sections
MORE

പൂരം ; സമ്പൂർണ വർഷഫലം 2021 : കാണിപ്പയ്യൂർ

HIGHLIGHTS
  • 2021 പുതുവർഷം പൂരം നക്ഷത്രക്കാർക്കെങ്ങനെ?
Pooram-Yearly-Horoscope-2021
SHARE

പൂരം നക്ഷത്രത്തിൽ ജനിച്ചവർക്ക് 2021 ൽ വിദ്യാർഥികൾക്ക് അനുകൂലമല്ലാത്ത സാഹചര്യം കാണുന്നു. സാരസ്വതം നെയ് സ്ഥിരമായി കാലത്ത് ശുദ്ധിയോടെ സേവിക്കുന്നത് നന്നായിരിക്കും. അവരവരുടെ ആചാരപ്രകാരമുള്ള പ്രാർത്ഥനകൾ നടത്തുകയും ആരാധനാലയങ്ങളിൽ പ്രത്യേക വഴിപാടുകൾ നടത്തുകയും ചെയ്യുന്നത് നന്നായിരിക്കും. വിദ്യാർഥികൾ അമിതമായ ആത്മവിശ്വാസം ഒഴിവാക്കണം. മക്കളെ ഓർത്തുള്ള ആധി വർധിക്കും. മക്കൾക്ക് വേണ്ടി പ്രത്യേക വഴിപാടുകൾ നടത്തേണ്ടതായ സാഹചര്യം കാണുന്നു. 

ജനനതിയതി പ്രകാരം 2021 പുതുവർഷം നിങ്ങൾക്കെങ്ങനെ?

വാഹന ഉപയോഗത്തിൽ വളരെയധികം ശ്രദ്ധിക്കണം. മാതാവിന് അസുഖം വരാനുള്ള സാധ്യത കാണുന്നു. വിദേശത്തുള്ളവർ ജന്മനാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യം കാണുന്നു. കാർഷിക വകുപ്പിന്റെ സഹായത്തോടെ കാർഷിക മേഖലയിൽ ആധുനിക സംവിധാനം സ്വീകരിക്കും. വിദ്യാർത്ഥികൾക്ക് വിദേശത്തു ഉപരിപഠനത്തിന് പോകുന്നതിന് തടസ്സങ്ങൾ നേരിടാം. ചിലർക്ക് സെപറ്റംബർ മാസത്തോടെ തടസ്സങ്ങൾ മാറി വിദേശത്തു ഉപരിപഠനത്തിനുള്ള സാധ്യതയും കാണുന്നു. തൊഴിൽ മേഖലകളിലുള്ളവർക്ക്  അധ്വാനഭാരവും ചുമതലയും വർധിക്കും. വേണ്ടപ്പെട്ടവരിൽ നിന്ന് അപ്രീതിയുള്ള വാക്കുകൾ കേൾക്കാനിടവരും. വ്യാവസായിക മേഖലകളിൽ പുരോഗതി കാണുന്നു. സങ്കൽപ്പങ്ങൾ യാഥാർഥ്യമാക്കുവാൻ അഹോരാത്രം പ്രയത്നിക്കേണ്ടി വരും. ലാഭവിഹിതം കുറവായിട്ടുള്ള കരാർ ജോലികളിൽ നിന്ന് പിന്മാറും. 

ജനനതിയതി അനുസരിച്ചു ഏതു തൊഴിലിൽ ശോഭിക്കും

മേലധികാരികളുടെ അപ്രീതി മൂലം ജോലി രാജി വയ്‌ക്കേണ്ടതായ സാഹചര്യം കാണുന്നു. കല കായിക രംഗത്ത് ജോലി ചെയ്യുന്നവർക്ക് മത്സരരംഗങ്ങളിൽ വിജയം നേടുന്നത് വഴിഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കാം. സാമ്പത്തിക നേട്ടം കാണുന്നു. 2022 സെപ്റ്റംബർ മാസത്തോടു കൂടി സൗകര്യം കൂടിയ മറ്റൊരു ഗൃഹം വാങ്ങാനുള്ള യോഗം കാണുന്നു. രാഷ്ട്രീയ മത്സരങ്ങളിൽ പരാജയപ്പെടാനുള്ള സാധ്യത കാണുന്നു. മാതാപിതാക്കളോടൊപ്പം താമസിച്ച് ജോലി ചെയ്യുന്നതിനുള്ള യോഗം കാണുന്നു. അശരണരായവർക്ക് അഭയം നൽകും. ആധുനിക സംവിധാനം സ്വീകരിച്ച് തൊഴിൽ മേഖലയിൽ പ്രവർത്തന ക്ഷമത കൈവരിക്കും. ബന്ധു മിത്രാദികളിൽ നിന്ന് അപ്രീതി ഉണ്ടാകുവാനിടയുണ്ട്. വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. വാഹനം മാറ്റി വാങ്ങുന്നതിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. 

നിർദേശങ്ങൾ സ്വീകരിച്ച് ചെയ്യുന്ന കാര്യങ്ങളിൽ വിജയം കാണുന്നു. വേണ്ടപ്പെട്ടവരെ സാമ്പത്തികമായി സഹായിക്കും. വസ്തു തർക്കം പരിഹരിക്കുവാൻ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കും. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം സൽക്കീർത്തിയ്ക്കും സജ്ജനപ്രീതിയ്ക്കും വഴിയൊരുക്കും. സങ്കുചിത മനോഭാവം ഉപേക്ഷിച്ച്  ഈശ്വരാരാധനകളോടുകൂടി കർമ്മ മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുടുംബപരമായും തൊഴിൽപരമായും എല്ലാ കാര്യങ്ങളിലും വളരെ അനുകൂലമായ വിജയം നേടുന്നതിന്  സഹായിക്കും  എന്നാൽ ഉദര രോഗ പീഡകൾ, സന്ധി വേദന എന്നിവ കൊണ്ടുള്ള അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടാനിടയുള്ളതു കൊണ്ട് പ്രകൃതിജീവനൗഷധികളും  പ്രാണായാമങ്ങളും വ്യായാമവും ജീവിതചര്യയിൽ ഉൾപ്പെടുത്തുന്നതും വളരെ ഗുണം ചെയ്യും. എല്ലാകാര്യങ്ങളിലും ആത്മവിശ്വാസം വർധിക്കുന്നതിനും 2021 ൽ പൂരം നക്ഷത്രത്തിന് യോഗം കാണുന്നു.

English Summary : Pooram Birth Star / Yearly Horoscope 2021 by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA