sections
MORE

പുണർതം ; സമ്പൂർണ വർഷഫലം 2021 : കാണിപ്പയ്യൂർ

HIGHLIGHTS
  • 2021 പുതുവർഷം പുണർതം നക്ഷത്രക്കാർക്കെങ്ങനെ?
Punartham-yearly-Horoscope-2021
SHARE

പുണർതം നക്ഷത്രത്തിൽ ജനിച്ചവർക്ക് 2021 ൽ വ്യവസ്ഥകൾ പാലിച്ച് ഏറ്റെടുക്കുന്നതും പ്രവർത്തന തലത്തിൽ എത്തിക്കുന്നതുമായ കർമ്മമണ്ഡലങ്ങളിൽ എല്ലാം തന്നെ പ്രതീക്ഷിച്ചതിലുപരി വിജയം കൈവരിക്കുന്നത് മൂലം സാമ്പത്തിക നേട്ടത്തിന് യോഗം കാണുന്നു. വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ട വിഷയത്തിൽ ഉപരിപഠനത്തിന് യോഗം കാണുന്നു. മറ്റു ചിലർക്ക് പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കുന്നതു വഴി  വളരെ ആശ്വാസം തോന്നും. കഴിഞ്ഞ വർഷം നിർത്തിവച്ച വ്യാപാര വിപണന വിതരണ മേഖലകളുടെ ചില മേഖലകൾ ഒഴിവാക്കി  വിറ്റുവരവുള്ള വിഭാഗം മാത്രം ഉൾപ്പെടുത്തിക്കൊണ്ട് വിപുലമാക്കുകയും ചെയ്യുന്നത് ഫലപ്രാപ്‌തി കാണും. ഉദ്യോഗാർത്ഥികൾക്ക് മറ്റൊരു സ്ഥാപനത്തിൽ ഉന്നത സ്ഥാനമാനത്തോട് കൂടി ഉദ്യോഗത്തിന് അവസരം വന്നു ചേരും.

 ഗവേഷകർ ഉന്നത വിജയം കൈവരിക്കും. ശാസ്ത്ര പരീക്ഷണനിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. നിർത്തി വച്ചിരുന്ന ഗൃഹനിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ചിങ്ങ മാസത്തോടു കൂടി ഗൃഹപ്രവേശനം  നടത്താനും സാധിക്കും. മറ്റു ചിലർക്ക് കുടുംബത്തിൽ എല്ലാവർക്കും പലവിധത്തിലുള്ള  അസുഖങ്ങൾ  മൂലം  കുറച്ചു കാലങ്ങളായി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാൽ വാസ്തു ശാസ്ത്രജ്ഞന്റെ നിർദേശ പ്രകാരം ആ ഗൃഹം വാസയോഗ്യമല്ലാത്തതിനാൽ തൽക്കാലത്തേക്ക് മറ്റൊരു ഗൃഹത്തിലേക്ക് വാടകയ്ക്ക് താമസിക്കുവാനും പിന്നീട് പുതിയ ഗൃഹ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കുവാനും യോഗം കാണുന്നു. മാറ്റിവച്ച മംഗളകർമ്മങ്ങൾ നടക്കും. 

ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. യോഗ, പ്രാണായാമം എന്നിവ പരിശീലിക്കുന്നതും ഗുണം ചെയ്യും. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റും. ദാനധർമ്മങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ആത്മാർത്ഥമായി പ്രവർത്തിക്കുകയും ചെയ്യുന്നത് വഴി സൽക്കീർത്തി, സജ്ജനപ്രീതി, പ്രതാപം ഐശ്വര്യം എന്നിവ ഉണ്ടായിത്തീരും. ഗവൺമെന്റിൽ നിന്നും അംഗീകാരത്തിനുള്ള യോഗം കാണുന്നു. വിശ്വാസയോഗ്യമായ പ്രവർത്തനങ്ങൾ ആത്മാർത്ഥമായി പ്രവർത്തിക്കുന്നതിൽ എല്ലാം തന്നെ അനുകൂലമായ വിജയം കൈവരിക്കും. ആദ്ധ്യാത്മികമായ ചിന്തകൾ അനുകൂലമായ സാഹചര്യങ്ങൾക്ക് വഴിയൊരുക്കും. ചിരകാലാഭിലാഷമായ വിദേശയാത്രയ്ക്ക് യോഗം കാണുന്നു. 

മംഗളകർമ്മങ്ങൾക്ക് നേതൃത്വം വഹിക്കുന്നതിലൂടെ ഉന്നതരെ പരിചയപ്പെടാനുള്ള അവസരം കാണുന്നു. ഏറ്റെടുക്കുന്ന ദൗത്യം വർഷാന്ത്യത്തിൽ ചെയ്‌തു തീർക്കുന്നതിനാൽ പുതിയ ബൃഹത് പദ്ധതികൾ വന്നു ചേരും. പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള അവസരം വന്നു ചേരും. പരിമിതികൾ മനസ്സിലാക്കി ജീവിക്കാൻ തയാറാകും. പ്രലോഭനങ്ങളെ അതിജീവിക്കും. ഉത്തരവാദിത്തങ്ങൾ കൃത്യമായി ഏറ്റെടുക്കുകയും നടപ്പിലാക്കുകയും ചെയ്യന്നത് വഴി മേലധികാരിയുടെ സ്ഥാനം വഹിക്കുവാൻ അവസരം കാണുന്നു. നിസ്സാരമായ കാര്യങ്ങൾക്കു പോലും അഹോരാത്രം പ്രയത്നിക്കേണ്ടി വരും. കലാകായിക മേഖലകളോട് ബന്ധപ്പെട്ട്   പരിശീലനം തുടങ്ങി വയ്ക്കും.  ചെയ്യുന്ന കാര്യങ്ങളിൽ പൂർണ്ണ വിജയം കൈവരിക്കും. സ്വന്തം നിലയിൽ കാര്യങ്ങൾ ചെയ്തു തീർക്കുന്നതോടൊപ്പം മറ്റുള്ളവർക്ക് വേണ്ട നിർദേശങ്ങളും നൽകുന്നത് വഴി ആശ്വാസം തോന്നും. 

അബദ്ധങ്ങൾ തിരുത്തി ലക്ഷ്യപ്രാപ്‌തിയിൽ എത്തിച്ചേരും. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ വേണ്ടവിധത്തിൽ നിർവഹിക്കും. വിദേശത്തുള്ളവർക്ക് ജന്മ നാട്ടിൽ വന്ന്  തിരിച്ചു പോകുന്നതിനുള്ള യോഗം കാണുന്നു. ബാല്യകാലസുഹൃത്തുക്കളെ കാണാനും സാമ്പത്തികമായി സഹായിക്കാനുമുളള അവസരം കാണുന്നു. കാർഷിക മേഖലയിൽ പുതിയ ആശയങ്ങൾ സ്വീകരിക്കുന്നത് അനുകൂലമായ വിജയം കൈവരിക്കാൻ പുണർതം നക്ഷത്രക്കാർക്ക് 2021 ൽ യോഗം കാണുന്നു.

English Summary: Punartham Birth Star / Yearly Horoscope 2021 by Kanippayyur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA