sections
MORE

അടുത്തയാഴ്ച നിങ്ങൾക്കെങ്ങനെ? സമ്പൂർണ വാരഫലം

HIGHLIGHTS
  • 2021 ജനുവരി 17 മുതൽ 23 വരെയുള്ള നക്ഷത്രഫലം
Prediction-Photo-credit- Billion-Photos
Photo Credit : Billion Photos / Shutterstock.com
SHARE

അശ്വതി :

ആരോഗ്യ വിഷമതകൾ ശമിക്കും.  മറ്റുള്ളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്ക്കും. ഗൃഹാന്തരീക്ഷത്തിൽ ശാന്തത. മറ്റുള്ളവരുമായി മികച്ച സൗഹൃദ ബന്ധം സ്ഥാപിക്കും. മനസ്സിൽ  ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ  ഇടപെടേണ്ടിവരും. ബന്ധുഗുണം വർധിക്കും . 

ഭരണി :

പിതാവിന് അരിഷ്ടതകൾ . വളരെക്കാലമായി അനുകൂലമായി നിന്നിരുന്നവർക്ക്  മാനസിക വിരോധം. അനാരോഗ്യം മൂലം യാത്രകൾ ഒഴിവാക്കും.   തൊഴിൽ രംഗത്ത് നേട്ടങ്ങൾ സഹോദരങ്ങൾ  വഴി സഹായം ലഭിക്കും. പ്രധാന തൊഴിലിൽ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. 

കാർത്തിക :

വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അൽപം കൂടി നീട്ടി വയ്ക്കുന്നതുത്തമം. അനാവശ്യമായി ധനനഷ്ടം  വരാനിടയുണ്ട്.  ബന്ധുജന സഹായം ലഭിക്കും. തൊഴിലന്വേഷണത്തിൽ  നേട്ടം കൈവരിക്കും. വിവാഹ ആലോചനകളിൽ തീരുമാനമുണ്ടാകും. 

രോഹിണി :

താൽക്കാലിക ജോലികൾ സ്ഥിരപ്പെടും .  സന്താനഗുണമനുഭവിക്കും.ഉറ്റ സുഹൃത്തുക്കളുടെ സഹായം ലഭിക്കുകയാൽ സാമ്പത്തിക വിഷമതകൾ തരണം ചെയ്യും. അടുത്ത സുഹൃത്തുക്കളുമായി നിലനിന്നിരുന്ന ഭിന്നത മാറും . വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം.  

മകയിരം  :

ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ അതൃപ്തി, സ്ഥലം മാറ്റം എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളിൽ  ഏർപ്പെടും. പൊതുപ്രവർത്തന രംഗത്തു പ്രവർത്തിക്കുന്നവർക്ക് ജനസമ്മിതിയിൽ  കുറവുണ്ടാകും. മറ്റുള്ളവർക്ക് അലോസരം ഉണ്ടാക്കുന്നതരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തും. .ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും.

തിരുവാതിര  :

തൊഴിൽപരമായി വാരം  അനുകൂലം.   വിവാഹാലോചനകൾ തീരുമാനമാകും. പുതിയ ആഭരണം. വസ്ത്രം . വാഹനം എന്നിവ  വാങ്ങും. ഉപഹാരങ്ങൾ ലഭിക്കുവാൻ ഇടയുള്ള വാരമാണ്. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയിക്കുവാൻ കഠിനശ്രമം വേണ്ടിവരും.ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള  അരിഷ്ടതകൾക്കു സാദ്ധ്യത.

പുണർതം :

അപ്രതീക്ഷിത ചെലവുകൾ വർധിക്കും . അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളിൽ നിന്ന് മോചനം. വിലപിടിപ്പുള്ള രേഖകൾ കൈമോശം വരാനിടയുണ്ട്  ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങൾക്ക് അരിഷ്ടതകൾക്കു സാധ്യത. തൊഴിൽ രംഗത്ത് ഉത്തരവാദിത്തം വർധിക്കും

പൂയം :

ആരോഗ്യ പരമായി അനുകൂല വാരം . മാനസികമായി നിലനിന്നിരുന്ന ചില ആഗ്രഹങ്ങൾ സാധിക്കും. പണമിടപാടുകളിൽ കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കും. കുടുംബജീവിത സൗഖ്യം വർധിക്കും. വിനോദങ്ങളിൽ  നിന്ന്  മനസിന് സുഖം ലഭിക്കും.  

ആയില്യം :

പൊതുപ്രവർത്തനത്തിൽ മികച്ച വിജയം കൈവരിക്കും. വാഹനം വാങ്ങുവാൻ തീരുമാനമെടുക്കും . ശ്വാസകോശ  രോഗങ്ങൾ പിടിപെടാം. ദീർഘയാത്രകൾ ഒഴിവാക്കുക. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക.   പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. 

മകം :

ആരോഗ്യപരമായി  മെച്ചം . വിവാഹ ആലോചനകൾ തീരുമാനത്തിലെത്തും. തൊഴിൽ പരമമായ ഉയർച്ച. അത്യാവശ്യ യാത്രകൾ വേണ്ടിവരും.  ഭാര്യ ഭർത്തൃ  ബന്ധത്തിൽ  ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും . കുടുംബത്തിൽ  അന്യരുടെ ഇടപെടൽ മാനസിക സംഘർഷം സൃഷ്ടിക്കും . 

പൂരം  :

ഭവനത്തിനും വാഹനത്തിനും  അറ്റകുറ്റപ്പണികൾ  വേണ്ടിവരും. തൊഴിലിൽ അനുകൂലമായി  നിലനിന്നിരുന്ന സാഹചര്യം മാറും .  പ്രവർത്തന തടസ്സം  നേരിടും. ദേശം വിട്ടുള്ള യാത്രകൾ വേണ്ടിവരും. സന്താനങ്ങൾക്ക് രോഗദുരിതം. മാനസിക സമ്മർദ്ദം അധികരിക്കും.  വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

ഉത്രം : 

 ശാരീരികവും മാനസികവുമായ അലച്ചിൽ വർധിക്കും. തൊഴിലിൽ നിന്ന് അവധിയെടുത്ത് വിട്ടു  നിൽക്കേണ്ടി വരും. പ്രധാനപ്പെട്ട കാര്യങ്ങളിൽ  വിജയം കാണില്ല. ഗൃഹസുഖം കുറയും. അനാവശ്യ ചെലവുകൾ  മൂലം മനസ്സു വിഷമിക്കും . ബന്ധുക്കൾ തമ്മിൽ ഭിന്നത . ദാമ്പത്യപ്രശ്നങ്ങൾ ഉടലെടുക്കും.

അത്തം :

സുഹൃദ് സഹായം വർധിക്കും . ഗൃഹ നിർമ്മാണത്തിൽ പുരോഗതി. ധനപരമായ അധികച്ചെലവ് .ലഹരി വസ്തുക്കളിൽ നിന്ന് വിടുതൽ നേടുവാൻ സാധിക്കും . .ബന്ധു ജന സഹായം ലഭിക്കും .  സാമ്പത്തിക വിഷമതകൾ മറികടക്കും. മനസ്സിനെ അനാവശ്യ ചിന്തകൾ  അലട്ടും. 

ചിത്തിര :

തൊഴിലന്വേഷങ്ങളിൽ   വിജയം . പുതിയ വസ്ത്ര-ആഭരണ  ലാഭം. മനഃ സുഖം വർധിക്കും .അലങ്കാര വസ്തുക്കൾക്കായി  പണച്ചെലവ് . ഇരു ചക്ര വാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധി ക്കുക .അടുത്ത ബന്ധുക്കളിൽ നിന്നുള്ള സഹായം പ്രതീക്ഷിക്കാം. പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും.

ചോതി  :

രോഗശമനം കൈവരിക്കും . പരുക്ക്. രോഗദുരിതം എന്നിവ മൂലം ജോലികളിൽ നിന്നു വിട്ടുനിന്നിരുന്നവർക്ക് തിരികെ ജോലികളിൽ പ്രവേശിക്കുവാൻ സാധിക്കും. ഔഷധങ്ങളിൽ നിന്ന് അലർജി പിടിപെടാനിടയുണ്ട്. വിശ്രമം കുറയും. എളുപ്പത്തിൽ സാധിക്കാവുന്ന കാര്യങ്ങൾക്കു  പോലും തടസ്സം നേരിടാം . മംഗള കർമ്മങ്ങളിൽ പങ്കെടുക്കുവാൻ കഴിയാതെ വരും. 

വിശാഖം :

സുഹൃത്തുക്കൾ മൂലം കാര്യവിജയം . ഭക്ഷണസുഖം ലഭിക്കും. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച് അബദ്ധത്തിൽ ചാടും. ആരോഗ്യപരമായി  വാരം  അനുകൂലമല്ല. നേത്ര രോഗബാധയ്ക്കു സാധ്യത. വിദ്യാഭ്യാസ കാര്യങ്ങളിൽ വിജയം ലഭിക്കും.  ഇന്റർവ്യൂകളിൽ ജയിച്ച്  തൊഴിൽ ലഭിക്കുവാൻ  സാദ്ധ്യത. 

അനിഴം:

ചെലവ് അധികരിക്കും . മാനസിക പിരിമുറുക്കം വർധിക്കും. ദാമ്പത്യ ജീവിതത്തിൽ ചെറിയ പിണക്കങ്ങൾ ഉടലെടുക്കും. മുതിർന്ന ബന്ധുക്കൾക്ക് അനാരോഗ്യം.ഏർപ്പെടുന്ന കാര്യ ങ്ങളിൽ ഉദ്ദേശിച്ച വിജയം ലഭിച്ചെന്നു വരില്ല.  ബന്ധുക്കളെ താൽക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും. 

തൃക്കേട്ട :

പഴയകാല സുഹൃത്തുക്കളുമായി ഒത്തുചേരൽ .  ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ വർധിക്കും. പൂർവിക  സ്വത്തു ലഭിക്കുൻ യോഗമുണ്ട് . യാത്രകളിൽ അധിക ശ്രദ്ധ പുലർത്തുക. വീഴ്ച, പരിക്ക് എന്നിവ ഉണ്ടാവാതെ ശ്രദ്ധിക്കണം. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും.

മൂലം :

അലർജി ജന്യ രോഗ സാദ്ധ്യത . പുതിയ ഗൃഹോപകരണങ്ങൾ  വാങ്ങും. കുടുംബത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. തീർത്ഥയാത്രകൾ നടത്തും. പുതിയ ഭൂമി വാങ്ങുവാൻ സാധിക്കും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും.  വ്യാപാരമേഖലയിൽ നിന്ന്  വിജയം.

പൂരാടം :

ഔദ്യോഗികരംഗത്ത് നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക്  അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം ശമിക്കും.  ദൂരയാത്രകൊണ്ട് ഗുണമുണ്ടാകും. പ്രണയ സാഫല്യം ലഭിക്കാം. മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. വിലപിടിപ്പുള്ള വസ്തുക്കൾ   സമ്മാനമായി ലഭിക്കും.

ഉത്രാടം :

പ്രവർത്തനരംഗത്ത് ഉയർച്ച  അനുഭവപ്പെടും. പുതിയ സുഹൃദ്ബന്ധങ്ങൾ  ഉടലെടുക്കും. കുടും ബസുഖം ഉണ്ടാകും. ബന്ധുഗുണം ഉണ്ടാകും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ  ഒന്നിക്കും. പഠന നില വാരം ഉയരും. ബിസിനസിൽ നേട്ടങ്ങൾ  കൈവരിക്കും. പണമിടപാടുകളിൾ  നേട്ടങ്ങൾ. സാമ്പത്തിക വിഷമതക ളിൽ ശമനം.

തിരുവോണം  :

വ്യവഹാരവിജയം. ഒന്നിലധികം തവണ ദീർ‍ഘയാത്രകൾ വേണ്ടിവരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. അഭിമാനക്ഷതം സംഭവിക്കാതെ ശ്രദ്ധിക്കുക. ഉത്തമ സന്താനയോഗമുള്ള കാലമാണ്.  കലാരംഗത്ത് പ്രവർത്തിക്കുന്നവർ‍ക്ക് പ്രശസ്‌തി. 

അവിട്ടം  :

മത്സരപ്പരീക്ഷകൾ. ഇന്റർ‍വ്യൂ എന്നിവയിൽ വിജയിക്കു വാൻ സാധിക്കും. സുഹൃത്തുക്കളുടെ  സഹായം ലഭിക്കും. സ്വന്തമായി ബിസിനസ് നടത്തുന്നവർ‍ക്ക് വിജയം. ആരോഗ്യ വിഷമതകൾ അകന്ന് ദേഹസുഖം വർ‍ധി ക്കും. വിവാഹം ആലോചിക്കുന്നവർ‍ക്ക് അനുകൂലഫലം. ഗൃഹനിർ‍മാണത്തിൽ പുരോഗതി.  

ചതയം  :

കലാസാഹിത്യരംഗങ്ങളിൽ പ്രവർ‍ത്തിക്കുന്നവർ‍ക്ക് അനുകൂലം. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർ‍ക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകൾ‍മൂലം ആപത്തിൽ‍പ്പെടാം. സാമ്പത്തിക അച്ചടക്കംപാലിക്കുവാൻ പലപ്പോഴും കഴിയാതെവരും. രോഗദുരിതങ്ങൾ‍ക്ക് ശമനം കണ്ടുതുടങ്ങും. ഏർ‍പ്പെടുന്ന കാര്യങ്ങളിൽ വിജയം. ബന്ധുക്കൾ നിമിത്തം നേട്ടം.

പൂരുരുട്ടാതി :

മുൻകാല നിക്ഷേപങ്ങളിൽ നിന്ന്   ധനലാഭം. ഗൃഹം മോടിപിടിപ്പിക്കും. ദീർഘദൂരയാത്രകൾ  നടത്തേണ്ടിവരും. വാഹനം വാങ്ങുവാനുള്ള തീരുമാനം കൈക്കൊള്ളും .  ഏറ്റെടുത്ത കാര്യങ്ങൾ  ഭംഗിയായി പൂർത്തീകരിക്കുവാൻ  സാധിക്കും. സഹോദരഗുണമുണ്ടാകും. സുഹൃത്തുക്കൾ  വഴി നേട്ടമുണ്ടാകും.

ഉത്രട്ടാതി  :

തൊഴിൽ മേഖലയിൽ  അഭിവൃദ്ധി. ഉദ്യോഗക്കയറ്റം ഉണ്ടാകും. പൊതുരംഗത്തു പ്രവർത്തിക്കു ന്നവർക്ക്  പ്രശസ്തി. മനസിനു സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കുവാൻ  സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച  ഉണ്ടാകും. പുണ്യസ്ഥല സന്ദർശനം ഉണ്ടാകും. പണമിടപാടുകളിൽ  കൃത്യത പുലർത്തും . കടം നൽകിയ  പണം തിരികെ ലഭിക്കും.

രേവതി  :

അപ്രതീക്ഷിതമായ ഭാഗ്യാനുഭവം. ഗൃഹനിർമ്മാണം  പൂർത്തീകരിക്കും . വിദേശത്തു നിന്ന് നാട്ടിൽ  തിരിച്ചെത്താൻ  സാധിക്കും. കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക്  പ്രശസ്തി. അസാദ്ധ്യമെന്നു   കരുതിയ പല കാര്യങ്ങളും അനായാസം  നേടിയെടുക്കും. അകന്നിരുന്ന കുടുംബ ബന്ധങ്ങൾ  പൂർവ സ്ഥിതിയിലെത്തും.

English Summary : Weekly Star Prediction by Sajeev Shasthram / 2021 January 17 to 23

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA