sections
MORE

പൂയം ; സമ്പൂർണ വർഷഫലം 2021 : കാണിപ്പയ്യൂർ

HIGHLIGHTS
  • 2021 പുതുവർഷം പൂയം നക്ഷത്രക്കാർക്കെങ്ങനെ?
Pooyam-Yearly-Horoscope-2021
SHARE

പൂയം നക്ഷത്രത്തിൽ ജനിച്ചവർക്ക് 2021 ൽ വിദ്യാർത്ഥികൾക്ക് ചിലർക്കൊക്കെ തന്നെ അമിതമായ ആത്മവിശ്വാസത്താൽ അർഹമായ വിജയം ലഭിക്കാത്തതിനാൽ ഉപരിപഠനത്തിന് തടസ്സങ്ങൾ നേരിടാം. ഔദ്യോഗിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ചുമതലകളും അധികാരപരിധിയും വർധിക്കും. മക്കളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവഴിക്കും. വിദേശത്തു നിന്ന് ജന്മനാട്ടിൽ വന്നു പോകാൻ ഉദ്ദേശിക്കുന്നവർക്ക് തടസ്സങ്ങൾ നേരിടുകയോ ജോലി നഷ്ടപ്പെടാനോ ഉള്ള സാഹചര്യം കാണുന്നതിനാൽ ആ തീരുമാനത്തിൽ നിന്ന് പിന്മാറുന്നതാവും ഉചിതം. 

കക്ഷി രാഷ്ട്രീയത്തിൽ മത്സരിച്ചാൽ പരാജയപ്പെടാനുള്ള സാധ്യത കാണുന്നു. എല്ലാ കാര്യത്തിലും അശ്രാന്ത പരിശ്രമം വേണ്ടി വരും. സമയബന്ധിതമായി ഏറ്റെടുക്കുന്ന പല ജോലികളും ലക്ഷ്യപ്രാപ്തി നേടും. ഏപ്രിൽ -സെപ്റ്റംബർ മാസങ്ങളിൽ എല്ലാ കാര്യത്തിലും തടസ്സങ്ങളും അനിഷ്ടങ്ങളും വന്നു ചേരാം. മാതാപിതാക്കളുടെയും ജീവിതപങ്കാളിയുടെയും നിർദേശങ്ങൾ സ്വീകരിക്കുകയും പ്രത്യേക ഈശ്വര പ്രാർത്ഥനകൾ നടത്തുന്നതും ഉചിതമായിരിക്കും. തൊഴിൽ മേഖലയിൽ  ആത്മസംയമനം പാലിക്കേണ്ടതായി വരും. മേലധികാരികളുടെ നിർദേശങ്ങൾ അർദ്ധ മനസ്സോടുകൂടി അനുസരിക്കുന്നത് ജോലി നഷ്ടപ്പെടാതിരിക്കാൻ  ഉപകരിക്കും. സാമ്പത്തിക കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കണം. പണം കടം കൊടുക്കുന്നതും  ജാമ്യം നിൽക്കുന്നതും  സ്വന്തം ഉത്തരവാദിത്തങ്ങൾ മറ്റൊരാളെ ഏൽപ്പിക്കുന്നതുമായ സാഹചര്യങ്ങൾ ഒഴിവാക്കണം.

 ജോലിയോടൊപ്പം ഉപരിപഠനത്തിനുള്ള അവസരം കാണുന്നു. മക്കൾക്ക് ഉണ്ടാകുന്ന തടസ്സങ്ങൾ നീങ്ങുവാൻ വേണ്ടി  പ്രത്യേക ഈശ്വര പ്രാർത്ഥനകൾ നടത്തേണ്ടതായി വരും. അഭിപ്രായസമന്വയത്തിനായി അഹോരാത്രം പ്രവർത്തിക്കേണ്ടതായി വരും. ദമ്പതികൾ ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ജോലി ക്രമീകരിക്കും. സംയുക്ത സംരഭങ്ങളിൽ സുതാര്യതയോടെയുള്ള പ്രവർത്തനങ്ങളല്ല എങ്കിൽ പിന്മാറുന്നതായിരിക്കും ഉചിതം. തൊഴിൽ രംഗത്ത് യാത്രാക്ലേശം വർധിക്കും. ജനഹിതം അറിഞ്ഞു പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാകുമെങ്കിലും അവരിൽ നിന്ന് വിപരീത പ്രതികരണങ്ങൾ വന്നു ചേരുന്നതിനാൽ പൊതുപ്രവർത്തനം ഉപേക്ഷിക്കുവാൻ തീരുമാനിക്കും. ഈ ഒരു വർഷം ആരുമായും മത്സരിക്കാനോ വാഗ്‌വാദത്തിനോ  പുറപ്പെടരുത്. 

ചിത്രകലയിലോ ആധ്യാത്മിക ആത്മീയ വിഷയങ്ങളോട് ബന്ധപ്പെട്ട കഥാമത്സരങ്ങളിൽ ഏർപ്പെടുന്നവർക്ക്  അനുകൂലമായ വിജയം കാണുന്നു. കുടുംബത്തിലെ ഭിന്നാഭിപ്രായങ്ങൾ ഏകോപിപ്പിക്കുവാൻ വിട്ടു വീഴ്ച്ചാ മനോഭാവം സ്വീകരിക്കേണ്ടതായി വരും. ഏപ്രിൽ മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന മംഗളകർമ്മങ്ങൾ സെപ്റ്റംബറിനുശേഷം നടത്താനുള്ള സാഹചര്യം കാണുന്നു. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ നോക്കണം. 

അശ്രാന്ത പരിശ്രമത്താൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കും. ഉദ്യോഗം ഉപേക്ഷിച്ച് മറ്റൊന്നിന് ശ്രമിക്കുന്നത് ഈ വർഷം ഉചിതമല്ല. രോഗങ്ങൾ പിടിപെടാമെന്നുള്ള അനാവശ്യ ചിന്തകൾ മനസ്സിനെ അലട്ടും. സങ്കീർണ്ണമായ വിഷയങ്ങളെ അഭിമുഖീകരിക്കാൻ അഹോരാത്രം പരിശ്രമിക്കുന്നതും ഈശ്വര പ്രാർത്ഥനകളാൽ ആത്മസംയമനത്തോടുകൂടിയുള്ള സമീപനം സ്വീകരിക്കുന്നതിനാൽ ക്രമാനുഗതമായ പുരോഗതി കഴിഞ്ഞ വർഷത്തേക്കാൾ ഈ 2021 ൽ പൂയം നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

English Summary : Pooyam / Yearly Horoscope 2021 by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA