sections
MORE

സമ്പൂർണ ദ്വൈവാര നക്ഷത്രഫലം : കാണിപ്പയ്യൂർ

HIGHLIGHTS
  • 2021 ജനുവരി 10 മുതൽ 23 വരെ (1196 ധനു 26 മുതൽ മകരം 10 വരെ )
  • അടുത്ത രണ്ടാഴ്ച നിങ്ങൾക്കനുകൂലമോ?
biweekly-prediction-by-kanippayyur-january-10-to-23
SHARE

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 15 നാഴിക):

ഔദ്യോഗികമായി വിദേശയാത്ര പുറപ്പെടും. ധനകാര്യസ്ഥാപനത്തിന്റെ സഹായത്തോടുകൂടി ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കും. ആഗ്രഹനിവൃത്തിയ്ക്ക് അശ്രാന്തപരിശ്രമം വേണ്ടി വരും. കുടുംബസമേതം മംഗളകർമങ്ങളിൽ പങ്കെടുക്കാനിടവരും. പുത്രന്റെ ഔദ്യോഗിക സ്ഥാനക്കയറ്റത്തിൽ ആത്മാഭിമാനം തോന്നും. ഗീതവാദ്യനൃത്താദി രംഗങ്ങളിൽ താൽപര്യം വർധിക്കും. പ്രവർത്തന മേഖലകളിലുള്ള ആത്മാർഥതയും അർപ്പണമനോഭാവവും പൊതുജനാംഗീകാരത്തിന് വഴിയൊരുക്കും.സാമ്പത്തിക ക്രയവിക്രയങ്ങളിൽ നിന്നു ദുഷ്‌കീർത്തി വന്നു ചേരാനിടയുണ്ട്. ഊഹക്കച്ചവടത്തിൽ നഷ്‌ടം സംഭവിക്കും. വാഹന ഉപയോഗത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. 

ഇടവക്കൂറ് (കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക):

ഗൗരവമുള്ള വിഷയങ്ങൾ എളുപ്പത്തിൽ ചെയ്‌തു  തീർക്കാൻ സാധിക്കും. ഉയർന്ന ശമ്പളത്തോടു കൂടിയ ഉദ്യോഗം ലഭിക്കും. ബന്ധുസഹായത്തോടുകൂടി തൃപ്തിയായ വിഭാഗത്തിലേക്ക് മാറാൻ സാധിക്കും. നേതൃത്വം ഏറ്റെടുക്കാൻ നിർബന്ധിതരാകും. ഭരണസംവിധാനത്തിൽ പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ സാധിക്കും. ദുരാഗ്രഹങ്ങൾ ഉപേക്ഷിക്കാൻ ഉൾപ്രേരണയുണ്ടാകും. സാമ്പത്തിക ദുർവിനിയോഗത്തിന് പുത്രന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ചിരകാലാഭിലാഷ പ്രാപ്‌തിയായ വിദേശയാത്രയ്ക്ക് അനുമതി ലഭിയ്ക്കും. മംഗള കർമങ്ങളിൽ സജീവ സാന്നിധ്യം വേണ്ടിവരും. അഭയം പ്രാപിച്ചു വരുന്നവർക്ക് സാന്ത്വനം നൽകാൻ സാധിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും.

മിഥുനക്കൂറ് (മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക  ):

ആഗ്രഹിച്ച കാര്യങ്ങൾ ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ സാധിക്കും. നിഷ്കർഷയോടു കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യ പ്രാപ്‌തി നേടും. സഹപാഠികളോടൊപ്പം ഉപരിപഠനത്തിന്  ചേരാൻ സാധിക്കും. വിദഗ്‌ധ ഉപദേശം തേടാതെ നിക്ഷേപം നടത്തരുത്. സ്വന്തം ഉത്തരവാദിത്തത്തിൽ ചെയ്‌തു തീർക്കാൻ സാധിക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കും. വിദ്യാർഥികൾക്ക് ഉത്സാഹവും ഉന്മേഷവും വർധിക്കും. ഉദാരമനഃസ്ഥിതി നല്ലതാണെങ്കിലും അതുമൂലം വഞ്ചനയിൽ അകപ്പെടാനുള്ള സാധ്യതയെ കരുതണം. മനസ്സിനെ അലട്ടിയിരുന്ന അശുഭ ചിന്തകൾ മാറും. കൂടുതൽ സ്വസ്ഥതയും കുടുംബസന്തോഷവും അനുഭവമാകും. പ്രണയബന്ധം സഫലമാകും. അധികച്ചെലവ് നിയന്ത്രിക്കാൻ മുൻകരുതലുകൾ എടുക്കും

കർക്കടകക്കൂറ്  (പുണർതം 15 നാഴിക, പൂയം, ആയില്യം): 

വിദ്യാഭ്യാസ രംഗത്ത് പുരോഗതി ദൃശ്യമാകും. സഹപാഠികളോടൊപ്പം ഉപരിപഠനത്തിനു ചേരാൻ സാധിക്കും. ബിസിനസിൽ വെല്ലുവിളികൾ നേരിടേണ്ടതായി വരും. അനുമാനങ്ങൾക്ക് വിപരീതമായി അനിഷ്ടങ്ങൾ വന്നു ചേരുമെങ്കിലും യുക്തിപൂർവമുള്ള സമീപനത്താൽ അതിജീവിക്കാൻ സാധിക്കും. ഏറ്റെടുത്ത പ്രവർത്തനങ്ങൾ മനഃസംതൃപ്തിയോടുകൂടി പൂർത്തീകരിക്കാൻ സാധിക്കും. യുക്തിക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ നിന്ന് നിരുപാധികം പിന്മാറും. ഗവേഷണ വിദ്യാർഥികൾക്ക്  അനുകൂല അവസരങ്ങൾ വന്നു ചേരും. സ്ഥാപനത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിനായി പുതിയ പ്രവർത്തന ശൈലി നടപ്പിലാക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. 

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 15 നാഴിക ):

ഉന്നതസ്ഥാന പ്രാപ്‌തി പ്രതീക്ഷിക്കാം. അബദ്ധമായി മാറാൻ സാധ്യതയുള്ള പ്രവർത്തനങ്ങളിൽ നിന്നു പിന്മാറാൻ ഉൾപ്രേരണയുണ്ടാകും. ഗൃഹനിർമാണം പൂർത്തീകരിക്കും. പ്രവർത്തനക്ഷമത വർധിക്കുന്നതിനാൽ കൂടുതൽ ചുമതലകൾ ഏറ്റെടുക്കാൻ തയാറാകും. വാഗ്‌ദാനങ്ങൾ  നിറവേറ്റാൻ അഹോരാത്രം പ്രയത്നിക്കും. ഔദ്യോഗികമായ യാത്ര മാറ്റി വയ്ക്കും. സന്ധിവേദനയാൽ അവധിയെടുക്കും. വിജയശതമാനം വർധിച്ചതിനാൽ ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. പ്രത്യുപകാരം ചെയ്യാൻ സാധിച്ചതിൽ  കൃതാർത്ഥനാകും. ഭാവിയെക്കുറിച്ചുള്ള ആശങ്ക വർധിക്കും. വ്യാപാര പുരോഗതിക്കായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് അപ്രതീക്ഷിതമായ തടസ്സങ്ങൾ നേരിടേണ്ടതായി വരാം. 

കന്നിക്കൂറ് (ഉത്രം 45 നാഴിക അത്തം, ചിത്തിര 30 നാഴിക):

വിപണനരംഗത്ത് മാന്ദ്യം അനുഭവപ്പെടാം. സഹപ്രവർത്തകർ അവധിയായതിനാൽ ജോലിഭാരം വർധിക്കും. പരിശ്രമസാഫല്യത്താൽ ആശ്വാസമുണ്ടാകും. മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗം നഷ്ടപ്പെടാനുള്ള സാഹചര്യം ഒഴിഞ്ഞു പോകും. ബന്ധുക്കളോടുള്ള പരിഭവം ഉപേക്ഷിച്ച ലോഹ്യമാകാൻ മാനസികമായി തയാറാകും. ലാഭശതമാണ് വ്യവസ്ഥകളോടു കൂടി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. വിവരസാങ്കേതിക വിദ്യയിൽ പുതിയ കണ്ടെത്തലുകൾക്ക് സാക്ഷിയാകും. കഫ -നീർദോഷരോഗപീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. ആത്മീയ ചിന്തകൾ വർധിക്കും. കുടുംബസമേതം പുണ്യ ദേവാലയദർശനം നടത്തും. നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്യാൻ അവസരം ലഭിക്കും. 

തുലാക്കൂറ് (ചിത്തിര 30 നാഴിക, ചോതി വിശാഖം 45 നാഴിക):

വിജയശതമാനം വർധിച്ചതിനാൽ ഉദ്ദേശിച്ച സ്ഥാപനത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. പ്രതികൂലമായി നിന്നവർ അനുകൂലമായിത്തീരും. വിദ്യാർഥികൾ ക്ക് ഉത്സാഹവും ഉന്മേഷവും വർധിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങൾക്ക് പ്രാരംഭത്തിൽ തടസ്സങ്ങൾ അനുഭവപ്പെടുമെങ്കിലും അന്തിമമായി വിജയം കൈവരിക്കും. അവിഹകാരിതമായി ഉദ്യോഗം നഷ്ടപ്പെടുമെങ്കിലും നിലനിൽപിന്നാധാരമായ മറ്റൊരു ഉദ്യോഗം ലഭിക്കും. ആരോഗ്യസംരക്ഷണത്തിനായി യോഗ, ഭക്ഷണക്രമീകരണം എന്നിവ ശീലിക്കും. ഗൃഹനിർമാണ പ്രവർത്തനങ്ങളിൽ സജീവമാകും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം വന്നു ചേരും. 

വൃശ്ചികക്കൂറ് (വിശാഖം 15 നാഴിക, അനിഴം തൃക്കേട്ട):

സർക്കാർ തലത്തിൽ നിന്ന് അനുകൂല നടപടി പ്രതീക്ഷിക്കാം. കുടുംബജീവിതത്തിൽ സന്തുഷ്‌ടിയും  സമാധാനവും ഉണ്ടാകും. പാർശ്വഫലങ്ങളുള്ള ഔഷധങ്ങൾ ഉപേക്ഷിച്ച് പ്രകൃതിദത്തമായ ഔഷധങ്ങൾ സ്വീകരിക്കും. സഹപാഠികളോടൊപ്പം ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരാൻ സാധിക്കും. അവധിയെടുത്ത് മംഗളകർമങ്ങളിൽ പങ്കെടുക്കും. പ്രതികാരബുദ്ധിയിൽ നിന്നു  പിന്തിരിയാൻ ഉൾപ്രേരണയുണ്ടാകും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ലക്ഷ്യമിട്ട പദ്ധതികൾ സമയബന്ധിതമായി ചെയ്‌തു  തീർക്കാൻ കഴിയും. കർമരംഗത്ത് ആഗ്രഹിച്ച തരത്തിലുള്ള പുരോഗതി ദൃശ്യമാകും. 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 15 നാഴിക):

കാര്യനിർവഹണ ശക്തി വർധിച്ചതിനാൽ കൂടുതൽ ചുമതലകൾ ഏറ്റെടുക്കാൻ തയാറാകും. പുതിയ ഭരണ സംവിധാനത്തിൽ മാനസികമായി സംതൃപ്‌തി  തോന്നും. ഔദ്യോഗികമായ അനിശ്ചിതാവസ്ഥ  തരണം ചെയ്യും. വ്യാപാര വിപണന മേഖലയിൽ മാന്ദ്യം അനുഭവപ്പെടും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. തൊഴിൽമേഖലകളോട് ബന്ധപ്പെട്ട് ദൂരയാത്രകൾ വേണ്ടി വരും. സമന്വയ സമീപനത്താൽ സർവകാര്യവിജയം കൈവരിക്കും. കഫ -നീർദോഷരോഗപീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. പുതിയ കൃഷി സമ്പ്രദായം ആവിഷ്‌കരിക്കും. ചെലവുകൾ നിയന്ത്രിക്കും. കുടുംബസന്തോഷവും ഐക്യവും വർധിക്കും. 

മകരക്കൂറ് (ഉത്രാടം 45 നാഴിക തിരുവോണം, അവിട്ടം 30 നാഴിക) :

പുനരാലോചനയിൽ പുതിയ കർമമേഖലകൾ  തുടങ്ങാൻ തീരുമാനിക്കും. അവധിയെടുത്ത് മംഗളകർമങ്ങളിൽ പങ്കെടുക്കും. പഠിച്ച വിഷയത്തോടനുബന്ധമായി ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. അർഥപൂർണമായ ജീവിതം നയിക്കാൻ സാഹചര്യം വന്നു ചേരും. നിബന്ധനകൾ കൃത്യതയോടുകൂടി നിർവഹിക്കാൻ സാധിക്കുന്നതിനാൽ ആത്മാഭിമാനം തോന്നും. ദാമ്പത്യ ബന്ധത്തിൽ ഐക്യവും സമാധാനവും ഉണ്ടാകും. മുതിർന്നവരുടെ ഉപദേശം അനുസരിക്കുന്നതിനാൽ അനിഷ്ടങ്ങൾ ഒഴിവാകും. ഉപകാരം ചെയ്‌തു കൊടുക്കാത്തവരിൽ നിന്നു  വിപരീത പ്രതികരണങ്ങൾ വന്നു ചേരും. അവ്യക്തമായ പണമിടപാടുകളിൽ നിന്നു പിന്മാറുകയാണ് നല്ലത്. 

കുംഭക്കൂറ് (അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക):

സാമ്പത്തിക രംഗത്ത് പ്രതീക്ഷിച്ച പുരോഗതി നേടാൻ കഴിഞ്ഞില്ലെങ്കിലും ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. ബിസിനസ് ഊർജിതമാക്കാൻ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കും. മാതാപിതാക്കളുടെ വാക്കുകൾ അനുസരിക്കുന്നതിനാൽ പല അനിഷ്ടങ്ങളും ഒഴിവാകും. ഭാവനകൾ യാഥാർഥ്യമാക്കാൻ സാധിക്കും. ഉപരിപഠനത്തിനോടനുബന്ധമായി പാരമ്പര്യപ്രവൃത്തികളിലും സജീവമാകും. വാതരോഗപീഡകൾ വർധിക്കും. വ്യവസ്ഥകൾ പാലിക്കാൻ അഹോരാത്രം പ്രയത്നിക്കും. സഹപ്രവർത്തകർ അവധിയിലായതിനാൽ ജോലിഭാരം വർധിക്കും. വർധിച്ച മനഃക്ലേശത്തിൽ നിന്ന് സ്വയം ശാന്തമാകാൻ ആത്മീയചിന്തകളിലും പ്രാർഥനയിലും അഭയം തേടും.

മീനക്കൂറ് (പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി):

പൊതുപ്രവർത്തനങ്ങളിൽ സജീവമാകും. ഭാവിയെക്കുറിച്ചുള്ള ആശങ്ക വർധിക്കും. നിബന്ധനകൾ കൃത്യതയോടുകൂടി നിർവഹിക്കാൻ സാധിക്കുന്നതിൽ ആത്മാഭിമാനം തോന്നും. ദീർഘകാലമായി അലട്ടിയിരുന്ന അസുഖങ്ങൾക്ക് ചികിത്സ തേടും. ആരോഗ്യസംരക്ഷണത്തിനായി പരമ്പരാഗത അറിവുകളും ജീവിതചര്യയും പിന്തുടരും. ഗൃഹനിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ഔദ്യോഗികമായ യാത്ര മാറ്റിവയ്ക്കും. അനിഷ്ടങ്ങൾ വന്നു ചേരുമെങ്കിലുംയുക്തിപൂർവമുള്ള സമീപനത്താൽ അതിജീവിക്കാൻ സാധിക്കും. ആഗ്രഹിച്ച കർമ മേഖലയിലെ പ്രതിബന്ധങ്ങൾ മറികടക്കാനുള്ള ആത്മവിശ്വാസം തോന്നും.

English Summary : Bi Weekly Star Prediction by Kanippayyur / 2021 January 10 to 23

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA