sections
MORE

ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? കാണിപ്പയ്യൂർ

HIGHLIGHTS
  • മകരം ആരംഭിക്കുന്ന ഈ ആഴ്ച നിങ്ങൾക്കനുകൂലമോ ?
  • 2021 ജനുവരി 10 മുതൽ 16 വരെയുള്ള ഫലം
Weekly-Prediction-by-Kanippayyur-1200
SHARE

അശ്വതി:

പുതിയ ഭരണച്ചുമതല ഏറ്റെടുക്കാൻ നിർബന്ധിതനാകും. അന്യരുടെ വിഷമാവസ്ഥകൾക്കു ശാശ്വതപരിഹാരം നിർദേശിക്കും. പക്വതയോടെ പ്രവർത്തിച്ചാൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ സാധിക്കും.

ഭരണി:

പ്രവർത്തനക്ഷമത വർധിക്കുന്നതിനാൽ മറ്റു തൊഴിലവസരങ്ങൾ തേടും. വിജ്ഞാനപ്രദമായ ചർച്ചകൾ നയിക്കും. പുതിയ പാഠ്യപദ്ധതിക്കു ചേരും. വ്യാപാരം പുനരുദ്ധരിക്കും. വിശ്വസ്തസേവനത്തിനു പ്രശസ്തിപത്രം ലഭിക്കും.

കാർത്തിക:

വാക്കുകളിലെ സത്യസന്ധതയും പ്രവൃത്തിയിലെ നിഷ്കർഷയും സമീപനത്തിലെ വിനയവും പ്രവർത്തന വിജയത്തിനു വഴിയൊരുക്കും. പുതിയ കർമമേഖലകൾക്കു തുടക്കം കുറിക്കും.

രോഹിണി:

ശുഭാപ്തിവിശ്വാസവും കാര്യനിർവഹണശേഷിയും വർധിക്കും. സമന്വയ സമീപനത്താൽ സർവകാര്യവിജയം നേടും. ആഭരണം മാറ്റിവാങ്ങും. ആത്മവിശ്വാസത്തോടെ പുതിയ ചുമതലകൾ ഏറ്റെടുക്കും.

മകയിരം:

സംസർഗ ഗുണത്താൽ സദ്ചിന്തകൾ വർധിക്കും. സഹപാഠികളോടൊപ്പം ഉപരിപഠനത്തിന് അവസരം വന്നുചേരും. പൂർവികസ്വത്തു രേഖാമൂലം ലഭിക്കും.

തിരുവാതിര:

മാതാപിതാക്കളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കും. പൂർവികസ്വത്തു രേഖാമൂലം ലഭിക്കും. കൃത്യനിർവഹണത്തിൽ ലക്ഷ്യപ്രാപ്തി നേടും. ജാമ്യം നിൽക്കുന്നതിൽനിന്നു പിന്മാറണം.

പുണർതം:

ക്രയവിക്രയങ്ങളിൽ സാമ്പത്തികനേട്ടമുണ്ടാകും. പ്രവർത്തനശൈലിയിൽ മാറ്റം വരുത്താൻ തയാറാകും. പുതിയ പദ്ധതികൾ രൂപകൽപന ചെയ്യും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവുമുണ്ടാകും.

പൂയം:

സ്തുത്യർഹ സേവനം കാഴ്ചവയ്ക്കാൻ അവസരമുണ്ടാകും. സാഹചര്യങ്ങൾക്കനുസരിച്ചു ജീവിക്കാൻ തയാറാകും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.

ആയില്യം:

അമിത ആത്മവിശ്വാസം അബദ്ധങ്ങൾക്കു വഴിയൊരുക്കും. കഫ – നീർദോഷ രോഗപീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. സംയുക്ത സംരംഭങ്ങളിൽനിന്നു പിന്മാറി സ്വന്തം പ്രവൃത്തികൾക്കു തുടക്കം കുറിക്കും.

മകം:

ശുഭാപ്തിവിശ്വാസക്കുറവിനാൽ സാഹസപ്രവൃത്തികളിൽനിന്നു പിന്മാറും. മാതാപിതാക്കളുടെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കും. യാത്രാക്ലേശത്താൽ അസ്വാസ്ഥ്യമനുഭവപ്പെടും.

പൂരം:

വാഹനം മാറ്റിവാങ്ങും. എതിർപ്പുകൾ അതിജീവിക്കാൻ സാധിക്കും. ഏറെക്കുറെ പൂർത്തിയായ വീട്ടിൽ താമസിച്ചുതുടങ്ങും. പ്രയത്നങ്ങൾക്കു ഫലമുണ്ടാകും. ഊഹക്കച്ചവടത്തിൽ നഷ്ടം സംഭവിക്കും.

ഉത്രം:

ഗൃഹനിർമാണത്തിനുള്ള ഭൂമി വാങ്ങും. പുതിയ വ്യാപാരം തുടങ്ങാൻ വിദഗ്ധ നിർദേശം തേടും. ആഗ്രഹങ്ങൾ സഫലമാകും. ബന്ധുസഹായമുണ്ടാകും.

അത്തം:

ശുഭാപ്തിവിശ്വാസം വർധിക്കുന്നതിനാൽ കൂടുതൽ ചുമതലകൾ ഏറ്റെടുക്കാൻ തയാറാകും. അന്യദേശയാത്രയ്‌ക്ക് അവസരമുണ്ടാകും. അവധിദിവസവും ജോലി ചെയ്യേണ്ടി വരും.

ചിത്തിര:

നിർത്തിവച്ച കർമപദ്ധതികൾ പുനരാരംഭിക്കും. ഊഹക്കച്ചവടത്തിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാവുകയില്ല. സഹോദരങ്ങളുമായി രമ്യതയിലെത്തും. തീരുമാനങ്ങളിൽ ഔചിത്യമുണ്ടാകും.

ചോതി:

പ്രവർത്തനക്ഷമത വർധിക്കുന്നതിനാൽ സാമ്പത്തികനേട്ടമുണ്ടാകും. ഗൃഹപ്രവേശനച്ചടങ്ങു നടത്തും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ സാധിക്കും.

വിശാഖം:

വിജ്ഞാനപ്രദമായ വിഷയങ്ങൾ ചർച്ച ചെയ്യാൻ അവസരമുണ്ടാകും. പുതിയ തൊഴിലവസരങ്ങൾ വന്നുചേരുമെങ്കിലും അധ്വാനഭാരം വർധിക്കും. കടം കൊടുത്ത സംഖ്യ തിരിച്ചുകിട്ടും.

അനിഴം:

ഗൃഹപ്രവേശം നടത്തും. പുതിയ വ്യാപാരത്തിനു തുടക്കമിടും. വരവും ചെലവും തുല്യമായിരിക്കും. നയതന്ത്രം ആവിഷ്കരിക്കുന്നതിൽ ലക്ഷ്യപ്രാപ്തി നേടും.

തൃക്കേട്ട:

പുതിയ ഭരണച്ചുമതല ഏറ്റെടുക്കും. അവധിദിനങ്ങളിലും ജോലി ചെയ്യേണ്ടി വരും. കലാകായിക മത്സരങ്ങൾക്കു പരിശീലനം തുടങ്ങും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.

മൂലം:

സാമ്പത്തികനേട്ടമുണ്ടാകും. ബന്ധുവിനു സാമ്പത്തികസഹായം ചെയ്യും. പ്രതിസന്ധികളെ അതിജീവിക്കാൻ സാധിക്കും. സാഹചര്യങ്ങൾക്കനുസരിച്ചു സ്വയംപര്യാപ്തത ആർജിക്കും.

പൂരാടം:

ആരോഗ്യം തൃപ്തികരമായിരിക്കും. ഇഷ്ടമുള്ള വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പ്രയത്നങ്ങൾക്കു ഫലമുണ്ടാകും. യാത്രാക്ലേശത്താൽ ചില അവസരങ്ങൾ നഷ്ടമാകും. പുതിയ സ്നേഹബന്ധം ഉടലെടുക്കും.

ഉത്രാടം:

കുടുംബത്തിനൊപ്പം താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. സമാന ചിന്താഗതിയുള്ളവരുമായി സംസർഗത്തിലേർപ്പെടാൻ അവസരമുണ്ടാകും. ബന്ധുസഹായത്താൽ വ്യാപാരം വിപുലീകരിക്കും.

തിരുവോണം:

സുഹൃത്തിന്റെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുക്കും. പുതിയ ഉദ്യോഗത്തിന് അവസരം ലഭിക്കും. ക്രയവിക്രയങ്ങളിൽ സാമ്പത്തികനേട്ടമുണ്ടാകും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കും.

അവിട്ടം:

വ്യാപാരം തുടങ്ങാൻ തീരുമാനിക്കും. സഹപാഠികളോടൊപ്പം ഉപരിപഠനത്തിനു ചേരും. പ്രവർത്തനങ്ങളിൽ പൂർണതയുണ്ടാകും. പ്രത്യുപകാരം ചെയ്യാൻ സാധിച്ചതിൽ കൃതാർഥനാകും.

ചതയം:

പുതിയ ഭരണസംവിധാനം നടപ്പിൽ വരുത്തും. ആത്മവിശ്വാസം വർധിക്കും. ഗൃഹനിർമാണം പുനരാരംഭിക്കും. കലാകായിക മത്സരങ്ങൾക്കു പരിശീലനം തുടങ്ങും.

പൂരുരുട്ടാതി:

തീരുമാനങ്ങളിൽ ഔചിത്യമുണ്ടാകും. ബന്ധുക്കൾ വിരുന്നുവരും. സാഹസപ്രവൃത്തികളിൽനിന്നു പിന്മാറണം. ഗൃഹപ്രവേശം നടത്തും.

ഉത്തൃട്ടാതി:

മത്സരങ്ങൾക്കു പരിശീലനം തുടങ്ങും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യവും ഉണ്ടാകും. കാര്യനിർവഹണശേഷി വർധിക്കും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതി കൈവരും.

രേവതി:

പക്ഷഭേദമില്ലാതെയുള്ള പ്രവർത്തനം ലക്ഷ്യപ്രാപ്തി കൈവരിക്കും. യാത്രാക്ലേശത്താൽ അസ്വാസ്ഥ്യമനുഭവപ്പെടും. സുവ്യക്തമായ നിലപാടു സ്വീകരിക്കുന്നതിൽ ആത്മാഭിമാനം തോന്നും. 

English Summary : Weekly Star Prediction by Kanippayyur / 2021 January 10 to 16

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA