sections
MORE

അത്തം ; സമ്പൂർണ വർഷഫലം 2021 : കാണിപ്പയ്യൂർ

HIGHLIGHTS
  • 2021 പുതുവർഷം അത്തം നക്ഷത്രക്കാർക്കെങ്ങനെ?
Atham-Yearly-Horoscope-2021
SHARE

അത്തം നക്ഷത്രത്തിൽ ജനിച്ചവർക്ക് 2021 ൽ ബാലികാബാലന്മാർക്കും വിദ്യാർഥികൾക്കും അനുകൂലമായ സമയം. കലാലയികമേഖലകളിലും പരീക്ഷകളിലും അനുകൂലമായ വിജയം കൈവരിക്കും. മറ്റു ചിലർക്ക് ഉദ്യോഗം ലഭിക്കാനുള്ള സാഹചര്യം കാണുന്നു. തൊഴിൽപരമായോ വിദ്യാഭ്യാസപരമായോ കുടുംബത്തിൽ നിന്ന് മാറി നിൽക്കേണ്ടതായ സാഹചര്യം കാണുന്നു. ജോലി രാജിവയ്‌ക്കേണ്ടതായുള്ള സാഹചര്യങ്ങളൊക്കെ മാറി സെപ്റ്റംബർ മാസത്തോടുകൂടി തൊഴിൽപരമായ എല്ലാ തടസ്സങ്ങളും മാറി മുൻപുണ്ടായിരുന്നതിനേക്കാൾ പ്രവർത്തനക്ഷമത കൈവരിക്കാനുള്ള യോഗം കാണുന്നു. 

ജനനതിയതി പ്രകാരം 2021 പുതുവർഷം നിങ്ങൾക്കെങ്ങനെ?

രാഷ്ട്രീയത്തിൽ വിചാരിച്ചതു പോലെ തിളങ്ങാൻ സാധിക്കാത്തതിനാൽ പരാജയപ്പെടാനുള്ള യോഗം കാണുന്നു. സർവർക്കും സമ്മതമായിട്ടുള്ള പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നത് വഴി സൽക്കീർത്തി, സജ്ജനപ്രീതി എന്നിവ കാണുന്നു. അഹംഭാവം ഒഴിവാക്കണം. തൊഴിൽപരമായിട്ടുള്ള മേഖലകളോട് ബന്ധപ്പെട്ട് ദൂര യാത്രകൾ വേണ്ടിവരുന്നതിനാൽ ശാരീരികാസ്വസ്ഥതകൾ ഉണ്ടായേക്കാം. വാഹന  ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ടതാണ്. പുണ്യതീർത്ഥ ഉല്ലാസ വിനോദ യാത്രകൾക്കുള്ള അവസരം കാണുന്നു. വിജ്ഞാനപ്രദമായ കാര്യങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കുന്നത് നല്ല അവസരങ്ങൾക്ക് വഴിയൊരുക്കും. ഡിസംബർ മാസത്തിൽ വിവാഹത്തിനുള്ള യോഗം കാണുന്നു. പ്രലോഭനങ്ങളിൽ പെടാതെ യാഥാർഥ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് പ്രായോഗികവശം ചിന്തിച്ചു കൊണ്ട് പ്രവർത്തിക്കാനുള്ള അവസരം വേണ്ട വിധത്തിൽ വിനിയോഗിക്കുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. 

ജീവിതത്തിലെ ശുഭസമയങ്ങളെക്കുറിച്ചറിയാൻ...

സാമ്പത്തിക മേഖലയിലെ നിയന്ത്രണം തുടരും. വ്യാപാരവിപണവിതരണ രംഗത്ത് വിദഗ്ദ്ധ നിർദേശം സ്വീകരിച്ചുകൊണ്ട് ലാഭശതമാനം കൂടുതൽ ഉള്ള വിഭാഗം വിപുലീകരിക്കുന്നതു നന്നായിരിക്കും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ നോക്കണം. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം, ശമ്പളവർധനവ് എന്നിവയ്ക്കുള്ള അവസരം കാണുന്നു. ആരോഗ്യകാര്യത്തിൽ പ്രകൃതിജീവനൗഷധോപാധികൾ ഭക്ഷണക്രമീകരണങ്ങൾ ഒക്കെ അനുവർത്തിക്കുന്നത് നന്നായിരിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കും. അവരോടൊപ്പം ഒരുമിച്ചു താമസിക്കുന്നതിനുവേണ്ടി കൂടുതൽ സൗകര്യമുള്ള ഗൃഹം മേടിക്കും. കാര്യപ്രാപ്തി വർധിക്കുന്നതിനാൽ മേലധികാരികൾ ചുമതലകൾ ഏൽപ്പിക്കും. വ്യാവസായിക മേഖലകളോടനുബന്ധിച്ച് യാത്രകളും ചർച്ചകളും വേണ്ടിവരും. ജോലിഭാരം വർധിക്കും. പ്രതീക്ഷിച്ചതിലുപരി സാമ്പത്തിക നേട്ടം ഉണ്ടാകാൻ ഇടയുണ്ട്. സാമ്പത്തിക നേട്ടം കുറയുന്ന കരാർ ജോലികളിൽ നിന്ന് പിന്മാറും. 

ആത്മപ്രഭാവത്താൽ ദുഷ്പ്രചരണങ്ങളെ അതിജീവിക്കും. സെപ്റ്റംബർ മാസം മുതൽ പൂർവിക സ്വത്തിൽ ഗൃഹ നിർമാണം തുടങ്ങി വയ്ക്കും. കലാകായിക രംഗങ്ങളിൽ പരിശീലനം തുടങ്ങി വയ്ക്കും. വ്യവഹാര വിജയത്താൽ പൂർവിക സ്വത്ത് സ്വന്തമാകും. കാർഷിക മേഖലകളിൽ ഉന്നതരുടെ നേതൃത്വത്തിലും ഗവൺമെന്റിൽ നിന്ന് കിട്ടുന്ന ആനുകൂല്യങ്ങൾ സ്വീകരിച്ചു കൊണ്ടും ഈ മേഖല വിപുലീകരിക്കുന്നത് അനുകൂലമായ വിജയത്തിന് വഴിയൊരുക്കും. ഇതാണ് അത്തം നക്ഷത്രക്കാരുടെ 2021 ലെ അനുഭവ യോഗ്യമായിട്ടുള്ള ഫലങ്ങൾ.

English Summary : Atham Birth Star / Yearly Horoscope 2021 by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA