം വിഷമതകൾ ഉണ്ടാകുമെങ്കിലും പ്രകൃതിജീവനൗഷധങ്ങളും വ്യയാമവും ചെയ്യുന്നത് മൂലം ശസ്ത്രക്രിയ ഒഴിവാക്കാനുള്ള യോഗം കാണുന്നു. 

ഭക്ഷണക്രമീകരണം ശീലിക്കുന്നത് നന്നായിരിക്കും. സ്വയംപര്യാപ്തതയ്ക്കനുസരിച്ച് ജീവിക്കും. പഠിച്ച വിഷയത്തോടനുബന്ധമായി ഉദ്യോഗത്തിന് നിയമനാനുമതി ലഭിയ്ക്കും. സ്ഥാനക്കയറ്റം ലഭിയ്ക്കും. വിട്ടുവീഴ്ചാ മനോഭാവത്തിൽ കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. കരാർ ജോലികളിൽ ഒപ്പു വയ്ക്കും. ഏറ്റെടുക്കുന്ന കാര്യങ്ങൾ സമയബന്ധിതമായി ചെയ്തു തീർക്കും. 2021 സെപ്റ്റംബർ മുതൽ പുതിയ പദ്ധതികൾ ഏറ്റെടുക്കും. വ്യാപാരവ്യവസായ സ്ഥാപനത്തിൽ  പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചിലരെ പിരിച്ചു വിടുകയും ചെയ്യേണ്ടതായ സാഹചര്യം കാണുന്നു. ജന്മ നാട്ടിലെ ആരാധനാലയം സന്ദർശിക്കാനുള്ള യോഗം കാണുന്നു. ബാല്യകാല സുഹൃത്തുക്കളെ കാണാനുള്ള അവസര ലഭിയ്ക്കും. 

പ്രവർത്തന മണ്ഡലങ്ങൾ വിപുലീകരിയ്ക്കും. സാമ്പത്തിക നേട്ടം കുറവുള്ള വിഭാഗങ്ങൾ ഒഴിവാക്കും. മാതാപിതാക്കളുടെ അനുഗ്രഹത്തോടെ നല്ല ഒരു വൈവാഹിക ജീവിതം ലഭിയ്ക്കുന്നതിനുള്ള യോഗം കാണുന്നു. നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് വിദഗ്‌ധ ഉപദേശം തേടുന്നത് നന്നായിരിയ്ക്കും. തൊഴിൽ മേഖലകളിലെ അനിശ്ചിതാവസ്‌ഥ പരിഹരിക്കുന്നത് വഴി ആശ്വാസം തോന്നും. മാതാപിതാക്കളുടെ അനുഗ്രഹത്താൽ ജീവിതത്തിൽ വളരെ നിർണ്ണായകമായ നേട്ടങ്ങൾ കൈവരിക്കുവാനും ഈ  2021 ൽ രോഹിണി നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA