sections
MORE

പൂരാടം ; സമ്പൂർണ വർഷഫലം 2021 : കാണിപ്പയ്യൂർ

HIGHLIGHTS
  • 2021 പുതുവർഷം പൂരാടം നക്ഷത്രക്കാർക്കെങ്ങനെ?
Pooradam-Yearly-Horoscope-2021
SHARE

പൂരാടം നക്ഷത്രത്തിൽ ജനിച്ചവർക്ക് 2021 ൽ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഭക്ഷണ ക്രമീകരണങ്ങളിൽ ചില മാറ്റങ്ങൾ വരുത്തും. ഉദരരോഗം, നീർക്കെട്ട്, നാഡീരോഗപീഡകൾ, അലർജി, ത്വക് രോഗങ്ങൾ എന്നിവ പിടിപെടാൻ സാധ്യത കാണുന്നതിനാൽ യാത്ര ആവശ്യമായി വരുന്ന ജോലികൾ, പൊതു പ്രവർത്തനം മുതായവയിൽ നിന്ന്  മാറി ഗൃഹത്തിൽ ഇരുന്നുകൊണ്ടുള്ള ജോലിക്ക് വേണ്ടി പരിശ്രമിക്കേണ്ട സാഹചര്യം കാണുന്നു. ഔദ്യോഗിക മേഖലയിൽ ഉള്ളവർക്ക് സ്ഥാനമാനങ്ങൾ, ആനുകൂല്യങ്ങൾ മുതലായ കിട്ടാനുള്ള സാധ്യത വളരെ കുറവായിരിക്കും. വാഗ്‌ദാനങ്ങൾ പാലിക്കാൻ പറ്റാത്തതിനാൽ ചിലരുടെ അപ്രീതിയ്ക്ക് കാരണമായേക്കാം. ജോലിഭാരം വർധിക്കും, അധികാരപരിധി വർധിക്കും എന്നിരുന്നാലും നിലവിലെ ജോലി ഉപേക്ഷിച്ച് മറ്റൊരു ജോലിക്ക് ശ്രമിക്കുന്നത് ഉചിതമല്ല. 

വ്യാവസായിക മേഖലകളിൽ ഉത്പന്നങ്ങൾ മറ്റൊരു സ്ഥാപനത്തിൽ ഉല്പാദിപ്പിക്കുന്നത് നിലവാരം വർധിക്കുന്നതിനും വിപണന മേഖല വിപുലീകരിക്കുനന്നതിനും സഹായിക്കും. തൊഴില്പരമായും കുടുംബപരമായും ചില വിട്ടുവീഴ്ചകൾ ആവശ്യമായി വരും. വാസ്തുശാസ്ത്രജ്ഞന്റെ നിർദേശപ്രകാരം ഗൃഹത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നത് കുടുംബത്തിൽ സമാധാനത്തിന് വഴിയൊരുക്കും. വിദേശത്തുള്ളവർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിയ്ക്കാത്തതിനാൽ കുടുംബാംഗങ്ങളെ ജന്മനാട്ടിലേക്ക് മാറ്റിപാർപ്പിക്കേണ്ടതായ സാഹചര്യം കാണുന്നു. നിശ്ചയ ദാർഢ്യത്തോടുകൂടിയ പ്രവർത്തനങ്ങൾ ആണെങ്കിൽ പോലും അഹോരാത്രം പ്രയത്നിക്കേണ്ടി വരും. എല്ലാ കാര്യങ്ങളിലും അധിക ചെലവ് അനുഭവപ്പെടുന്നത് വഴി നീക്കിയിരുപ്പ് കുറയും. വിദ്യാർഥികൾക്കും  ഗവേഷകർക്കും, ശാസ്ത്രരംഗത്തുള്ളവർക്കും  പ്രതീക്ഷിച്ച വിജയം കൈവരിക്കാനാവില്ല. 

കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകി ചെയ്യുന്ന പ്രവർത്തനങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. ദമ്പതികളിൽ ഒരാൾക്ക് ജോലി രാജിവയ്‌ക്കേണ്ടതായ സാഹചര്യം കാണുന്നു. ആധ്യാത്മിക ആത്മീയ ചിന്തകളും  പ്രഭാഷണങ്ങളും മനഃസമാധാനത്തിനും സ്വസ്ഥതയ്ക്കും വഴിയൊരുക്കും.  മറ്റുള്ളവർക്ക് ഉപദ്രവകരമാകാത്ത രീതിയിൽ പ്രവർത്തിക്കുന്നത് സൽക്കീർത്തിയ്ക്കും സജ്‌ജനപ്രീതിക്കും വഴിയൊരുക്കും. എല്ലാ കാര്യത്തിലും വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുന്നത് നന്നായിരിക്കും. പദ്ധതി സമർപ്പണത്തിന് അനുകൂലമായ സമയം കാണുന്നു എങ്കിലും കൂടുതൽ പ്രയത്നം വേണ്ടി വരും. രാഷ്ട്രീയ മത്സരങ്ങളിൽ അവിചാരിതമായി  പരാജയപ്പെടാനുള്ള യോഗം കാണുന്നു. 

ശാരീരികാസ്വസ്ഥതകൾ മൂലം ദൂരയാത്രകൾ മാറ്റിവയ്‌ക്കേണ്ടതായ സാഹചര്യം കാണുന്നു. രേഖാപരമായല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങൾ ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ അഹോരാത്രം പ്രവർത്തനം വേണ്ടി വരും. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ നിറവേറ്റും. സെപ്റ്റംബർ മാസത്തിൽ ഗൃഹപ്രവേശനത്തിനുള്ള യോഗം കാണുന്നു. അമിതമായിട്ടുള്ള ആഗ്രഹങ്ങളും അന്ധവിശ്വാസങ്ങളും ഒഴിവാക്കണം. കലാകായിക മേഖലകളിൽ അർഹമായ അംഗീകാരം ലഭിയ്ക്കും. സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുവാൻ ധനകാര്യസ്ഥാപനങ്ങളെ  ആശ്രയിക്കേണ്ടി വരും. ശിരോരോഗത്താൽ അസ്വാസ്ഥ്യമനുഭവപ്പെടും. ചിന്തകളും പ്രവർത്തനങ്ങളും വിഭിന്നമാകാതെ നോക്കേണ്ടതാണ്. മേലധികാരികളുടെ അതൃപ്‌തി കാരണം ജോലി നഷ്ടപ്പെടാൻ സാധ്യത കാണുന്നു. ഉത്തരവാദിത്തത്തിൽ നിന്ന് യാതൊരു കാരണവശാലും വ്യതിചലിക്കരുത്. 

ഏകപക്ഷീയമായ തീരുമാനങ്ങളിൽ നിന്ന് അബദ്ധം വന്നു ചേരാൻ സാധ്യതയുള്ളതിനാൽ പ്രസ്ഥാനത്തിന്റെ ഗുണകരമായ കാര്യങ്ങൾക്ക് സംയുക്തമായ തീരുമാനങ്ങളിൽ പങ്കു ചേരുകയായിരിക്കും നല്ലത്. രക്തസമ്മർദ്ദം വർധിക്കാതെ സൂക്ഷിക്കണം. ജീവിതചര്യയിൽ ചില മാറ്റങ്ങൾ വരുത്തണം. വേണ്ടപ്പെട്ടവരുടെ നിർദേശങ്ങൾ പരിഗണിച്ച്  ഈശ്വരാരാധന, ക്ഷമ വിനയം എന്നിവയോടു കൂടിയുള്ള സമീപനം എല്ലാവിധത്തിലുമുള്ള അനിഷ്ടങ്ങളെയും കഴിഞ്ഞ വർഷങ്ങളിലെ കോട്ടങ്ങളെയും അതിജീവിച്ച് നേട്ടങ്ങൾ കൈവരിക്കാൻ പൂരാടം നക്ഷത്രക്കാർക്ക് 2021 ൽ യോഗം കാണുന്നു.

English Summary :  Pooradam Birth Star / Yearly Horoscope 2021 by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA