ADVERTISEMENT

അശ്വതി :

ആഗ്രഹിക്കുന്ന കാര്യം നിറവേറും. പുതിയ സുഹൃദ്ബന്ധങ്ങൾ  ഉണ്ടാകും. വിവാഹം ആലോചിക്കുന്നവർക്ക്  വിവാഹക്കാര്യത്തിൽ  തീരുമാനം. വിദ്യാർഥികൾക്ക്  ഉപരിപഠനത്തിന് സാധ്യത. ആഡംബര വസ്തുക്കൾക്കായി പണം ചെലവിടും.

 

ഭരണി :

കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക്  പ്രശസ്തി. വിദേശത്തുനിന്നു തിരികെ നാട്ടിൽ  എത്താൻ  സാധിക്കും. ജോലിയുടെ ഭാഗമായി നിരവധി യാത്രകൾ  നടത്തേണ്ടിവരും. അവസരത്തിനൊത്തു പ്രവർത്തിക്കുന്നതിലൂടെ ദുരന്തങ്ങൾ  ഒഴിവാകും.

 

കാർത്തിക :

കടം നൽകിയ പണം തിരികെ ലഭിക്കും. ബന്ധു സമാഗമം ഉണ്ടാകും.  വ്യവഹാര വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും . പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സഹോദരസ്ഥാനീയരിൽനിന്നും  ഗുണാനുഭവം.

 

രോഹിണി :

വിദ്യാർഥികൾക്കു  മത്സരപ്പരീക്ഷകളിൽ  ഉന്നത വിജയം. ഔദ്യോഗികരംഗത്ത് അംഗീകാരം. വിവാഹക്കാര്യത്തിൽ  ഉചിതമായ തീരുമാനമെടുക്കും. കർമ്മരംഗം പുഷ്ടിപ്പെടും. മംഗളകർമ്മങ്ങളിൽ  പങ്കെടുക്കും. ഇരുചക്രവാഹനങ്ങൽ  വാങ്ങിക്കും.

 

മകയിരം: 

ഊഹക്കച്ചവടത്തിൽ വിജയം. വിദ്യാർഥികൾക്കു ഉപരിപഠനത്തിന് സാധ്യത. ചിട്ടി, ഭാഗ്യക്കുറി തുടങ്ങിയവയില്നിന്ന് ധനലാഭം. കുടുംബത്തിൽ സമാധാനം ഉണ്ടാകും. സ്വന്തം ഗൃഹത്തില്നിന്നും മാറി നില്ക്കേണ്ടിവരും. രോഗശമനം ഉണ്ടാകും.

 

തിരുവാതിര: 

വിദേശത്തുപോകാൻ  ശ്രമിക്കുന്നവർക്ക്  അതു സാധിക്കും. സാമ്പത്തിക  സ്ഥിതി മെച്ചപ്പെടും. പ്രവർത്തനരംഗത്ത് ശോഭിക്കും. ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കും.

 

പുണർതം

പുതിയ സംരംഭങ്ങളിൽ  ഏർപ്പെട്ട്  വിജയിക്കും. മേലുദ്യോഗസ്ഥരുടെ അംഗീകാരവും അഭിനന്ദനവും. ആത്മീയ ഗുരുക്കളുടെ സാന്നിദ്ധ്യം ഗൃഹത്തിലുണ്ടാകും. സ്വകർമ്മങ്ങളിൽ  താല്പര്യം വർധിക്കും . ശത്രുക്കൾക്കു മേൽ  വിജയം.

 

പൂയം: 

താൽക്കാലിക  ജോലി സ്ഥിരപ്പെടും. പരീക്ഷകളിൽ  ഉന്നത വിജയം. പണമിടപാടുകളിൽ  കൃത്യത പുലർത്തും. പ്രണയബന്ധങ്ങൾ  അംഗീകരിക്കും. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പണം ചെലവിടും. രോഗശമനം ഉണ്ടാകും.

 

 

ആയില്യം 

പിണങ്ങിക്കഴിഞ്ഞിരുന്ന ബന്ധുക്കൾ  അനുകൂലരാകും. മനസിൻറെ  അസ്വസ്ഥത മാറി ശാന്തമാകും. ചികിത്സകളിൽ  കഴിയുന്നവർക്കു  ആശ്വാസം. സ്വകുടുംബത്തിൽനിന്ന് അകന്നുകഴിയേണ്ടിവരും. പണമിടപാടുകളിൽ  നേട്ടം.

 

മകം:

ബുദ്ധിപരമായ തീരുമാനങ്ങളെടുക്കും. ശത്രുക്കൾക്കുമേൽ  വിജയം കൈവരിക്കും.  അലസത വെടിഞ്ഞ് മുന്നേറാൻ  സാധിക്കും. വാക്കുതർക്കങ്ങളിലേർപ്പെട്ട് സമയം പാഴാക്കാതെ ശ്രദ്ധിക്കുക. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവിടും. ഔഷധ സേവയെത്തുടർന്ന്  രോഗശമനം. പുതിയ വീടു വാങ്ങാനുള്ള ശ്രമത്തിൽ വിജയം.

 

പൂരം: 

സാമ്പത്തിക  നേട്ടം കൈവരിക്കും. പിരിഞ്ഞുകിട്ടാനുണ്ടായിരുന്ന കടം ലഭിക്കും.  ബന്ധുക്കൾ നിമിത്തം നേട്ടം. പൊതുപ്രവർത്തകർക്ക്  നേട്ടം. ഏർപ്പെട്ടിരിക്കുന്ന  തൊഴിലിൽ  നേട്ടം. ജീവിത സുഖം വർദ്ധിക്കും. തൊഴിൽപരമായ സ്ഥാനക്കയറ്റം ഇഷ്ടസ്ഥലത്തേക്കു മാറ്റം എന്നിവയുണ്ടാകും. ആരോഗ്യം പുഷ്ടിപ്പെടും.

 

ഉത്രം:

ധനകാര്യ സ്ഥാപനങ്ങളില്നിന്ന് ആനുകൂല്യങ്ങൾ ലഭിക്കാം. സാമ്പത്തിക  ബാധ്യതകൾ  ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും. ഇരുചക്രവാഹന ലാഭം. ജോലി സമ്പാദനത്തിനുള്ള  പരിശ്രമങ്ങൾ വിജയിക്കും. വ്യവഹാരങ്ങളിൽ  പരാജയം നേരിടാം. പൈതൃകസ്വത്തു ലഭിക്കും. അസ്വസ്ഥതകൾ  ശമിക്കും. ഉദരവ്യാധികളില്നിന്നു മോചനം.

 

അത്തം: 

മെച്ചപ്പെട്ട വാരമായിരിക്കും. പലതരത്തിൽ നിലനിന്നിരുന്ന വൈഷമ്യങ്ങൾക്ക്  അയവുണ്ടാകും. വിവാഹാദി തീരുമാനങ്ങൾ  കൈക്കൊള്ളും.  ഭൂമി വിൽപ്പന വഴി നേട്ടം. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും.  പ്രധാന കാര്യങ്ങൾക്കുള്ള  തീരുമാനം കൈക്കൊള്ളും.

 

ചിത്തിര:

സ്വദേശം വിട്ട് യാത്ര ചെയ്യേണ്ടിവരും. സ്വന്തം ബിസിനസിൽ മികച്ച നേട്ടം. അനാവശ്യ ഭീതികളിൽ നിന്ന്  മോചനം. വാഹനയാത്രകൾ കൂടുതലായി വേണ്ടിവരും. ഔദ്യോഗിക രംഗത്ത് ഉയർച്ച , സ്ഥലം മാറ്റം എന്നിവയ്ക്കു സാധ്യത. ബന്ധുക്കൾ വഴി കാര്യ സാധ്യം.  ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങാം.

 

ചോതി:

കർമ്മ രംഗം പുഷ്ടിപ്പെടും. പൊതുപ്രവർത്തന  വിജയം നേടും. കുടുംബത്തിൽ  നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ളു ശ്രമം വിജയിക്കും.  ക്ഷേത്രദർശനം , പുണ്യസ്ഥല സന്ദർശനം ഇവ നടത്തും. തൊഴിൽ രംഗത്ത് മികവു പുലർത്തും . കുടുംബത്തിൽ  ശാന്തതയുണ്ടാകും.

 

വിശാഖം:

രോഗദുരിതങ്ങളിൽനിന്ന്  മോചനം. പുതിയ ഗൃഹോപകരണങ്ങൾ  വാങ്ങും. സ്വന്ത പ്രയത്നം കൊണ്ട് തടസങ്ങൾ  തരണം ചെയ്യും. ഭക്ഷണത്തിൽ  താല്പര്യമേറും. കഴിവുകൾക്ക് അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടകാനിടയുണ്ട്. അനീതിക്കെതിരെ പ്രവർത്തിക്കും. 

 

അനിഴം: 

വാഹനലാഭത്തിനു യോഗം. ഭക്ഷണകാര്യത്തിൽ  ശ്രദ്ധ കുറയും. പ്രണയബന്ധങ്ങൾക്ക് അംഗീകാരം. സ്വന്തം ബിസിനസിൽ അവിചാരിത നേട്ടം. മുമ്പ്  കടം നല്കിയിരുന്നു പണം തിരികെ കിട്ടും. ഗൃഹനിർമ്മാണത്തിൽ  പുരോഗതി. 

 

തൃക്കേട്ട :

പലതരത്തിലുള്ള സാമ്പത്തിക  വിഷമതകൾ  അനുഭവിക്കും. ധനസമ്പാദനത്തിനുള്ള ദനത്തിനുള്ള ശ്രമങ്ങൾ  പരാജയപ്പെടും. സ്വയം തൊഴിൽ  ചെയ്യുന്നവർക്ക്  പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ  നേരിടും. ജീവിത പങ്കാളിക്ക് ഏതെങ്കിലും രോഗദുരിതമുണ്ടാകും. സാഹിത്യരംഗത്തു പ്രവർത്തിക്കുന്നവർക്ക്  പ്രശസ്തി ലഭിക്കും. 

 

 

മൂലം:

ഔദ്യോഗികരംഗത്ത് അംഗീകാരം നേടും. ആഗ്രഹങ്ങൾ സഫലമാകും. ആഡംബര വസ്തുക്കൾക്കായി പണം ചെലവിടും. വിദേശയാത്രകൊണ്ട് നേട്ടം പ്രതീക്ഷിക്കാം. കുടുംബത്തിൽ സമാധാനാന്തരീക്ഷം സംജാതമാകും. സന്താനഗുണം വർധിക്കും. ഊഹക്കച്ചവടത്തിൽ വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും . രോഗശമനമുണ്ടാകും.

 

പൂരാടം:

കലാകായിക രംഗങ്ങളിൽ  പ്രവർത്തിക്കുന്നവർ  സാമൂഹിക സേവനത്തിൽ  പ്രവർത്തിക്കുന്നവർക്ക്  പ്രശസ്തി. സർക്കാരിൽനിന്ന്  ആനുകൂല്യങ്ങൾ  ലഭിക്കും. വിദ്യാർഥികൾക്ക്  പരീക്ഷകളിൽ ഉന്നതവിജയം. ഭൂമി ഇടപാടിൽ  ലാഭം പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവര്ക്ക് ഉത്തമബന്ധം ലഭിക്കും. സുഹൃദ് സമാഗമം ഉണ്ടാകും.

 

ഉത്രാടം: 

ബിസിനെസ്സിൽ നേട്ടം . മനസുഖം വർദ്ധിക്കും . ചിട്ടി, ഭാഗ്യക്കുറി തുടങ്ങിയവയിൽനിന്നു  ധനലാഭം. ഗൃഹം മോടിപിടിപ്പിക്കും. ദൂരയാത്രകൾ  നടത്തേണ്ടിവരും. ഇരുചക്രവാഹനം വാങ്ങും. ഏറ്റെടുത്ത കാര്യങ്ങൾ  ഭംഗിയായി പൂർത്തീകരിക്കുവാൻ  സാധിക്കും. സഹോദരഗുണമുണ്ടാകും. 

 

തിരുവോണം:

തൊഴിൽ മേഖലയിൽ   അഭിവൃദ്ധി, ഉദ്യോഗക്കയറ്റം ഉണ്ടാകും. പൊതുരംഗത്തു പ്രവർത്തിക്കുന്നവർക്ക്  പ്രശസ്തി. മനസിനു സന്തോഷം നല്കുന്ന വാർത്തകൾ കേൾക്കുവാൻ  സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച  ഉണ്ടാകും. പുണ്യസ്ഥല സന്ദർശനം ഉണ്ടാകും.  കടം നൽകിയ  പണം തിരികെ ലഭിക്കും.

 

അവിട്ടം:

അപ്രതീക്ഷിതമായ ഭാഗ്യാനുഭവം. ഗൃഹനിർമ്മാണം  പൂർത്തീകരിക്കും കരിക്കും. വിദേശത്തുനിന്ന് നാട്ടിൽ  തിരിച്ചെത്താന് സാധിക്കും. കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക്  പ്രശസ്തി. സാധിച്ചെടുക്കാൻ  വിഷമമെന്നു കരുതിയ പല കാര്യങ്ങളും നിഷ്പ്രയാസം നേടിയെടുക്കും. 

 

ചതയം:   

ഭക്ഷണസുഖം ഉണ്ടാകും. ഗൃഹോപകരണങ്ങൾ  വാങ്ങും. കുടുംബത്തിൽ  നിലനിന്നിരുന്ന അസ്വസ്ഥതകൾ   ശമിക്കും. തീര്ഥയാത്രകൾ  നടത്തും. പുതിയ ഭൂമി വാങ്ങുവാൻ  സാധിക്കും. ഉദ്യോഗാർത്ഥികൾക്ക്  ജോലി ലഭിക്കും. താൽക്കാലിക ജോലികൾ  സ്ഥിരപ്പെടും. 

 

പൂരുരുട്ടാതി:   സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക്  അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും. ശത്രുക്കൾ മിത്രങ്ങളായി മാറും. ദൂരയാത്രകൊണ്ട് ഗുണമുണ്ടാകും. പ്രണയസാഫല്യം. മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. ആഡംബരവസ്തുക്കൾ , വിലപിടിപ്പുള്ള വസ്തുക്കൾ  സമ്മാനമായി ലഭിക്കും.

 

ഉത്രട്ടാതി: 

 പുതിയ സുഹൃദ്ബന്ധങ്ങൾ  ഉടലെടുക്കും. കുടുംബസുഖം ഉണ്ടാകും. ബന്ധുഗുണംകർമ്മ ഉണ്ടാകും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ  ഒന്നിക്കും. പഠനനിലവാരം ഉയരും. ബിസിനസിൽ നേട്ടങ്ങൾ  കൈവരിക്കും. പണമിടപാടുകളിൾ  നേട്ടങ്ങൾ.

 

രേവതി: 

ഔദ്യോഗികരംഗത്ത് തിരിച്ചടികൾ . വിദേശയാത്രകൊണ്ട്  നേട്ടങ്ങൾ  ഉണ്ടാവില്ല. പ്രവർത്തിക്കുന്ന മേഖലയിൽ നിന്ന് ഉദ്ദേശിച്ച നേട്ടങ്ങൾ  ലഭിക്കുവാൻ  സാദ്ധ്യത കുറവ് . വിരുന്നുകാർ മുഖേന ബുദ്ധിമുട്ടുകൾ. കുടുംബത്തിൽ അസ്വസ്ഥതകൾ . ഉദരസംബന്ധമായ വൈഷമ്യങ്ങൾ നിരന്തരം അലട്ടും.

 

English Summary : Weekly Star Prediction by Sajeev Shastharam / 2021 April 04 to 10

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com