sections
MORE

അനിഴം ; സമ്പൂർണ വർഷഫലം 2021 : കാണിപ്പയ്യൂർ

HIGHLIGHTS
  • 2021 പുതുവർഷം അനിഴം നക്ഷത്രക്കാർക്കെങ്ങനെ?
Anizham-Yearly-Horoscope-2021
SHARE

അനിഴം നക്ഷത്രത്തിൽ ജനിച്ചവർക്ക് 2021 ൽ വിദ്യാർഥികൾ പുനഃപരീക്ഷയിൽ വിജയിക്കും. വിദ്യാഭ്യാസത്തിനു ഗവൺമെന്റിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. മറ്റു ചിലർക്ക് ഏപ്രിൽ മാസം മുതൽ പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. വ്യത്യസ്തവും വിവിധങ്ങളുമായ തൊഴിൽപരമായ മേഖലകൾ വന്നു ചേരുകയും നല്ല പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുകയും ചെയ്യുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. കുടുംബത്തിന് പ്രാധാന്യം നൽകിക്കൊണ്ട് തൊഴിൽ ക്രമീകരിക്കും. ഉന്നതരുടെ സഹായത്താൽ പുതിയ ബൃഹത് പദ്ധതികൾക്ക് തുടക്കം കുറിയ്ക്കും. വിദ്യാർത്ഥികൾക്ക് പരിശീലനക്കുറവ് കൊണ്ടോ ഓർമ്മക്കുറവ് കൊണ്ടോ പരീക്ഷകളിൽ പരാജയപ്പെടാനുള്ള സാഹചര്യം കാണുന്നു. ശുഭസൂചകങ്ങളായ വിഷയങ്ങളിൽ ആത്മാർഥമായി  പ്രവർത്തിക്കുന്നത് വഴി സൽക്കീർത്തിയ്ക്ക് യോഗം കാണുന്നു. 

2022 ഏപ്രിൽ മാസത്തിനു ശേഷം പൂർത്തീകരിക്കുന്ന ദീർഘകാല പദ്ധതികൾ മേലധികാരിയുടെ സഹായത്തോടെ ആരംഭിക്കുന്ന ഈ പദ്ധതി ജീവിതത്തിൽ നിർണ്ണായകമായ വഴിത്തിരിവ് ഉണ്ടാക്കും. കുടുംബ ബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യത്തിൽ അനുകൂലമായ സാഹചര്യം കാണുന്നു. നിർത്തിവച്ചിരുന്ന ഗൃഹ നിർമാണ പ്രവർത്തനങ്ങൾ  ഏപ്രിൽ മാസംമുതൽ പുനരാരംഭിക്കും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അനുകൂലമായ സാഹചര്യം കാണുന്നു. നിരവധി കാര്യങ്ങൾ ഏറ്റെടുത്ത് പ്രവർത്തിക്കുന്നതിനാൽ ഇതെല്ലാം സാധിക്കുമോ എന്ന ചിന്ത വരുമെങ്കിലും സമയബന്ധിതമായി ചെയ്തു തീർക്കാനുള്ള കഴിവും പ്രാപ്തിയും സന്നദ്ധതയും ഉണ്ടായിത്തീരുവാൻ ഇടയുണ്ട്. പിതൃസ്വത്ത് ലഭിക്കുവാനുള്ള അവസരം കാണുന്നു. അടുത്ത തലമുറയിലുള്ളവർക്ക് രേഖാപരമായി സ്വത്ത്  അവസരവും കാണുന്നു. ദമ്പതികൾ ഒരുമിച്ചു താമസിക്കുന്നതിനുവേണ്ടി ഒരാൾ ജോലി രാജിവയ്‌ക്കേണ്ടി വരാം. പട്ടണത്തിൽ വാടകയ്ക്ക് വീട് എടുത്ത് താമസിക്കേണ്ടതായ സാഹചര്യം കാണുന്നു. 

വസ്തുനിഷ്ഠമായി പഠിച്ചു ചെയ്യുന്ന കാര്യങ്ങളിലെല്ലാം ലക്ഷ്യപ്രാപ്‌തി നേടാൻ സാധിക്കും. അശ്രാന്ത പരിശ്രമത്തിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ അനുകൂലമായിത്തീരും. കക്ഷി രാഷ്ട്രീയ മത്സരങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നതാണ് നല്ലത്. വ്യാപാരവിപണനവിതാരം മേഖലകൾ വിപുലീകരിക്കും. കഴിഞ്ഞ വർഷം ജോലി നഷ്ടപ്പെട്ടവരെ ജോലിയിലേക്ക് തിരികെ വിളിക്കാനുള്ള സാധ്യത കാണുന്നു. സ്വപ്നസാക്ഷാത്കാരത്താൽ ആത്മനിർവൃതി കാണുന്നു. വേർപെട്ടു നിൽക്കുന്നവർ ലോഹ്യത്തിലായി തീരുവാൻ യോഗം കാണുന്നു. പൊതുപ്രവർത്തനങ്ങൾക്ക് ജന അംഗീകാരം ലഭിക്കും. ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെടും. ഭൂമി പണയത്തിനെടുത്ത് വിപുലമായി കാർഷിക മേഖലകളിൽ തുടക്കം കുറിക്കും. ഭൂമിവില്പനയ്ക്ക് അനുകൂലമായ സമയം കാണുന്നു. 

സ്വയംപര്യാപ്‌തത ആർജ്ജിക്കുവാനുള്ള സാഹചര്യം കാണുന്നു. സ്വതന്ത്രമായി പ്രവർത്തിക്കുവാനുള്ള കഴിവും പ്രാപ്‌തിയും സന്നദ്ധതയും നേടാനാകും. പദ്ധതി വിജയത്താൽ പുതിയ ചുമതലകൾ ഏറ്റെടുക്കും. അഹോരാത്രം പ്രയത്‌നിക്കും. ജീവിത നിലവാരം വർധിക്കും. വാസ്തുശാസ്ത്ര പ്രകാരം ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ നടത്തും. വിദേശത്തു ജോലിക്ക് സാധ്യത കാണുന്നു. വിദേശത്തു നിന്ന് വന്നവർക്ക് നാട്ടിൽ തന്നെ ജോലി ലഭിക്കും. ആരാധനാലയദർശനം നടത്തും. നേർന്നു കിടന്നിരുന്ന വഴിപാടുകൾ ചെയ്‌തു തീർക്കണം ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ലഭിയ്ക്കും.  അഹംഭാവം ഒഴിവാക്കണം. നടപടി ക്രമങ്ങളിൽ കൃത്യത പാലിക്കുന്നത് വഴി സൽക്കീർത്തിക്ക് യോഗം കാണുന്നു. 

കരാർജോലികളിൽ ഒപ്പുവയ്ക്കും. വാഹനം മാറ്റി വാങ്ങും. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് പുതിയ പാഠ്യപദ്ധതിയിൽ ചേരുന്നത് നന്നായിരിക്കും. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നതായിരിക്കും കൂടുതൽ ഉചിതം. വിജ്ഞാനം ആർജ്ജിക്കുവാനും  മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനുമുള്ള അവസരം വേണ്ട വിധത്തിൽ വിനിയോഗിക്കും. ദേഹാസ്വാസ്ഥ്യങ്ങൾ വർധിക്കുന്നതിനാൽ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രാണായാമം, യോഗ, ആയുർവേദ  ചികിത്സകൾ ഒക്കെ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. മുൻ വർഷങ്ങളെ അപേക്ഷിച്ച തൊഴിൽമേഖലയിൽ വളരെ അനുകൂലമായ സാഹചര്യങ്ങൾ ഈ  ഒരു വർഷത്തിൽ കാണുന്നു. കഴിഞ്ഞ വർഷം നഷ്ടപ്പെട്ടുപോയ പല കാര്യങ്ങളും വീണ്ടെടുക്കുവാനുള്ള യോഗവും അനിഴം നക്ഷത്രക്കാർക്ക് 2021 ൽ കാണുന്നു.

English Summary :  Anizham Birth Star / Yearly Horoscope 2021 by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA