sections
MORE

വിശാഖം ; സമ്പൂർണ വർഷഫലം 2021 : കാണിപ്പയ്യൂർ

HIGHLIGHTS
  • 2021 പുതുവർഷം വിശാഖം നക്ഷത്രക്കാർക്കെങ്ങനെ?
Vishakam-yearly-horoscope-2021
SHARE

വിശാഖം നക്ഷത്രത്തിൽ ജനിച്ചവർക്ക് 2021 ൽ ആരോഗ്യപരമായി പ്രത്യേകിച്ച് നീർക്കെട്ട്, സന്ധിവേദന, പ്രമേഹം ഇവ വർധിക്കും. ദിനചര്യകളിൽ ശ്രദ്ധിക്കണം. ജോലി സംബന്ധമായി കുടുംബത്തിൽ നിന്ന് വിട്ട് നിൽക്കേണ്ടതായ സാഹചര്യം കാണുന്നു. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധിക്കണം. പണം മുതൽ മുടക്കിയുള്ള വ്യാപാര വ്യവസായ മേഖലകളിൽ നിന്ന് തൽക്കാലത്തേക്ക് പിന്മാറുന്നത് നന്നായിരിക്കും. തൊഴിൽപരമായി ബുദ്ധിമുട്ടുകൾ കാണുന്നു. വിദ്യാർഥികൾക്ക്  അലസത, ക്ഷീണം, അമിതമായ ആത്മവിശ്വാസം എന്നിവ ഉണ്ടാകാനിടയുണ്ട്. ചില വിദ്യാർഥികൾക്ക്  പരീക്ഷാപ്പേടി കാണുന്നു. സാരസ്വതം നെയ് രാവിലെ ശുദ്ധിയോടെ സേവിക്കുന്നത് നന്നായിരിക്കും. പരീക്ഷാദിവസങ്ങളിൽ ക്ഷേത്രദർശനവും വഴിപാടുകളും നടത്തുന്നത് നന്നായിരിക്കും. 

ചികിത്സ ഫലിക്കുന്നതു വഴിയും വിശ്രമത്താലും സന്താനസൗഭാഗ്യത്തിനുള്ള യോഗം കാണുന്നു. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും. ഏപ്രിൽ മാസത്തിൽ ഗൃഹപ്രവേശനത്തിനുള്ള യോഗം കാണുന്നു. 2021 സെപ്റ്റംബർ മാസം മുതൽ 2022 ഏപ്രിൽ മാസത്തിനുള്ളിൽ ഏറ്റെടുക്കുന്ന പദ്ധതികൾ പരാജയപ്പെടാനുള്ള സാധ്യത കാണുന്നു. വ്യാവസായികമായി ബന്ധപ്പെട്ട കരാർ പ്രവർത്തനങ്ങൾ വളരെ ശ്രദ്ധയോടെ ചെയ്യണം. മേൽപറഞ്ഞ കാലയളവിൽ പൂർത്തീകരിക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കാം അല്ലാത്തവ ഒഴിവാക്കേണ്ടതാണ്. സുതാര്യതക്കുറവിനാൽ സംയുക്തസംരംഭങ്ങളിൽ നിരുപാധികം പിന്മാറുന്നത് നന്നായിരിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുന്നതിനുള്ള അവസരം കാണുന്നു.  

മറ്റൊരാളുടെ ചുമതലയിലുള്ള പ്രസ്ഥാനത്തിന്റെ പൂർണ ചുമതലകൾ ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കുന്നത് നന്നായിരിക്കും.  നിർണായകമായ തീരുമാനങ്ങൾ എടുക്കുമ്പോൾ വിദഗ്‌ധ നിർദേശം സ്വീകരിക്കുന്നത് നന്നായിരിക്കും. അഹോരാത്രം പ്രയത്നിക്കുന്നതിന്റെ ഫലമായി മറ്റൊരു ബൃഹത്  സ്ഥപാനത്തിൽ നേതൃസ്ഥാനത്തോടുകൂടിയ ഉദ്യോഗത്തിന് സാധ്യത കാണുന്നു. വിദേശത്തുള്ളവർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. കാർഷിക മേഖലകളിൽ അപ്രതീക്ഷിത നേട്ടം കാണുന്നു. വ്യാവസായിക മേഖലയിൽ നേട്ടങ്ങൾ ഉണ്ടാകും. വ്യാവസായിക മേഖല വിപുലീകരിക്കും. ഭരണ സംവിധാനത്തിൽ പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നതിൽ വിജയിക്കും. 

ആഗ്രഹിക്കുന്ന കാര്യങ്ങളിൽ എല്ലാം വിജയം കൈവരിക്കും. അർധമനസ്സോടുകൂടി ഏറ്റെടുത്ത പല കർമപദ്ധതികളും  ജനുവരി മാസത്തോടെ നേട്ടം കണ്ടുതുടങ്ങും. പ്രതീക്ഷിച്ചതിലുപരി നേട്ടം ഉണ്ടാകുന്നതു വഴി സാമ്പത്തിക, ജീവിത നിലവാരം വർധിക്കും. നിലവിലുള്ള ഗൃഹം നിലനിർത്തിക്കൊണ്ടു തന്നെ വാസ്തു ശാസ്ത്ര പ്രകാരമുള്ള മറ്റൊരു ഗൃഹം വാങ്ങുന്നതിനുള്ള യോഗം കാണുന്നു. ക്രിയാത്മകമായ നടപടികളിൽ ആത്മാർത്ഥമായി പ്രവർത്തിക്കുവാൻ ഉള്ള അവസരം കാണുന്നു. തൊഴിൽപരമായ മേഖലകളിൽ ആശ്വാസം കാണുന്നു. മംഗള കർമങ്ങൾക്ക് നേതൃത്വം നൽകും. വേണ്ടപ്പെട്ടവരുടെ നിർദേശങ്ങൾ സ്വീകരിച്ച് പ്രവർത്തനത്തലങ്ങളിൽ മാറ്റം വരുത്തും. വ്യത്യസ്‌തമായ  കർമ്മപഥങ്ങളിൽ ഏർപ്പെടും. സജ്ജന സംസർഗ്ഗത്താൽ  സത്ചിന്തകൾ വർധിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയംപര്യാപ്‌തത ആർജ്ജിക്കും. കുടുംബാംഗങ്ങളിൽ നിന്ന് അപ്രീതിയുള്ള വാക്കുകൾ കേൾക്കാനിട വരും. 

സൗഹൃദസംഭാഷണത്തിൽ പുതിയ ആശയങ്ങൾ വന്നു ചേരുകയും അത് സ്വീകരിക്കുകയും ചെയ്യുന്നത് വ്യക്തിപരമായും പ്രസ്ഥാനത്തിനും ഗുണം ചെയ്യും. ഭയ ഭക്തി ബഹുമാനത്തോട് ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. സന്ധി സംഭാഷണത്തിൽ അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായിത്തീരും. പാരമ്പര്യ വിജ്ഞാനം പ്രവർത്തനക്ഷമതയ്ക്ക് വഴിയൊരുക്കും. നാഡി  രോഗ പീഡകളെക്കൊണ്ട് അസ്വാസ്ഥ്യങ്ങൾ ഉണ്ടാകുമെങ്കിലും ഭക്ഷണ ക്രമീകരണത്തിലൂടെ ചില മാറ്റങ്ങൾ വരും. സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. കടം കൊടുത്ത സംഖ്യ ഗഡുക്കളായി തിരികെ ലഭിക്കും. 

രണ്ടാം ഭാവത്തിൽ കേതു നിൽക്കുന്ന ഈ  അവസ്ഥയിൽ മനസ്സ്, വാക്ക്, കർമ്മം, ബുദ്ധി എന്നിവയുടെ  ഏകോപനത്തോട് കൂടിയുള്ള സമീപനവും ക്ഷമ, വിനയം, ആത്മസംയമനവും വിജ്ഞാനമുള്ളവർ നിർദേശിക്കുന്ന കാര്യങ്ങൾ അനുസരിച്ചും കൊണ്ടും ചെയ്യാനുള്ള ഒരു പക്വത സ്വയം ആർജ്ജിക്കുന്നതും വിശാഖം നക്ഷത്രക്കാർക്ക് ഈ 2021 ൽ വളരെ ഗുണകരമായിട്ടുള്ള സാഹചര്യങ്ങൾക്ക് വഴിയൊരുക്കും. കഴിഞ്ഞ രണ്ടു വർഷമായി അനുഭവിച്ചു വന്നിരുന്ന ഏതൊരു ദുഃഖാവസ്ഥകളെയും ക്ലേശാവസ്ഥകളെയും നിഷ്പ്രയാസം അതിജീവിക്കുവാൻ ഉള്ള കഴിവും പ്രാപ്തിയും സന്നദ്ധതയും അവസരവും ഉണ്ടായിത്തീരും തന്മൂലം കുടുംബത്തിലും തൊഴിൽപരമായിട്ടുള്ള മേഖലകളിലും പ്രതീക്ഷിച്ചതിലുപരി നേട്ടം ഉണ്ടാകുവാൻ വിശാഖം നക്ഷത്രക്കാർക്ക്  യോഗം കാണുന്നു.

English Summary: Vishakam Birth Star / Yearly Horoscope 2021 by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA