sections
MORE

തിരുവാതിര ; സമ്പൂർണ വർഷഫലം 2021 : കാണിപ്പയ്യൂർ

HIGHLIGHTS
  • 2021 പുതുവർഷം തിരുവാതിര നക്ഷത്രക്കാർക്കെങ്ങനെ?
Thiruvathira-Yearly-Horoscope-2021
SHARE

വിദ്യാർഥികൾക്ക് ഉപരിപഠനത്തിന്  അനുകൂലമായിട്ടുള്ള പ്രവേശനം ലഭിക്കും. പരീക്ഷ, ഇന്റർവ്യൂ, സന്ധിസംഭാഷണം മുതലായവയിലൊക്കെ തന്നെ തൃപ്തികരമായിട്ടുള്ള വിജയം കൈവരിക്കത്തക്ക വിധത്തിൽ പരീക്ഷകൾ എഴുതാൻ സാധിക്കും. വിദേശത്ത് അഥവാ ബഹുരാഷ്ട്ര സ്ഥാപനത്തിൽ ഉപരിപഠനത്തിന് ഉദ്ദേശിക്കുന്നവർക്കും പ്രാരംഭത്തില്‍ ഈ വർഷം  തടസ്സങ്ങൾ അനുഭവപ്പെടാന്‍ ഇടവരുമെങ്കിലും ഏപ്രിൽ മാസം മുതൽ അതിനുള്ള അനുമതി ലഭിക്കും. സെപ്റ്റംബറോടു കൂടി അവിടെ ഉപരിപഠനത്തിനു ചേരുവാനുള്ള അവസരം ഉണ്ടായിത്തീരും. 

വ്യാപാര, വിപണന, വിതരണ മേഖലകളോടു ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ഏപ്രിൽ മാസം മുതൽ ക്രമാനുകതമായിട്ടുള്ള പുരോഗതി ഉണ്ടാകുവാനിടയുണ്ട്. ഉദ്യോഗത്തിനോടനുബന്ധമായി ലാഭ ശതമാന വ്യവസ്ഥകളോടു കൂടിയതായിട്ടുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാനുള്ള അവസരം ഉണ്ടായിത്തീരും. ഉദ്യോഗത്തിലിരിക്കുന്നവർക്ക് ഒരു വിഭാഗത്തിന്റെ ചുമതലകളൊക്കെ ഏറ്റെടുക്കുകയും മേലധികാരികളുടെയും ഉടമസ്ഥരുടെയും നിർബന്ധത്താൽ ആ ഒരു വിഭാഗം പ്രവർത്തനക്ഷമമാക്കുവാനായിട്ട് ഉത്സാഹികളായ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്യും.  ചുമതലകളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുന്നതിന്റെ വെളിച്ചത്തിൽ പലപ്പോഴും ദേഹക്ഷീണം അനുഭവപ്പെടുകയും കുടുംബാംഗങ്ങളുടെ കാര്യങ്ങളെല്ലാം തന്നെ ബന്ധുമിത്രാദികളെയോ അഥവാ മാതാപിതാക്കളെയോ ഏൽപ്പിക്കേണ്ടതായ സാഹചര്യങ്ങൾ ഉണ്ടായിത്തീരും. 

വിദേശത്തു താമസിക്കുന്നവർക്ക് അവധി ലഭിക്കാതിരിക്കുകയും  ജന്മനാട്ടിൽ വന്നു പോയാൽ ജോലി നഷ്ടപ്പെടാനിടയുള്ളതു കൊണ്ട് മാതാപിതാക്കളെ അവിടെക്കു കൊണ്ടുപോകാനോ അഞ്ചാറു മാസം താമസിപ്പിക്കാനോ ഉള്ള സാഹചര്യങ്ങൾക്കു വേണ്ടി പരിശ്രമിക്കുന്നത് നന്നായിരിക്കും. വിജയപ്രതീക്ഷകൾ സുഗമമാകും എന്ന പ്രതീക്ഷ വേണ്ട . അഹോരാത്രം പ്രയത്നം വേണ്ടി വരും. ശുഭസൂചകങ്ങളായിട്ടുള്ള കർമ്മമണ്ഡലങ്ങൾക്കും പ്രവർത്തന മണ്ഡലങ്ങൾക്കും ഒക്കെ തന്നെ ആത്മാർത്ഥമായി പ്രവർത്തിക്കുന്നതു വഴിയും  പൊതുജന അംഗീകാരത്തോടു കൂടിയും കക്ഷി രാഷ്ട്രീയ മത്സരങ്ങളിൽ പങ്കെടുക്കുന്നതിലൊക്കെ തന്നെ വിജയം കൈവരിക്കുവാനും കഴിയും.

അഭിപ്രായ വ്യത്യാസങ്ങളെ കൊണ്ട്  സംയുക്ത സംരംഭങ്ങളിൽ നിന്നും പിന്മാറി സ്വന്തമായിട്ടുള്ള കർമ്മമണ്ഡലങ്ങൾക്ക് തുടക്കം കുറിക്കുവാനുള്ള അവസരം എല്ലാ പ്രകാരത്തിലും വന്നു ചേരുവാൻ സാധ്യത കാണുന്നു. വിതരണ, വിപണന മേഖലകളിലുള്ള അപാകതകള്‍ തീർക്കുവാൻ കൃത്യമായി പരസ്യം ചെയ്യുന്നത് വളരെ ഗുണകരമായിട്ടുള്ള സാഹചര്യങ്ങൾക്ക് വഴിയൊരുക്കുവാൻ യോഗം കാണുന്നുണ്ട്. അശ്രാന്ത പരിശ്രമത്താൽ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം അനുകൂലമായിത്തീരും. അർഹമായിട്ടുള്ള പിതൃസ്വത്ത് രേഖാപരമായി ലഭിക്കുവാനിടയുണ്ട്.  അവിടെ  ഗൃഹനിർമ്മാണം നടത്തിയാലും അവിടെ കുറച്ചുകാലത്തേക്കു കൂടി താമസിക്കാൻ സാധിക്കുകയില്ല എന്നതിന്റെ വെളിച്ചത്തിൽ പട്ടണത്തിൽ പണി ചെയ്തു വരുന്ന ഗൃഹം വാങ്ങുവാനായിട്ട് പ്രാഥമിക സംഖ്യ കൊടത്ത് കരാർ എഴുതുവാനുള്ള യോഗം കാണുന്നു. ദമ്പതികൾക്ക് ആദ്യ നാലു മാസം  വേർപെട്ട് താമസിച്ചു കൊണ്ട് ജോലി ചെയ്യേണ്ടതായ സാഹചര്യം ഉണ്ടായിത്തീരുമെങ്കിലും പിന്നീട് ജോലി മാറ്റമുണ്ടാകുകയില്ല എന്നതിന്റെ വെളിച്ചത്തിൽ ആരെങ്കിലും ഒരാള്‍ വിട്ടുവീഴ്ച ചെയ്ത് ജോലിയിൽ മാറ്റങ്ങൾക്കു വേണ്ടി തയാറാകേണ്ടി വരും.  ജോലി ഉപേക്ഷിച്ചോ  ജീവിതപങ്കാളിയുടെ സ്വഭാവത്തിനനുസരിച്ചോ മാറ്റങ്ങൾക്കു വേണ്ടി തയ്യാറാകുവാനും ഇടയുണ്ട്. 

വാതരക്തദൂഷ്യ നാഡീ രോഗ പീഡകളെ കൊണ്ട് അസ്വാസ്യം അനുഭവപ്പെടാനിടയുണ്ടെങ്കിലും  വൈദ്യ നിർദേശത്താൽ ഭക്ഷണക്രമീകരണങ്ങൾ അനുവർത്തിക്കുകയും പ്രാണായാമം, വ്യായാമം, യോഗയൊക്കെ സ്ഥിരമായിട്ട് ജീവിതചര്യയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നതിനാൽ രോഗത്തെ അതിജീവിച്ച് പോകുവാൻ സാധിക്കും.   ചില സാംക്രമിക രോഗങ്ങൾ പിടിപെടുവാനിടയുള്ളതിനാൽ പ്രതിരോധശക്തി വർധിപ്പിക്കുന്ന വിധത്തിൽ  ചില ചികിത്സാ രീതികളൊക്കെ അവലംബിക്കുവാനിടയുള്ള തീരുമാനം കൈകൊള്ളുവാനും വൈദ്യ നിർദേശത്താല്‍ ചില ഔഷധങ്ങളൊക്കെ സേവിച്ചു തുടങ്ങുവാനും ഇടയുണ്ട്. 

ഔദ്യോഗികമായിട്ടുള്ള മേഖലകളില്‍ അധിക ചുമതല ഏറ്റെടുക്കുന്നതിന്റെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ചില ആനുകൂല്യങ്ങളൊക്കെ ലഭിക്കുവാനിടവരുമെങ്കിലും അതിന് പോരായ്മകളുള്ളതുകൊണ്ട് ഉടമസ്ഥരോട് കാര്യങ്ങളെല്ലം പറയുവാനും ഏപ്രിൽ മാസം മുതൽ അനുകൂലമാക്കി തീർക്കുവാനും സാധ്യത കാണുന്നുണ്ട്. കർമപദ്ധികൾക്ക് ഒരുപക്ഷെ ഈ ഏപ്രിൽ മാസം മുതൽ ആറ് മാസത്തിനുള്ളിൽ പൂർത്തീകരിക്കുന്ന ചില കരാറു ജോലികളിൽ ഒപ്പുവെക്കുവാനും പ്രവർത്തന തലത്തില്‍ എത്തിക്കുവാനുമുള്ള സാഹചര്യം ഉണ്ടായിത്തീരും . എന്നാൽ സെപ്റ്റംബർ മാസം മുതൽ എട്ടു മാസത്തേക്ക് പൂർത്തീകരിക്കുന്ന പദ്ധതികളൊന്നും തന്നെ ഏറ്റെടുക്കുന്നത് അത്ര ഉചിതമല്ല. ഏപ്രിൽ മാസം മുതല്‍ ആറു മാസത്തിനുള്ളിലോഅഥവാ 2022 ഏപ്രിൽ മുതൽ ഒരു വർഷത്തിനുള്ളിലൊ പൂർത്തീകരിക്കുന്ന വിധത്തിലുള്ള കർമ്മപദ്ധതികളൊ കരാറു ജോലികളൊ ഒക്കെ തന്നെയായിരിക്കും ഏറ്റെടുക്കുന്നത് നന്നായിരിക്കുക. 

സമാനചിന്താഗതിയിലുള്ളവരുമായി സംസർഗത്തിലേർപ്പെടുക മാത്രമല്ല ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അതുപോലെ തന്നെ പൊതു പ്രവർത്തനങ്ങള്‍ക്കും ആത്മാർത്ഥമായി പ്രവർത്തിക്കുവാനുള്ള അവസരമുണ്ടായിത്തീരും. സഹപ്രവർത്തകരോടൊപ്പം പുണ്യ തീര്‍ത്ഥ ഉല്ലാസ വിനോദയാത്രകൾക്ക് അവസരം ഉണ്ടായിത്തീരുവാനുള്ള യോഗം കാണുന്നുണ്ട്. സമയബന്ധിതമായി ചെയ്തു തീർക്കേണ്ട കാര്യങ്ങളിലെല്ലാം തന്നെ അനുകൂലമായ വജയം കൈവരിക്കും. വ്യക്തി സ്വാതന്ത്രം പരമാവധി പ്രയോജനപ്പെടുത്താനുള്ള സാധ്യത കാണുന്നു. ഭൂമി വിൽപനക്ക് ഏറെക്കുറെ തൃപ്തികരമായ വിലയ്ക്ക് വ്യക്തികൾ വന്നു ചേരുന്നതു വഴി വിൽപനക്ക് തയ്യാറാകുവാനുള്ള യോഗം കാണുന്നുണ്ട്. പ്രതീക്ഷിച്ച വിലയൊന്നും ലഭിക്കുകയില്ലെങ്കിൽ പോലും മക്കൾക്ക് ഗൃഹം നിർമ്മിക്കാനോ വാങ്ങുവാനോ അല്ലെങ്കിൽ മക്കൾക്ക് വീതം വെച്ചു നൽകുക എന്ന സങ്കൽപത്തൊടു കൂടിയായിരിക്കാം ഈ വക കാര്യങ്ങൾക്ക് തയ്യാറാകുന്നത്.

വ്യക്തിസ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്തുന്നത് പ്രസ്ഥാനത്തിനു കൂടി ഗുണകരമായിത്തീരും. ആത്മാർത്ഥമായിട്ടുള്ള ചിന്തകളാൽ അനുകൂലമായ വിജയം എല്ലാ പ്രകാരത്തിലും വന്നു ചേരും.  ആത്മീയ പ്രഭാഷണങ്ങൾ മനസ്സിന്റെ ആനാവശ്യമായ വ്യാകുലതകൾ ഒഴിവാക്കുവാനിടയുണ്ട്. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും അവലംബിക്കുകയും ചെയ്യുന്നതിന്റെ വെളിച്ചത്തിൽ ഒരു പക്ഷെ ഗൃഹത്തിൽ നിന്ന് വിട്ട് നിന്ന് ജോലി ചെയ്യേണ്ടതായ സാഹചര്യങ്ങളോ പ്രവർത്തന മണ്ഡലങ്ങൾ കാഴ്ചവയ്ക്കേണ്ടതായ സാഹചര്യങ്ങളോ ഉണ്ടായിത്തീരും . ചില ചുമതലകളെല്ലാം തന്നെ ജീവിതപങ്കാളിയെയൊ, മാതാപിതാക്കളെയോ ഏൽപ്പിക്കേണ്ടതായ സാഹചര്യം  ഉണ്ടാവാം. നിസ്വാർത്ഥ സേവനത്താൽ സർവകാര്യ വിജയം കൈവരിക്കുവാനിടവരുമെങ്കിലും അഹംഭാവവും അമിതമായിട്ടുള്ള ആത്മവിശ്വാസവും അന്ധവിശ്വാസവും ഒഴിവാക്കുന്നത് നന്നായിരിക്കും. ജനമധ്യത്തിൽ പരിഗണന ലഭിക്കാൻ ഇടവരുമെങ്കിലും ചില മത്സരങ്ങളിൽ നിന്ന് പിന്മാറാനുള്ള ആത്മപ്രചോദനം ഭാവിയിലേക്ക് ഗുണകരമായിത്തീരും. 

വളരെ കൃത്യമായി സാമ്പത്തികമായിട്ടുള്ള സമീപനം സ്വീകരിക്കുന്നതു വഴി കടം വാങ്ങുവാനുള്ള സാഹചര്യങ്ങളിൽ നിന്ന് പിന്മാറുവാനുള്ള സാധ്യത കാണുന്നു. വസ്തു നിഷ്ടമായി പഠിച്ചു ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. കാര്യനിർവഹണ ശക്തി വർധിക്കുന്നതു വഴി പുതിയ ചുമതലകൾ ഏറ്റെടുക്കുവാനുള്ള യോഗം കാണുന്നുണ്ട്‌. ഔദ്യോഗികമായിട്ടുള്ള മേഖലകളിൽ സ്ഥാനക്കയറ്റം ലഭിക്കുവാനുള്ള സാധ്യത കാണുന്നു. മുൻകാല പ്രാബല്യത്തോടു കൂടിയ ശമ്പള വർധനവ് ഏപ്രിൽ മാസം മുതൽ വന്നു ലഭിക്കാനുള്ള സാധ്യത കാണുന്നുണ്ട്. വാഗ്ദാനങ്ങൾ നിറവേറ്റാനായി അഹോരാത്രം പ്രവർത്തിക്കേണ്ടതായ സാഹചര്യങ്ങൾ ഉണ്ടായിത്തീരും. നടപടി ക്രമങ്ങളിൽ ക്രത്യത പാലിക്കുന്നതു വഴി സൽകീർത്തിക്കു യോഗം കാണുന്നു. 

സങ്കൽപങ്ങൾ യാഥാർത്ഥ്യമാക്കുവാനായിട്ട് അവധി ദിനങ്ങളിൽ കൂടി ജോലി ചെയ്യേണ്ടതായ സാഹചര്യങ്ങളോ ഗൃഹത്തിൽ ഇരുന്നുകൊണ്ട് ജോലി ചെയ്യേണ്ടതായ സാഹചര്യങ്ങളൊക്കെ ഉണ്ടായിത്തീരും. പ്രസ്ഥാനം സ്വന്തം നിലയിൽ നടത്തുന്ന വ്യവസായ വ്യാപാര സ്ഥാപനങ്ങളുടെ ചില വിഭാഗങ്ങളിൽ ഗൃഹത്തിലിരുന്നു കൊണ്ടുള്ള ജോലിക്കാരെ നിയമിക്കുകയും  ഇതിന്റെ വെളിച്ചത്തിൽ  ചിലവുകൾ എല്ലാം കുറയുന്നതിനാൽ ഭാവിയിലേക്ക് ഈ രീതി തുടരുവാനുള്ള തീരുമാനം കൈകൊള്ളുവാനും വലിയൊരു സ്ഥാപനം എന്നുള്ളൊരവസ്ഥ മാറ്റിചെറിയ സ്ഥലത്തേക്ക്   മാറുവാനും  സാധ്യത കാണുന്നു. ബാധ്യതകൾ എല്ലാം കുറക്കുക എന്ന ആശയം മനസ്സിലുള്ളത് ഈ വർഷം ഏറെക്കുറെ പ്രാവർത്തികമാക്കുവാനുള്ള അവസരം ഉണ്ടായിത്തീരും. 

ചിലർക്ക് സ്വാതന്ത്രത്തെ ചോദ്യം ചെയ്യുന്നത് വഴി ഉദ്യോഗം രാജി വയ്ക്കുവാനിടവരും. ഏപ്രിൽ മാസത്തിന് ശേഷം മാത്രമായിരിക്കും മറ്റൊരു ജോലിക്ക് ഇടയുള്ളത്. പുതിയ കൃഷി സംരംഭം ആവിഷ്കരിക്കുവാനുള്ള അവസരം ഉണ്ടായിത്തീരും. ഭയഭക്തി ബഹുമാനത്തോടു കൂടി ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ വിജയം കൈവരിക്കുവാനുള്ള യോഗം കാണുന്നുണ്ട്. പലപ്പോഴും മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾക്ക് അഹോരാത്രം പ്രവർത്തനം വേണ്ടി വരും. ദേഹക്ഷീണം അനുഭവപ്പെടാനിടയുണ്ടെങ്കിൽ പോലും എല്ലാം സമയബന്ധിതമായിട്ട് ചെയ്തു തീർക്കുവാനുള്ള അവസരത്തെ അഹോരാത്രം പ്രവർത്തനം വേണ്ടിവരും എന്നുള്ള ധാരണ വേണ്ടതാണ്. വ്യാപാര വിപണന, വിതരണ മേഖലകളൊടു ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്നതിൽ അധികചെലവ് അനുഭവപ്പെടാനിടവരുമെങ്കിലും ഭാവിയിലേക്ക് ഗുണകരമാകും വിധത്തിൽ വികസന പ്രവർത്തനങ്ങൾക്ക് കൂടി നേതൃത്വം നൽകുവാനുള്ള യോഗം കാണുന്നുണ്ട്. 

വിദേശത്തു താമസിക്കുന്ന ചിലർക്കൊക്കെ തന്നെ അവിടുത്തെ ജോലിയുടെ സ്വഭാവമനുസരിച്ച് ഭാവിയിലേക്ക് നിലനിൽപ്പ് വളരെ കുറയുമെന്നതിനാൽ ജന്മനാട്ടിൽ സ്വാതന്ത്രമായിട്ടൊരു പ്രസ്ഥാനം തുടങ്ങുന്നതിൻറെ പ്രാരംഭ നടപടി ക്രമങ്ങളൊക്കെ തുടങ്ങുകയും അതുപക്ഷേ 2022 ന് ശേഷമേ പ്രവർത്തിച്ചു തുടങ്ങുകയുള്ളു.  സ്ഥലമെടുപ്പ് കെട്ടിട സമുച്ചയം പണിയുക  ഇതിന് വേണ്ടിയുള്ള പ്രാരംഭ നടപടി ക്രമങ്ങളൊക്കെ ഏപ്രിൽ മാസം മുതൽ തുടങ്ങുവാനുള്ള സാധ്യത കാണുന്നുണ്ട്. ഏതു വിധത്തിലും പുത്രപൗത്രാദികളോടൊപ്പം വിദേശത്ത് നാലഞ്ച് മാസം താമസിക്കുവാനുള്ള അവസരം  വളരെ ആശ്വാസകരമായ അന്തരീഷം സംജാതമാക്കും. യുവതലമുറയിലുള്ളവർക്കൊക്കെ മാതാപിതാക്കളെ ഒന്നിച്ചു താമസിപ്പിച്ചോ ബന്ധുജനകളെ ഒന്നിച്ചു താമസിപ്പിച്ചോ ജോലി ചെയ്യുന്നതിനു വേണ്ടിയിട്ടുള്ള ശ്രമങ്ങൾ എല്ലാം തന്നെ വിജയം കൈവരിക്കുവാനും തിരുവാതിര നക്ഷത്രക്കാർക്ക്‌ ഈ 2021 ൽ യോഗം കാണുന്നുണ്ട്.

English Summary:  Thiruvathira Birth Star / Yearly Horoscope 2021 by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA