sections
MORE

കുംഭത്തിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • കുംഭമാസം ഓരോ നാളുകാർക്കും എങ്ങനെ?
Kumbham-monthly-prediction
SHARE

മേടക്കൂർ(അശ്വതി , ഭരണി , കാർത്തിക1/4):

സ്വയം തൊഴിലിൽ ധനനഷ്ടം. ശാരീരികവും മാനസികവുമായ ക്ഷീണം. പ്രധാന തൊഴിലിൽ നിന്ന് അവധിയെടുത്ത് മാറിനിൽക്കേണ്ടി വരും.  ഉദ്ദിഷ്ട കാര്യങ്ങളിൽ വിജയം കാണില്ല. സമയത്ത് ബന്ധുഗുണം ലഭിച്ചെന്ന് വരില്ല. സുഹൃത്തുക്കൾക്കായി പണം മുടക്കും .മംഗള കർമ്മങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ. മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത.  തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ മനോവിഷമം സൃഷ്ടിക്കും. മാസമദ്ധ്യത്തിനു ശേഷം സ്വത്തുസംബന്ധമായ തർക്കത്തിൽ തീരുമാനം. വിദേശത്തു നിന്ന് നാട്ടിൽ തിരിച്ചെത്തും.  ബന്ധുക്കൾ തമ്മിൽ നിലനിന്നിരുന്ന ഭിന്നത ശമിക്കും. ദാമ്പത്യപരമമായ പ്രശ്നങ്ങൾ ഒഴിവാകും. പണം നൽകാനുള്ളവരിൽ നിന്ന് അലട്ടൽ നേരിടേണ്ടിവരും. സന്താനങ്ങൾക്ക് അരിഷ്ടതയ്ക്ക് സാദ്ധ്യത . മാസാവസാനത്തോടെ ഇന്റർവ്യൂ , മത്സരപ്പരീക്ഷകൾ , വിദേശയാത്രയ്ക്കുള്ള ശ്രമം എന്നിവയിൽ വിജയിക്കും. സന്താനങ്ങൾ മൂലം മുടങ്ങിക്കിടന്നിരുന്ന ഗൃഹനിർമ്മാണം പുനരാരംഭിക്കും 

ഇടവക്കൂർ ( കാർത്തിക 3/ 4 ,  രോഹിണി ,  മകയിരം 1/ 2  ) 

സ്വദേശം വിട്ട് യാത്ര ചെയ്യേണ്ടിവരും. സ്വന്തം ബിസിനെസ്സിൽ മികച്ച നേട്ടം. അനാവശ്യഭീതികളിൽ നിന്ന് മോചനം. വാഹനയാത്രകൾ കൂടുതലായി വേണ്ടിവരും. ഔദ്യോഗിക രംഗത്ത് ഉയർച്ച , സ്ഥലം മാറ്റം എന്നിവയ്ക്കു സാധ്യത. ബന്ധുക്കൾ വഴി കാര്യസാധ്യം. പുതിയ വസ്ത്രം ഉപഹാരമായി ലഭിക്കും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങും. കർമ്മ രംഗം  പുഷ്ടിപ്പെടും. പൊതുപ്രവർത്തന  വിജയം നേടും. കുടുംബത്തിൽ  നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ളു ശ്രമം വിജയിക്കും.  ക്ഷേത്രദർശനം, പുണ്യസ്ഥല സന്ദർശനം ഇവ നടത്തും. തൊഴിൽ രംഗത്തു മികവു പുലർത്തും . കുടുംബത്തിൽ  ശാന്തതയുണ്ടാകും.  രോഗദുരിതങ്ങളിൽനിന്ന്  മോചനം.  സ്വന്ത പ്രയത്നം കൊണ്ട് തടസങ്ങൾ  തരണം ചെയ്യും. ഭക്ഷണത്തിൽ  അധികമായ താൽപര്യമേറും . 

മിഥുനക്കൂർ ( മകയിരം 1/ 2  ,  തിരുവാതിര  ,  പുണർതം 3/4 ) :

കഴിവുകൾക്ക്  അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടകാനിടയുണ്ട്. അനീതിക്കെതിരെ പ്രവർത്തിക്കും. ഒന്നിലധികം മാർഗ്ഗങ്ങളിലൂടെ  ധനാഗമം. വാഹനലാഭത്തിനു യോഗം. ഭക്ഷണ കാര്യത്തിൽ ശ്രദ്ധകുറയും. ബന്ധുക്കൾ വഴി കാര്യസാദ്ധ്യം. പ്രണയബന്ധങ്ങൾക്ക് അംഗീകാരം.  ഗൃഹനിർമ്മാണത്തിൽ പുരോഗതി. വാക്കുതർക്കങ്ങളിൽ പരാജയം നേരിടാൻ ഇടയുണ്ട് . ധനസമ്പാദനത്തിനുള്ള ശ്രമങ്ങൾ  വിജയിക്കും. അതോടെ പലതരത്തിൽ നിലനിന്നിരുന്ന  സാമ്പത്തിക വിഷമതകൾ  മാറിക്കിട്ടും  . സ്വയം തൊഴിൽ  ചെയ്യുന്നവർക്ക്  പ്രതിസന്ധികളെ അതിജീവിക്കേണ്ടി വരും . ജീവിത പങ്കാളിക്ക് ഏതെങ്കിലും രോഗദുരിതമുണ്ടാകും. പ്രവർത്തനങ്ങളിൽ  അലസത വർധിക്കും . സാഹിത്യരംഗത്തു പ്രവർത്തിക്കുന്നവർക്ക്  പ്രശസ്തി ലഭിക്കും. വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. പുതിയ സുഹൃദ്ബന്ധങ്ങൾ  ഉണ്ടാകും. വിവാഹം ആലോചിക്കുന്നവർക്ക്  വിവാഹ കാര്യത്തിൽ  തീരുമാനം. വിദ്യാർഥികൾക്ക്  ഉപരിപഠനത്തിന് സാധ്യത.

കർക്കടകക്കൂർ  : (പുണർതം  ,  പൂയം, ആയില്യം ):

മുടങ്ങിയപ്രവർത്തനങ്ങൾ പുനരാരംഭിക്കും . ബന്ധുഗുണം വർധിക്കും. കുടുംബസമേത യാത്രകൾനടത്തും. ഭൂമിവില്പ്പന വഴി സാമ്പത്തിക ലാഭം . തൊഴിൽപരമമായ ഉയർച്ച ഭാഗ്യപുഷ്ടി വർധിച്ചു നിൽക്കുന്ന മാസമാണ് .  ധനപരമായ ആനുകൂല്യം .  തൊഴിൽരംഗത്ത് അന്യരുടെ ഇടപെടൽ അലോസരം സൃഷ്ടിക്കും . വ്യവഹാരങ്ങളിൽ വിജയം. കൃഷിഭൂമിയിൽ നിന്ന്ധനലാഭം .തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തനവിജയം കൈവരിക്കും. സഹോദരങ്ങളെക്കൊണ്ടുള്ള അനുഭവഗുണം പ്രതീക്ഷിക്കാം. അകന്നുകഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും . തൊഴിൽ മേഖല ശാന്തമാകും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അധികശ്രദ്ധ പുലർത്തുക. പൊതുപ്രവർത്തങ്ങളിൽ പ്രശസ്തി വർദ്ധിക്കും. സുഹൃദ്സമാഗമം സന്തോഷം നൽകും. അവിചാരിതയാത്രകൾ വേണ്ടിവരും . ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ  വേണ്ടിവരും . തടസ്സങ്ങൾമാറി കാര്യപുരോഗതിയുണ്ടാകും.

ചിങ്ങക്കൂർ ( മകം , പൂരം , ഉത്രം 1/ 4 )  

ബിസിനസ്സിൽ പണച്ചെലവ് അധികരിക്കും . ദമ്പതികൾ ഒന്നിച്ചു യാത്രകൾ നടത്തും . തൊഴിൽ രംഗത്തു നിന്ന് അവധിയെടുക്കും. പുണ്യസ്ഥല സന്ദർശനം നടത്തും. യാത്രയ്ക്കായി പണച്ചെലവ് . ത്വക് രോഗ സാദ്ധ്യത. പുതിയ പദ്ധതികളെകുറിച്ച് ആലോചിക്കും .   ആരോഗ്യ പരമായ വിഷമതകൾ ശമിക്കും . മനസ്സിൻറെ സന്തോഷം വർദ്ധിക്കും. അയൽവാസികളുടെ സഹായം ലഭിക്കും. ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും . സന്താനങ്ങൾ രോഗാരിഷ്ടതയിൽ നിന്ന്മോചനം. സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ . സന്താനങ്ങൾക്ക്പുരോഗതി. ഉദ്യോഗാർത്ഥികൾക്ക് അനുകൂലത്തരവുകൾ ലഭിക്കാം . തൊഴിൽപരമമായ മേന്മപ്രകടിപ്പിക്കുവാൻ അവസരംലഭിക്കും. വിദേശത്തുനിന്ന് തിരികെ നാട്ടിലെത്തും . സുഹൃദ്സഹായംലഭിക്കും . പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാറ്റിവെയ്ക്കേണ്ടിവരും . വിവാഹ ആലോചനകളിൽ പുരോഗതി . വാഹനത്തിന് അറ്റകുറ്റപ്പണികൾ.  ബിസിനസ്സിൽ നിന്നുള്ള ധനനഷ്ടം മാസാവസാനത്തോടെ  തരണംചെയ്യും.

കന്നിക്കൂർ  (ഉത്രം 3/4 ,  അത്തം ,  ചിത്തിര 1/2)  :

സാമ്പത്തികകാര്യങ്ങളിൽ അധിക ശ്രദ്ധപുലർത്തുക . കാലാവസ്ഥാ ജന്യരോഗസാദ്ധ്യത.  ബുദ്ധിമുട്ടുനിറഞ്ഞ യാത്രകൾ. സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. സാഹസിക പ്രവർത്തനങ്ങൾ നടത്തും . ഭാര്യാ ഭർത്തൃ ബന്ധത്തിൽ പ്രശ്നങ്ങൾ. ധനപരമായി വിഷമതകൾ നേരിടും. സുഹൃത്തുക്കളുമായി ഒത്തുചേർന്ന് ചെയ്യുന്ന പ്രവർത്തനങ്ങളിൽ നിന്ന് പ്രശ്നങ്ങൾ ഉണ്ടാവാം . തൊഴിൽപരമായ വിഷമതകൾ . വിവാഹ ആലോചകളിൽ തീരുമാനം. ഭക്ഷണസുഖം ലഭിക്കും. മുൻപിൻ ചിന്തിക്കാതെ പ്രവർത്തിക്കും . സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല . തൊഴിൽരംഗത്ത് മടുപ്പേറിയ അനുഭവങ്ങൾ ഉണ്ടാകും. ബന്ധുജങ്ങളുമായി അഭിപ്രായഭിന്നത ഉടലെടുക്കും . സന്താനങ്ങൾക്ക് അനുകൂലകാലമാണ്. അവർക്കുണ്ടായിരുന്ന രോഗദുരിതത്തിൽ ശമനം. സർക്കാർ ആനുകൂല്യം പ്രതീക്ഷിക്കാം.

തുലാക്കൂർ ( ചിത്തിര 1/2  ,  ചോതി,  വിശാഖം 3/ 4 ) 

ആഡംബര വസ്തുക്കൾക്കായി  പണം ചെലവിടും. കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. വിദേശത്തുനിന്നു തിരികെ നാട്ടിൽ  എത്താൻ  സാധിക്കും. ജോലിയുടെ ഭാഗമായി നിരവധി യാത്രകൾ  നടത്തേണ്ടിവരും. അവസരത്തിനൊത്തു പ്രവർത്തിക്കുന്നതിലൂടെ ദുരന്തങ്ങൾ  ഒഴിവാകും. അവിചാരിത ബന്ധുജന  സമാഗമം ഉണ്ടാകും. സർക്കാരിൽ നിന്നും  ആനുകൂല്യങ്ങൾ  ലഭിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും . സഹോദരസ്ഥാനീയരിൽനിന്നും  ഗുണാനുഭവം. വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ ഉന്നതവിജയം.വിവാഹക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും. കർമ്മരംഗം പുഷ്ടിപ്പെടും. മംഗളകർമ്മങ്ങളിൽ  പങ്കെടുക്കും. ഇരുചക്രവാഹനം വാങ്ങുവാൻ അവസരം.വിദേശയാത്രകൊണ്ട് നേട്ടംപ്രതീക്ഷിക്കാം.കുടുംബത്തിൽ സമാധാനാന്തരീക്ഷം സംജാതമാകും.സന്താനഗുണം വർദ്ധിക്കും. ഊഹക്കച്ചവടത്തിൽ വിജയം. ഭൂമി ഇടപാടിൽ ലാഭം പ്രതീക്ഷിക്കാം. 

വൃശ്ചികക്കൂർ ( വിശാഖം 1/4 ,  അനിഴം ,  തൃക്കേട്ട ) : 

ഭവനം  മോടിപിടിപ്പിക്കും. ഏറ്റെടുത്തകാര്യങ്ങൾ  ഭംഗിയായി പൂർത്തീകരിക്കുവാൻ സാധിക്കും. സഹോദരഗുണമുണ്ടാകും. സുഹൃത്തുക്കൾ വഴിനേട്ടമുണ്ടാകും. ഊഹക്കച്ചവടത്തിൽ  വിജയം. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് സാധ്യത. പഴയകാല നിക്ഷേപങ്ങളിൽ നിന്ന്   ധനലാഭം. കുടുംബത്തിൽ  സമാധാനം ഉണ്ടാകും. സ്വന്തംഗൃഹത്തിൽ നിന്ന്  മാറി നിൽക്കേണ്ടി വരും . രോഗശമനം ഉണ്ടാകും.  വിദേശത്തുപോകാൻ  ശ്രമിക്കുന്നവർക്ക്  അതു സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിക്കും .പുതിയ സംരംഭങ്ങളിൽ  ഏർപ്പെട്ട്  വിജയിക്കും. മേലുദ്യോഗസ്ഥരുടെ അംഗീകാരവും അഭിനന്ദനവും നേടും . ആത്മീയ ഗുരുക്കളുടെ സാന്നിദ്ധ്യമുണ്ടാകും . സത്കർമ്മങ്ങളിൽ താല്പര്യം വർധിക്കും . തൊഴിൽ മേഖലയിൽ  അഭിവൃദ്ധി .  ഉദ്യോഗക്കയറ്റം പ്രതീക്ഷിക്കാം. പൊതുരംഗത്തു പ്രവർത്തിക്കുന്നവർക്ക്  പ്രശസ്തി. മനസിനു സന്തോഷം നല്കുന്ന വാർത്തകൾ കേൾക്കുവാൻ  സാധിക്കും.

ധനുക്കൂർ ( മൂലം ,  പൂരാടം , ഉത്രാടം1/4 ) :

ശാരീരികമോ മാനസികമോ ആയ തടങ്കൽ അനുഭവിക്കും. പണമിടപാടുകളിൽ  കൃത്യത പുലർത്തുവാൻ കഴിയാതെ വരും . അപ്രതീക്ഷിതമായ ഭാഗ്യഭംഗം ഉണ്ടാവാം.  ഗൃഹനിർമ്മാണത്തിൽ തടസ്സം.   കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക്  പ്രശസ്തി. നിഷ്പ്രയാസം സാധിച്ചെടുക്കാമെന്നു    കരുതിയ പല കാര്യങ്ങളിലും അവിചാരിത തടസ്സം. മാസമദ്ധ്യത്തിനു ശേഷം സ്ഥിതിഗതികൾ അനുകൂലമാകും. കുടുംബത്തിൽ  നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. തീർത്ഥയാത്രകൾ നടത്തും. പുതിയ ഭൂമി വാങ്ങുവാൻ  തീരുമാനമെടുക്കും .ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും. താല്ക്കാലിക ജോലികൾ സ്ഥിരപ്പെടും. വ്യാപാര വിജയം.ഔദ്യോഗികരംഗത്ത് നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക്  അനുകൂല സാഹചര്യം . ആരോഗ്യനില തൃപ്തികരമാകും. ശത്രുക്കൾ മിത്രങ്ങളായി മാറും. ദൂരയാത്രകൊണ്ട് ഗുണമുണ്ടാകും. പ്രണയസാഫല്യം. വിവാഹാലോചനകളിൽ മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. ആഡംബരവസ്തുക്കൾ , വിലപിടിപ്പുള്ള വസ്തുക്കൾ  ഇവ സമ്മാനമായി ലഭിക്കും.

മകരക്കൂർ ( ഉത്രാടം 3/4 ,  തിരുവോണം , അവിട്ടം 1/2 ) :

തൊഴിൽ മേഖലയിൽ അഭിവൃദ്ധി . ഉദ്യോഗക്കയറ്റം ഉണ്ടാകും. പൊതുരംഗത്തു പ്രവർത്തിക്കുന്നവർക്ക്  പ്രശസ്തി. മനസിനുസന്തോഷം നല്കുന്നവാർത്തകൾ കേൾക്കുവാൻ  സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച  ഉണ്ടാകും. പണമിടപാടുകളിൽ  കൃത്യതപുലർത്തും . ഗൃഹനിർമ്മാണം  പൂർത്തീകരിക്കും . കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക്  പ്രശസ്തി. സാധിച്ചെടുക്കാൻ  വിഷമമെന്നു കരുതിയ പല കാര്യങ്ങളും നിഷ്പ്രയാസം നേടിയെടുക്കും. അകന്നിരുന്ന കുടുംബബന്ധങ്ങൾ അടുക്കും.ഔദ്യോഗികരംഗത്ത് നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂലസാഹചര്യം . ആരോഗ്യനിലതൃപ്തികരമാകും. ശത്രുക്കൾ മിത്രങ്ങളായി മാറും. ദൂരയാത്രകൊണ്ട് ഗുണമുണ്ടാകും. പ്രണയസാഫല്യം. മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. ആഡംബരവസ്തുക്കൾ  .  വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ   ഉപഹാരമായി  ലഭിക്കും. മാസ മദ്ധ്യം കഴിഞ്ഞാൽ പ്രവർത്തനരംഗത്ത് ഉയർച്ച  അനുഭവപ്പെടും. പുതിയ സുഹൃദ്ബന്ധങ്ങൾ  ഉടലെടുക്കും. കുടുംബസുഖം  ബന്ധുഗുണം ഇവയുണ്ടാകും . അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ  ഒന്നിക്കും. പഠനനിലവാരം ഉയരും. ബിസിനസിൽ  നേട്ടങ്ങൾ  കൈവരിക്കും. 

കുംഭക്കൂർ ( അവിട്ടം 1/2 ,  ചതയം ,  പൂരുരുട്ടാതി 3/4 ) : 

വ്യാപാരം ,  മറ്റു ബിസിനസ് എന്നിവയിൽ  ഏർപ്പെട്ടിരിക്കുന്നവർക്ക് സാമ്പത്തിക  വിഷമമുണ്ടാകും. ഒന്നിലധികം തവണ ദീർഘയാത്രകൾ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളിൽ  തിരിച്ചടികൾ നേരിടും. ജീവിതപങ്കാളിയിൽ  നിന്ന് ഉറച്ച പിന്തുണ ലഭിക്കും  പ്രണയബന്ധിതർക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങൾ ഉണ്ടാകാം. അനിയന്ത്രിത കോപം പലപ്പോഴും ആപത്തായിത്തീരും. വിദേശത്തു നിന്നും നാട്ടിൽ  തിരികെയെത്തും. ബാങ്കുകളിൽ  നിന്ന് ലോൺ  പാസായിക്കിട്ടും. മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളിൽ  നിന്നു മോചനം. വിവാഹമാലോചിക്കുന്നവർക്ക് അനുകൂല ഫലം. രോഗദുരിതങ്ങളിൽ  വിഷമിക്കുന്നവർക്ക് ആശ്വാസം. ഭക്ഷണത്തിൽ  നിന്നുള്ള അലർജി പിടിപെടും. വളർത്തുമൃഗങ്ങളാൽ  പരുക്കേൽക്കാതെ  ശ്രദ്ധിക്കുക. സഹായ വാഗ്ദാനത്തിൽ നിന്ന് സുഹൃത്തുക്കൾ പിൻവാങ്ങും. പുതിയ ആഭരണം വാങ്ങുവാൻ സാധിക്കുന്ന കാലമാണ് . ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ  വിജയിക്കുവാൻ  കഠിനശ്രമം വേണ്ടിവരും.

മീനക്കൂർ ( പൂരുരുട്ടാതി 1/4  ,  ഉത്രട്ടാതി ,  രേവതി ) : 

മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും. പണമിടപാടുകളിൽ  കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും . കുടുംബജീവിത സൗഖ്യം വർധിക്കും. വാഹനം മാറ്റി വാങ്ങും. കഫജന്യ രോഗങ്ങൾ പിടിപെടാം. ദീർഘയാത്രകൾ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. കരുതിവെച്ച പണം മറ്റാവശ്യങ്ങൾക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വർധിക്കും. മുതിർന്ന ബന്ധുക്കൾക്ക് അനാരോഗ്യം. ഏർപ്പെടുന്ന കാര്യങ്ങളിൽ  വിജയം. ഉയർന്ന വിജയം വിദ്യാഭ്യാസപരമായും തൊഴില്പരമായും കൈവരിക്കും. വിദേശത്തുനിന്നു നാട്ടിൽ  തിരിച്ചെത്തുവാൻ  സാധിക്കും. പൊതുപ്രവർത്തനങ്ങളിൽ  വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വർധിക്കും. വാക്കുതർക്കങ്ങളിലേർപ്പെട്ട് അപമാനമുണ്ടാകും. നേത്രരോഗ ബാധ ഉണ്ടാവാം .ധനകാര്യ  സ്ഥാപനങ്ങളിൽ  നിന്ന് കടം വാങ്ങേണ്ടിവരും. വാഹനയാത്രകൾക്കിടയ്ക്ക് ധനനഷ്ടം സംഭവിക്കുവാനും സാധിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ തത്തുല്യരായവർക്കോ അരിഷ്ടതകൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA