sections
MORE

ചതയം ; സമ്പൂർണ വർഷഫലം 2021 : കാണിപ്പയ്യൂർ

HIGHLIGHTS
  • 2021 പുതുവർഷം ചതയം നക്ഷത്രക്കാർക്കെങ്ങനെ?
Chathayam-Yearly-Horoscope-2021
SHARE

ചതയം നക്ഷത്രത്തിൽ ജനിച്ചവർക്ക് 2021 ൽ വിദ്യാർഥികൾക്ക് ഉപരിപഠനത്തിന്  പ്രവേശനം ലഭിക്കും. പരിശീലനക്കുറവിനാലും അമിതമായ ആത്മവിശ്വാസത്താലും പരീക്ഷകളിൽ പരാജയപ്പെടാനുള്ള സാഹചര്യം കാണുന്നു. ചെലവ് വർധിക്കും. ജന്മനാട്ടിൽ ഉപരിപഠനത്തിന് ശ്രമിക്കുന്നത് നന്നായിരിക്കും. സമയബന്ധിതമായി പ്രവർത്തനങ്ങളിൽ അഹോരാത്രം പ്രയത്നം വേണ്ടി വരും. ജോലി ഉപേക്ഷിച്ച് വ്യാപാരവ്യവസായ മേഖലകളിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. ഔദ്യോഗിക മേഖലകളിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. അമിതമായ ആത്മവിശ്വാസം ഒഴിവാക്കി കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടി വരും. അന്യദേശത്ത് താമസിക്കുന്നവർക്ക് കുടുംബാംഗങ്ങളെ ജന്മനാട്ടിലേക്ക് മാറ്റി താമസിപ്പിക്കേണ്ടി വരും. ദമ്പതികൾക്ക് മാറിത്താമസിക്കേണ്ടി വരും. എല്ലാ മേഖലകളിലും കുറച്ചു കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. 

വിദഗ്‌ധ നിർദേശം സ്വീകരിച്ചുകൊണ്ട് വേണം കൂടുതൽ പണം മുതൽമുടക്കുള്ള സംരംഭങ്ങളിൽ ഏർപ്പെടുന്നത് എന്നത് ശ്രദ്ധിക്കണം. അനുബന്ധസ്ഥാപനങ്ങൾ തുടങ്ങുന്നതിന് അനുമതി ലഭിയ്ക്കുമെങ്കിലും സാമ്പത്തിക നേട്ടം കുറയും. ഭൂമി വിൽപ്പന ചെയ്‌ത്‌ കടങ്ങൾ വീട്ടാനുള്ള സാധ്യത കാണുന്നു. നിലനിൽപ്പിന് അനുകൂലമായ ഉദ്യോഗം ലഭിക്കും. പഠിച്ച വിദ്യ പ്രാവർത്തികമാക്കാനുള്ള സാധ്യത കുറയും. കുടുംബാംഗങ്ങളുടെ നിർദേശത്താൽ ദുഃശീലങ്ങൾ ഉപേക്ഷിക്കും. അഹോരാത്രം പ്രയത്നിക്കുന്നതു വഴി തൊഴിൽപരമായ മേഖലകളിലുള്ള അനിഷ്ടാവസ്ഥകളെ അതിജീവിക്കാൻ സാധിക്കും. നിലനിൽപിന് അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരും. പ്രതിരോധശക്തി വർധിപ്പിക്കാൻ പ്രകൃതിജീവനൗഷധ രീതികളോ ആയുർവേദ ചികിത്സാ രീതികളോ സ്വീകരിക്കുന്നത് വളരെ ഗുണം ചെയ്യും. 

വസ്തു നിഷ്ഠമായി പഠിച്ചു ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം കൈവരിക്കും. ഗൃഹത്തിൽ നിന്ന് മാറിത്താമസിക്കേണ്ടതായ സാഹചര്യം കാണുന്നു. നിയമവിരുദ്ധമായ പ്രവർത്തികളിൽ നിന്നും പിന്മാറുന്നത് ഗുണം ചെയ്യും. വാഹന അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ നിറവേറ്റും. സ്വന്തം ഉത്തരവാദിത്തങ്ങൾ മറ്റുള്ളവരെ ഏൽപ്പിക്കുന്നത് അബദ്ധത്തിന് വഴിയൊരുക്കും. മാതൃകാപരമായ പ്രവർത്തനങ്ങളിൽ അനുമോദനങ്ങൾ വന്നു ചേരും. അഹംഭാവം ഒഴിവാക്കണം. കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യത്തിൽ  ആശ്വാസവും സമാധാനവും കാണുന്നു. യാത്രാവേളയിൽ ആഭരണവും വിലപ്പെട്ട രേഖകളും നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതാണ്. ആഗ്രഹിക്കുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. പരമപ്രധാനമായ കാര്യങ്ങൾക്ക് അഹോരാത്രം പ്രയത്നം വേണ്ടിവരും. 

വ്യക്തിസ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്തുന്നത് പ്രസ്ഥാനത്തിന് വളരെ ഗുണം ചെയ്യും. വ്യാപാരമേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. മാതാവിന് അസുഖങ്ങൾ വർധിക്കുന്നതിനാൽ ജന്മനാട്ടിൽ വന്നുപോകുന്നതിനുള്ള സാഹചര്യം കാണുന്നു. എല്ലാ കാര്യങ്ങളിലും ക്ഷമ, വിനയം, ആത്മസംയമനം എന്നിവയോടു കൂടിയുള്ള സമീപനം സ്വീകരിക്കുന്നത്  അനുകൂലമായ വിജയം സുനിശ്ചയമായും ചതയം നക്ഷത്രക്കാർക്ക്  2021 ൽ ഉണ്ടായിത്തീരും.

English Summary :  Chathayam Birth Star / Yearly Horoscope 2021 by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA