ഏപ്രിൽ മാസത്തിലെ സമ്പൂർണ നക്ഷത്രഫലം ; രോഹിണി ,മകയിരം ,തിരുവാതിര

HIGHLIGHTS
  • രോഹിണി ,മകയിരം ,തിരുവാതിര നക്ഷത്രക്കാർക്ക്‌ ഏപ്രിൽ മാസം എങ്ങനെ?
Rohini-Makayiram-Thiruvathira-Monthly-Prediction
SHARE

 രോഹിണി 

വിദ്യാർഥികൾക്ക് അനുകൂലമായ സമയം. തൊഴിൽ മേഖലയിൽ പ്രവർത്തനക്ഷമത കൈവരിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കും. യാത്രാക്ലേശം വർധിക്കും. വിപണനവിതരണ മേഖലകൾ വിപുലമാക്കും. അറിയാതെ ചെയ്‌തു പോയ തെറ്റിന് പ്രായശ്ചിത്തം ചെയ്യുവാനുള്ള അവസരം വന്നു ചേരും. പദ്ധതി സമർപ്പണത്തിൽ അനുകൂലമായ വിജയം കൈവരിക്കും. മാസത്തിന്റെ ആദ്യ പകുതിയിൽ പിതാവിന് അസുഖങ്ങൾ വർധിക്കും. പ്രവർത്തനമണ്ഡലങ്ങളിൽ നിന്ന് സാമ്പത്തിക പുരോഗതി ഉണ്ടാകും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾക്കായി യാത്രകൾ വേണ്ടി വരും. ആരാധനാലയത്തിലെ ഉത്സവങ്ങളിൽ പങ്കെടുക്കും. നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്‌തു  തീർക്കും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിക്ക് യോഗം കാണുന്നു. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റും. വ്യാപാരമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ജീവകാരുണ്യപ്രവർത്തനങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കും. വിവിധങ്ങളും വ്യത്യസ്‌തങ്ങളുമായിട്ടുള്ള മേഖലകളിൽ പ്രവർത്തിക്കുവാനും ഏറ്റെടുത്ത കാര്യങ്ങളിൽ വിജയം   കൈവരിക്കുവാനും ഈ ഏപ്രിൽ മാസത്തിൽ രോഹിണി നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

 മകയിരം 

ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം വന്നു ചേരും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കുന്നത് വഴി കുടുംബത്തിൽ സമാധാനം കാണുന്നു. തടസ്സങ്ങൾ എല്ലാം മാറി അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരും. വിദ്യാർഥികൾക്ക് അനുകൂലമായ സമയം. ഔദ്യോഗിക മേഖലകളിൽ അഹോരാത്രം പ്രവർത്തിക്കും. ചിരകാലാഭിലാഷമായ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ വിദ്യാർഥികൾക്ക് ഉപരിപഠനത്തിനുള്ള അവസരം കാണുന്നു. ദാമ്പത്യ ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ നോക്കേണ്ടതാണ്. വിദഗ്‌ധമായ നിർദേശങ്ങൾ സ്വീകരിച്ചു ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം കൈവരിക്കും. ഭാവനകൾ യാഥാർഥ്യമാകും. ഗൃഹപ്രവേശന കർമം നിർവഹിക്കുവാനുള്ള അവസരം കാണുന്നു. നഷ്ടപ്പെട്ടു എന്നു കരുതിയ ചില രേഖകൾ തിരികെ ലഭിക്കും. കാർഷിക മേഖലകളിൽ നിന്ന് ആദായം വർധിക്കും. കർമമണ്ഡലങ്ങളിൽ കൂടുതൽ പ്രയത്നിക്കുവാനുള്ള അവസരം വേണ്ടവിധത്തിൽ വിനിയോഗിക്കുന്നത് വഴി സൽക്കീർത്തി, സജ്ജനപ്രീതി, പ്രതാപം, ഐശ്വര്യം എന്നിവ ഉണ്ടായിത്തീരും. സമയബന്ധിതമായി എല്ലാം മനസ്സിലാക്കിക്കൊണ്ട് ഈശ്വരാരാധനകളോടുകൂടി എല്ലാ കാര്യങ്ങളും ചെയ്‌തു തീർക്കുവാൻ ഈ ഏപ്രിൽ മാസത്തിൽ മകയിരം നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

 തിരുവാതിര  

വിദ്യാർഥികൾക്ക് ഉപരിപഠനത്തിനുള്ള അവസരം കാണുന്നു. വ്യാപാരത്തിൽ വിറ്റുവരവ് കൂടുതലുള്ള മേഖലകൾ വിപുലീകരിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുന്നതിനുള്ള അവസരം കാണുന്നു. ധനകാര്യസ്ഥാപനത്തിന്റെ സഹായത്തോടു കൂടി ഗൃഹനിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. വിദേശത്ത് ജോലി നഷ്ടമായവർക്ക് പുനർനിയമനം ലഭിക്കും. സമൂഹത്തിലെ ഉന്നതരുമായി പരിചയപ്പെടാനുള്ള അവസരം വന്നു ചേരും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കും. വിദേശത്തുള്ളവർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. വിദേശത്തുള്ള പുത്രപൗത്രാദികൾ വന്നു ചേരും. പ്രവർത്തനശൈലിയിൽ പുതിയ മാറ്റങ്ങൾ സ്വീകരിക്കും. ശാസ്ത്രപരീക്ഷണനിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ പരിഗണിക്കും. വേണ്ടപ്പെട്ടവരുടെ വിഷമങ്ങൾക്ക് ശാശ്വത പരിഹാരം നിർദേശിക്കുവാനുള്ള അവസരവും  ഈ ഏപ്രിൽ മാസത്തിൽ തിരുവാതിര നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur April 2021 / Rohini , Makayiram , Thiruvathira 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA