sections
MORE

മകം ; സമ്പൂർണ വർഷഫലം 2021 : കാണിപ്പയ്യൂർ

HIGHLIGHTS
  • 2021 പുതുവർഷം മകം നക്ഷത്രക്കാർക്കെങ്ങനെ?
Makam-Yearly-Horoscope-2021
SHARE

മകം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ 2021 ൽ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. കുടുംബാംഗങ്ങളോടൊത്ത് താമസിക്കുന്നതിനായി തൊഴിൽ ക്രമീകരിക്കും. വിദ്യാർഥികൾക്കു അനുകൂല സമയം കാണുന്നു. ഉപരിപഠനത്തിനുള്ള പ്രവേശന പരീക്ഷകൾ വിജയിക്കും. ഈശ്വരപ്രാർത്ഥനകളും പരീക്ഷ ദിവസങ്ങളിൽ ആരാധനാലങ്ങളിൽ പ്രത്യേക വഴിപാടുകൾ നടത്തുന്നതും നല്ലതാണ്.  ജോലി രാജി വയ്‌ക്കേണ്ടതായ തീരുമാനങ്ങളിൽ നിന്ന് പിന്മാറി ജോലിയിൽ തുടരുന്നത് ഏപ്രിൽ മാസത്തോടെ തൊഴിൽ മേഖലയിൽ അഭൂതപൂർവ്വമായ വളർച്ചയ്ക്ക് സഹായിക്കും. 

ജനനതിയതി പ്രകാരം 2021 പുതുവർഷം നിങ്ങൾക്കെങ്ങനെ?

മുൻകോപവും അനാവശ്യ ചിന്തകളും ഒഴിവാക്കണം. ക്ഷമ, വിനയം, ആത്മസംയമനം എന്നിവയോടു കൂടി ചെയ്യുന്ന കാര്യങ്ങൾ  ഈ  ഒരു വർഷത്തെ അനിഷ്ടമായിട്ടുള്ള പ്രതികരണങ്ങളെ അതിജീവിയ്ക്കാൻ ഉപകരിക്കും. ഉദ്യോഗത്തിന് അനുകൂലമായിട്ടുള്ള സാഹചര്യം കാണുന്നു. മത്സരങ്ങളിൽ വിജയം കൈവരിക്കും. ഏപ്രിൽ മാസത്തിനുശേഷം ആറുമാസത്തിനുള്ളിൽ നടക്കുന്ന പരീക്ഷ, ഇന്റർവ്യൂ, സന്ധി സംഭാഷണം, കരാർ ഒപ്പു വയ്ക്കുക മുതലായവയിൽ വിജയിക്കും. നിർത്തി വച്ച കർമ്മ പദ്ധതികൾ പുനരാരംഭിക്കും. അർഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. ഉദര-ഉഷ്ണ കരൾ രോഗ പീഡകളെ കൊണ്ടുള്ള അസ്വസ്ഥതകൾ അനുഭവപ്പെടാം. ഭക്ഷണക്രമീകരണത്തിലൂടെയും പ്രകൃതിജീവനൗഷധികളിലൂടെയും ഈ  രോഗങ്ങളെല്ലാം അതിജീവിയ്ക്കാൻ സാധിക്കും.

 വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം.   മാതാവിന് അസുഖം വരാം. ബന്ധുക്കൾ വിരോധികളായിത്തീരും. പൂർവ്വീക സ്വത്ത് ഭാഗം വയ്ക്കുന്നതിൽ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. വ്യാവസായിക ഉല്പന്നങ്ങൾ ഗുണനിലവാരമില്ലാത്തതിനാൽ വിപണിയിൽ നിന്ന് പിൻവലിക്കേണ്ടി വരുമെങ്കിലും ഏപ്രിൽ മാസത്തോടെ ഗുണനിലവാരമുള്ള പുതിയ ഉത്പന്നം വിപണിയിൽ എത്തിച്ച് വളരെ നേട്ടം കൈവരിക്കും. വ്യാപാര വിപണന മേഖലകൾ വിപുലീകരിക്കുന്നത് വഴി സാമ്പത്തിക നേട്ടവും വ്യാപാരത്തിൽ പുരോഗതിയും കാണുന്നു. 

ജീവിതത്തിലെ പ്രധാന സംഭവങ്ങൾ എപ്പോൾ, എങ്ങനെ?

ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുന്നതിനായി തൊഴിൽ ക്രമീകരിക്കും. അഭയം തേടി  വരുന്നവർക്ക് ആശ്രയം നൽകും. അനുഭവജ്ഞാനമുള്ളവരുടെ ഉപദേശം തേടി വ്യാപാരവിപണനവിതരണ മേഖലയിൽ പുതിയ ആശയങ്ങൾ സ്വീകരിക്കുന്നതിനുള്ള യോഗം കാണുന്നു. യാഥാർഥ്യങ്ങളോടെ പൊരുത്തപ്പെട്ട് ജീവിയ്ക്കും. പ്രലോഭനങ്ങളിൽ പെടാതെ സമയബന്ധിതമായി ചെയ്തു തീർക്കുന്ന കാര്യങ്ങളിലെല്ലാം തന്നെ അനുകൂലമായ വിജയം കാണുന്നു. മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ ഈശ്വരാനുഗ്രഹം ലഭിയ്ക്കും. ആഗ്രഹിക്കുന്നതിലുപരി അനുകൂലമായ വിജയം എല്ലാ മേഖലകളിലും കാണുന്നു. സന്താനസൗഭാഗ്യത്തിന് യോഗം കാണുന്നു. 

സർവർക്കും സ്വീകാര്യമായ അവസ്ഥ വന്നു ചേരുന്നത് വഴി ആശ്വാസം തോന്നും. അനുരഞ്ജന ശ്രമങ്ങൾ വിജയിക്കും. പൂർവീക  സ്വത്തിൽ ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കും. കാർഷിക മേഖലകളിൽ വിജയം കൈവരിയ്ക്കും. വ്യക്തിപ്രഭാവത്താൽ ആത്മവിശ്വാസം വർധിക്കും. വാക്കും പ്രവർത്തിയും പ്രാവർത്തികമാക്കുവാൻ അഹോരാത്രം പ്രവർത്തിക്കേണ്ടി വരും. അമിതമായ ആത്മവിശ്വാസം ഒഴിവാക്കണം. മുൻകോപം ഒഴിവാക്കി ആത്മാർഥമായി ചെയ്യുന്ന  കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കാൻ മകം നക്ഷത്രക്കാർക്ക് 2021 ൽ യോഗം കാണുന്നു.

English Summary : Makam / Yearly Horoscope 2021 by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA