sections
MORE

ഉത്തൃട്ടാതി ; സമ്പൂർണ വർഷഫലം 2021 : കാണിപ്പയ്യൂർ

HIGHLIGHTS
  • 2021 പുതുവർഷം ഉത്തൃട്ടാതി നക്ഷത്രക്കാർക്കെങ്ങനെ?
Uthrattathi-Yearly-Horoscope-2021
SHARE

ഉത്തൃട്ടാതി നക്ഷത്രത്തിൽ ജനിച്ചവർക്ക് 2021 ൽ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും ഒരേ പോലെ വിജയം കൈവരിക്കുന്നത് വഴി  ഉപരി പഠനത്തിനുള്ള അവസരം കാണുന്നു. ഉദ്യോഗാർഥികൾക്ക് തൃപ്‌തികരമായ ജോലി ലഭിക്കും. വ്യാപാരവിപണന വിതരണ മേഖലകളോട് ബന്ധപ്പെട്ട് പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കും. സാമ്പത്തിക നിയന്ത്രണം തുടരുന്നത് ഗുണം ചെയ്യും.  ജീവിത നിലവാരം വർധിക്കും. നിലവിലുള്ള ഗൃഹത്തിനു പുറമെ മറ്റൊരു ഗൃഹം വാങ്ങിക്കും. ഏപ്രിൽ മാസത്തിനു മുൻപോ സെപ്റ്റംബർ മാസത്തിനു ശേഷമോ നടത്തുന്ന പരീക്ഷണ നിരീക്ഷണങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മാതാപിതാക്കൾക്ക് പലവിധത്തിലുള്ള അസുഖങ്ങൾ വന്നു ചേരുന്നതിനാൽ മാതാപിതാക്കളെ ഒരുമിച്ചു താമസിപ്പിക്കേണ്ട സാഹചര്യങ്ങൾ കാണുന്നു. കൂടുതൽ യാത്രകൾ വേണ്ടിവരും. 

വിദ്യാഭ്യാസത്തിന് അധികപണച്ചെലവ് വേണ്ടിവരും. കുടുംബത്തിൽ നിന്ന് മാറി താമസിക്കേണ്ടതായ സാഹചര്യം കാണുന്നു. വിദേശ ഉദ്യോഗത്തിന് അവസരം കാണുന്നു. കഴിഞ്ഞ വർഷം ജോലി നഷ്ടപ്പെട്ടവർക്ക് സ്ഥിരനിയമനത്തോട് കൂടിയുള്ള ജോലി ലഭിക്കും. പ്രവർത്തനക്ഷമത വർധിക്കും. സെപ്റ്റംബർ മാസം മുതൽ ക്രമാനുഗതമായ സാമ്പത്തിക നേട്ടം കാണുന്നു. പകർച്ചവ്യാധി പിടിപെടാനുള്ള അവസരം കാണുന്നതിനാൽ യാത്ര ആവശ്യമായി വരുന്ന ജോലികൾ ഉപേക്ഷിക്കുന്നത് നന്നായിരിക്കും. മേലധികാരികളുടെ ചുമതലകൾ ഏറ്റെടുത്തു നടത്തേണ്ട സാഹചര്യം കാണുന്നു. സെപ്റ്റംബർ മാസം മുതൽ ബൃഹത് പദ്ധതികൾ ഏറ്റെടുക്കുവാനുള്ള അവസരം കാണുന്നു. സ്വഭാവരൂപീകരണത്തിന് സ്വയം തയാറാകുന്നത് വഴി സൽക്കീർത്തിയ്ക്കും യോഗം കാണുന്നു. 

ഭക്ഷണക്രമീകരണത്തിൽ ശ്രദ്ധിക്കുന്നത്  ആരോഗ്യത്തിന് ഗുണം ചെയ്യും. കക്ഷി രാഷ്ട്രീയ മത്സരങ്ങളിൽ പരാജയപ്പെടാനുള്ള  യോഗം കാണുന്നു. ഈ വർഷത്തിനൊടുവിൽ സന്താനസൗഭാഗ്യത്തിനുള്ള യോഗം കാണുന്നു. സാമ്പത്തിക നേട്ടം കുറവുള്ള കരാർ ജോലികൾ ഉപേക്ഷിക്കും. മറ്റു മേഖലകളിൽ ധാരാളം ജോലികൾ ചെയ്യാനുള്ള അവസരം വന്നു ചേരും. സംയുക്ത സംരംഭങ്ങളിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. അർത്ഥവത്തായ ആശയങ്ങൾ പ്രാവർത്തികമാക്കുന്നത് കൃതാർത്ഥതയ്ക്ക് വഴിയൊരുക്കും. അന്യർക്ക് ചെയ്‌തു  കൊടുത്ത കാര്യങ്ങളിൽ അനുകൂലമായ വിജയംകൈവരിച്ചു എന്നറിഞ്ഞതിൽ ആശ്വാസം തോന്നും. ജീവകാരുണ്യപ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി പ്രവർത്തിക്കും. വിട്ടുവീഴ്ചാ മനോഭാവത്തോടുകൂടി ചെയ്യന്ന കാര്യങ്ങൾ കുടുംബത്തിൽ സമാധാനത്തിന് വഴിയൊരുക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. ദമ്പതികളിൽ ഒരാൾക്ക് ജോലി രാജിവയ്‌ക്കേണ്ടതായ സാഹചര്യവും കാണുന്നു. 

പ്രലോഭനങ്ങളിൽ പെടാതെ സൂക്ഷിക്കണം. പിതാവിന്റെയും പിതൃബന്ധുക്കളുടെയും ആവശ്യങ്ങൾ നിറവേറ്റും. അമിതാവേശം ഒഴിവാക്കണം. ആദ്ധ്യാത്മിക ചിന്തകൾ മനഃസമാധാനത്തിന് വഴിയൊരുക്കും. ആത്മാർത്ഥസുഹൃത്തിനെ സാമ്പത്തികമായി സഹായിക്കും. ശാസ്ത്രജ്ഞർക്ക് അനുകൂലമായ സമയം കാണുന്നു. ഏപ്രിൽ മാസം  മുതൽ സെപറ്റംബർ മാസം വരെ തൊഴിൽപരമായും  ഉദ്യോഗപരമായും ചുമതലകളും ബുദ്ധിമുട്ടുകളും വർധിക്കും. നിസ്സരമെന്നു തോന്നുന്ന പല കാര്യങ്ങൾക്കും അഹോരാത്രം പ്രയത്നിക്കേണ്ടി വരുമെങ്കിലും എല്ലാം ശുഭപരിസമാപ്തിയിൽ എത്തിക്കുവാനുള്ള കഴിവും പ്രാപ്‌തിയും സന്നദ്ധതയും ഉണ്ടായിത്തീരും.

 തൊഴിൽമേഖലകളോടനുബന്ധമായി കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കും.  അന്യദേശത്ത് വസിക്കുന്ന പുത്രപൗത്രാദികളുടെ ക്ഷണത്താൽ മുടങ്ങിപ്പോയ വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. വിശേഷപ്പെട്ട ദേവാലയദർശനം നടത്തും.  മുടങ്ങിക്കിടന്ന വഴിപാടുകൾ ചെയ്തു തീർക്കും. ഗവണ്മെന്റിന്റെ പദ്ധതികൾ ഏറ്റെടുക്കുകയോ ഗവണ്മെന്റ് ജോലി ലഭിയ്ക്കുവാനോ ഉള്ള സഹസാഹര്യം ഈ  2021 ൽ ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

English Summary :  Uthrattathi Birth Star / Yearly Horoscope 2021 by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA