sections
MORE

അടുത്തയാഴ്ച നിങ്ങൾക്കെങ്ങനെ? സമ്പൂർണ വാരഫലം

HIGHLIGHTS
  • 2021 ജനുവരി 10 മുതൽ 16 വരെയുള്ള ഫലം
weekly-star-prediction-jan-10-to-16
SHARE

അശ്വതി :

അപ്രതീക്ഷിത ചെലവുകൾ വര്‍ധിക്കും. സുഹൃത്തുക്കളിൽ  നിന്ന് കടം വാങ്ങേണ്ടിവരും. വാഹനയാത്രകൾ‍ക്കിടയ്ക്ക് ധനനഷ്ടം സംഭവിക്കുവാനും സാദ്ധ്യത .  ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ കുടുംബത്തിലെ മുതിർന്നവർക്കോ  അരിഷ്ടതകൾ 

ഭരണി  :

അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളിൽ നിന്ന് മോചനം. വിലപിടിപ്പുള്ള വസ്തുക്കൾ  മോഷണം പോകാം. ബന്ധുക്കൾ നിമിത്തം നേട്ടം ഔദ്യോഗികരംഗത്ത് ഉയർച്ചയുണ്ടാകും. സഹോദരങ്ങൾ‍ക്ക് അരിഷ്ടതകൾ‍ക്കു സാധ്യത. തൊഴിൽ പരമായ  ഉത്തരവാദിത്തം വര്‍ധിക്കും.

കാർത്തിക :

ബിസിനസ്സിൽ ചെറിയ നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താൽ‍ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും. വിദേശത്തുനിന്നും നാട്ടിൽ തിരിച്ചെത്തുവാൻ സാധിക്കും. തികച്ചും അവിചാരിതമായി ദീർഘ യാത്രകൾ വേണ്ടിവരും . 

രോഹിണി  :

ശാരീരികമായി എന്തെങ്കിലും അരിഷ്ടതകൾ നേരിടും. ബിസിനസുകളിൽ നിന്ന് മികച്ച നേട്ടം. തൊഴിൽ പരമായ സ്ഥലംമാറ്റം ഉണ്ടാകും. ഗൃഹത്തിൽ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ഒന്നിലധികം തവണ ദീര്‍ഘയാത്രകൾ വേണ്ടിവരും. ഭവനത്തിൽ മംഗളകര്‍മങ്ങൾ നടക്കും.

മകയിരം :

ബന്ധുജനങ്ങളുമായി കൂടുതൽ അടുത്തു കഴിയും. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ വര്‍ധിക്കും. പൂര്‍വികസ്വത്തു ലഭിക്കുവാനാകും. യാത്രകൾ‍ക്കിടയിൽ പരുക്കുപറ്റുവാൻ സാധ്യതയുണ്ട്. അനാവശ്യമായി സംസാരിച്ച് മറ്റുള്ളവരുടെ വിരോധം സമ്പാദിക്കും. 

തിരുവാതിര  :

ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് രോഗദുരിത സാദ്ധ്യത .  ഭവനം, വാഹനം എന്നിവയ്ക്ക് അറ്റകുറ്റപ്പണികൾ വേണ്ടിവരും. പുതിയ പദ്ധതികളിൽ പണം മുടക്കി  മികച്ച നേട്ടവും കൈവരിക്കും. അധികാരികളിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കും.

പുണർതം  :

ദാമ്പത്യജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. വാഹനയാത്രകളിൽ ശ്രദ്ധ പുലര്‍ത്തുക. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുവാൻ സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാനിടയുണ്ട്.

പൂയം  : 

രോഗദുരിതങ്ങൾ അനുഭവിക്കാനിടയുള്ള വാരമാണ്. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക. ഗൃഹാന്തരീക്ഷത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കാം. ബന്ധുജനങ്ങൾ  മുഖേന കലഹം ഉണ്ടാകാനിടയുണ്ട്. തൊഴിൽ പരമായ യാത്രകൾ വേണ്ടി വരും . സുഹൃത്തുക്കളുടെ ആഘോഷങ്ങളിൽ  സംബന്ധിക്കും. 

 ആയില്യം :

വ്യവഹാരങ്ങളിൽ തിരിച്ചടിയുണ്ടായേക്കാം. ഏറ്റെടുക്കുന്ന പ്രവര്‍ത്തികൾ വിജയത്തിലെത്തിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗബാധയുണ്ടാകാൻ സാധ്യതയുണ്ട്. വിദ്യാഭ്യാസപരമായ നേട്ടങ്ങൾ കൈവരിക്കും. മത്സരപ്പരീക്ഷകളിൽ നേട്ടം കൈവരിക്കും. 

മകം  : 

സഹോദരങ്ങൾ‍ക്കു നേട്ടം. സാമ്പത്തികപരമായ വിജയം  കൈവരിക്കും. ഊഹക്കച്ചവടം, ലോട്ടറി എന്നിവയിൽ നിന്നു നേട്ടം. പ്രധാന തൊഴിലിൽ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങുവാനുള്ള  ആലോചന വിജയത്തിലെത്തും . 

പൂരം  :

പരിക്ക് ,  രോഗദുരിതം എന്നിവ മൂലം ജോലികളിൽ നിന്നു വിട്ടുനിന്നിരുന്നവര്‍ക്ക് തിരികെ ജോലികളിൽ പ്രവേശിക്കുവാന് സാധിക്കും. ഔഷധങ്ങളിൽ നിന്ന് അലര്‍ജി പിടിപെടാനിടയുണ്ട്. വിശ്രമം കുറയും. എളുപ്പത്തിൽ സാധിക്കാവുന്ന കാര്യങ്ങൾ‍ക്കു  പോലും തടസ്സം നേരിടാം . 

ഉത്രം   : 

അപവാദങ്ങളിൽ അകപ്പെടാതെ ശ്രദ്ധിക്കുക . ഭക്ഷണസുഖം ലഭിക്കും. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച് അബദ്ധത്തിൽ ചാടും. ചെവിക്ക് രോഗബാധയ്ക്കു സാധ്യത. വിദ്യാഭ്യാസ കാര്യങ്ങളിൽ വിജയം ലഭിക്കും. ഉന്നതതലത്തിൽ വിജയിക്കുവാനും തൊഴിൽ ലഭിക്കുവാനും സാധ്യത. 

അത്തം  :

കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. അന്യരുടെ ഇടപെടൽ  മാനസിക വിഷമം വരുത്തിവയ്ക്കും. ഗൃഹാന്തരീക്ഷത്തിൽ ശാന്തത.ബന്ധുജനങ്ങളുമായി  കലഹങ്ങൾ‍ക്കു സാധ്യത. ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ ഇടപെടേണ്ടിവരും. 

ചിത്തിര  :

പണമിടപാടുകളിൽ ചതിവു പറ്റാൻ സാധ്യത. പിതാവിന് അരിഷ്ടതകൾ. അനുകൂലമായി നിന്നിരുന്നവര്‍ക്ക് പിന്നാക്കം. പുതിയ തെഴിൽ ശ്രമം വിജയത്തിലെത്തും.  തൊഴിൽ‍രംഗം മെച്ചപ്പെടും. ഗുണാനുഭവങ്ങൾ ലഭിക്കുവാൻ അൽപം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.

ചോതി  :

അപ്രതീക്ഷിത ധനനഷ്ടം നേരിടും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അൽ‍പം കൂടി നീട്ടിവയ്ക്കുന്നതുത്തമം. ലഹരിവസ്തുക്കളിൽ താൽപര്യം വര്‍ധിക്കും. വിലപ്പെട്ട രേഖകൾ കൈമോശം വരാനിടയുണ്ട്.  ബന്ധുജന സഹായം ലഭിക്കും . 

വിശാഖം :

പണമിടപാടുകളിൽ നേട്ടം . അനുകൂലമായി ലഭിച്ചിരുന്ന പല കാര്യങ്ങളും കൂടുതൽ വര്‍ധിച്ച തോതിൽ ലഭിക്കും. സര്‍ക്കാർ ജീവനക്കാര്‍ക്ക് സ്ഥലം മാറ്റ സാദ്ധ്യത ,  ഇന്‍റര്‍വ്യൂവിൽ നേട്ടം കൈവരിക്കും. സര്‍ക്കാര് ജോലി ലഭിക്കുവാനും സാധ്യത. 

അനിഴം :

പ്രേമബന്ധങ്ങളിൽ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും.ഉറ്റ സുഹൃത്തിന്‍റെ ഇടപെടൽ മൂലം അപകടങ്ങളിൽ നിന്നു രക്ഷ നേടും. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കൾ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. 

തൃക്കേട്ട :

ഉദ്യോഗസ്ഥര്ക്ക് സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളിൽ ഏർപ്പെടും. പൊതുപ്രവർത്തന രംഗത്തു  പ്രവർത്തിക്കുന്നവർക്ക് ജനസമ്മിതി.ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും.

മൂലം  :

സ്നേഹിക്കുന്നവരിൽ നിന്ന് എതിര്‍പ്പ് നേരിടും. വ്യാപാരം, മറ്റു ബിസിനസ് എന്നിവയിൽ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്  സാമ്പത്തിക വിഷമമുണ്ടാകും. ഒന്നിലധികം തവണ ദീര്‍ഘയാത്രകൾ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളിൽ തിരിച്ചടികൾ നേരിടും. 

പൂരാടം  :

ഇഷ്ടജനങ്ങൾ‍ക്ക് തൊഴിൽ‍പരമായി മാറ്റം, അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്ഥല സന്ദര്‍ശനം. രോഗദുരിത ശമനം. ജീവിതപങ്കാളിയിൽ നിന്ന് ഉറച്ച പിന്തുണ. പ്രണയബന്ധിതര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങൾ ഉണ്ടാകാം. അനിയന്ത്രിത കോപം പലപ്പോഴും ആപത്തായിത്തീരും. 

ഉത്രാടം  :

വിദേശത്തു നിന്നും നാട്ടിൽ തിരികെയെത്തും. ബാങ്കുകളിൽ നിന്ന് ലോണ് പാസായിക്കിട്ടും. മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളിൽ നിന്നു മോചനം. കുടുംബസമേതം യാത്രകൾ നടത്തും. വിവാഹമാലോചിക്കുന്നവര്‍ക്ക് അനുകൂല ഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. യാത്രകൾ കൂടുതലായി വേണ്ടിവരും. 

തിരുവോണം :

രോഗദുരിതങ്ങളിൽ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം. ഭക്ഷണത്തിൽ നിന്നുള്ള അലര്‍ജി പിടിപെടും. വളര്‍ത്തുമൃഗങ്ങളാൽ പരുക്കേൽ‍ക്കാതെ ശ്രദ്ധിക്കുക. മാനസിക നിരാശ വര്‍ധിക്കും. സഹായ വാഗ്ദാനത്തിൽ നിന്ന് സുഹൃത്തുക്കൾ പിന്‍വാങ്ങും. 

അവിട്ടം   :

സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും. ബന്ധുക്കൾ വഴി വരുന്ന വിവാഹാലോചനകളിൽ തീരുമാനമാകും. പുതിയ ആഭരണം വാങ്ങും. ഉപഹാരങ്ങൾ ലഭിക്കുവാൻ ഇടയുള്ള വാരമാണ്. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളിൽ വിജയിക്കുവാൻ കഠിനശ്രമം വേണ്ടിവരും.

ചതയം  :

മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും. പണമിടപാടുകളിൽ കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തിൽ നവീകരണ പ്രവര്‍ത്തനങ്ങൾ നടക്കും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും. വിവാദപരമായ പല കാര്യങ്ങളിൽ നിന്നും മനസിന് സുഖം ലഭിക്കും. 

പൂരുരുട്ടാതി  :

പൊതുപ്രവര്‍ത്തനത്തിൽ മികച്ച വിജയം കൈവരിക്കും.പുതിയ വാഹനം വാങ്ങുന്നതിന് സാധിക്കും.  കഫജന്യ രോഗങ്ങൾ പിടിപെടാം. ദീര്‍ഘയാത്രകൾ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്‍റെ അനുഭവമുണ്ടാകും. 

ഉത്തൃട്ടാതി :

കരുതിവെച്ച പണം മറ്റാവശ്യങ്ങൾ‍ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്‍ധിക്കും. ദാമ്പത്യ ജീവിതത്തിൽ ചെറിയ പിണക്കങ്ങൾ ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കൾ‍ക്ക് അനാരോഗ്യം. ഏര്‍പ്പെടുന്ന കാര്യങ്ങളിൽ വിജയം. ഉയര്‍ന്ന വിജയം വിദ്യാഭ്യാസപരമായും തൊഴിൽ‍പരമായും കൈവരിക്കും. 

രേവതി  :

വിദേശത്തുനിന്നു നാട്ടിൽ തിരിച്ചെത്തുവാൻ സാധിക്കും. പൊതുപ്രവര്‍ത്തനങ്ങളിൽ വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വര്‍ധിക്കും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട് അപമാനമുണ്ടാകും. നേത്രരോഗ ബാധസാദ്ധ്യത . 

English Summary : Weekly Star Prediction by Sajeev Shastharam / January 10 to 16

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA