ADVERTISEMENT

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തിക 15 നാഴിക)

 

നിർത്തിവച്ച കർമപദ്ധതികൾ പുനരാരംഭിക്കും. വസ്തുനിഷ്ഠമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. പ്രത്യേക പരിഗണനയിൽ സ്ഥാനക്കയറ്റം ലഭിക്കും. അതീവശ്രദ്ധയോടു കൂടിയ സമീപനത്താൽ അബദ്ധങ്ങളെ അതിജീവിക്കും. തൊഴിൽ മേഖലകളിൽ പുരോഗതിയുണ്ടാകും. പുതിയ ഭരണസംവിധാനം അവലംബിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ന്യായമായ ആവശ്യങ്ങൾ സഫലമാകും. അർഥവത്തായ പ്രവർത്തനങ്ങൾ പുതിയ അവസരങ്ങൾക്കു വഴിയൊരുക്കും. വിരോധികളായിരുന്നവർ ലോഹ്യമായിത്തീരും. പുരോഗതിയില്ലാത്ത ഗൃഹം വില്‍ക്കാൻ ധാരണയാകും. അസാധാരണ വ്യക്തിത്വമുള്ളവരെ പരിചയപ്പെടാൻ അവസരമുണ്ടാകും. മംഗളകർമങ്ങളിൽ പങ്കെടുക്കും.

 

ഇടവക്കൂറ്

(കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക)

 

പ്രവർത്തനങ്ങൾക്കും പ്രയത്നങ്ങൾക്കും അനുഭവഫലം ഉണ്ടാകും. അധിക്ഷേപങ്ങളെ അതിജീവിക്കാനുള്ള ആത്മവിശ്വാസമുണ്ടാകും. കുടുംബാംഗങ്ങളോടൊപ്പം മംഗളകർമങ്ങളിൽ പങ്കെടുക്കും. തീരുമാനങ്ങളിൽ ഔചിത്യമുണ്ടാകും. അസമയങ്ങളിലുള്ള യാത്ര ഒഴിവാക്കണം. വിജ്ഞാനപ്രദമായ ചർച്ചകളിൽ അനുകൂലമായ വിജയമുണ്ടാകും. പ്രത്യുപകാരം ചെയ്യാൻ അവസരമുണ്ടാകും. വിതരണമേഖല വിപുലമാകും. മാതാപിതാക്കളുടെ ഉപദേശത്താല്‍ ആർഭാടങ്ങൾ ഒഴിവാക്കും. പണം കടം കൊടുക്കരുത്. ജീവിതത്തിന് വഴിത്തിരിവ് ഉണ്ടാകുന്ന പ്രവർത്തനമേഖലകളിൽ പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിക്കും. ആത്മീയകാര്യങ്ങളില്‍ താൽപര്യം വർധിക്കും.

 

മിഥുനക്കൂറ്

(മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക)

 

സംതൃപ്തിയുള്ള പ്രവര്‍ത്തനങ്ങൾ ആത്മവിശ്വാസത്തോടു കൂടി ഏറ്റെടുക്കും. കാലാവധി തീരുന്നതിനു മുൻപ് ഉദ്യോഗത്തിൽ നിന്നു വിരമിക്കാൻ തീരുമാനിക്കും. വ്യവസ്ഥകൾ പാലിക്കും. മാതാപിതാക്കളെ അനുകരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. സഹോദര സുഹൃത് സഹായമുണ്ടാകും. പുതിയ സംരംഭത്തിന് വിദഗ്ധ ഉപദേശം തേടും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് ചേരും. സാഹചര്യങ്ങൾക്കനുസരിച്ച് ലളിതജീവിതം നയിക്കാന്‍ തയാറാകും. വ്യാപാരത്തിൽ പുരോഗതിയുണ്ടാകും. പുതിയ കരാർ ജോലികള്‍ ഏറ്റെടുക്കും. വരവും ചെലവും തുല്യമായിരിക്കും. സൗഹൃദ സംഭാഷണത്തിൽ പുതിയ ആശയങ്ങൾ ഉദിക്കും. ആസൂത്രിതപദ്ധതികളിൽ അനുകൂല വിജയം ഉണ്ടാകും.

 

കർക്കടകക്കൂറ്

(പുണർതം 15 നാഴിക, പൂയം, ആയില്യം)

 

അശ്രാന്ത പരിശ്രമത്താൽ പ്രവർത്തനമാന്ദ്യം പരിഹരിക്കും. അനാരോഗ്യത്താൽ അവധിയെടുക്കും. അവസരങ്ങൾ വിനിയോഗിക്കുന്നതിൽ ലക്ഷ്യപ്രാപ്തി നേടും. രക്തശുദ്ധിക്കുറവിനാൽ വിളർച്ച അനുഭവപ്പെടും. സഹപ്രവര്‍ത്തകരുടെ ജോലി കൂടി ചെയ്യേണ്ട സാഹചര്യമുണ്ടാകും. ആർജിച്ച വിജ്ഞാനം മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ സാധിക്കും. കൂടുതൽ സൗകര്യമുള്ള ഗൃഹം വാങ്ങാൻ തീരുമാനിക്കും. ആശങ്ക അകലും നിസ്വാർഥ സേവനത്താൽ സൽകീർത്തി വർധിക്കും. അവസരോചിതമായ സമീപനം അനുകൂല സാഹചര്യങ്ങൾക്കു വഴിയൊരുക്കും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം.

 

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം 15 നാഴിക)

 

കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ഫലപ്രദമായ നിർദേശങ്ങൾ പ്രവർത്തനക്ഷമതയ്ക്കു വഴിയൊരുക്കും. ഉദ്യോഗത്തോട് അനുഡബന്ധമായി ഉപരിപഠനത്തിനു ചേരും. അസുഖങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ ലഭിക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. അവധിയെടുത്ത് മംഗളകർമങ്ങളിൽ പങ്കെടുക്കും. അപര്യാപ്തതകൾ പരിഹരിക്കാന്‍ അഹോരാത്രം പ്രവർത്തിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യഐക്യതയും ഉണ്ടാകും. കലാകായിക മത്സരങ്ങളിൽ വിജയിക്കും. പൊതുപ്രവർത്തനങ്ങളില്‍ സജീവമാകും. അധികാരിയുടെ പ്രത്യേക നിർദേശത്താൽ സമഗ്രപദ്ധതിക്ക് രൂപകൽപന ചെയ്യും. ശുഭാപ്തിവിശ്വാസം ആഗ്രഹസാഫല്യത്തിന് വഴിയൊരുക്കും.

 

കന്നിക്കൂറ്

(ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)‌‌

 

സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ സർവാത്മനാ സഹകരിക്കും. കരിയറിൽ പുരോഗതി ദൃശ്യമാകും. തൃപ്തിയായ വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതി കൈവരും. ദേവാലയ ദർശനത്താൽ ആശ്വാസമുണ്ടാകും. കീഴ്‌വഴക്കം മാനിച്ച് പ്രവർത്തന തലത്തിൽ മാറ്റങ്ങൾ വരുത്തും. പുതിയ അവതരണശൈലിക്ക് അംഗീകാരം ലഭിക്കും. പുതിയ കണ്ടെത്തലുകൾക്ക് സാക്ഷിയാകും. മംഗളകർമങ്ങളിൽ സജീവമായി പങ്കെടുക്കും. പുതിയ ഭരണസംവിധാനം അവലംബിക്കും. സുതാര്യതയുള്ള സമീപനം വിവാദങ്ങളെ അതിജീവിക്കാൻ ഉപകരിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. സേവനസാമർഥ്യത്താൽ സര്‍വകാര്യ വിജയം നേടും.

 

 

തുലാക്കൂറ്

(ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)

 

ക്ലേശകരമായ സാഹചര്യങ്ങളെ അതിജീവിക്കും. പ്രയത്നങ്ങൾക്കു ഫലവും സാമ്പത്തിക നേട്ടവും ഉണ്ടാകും. പുതിയ കരാര്‍ ജോലികൾ‌ ഏറ്റെടുക്കാൻ ആത്മവിശ്വാസമുണ്ടാകും. നിബന്ധനകൾ പാലിക്കുന്നതിനാൽ അബദ്ധങ്ങൾ ഒഴിഞ്ഞു പോകും. സമർപ്പിച്ച പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗം ലഭിക്കും. തൊഴിൽമേളലകളിൽ യാത്രാക്ലേശം വർധിക്കും. സഹപ്രവർത്തകന് സാമ്പത്തിക സഹായം നല്‍കാനിടവരും. കുടുംബത്തിലെ തർക്കങ്ങൾക്കു മധ്യസ്ഥം വഹിക്കും. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും ഉപകാരം ചെയ്തു കൊടുത്തവരിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നു ചേരും.

 

വൃശ്ചികക്കൂറ്

(വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)

 

കീഴ്ജീവനക്കാരുടെ അബദ്ധങ്ങള്‍ തിരുത്താൻ അഹോരാത്രം പ്രയത്നിക്കും. പ്രതീക്ഷകൾ സഫലമാകും. നിലവിലുള്ളതിനു പുറമേ മറ്റൊരു ഗൃഹം വാങ്ങാൻ അന്വേഷണമാരംഭിക്കും. പണം കടം കൊടുക്കുന്നതും. ജാമ്യം നിൽക്കുന്നതും ഒഴിവാക്കണം. പ്രലോഭനങ്ങളിൽ അകപ്പെടരുത്. തൊഴിൽമേഖലയിലെ പ്രവൃത്തി പരിചയം പുതിയ അവസരങ്ങൾക്കു വഴിയൊരുക്കും. പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസമുണ്ടാകും. അസുഖങ്ങൾക്ക് വിദഗ്ധ പരിശോധന വേണ്ടി വരും. അറിയാത്ത വിഷയങ്ങളിൽ അഭിപ്രായം പറയരുത്. പരമ്പരാഗതമായ അറിവുകൾ ജീവിതത്തിൽ പകർത്താൻ തയാറാകും. പ്രവർത്തനങ്ങൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകും.

 

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം 15 നാഴിക)

 

സമീപനങ്ങളിലും പ്രവർത്തനങ്ങളിലും സത്യസന്ധത പാലിക്കും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമുണ്ടാകും. ദീർഘ നാളായി ശ്രമിച്ചു വരുന്ന ഭൂമി വിൽപന സാധ്യമാകും. ആസൂത്രിത പദ്ധതികളിൽ വിജയം ഉണ്ടാകും.  അനുരഞ്ജന ശ്രമം വിജയിക്കും. കർക്കശമനോഭാവം ഒഴിവാക്കേണ്ടതായ സാഹചര്യമുണ്ടാകും. അശ്രദ്ധകൊണ്ടു പണനഷ്ടമുണ്ടാകും. സാമ്പത്തിക ക്രമക്കേടുകൾ പരിഹരിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. അസുഖമുണ്ടോ എന്ന തരത്തിലുള്ള ആശങ്ക വർധിക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കം. പുണ്യദേവാലയദർശനം നടത്തും. ആത്മീയകാര്യങ്ങളിൽ താൽപര്യം വര്‍ധിക്കും.

 

മകരക്കൂറ്

(ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക)

 

പരിമിതകൾക്കനുസരിച്ച് പരമാവധി പ്രവർത്തിക്കാൻ തയാറാകും. അന്യരുടെ ഉയർച്ചയിൽ ആത്മാർഥമായി അഭിനന്ദിക്കാൻ അവസരമുണ്ടാകും. ഭയഭക്തി ബഹുമാനത്തോടുകൂടി ചെയ്യുന്നതെല്ലാം വിജയിക്കും. നിലനിൽപ്പിന്നാധാരമായ ഉദ്യോഗം ലഭിക്കും. പ്രവർത്തനങ്ങൾക്കും പ്രയത്നങ്ങൾക്കും. അനുഭവഫലം ഉണ്ടാകും. എതിർപ്പുകളെ അതിജീവിക്കാനുള്ള ആത്മവിശ്വാസമുണ്ടാകും. സഹകരണപ്രസ്ഥാനങ്ങളുടെ സാരഥ്യമേറ്റെടുക്കാനിടവരും. അസാധ്യമെന്നു തോന്നുന്ന പലതും കഠിനാധ്വാനത്താൽ സാധ്യമാകും. ചില ചുമതലകൾ സഹപ്രവർത്തകരെ ഏൽപിക്കും. ഗൃഹോകരണങ്ങൾ മാറ്റിവാങ്ങാനിടവരും.

 

കുംഭക്കൂറ്

(അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക)

 

വർധിച്ചു വരുന്ന ഉത്തരവാദിത്തം ആത്മവിശ്വാസത്തോടു കൂടി ഏറ്റെടുക്കും. തൊഴിൽ മേഖലയിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. കുടുംബ ഐക്യവും സന്തോഷവും വർധിക്കും. തന്ത്രപ്രധാനമായ കാര്യങ്ങൾക്ക് അനുകൂലമായ സാഹചര്യമുണ്ടാകും. മുടങ്ങിക്കിടക്കുന്ന പ്രവര്‍ത്തനങ്ങൾ പുനരാരംഭിക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. പൊതുപ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കും. പരിചയസമ്പത്തുള്ളവരുടെ നിർദേശം തേടി പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. സാമ്പത്തിക നില മെച്ചപ്പെടും.

 

മീനക്കൂറ്

(പൂരുരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി)

 

പഠിച്ച വിഷയങ്ങൾ പ്രാവര്‍ത്തികമാക്കാൻ അവസരമുണ്ടാകും. പുതിയ ഭരണസംവിധാനം അവലംബിക്കും. മംഗളകർമങ്ങളിൽ സജീവസാന്നിധ്യം വേണ്ടിവരും.   കാര്യനിർവഹണശക്തിയും പ്രവർത്തനക്ഷമതയും വർധിക്കും. സമാന ചിന്താഗതിയിലുള്ളവരുമായി സംസർഗത്തിലേർപ്പെടാൻ അവസരമുണ്ടാകും. കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയാറാകും. കീഴ്‌വഴക്കം മാനിച്ച് പാരമ്പര്യ പ്രവൃത്തികളിൽ വ്യാപൃതനാകും. തനതായ അർഥമൂല്യങ്ങളോടുകൂടി ചെയ്യുന്നതെല്ലാം ലക്ഷ്യപ്രാപ്തി കൈവരിക്കും. ചർച്ചകൾ വിജയിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും ഉണ്ടാകും. അനുഭവജ്ഞാനമുള്ള മേഖലയിൽ പണം മുടക്കും.

 

English Summary : Bi Weekly Star Prediction By Kanippayyur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com