ADVERTISEMENT

ഉത്രം നക്ഷത്രത്തിൽ ജനിച്ചവർക്ക് 2021 ൽ താരതമ്യേന മുതൽമുടക്ക് കുറഞ്ഞ കർമ്മ മണ്ഡലങ്ങളിലോ വ്യാപാര  വിപണന വിതരണ മേഖലകളിലോ ഏർപ്പെടാനുള്ള അവസരം സ്വീകരിക്കുന്നത് ഏതു പ്രകാരത്തിലും നന്നായിരിക്കും. പങ്കാളിത്തത്തോടെയുള്ള പ്രവർത്തനം അത്ര ഗുണം ചെയ്യില്ല. വിദ്യാർഥികൾക്ക് ഇഷ്ടമുള്ള വിഷയത്തിൽ ഉപരിപഠനത്തിന് അവസരം ലഭിയ്ക്കും. പഠിച്ച വിഷയത്തോടനുബന്ധമായ തൊഴിൽ ലഭിയ്ക്കും. സ്ഥാനമാനങ്ങൾ ലഭിയ്ക്കും. പണി ചെയ്തു വരുന്ന ഗൃഹം സ്വന്തമാക്കാനുള്ള യോഗം കാണുന്നു. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുന്നതിനുള്ള സാഹചര്യം കാണുന്നു. ഭയഭക്തിയോടെ ചെയ്യുന്ന കാര്യങ്ങളിൽ വിജയിക്കും. 

ജനനതിയതി പ്രകാരം 2021 പുതുവർഷം നിങ്ങൾക്കെങ്ങനെ?

വ്യാപാരവിപണനവിതരണ മേഖലയിൽ ക്രമാനുഗതമായ പുരോഗതി കാണുന്നു. പ്രയത്നം കൂടുതലായി വേണ്ടി വരുമെങ്കിലും ഭാവിയിലേക്ക് ഗുണകരമായിത്തീരാനുള്ള യോഗം കാണുന്നു. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. അലസത മാറ്റി ആത്മാർഥമായി പ്രവർത്തിക്കുന്ന കാര്യങ്ങളിൽ എല്ലാം തന്നെ പ്രതീക്ഷിച്ചതിലുപരി വിജയം കൈവരിക്കും. സാമ്പത്തിക നേട്ടം കൈവരിക്കും. തൊഴിലുമായി ബന്ധപ്പെട്ട് യാത്രകൾ വേണ്ടി വരും. മാതാവിന് അസുഖം വർധിക്കുന്നതിനാൽ ആശുപത്രിവാസം വേണ്ടി വന്നേക്കാം. സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ജീവിയ്ക്കാൻ തയാറാകുന്നത് സ്വയംപര്യാപ്‌തത നേടാൻ സഹായിക്കും. അനാവശ്യ ചിന്തകൾ ഒഴിവാക്കി കൊണ്ടുള്ള പ്രവർത്തനങ്ങൾ പുരോഗതി നേടാൻ സഹായിക്കും. 

 

ദാമ്പത്യ ബന്ധങ്ങളിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. യുവ തലമുറയിലുള്ളവർ ജീവിതത്തിന് പ്രാധാന്യം നൽകി ജീവിയ്ക്കാൻ തയാറാകണം. അഹംഭാവം, അമിതമായ ആത്മവിശ്വാസം എന്നിവ ഒഴിവാക്കണം. വിദഗ്‌ധ ഉപദേശം സ്വീകരിച്ച്  ചെയ്യുന്ന പ്രവർത്തന മേഖലകളിൽ വിജയം കൈവരിക്കും. കരാർ ജോലികൾ ഏറ്റെടുത്ത് നടത്തും. ഭാവനകൾ യാഥാർഥ്യമാകും. പരിശ്രമങ്ങൾക്കും പ്രവർത്തനങ്ങൾക്കും അനുകൂലമായ വിജയം കൈവരിക്കും. ദിശാബോധമുള്ള ജോലിക്കാരോടൊപ്പം പ്രവർത്തിക്കുന്നത് പ്രസ്ഥാനത്തിന് ഗുണകരവും പ്രവർത്തി പരിചയം നേടുന്നതിനും സഹായിക്കും. ആശയങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്തുന്നത് നന്നായിരിക്കും. ദീർഘ വീക്ഷണത്തോടെയുള്ള കർമ്മ പദ്ധതികൾക്ക് അനുകൂലമായ വിജയം കൈവരിക്കും. ആധ്യാത്മികമായ ചിന്തകൾ അനുകൂലമായ സാഹചര്യങ്ങൾക്ക് വഴിയൊരുക്കും. 

ജാതകസംബന്ധമായ സംശയങ്ങൾക്ക് വിദഗ്ധർ മറുപടി പറയുന്നു.

ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ  നടത്തും. ചെലവ് വർധിക്കും. വിദേശത്തുള്ളവർക്ക് ജോലി നഷ്ടപ്പെടും. മാതാപിതാക്കളെ വിദേശത്തേയ്ക്ക് കൊണ്ടുപോകാനും അവരോടൊത്ത് താമസിക്കുവാനുമുള്ള യോഗം കാണുന്നു. രാഷ്ട്രീയത്തിൽ പ്രതികൂലമായ സാഹചര്യം മനസ്സിലാക്കി പൊതുപ്രവർത്തനം അവസാനിപ്പിച്ച് കാർഷിക മേഖലകളിൽ വാപൃതനാകും.  മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ചെയ്യുന്ന കാര്യങ്ങൾ അനുകൂലമായ വിജയം നേടുന്നതിന് സഹായിക്കും. സുതാര്യതയുള്ള പ്രവർത്തനത്തിൽ ആരോപണങ്ങളെ അതിജീവിയ്ക്കും. രേഖാപരമായിട്ടല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്ന് പിന്മാറുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. മേലധികാരിയുടെ അനുവാദത്തോടെ ബൃഹത് പദ്ധതികൾ ഏറ്റെടുത്ത്  സെപ്റ്റംബർ മാസം മുതൽ എട്ടു മാസത്തിനുള്ളിൽ പൂർത്തീകരിക്കും. ജീവിതത്തിനു തന്നെ വഴിത്തിരിവുണ്ടാകുന്നതിനുള്ള സാഹചര്യങ്ങൾ ഉണ്ടായിത്തീരും. പകർച്ചവ്യാധികൾ പിടിപെടാം. 

 

കിഴിഞ്ഞ വർഷത്തേക്കാൾ ഈ  വർഷം  ഉത്രം നക്ഷത്രക്കാർക്ക് കുടംബപരമായും തൊഴിൽപരമായും വിദ്യാഭ്യാസപരമായും എല്ലാ മേഖലകളിലും പ്രതീക്ഷിച്ചതിലുപരി വിജയം കൈവരിക്കുവാനും എല്ലാ കാര്യങ്ങളും വളരെ സമയബന്ധിതമായി ലക്ഷ്യപ്രാപ്തിയിൽ എത്തിക്കുവാനുള്ള കഴിവും പ്രാപ്‌തിയും സന്നദ്ധതയും അവസരങ്ങളും വന്നു ചേരുവാൻ ഉള്ള യോഗം കാണുന്നു. വിദഗ്‌ധ ഉപദേശവും ഗുരുകാരണവന്മാരുടെ അനുഗ്രഹവും ലഭിക്കുകയും ജീവിത പങ്കാളിയുടെ നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നത് വഴി  ഉത്രം നക്ഷത്രക്കാർക്ക് 2021 ൽ അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരും.

English Summary : Uthram Birth Star / Yearly Horoscope 2021 by Kanippayyur 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com