ഏപ്രിൽ മാസത്തിലെ സമ്പൂർണ നക്ഷത്രഫലം ; അത്തം, ചിത്തിര ,ചോതി

HIGHLIGHTS
  • അത്തം, ചിത്തിര ,ചോതി നക്ഷത്രക്കാർക്ക്‌ ഏപ്രിൽ മാസം എങ്ങനെ?
Atham-Chithira-Chothi-Monthly-Prediction
SHARE

 അത്തം 

ഔദ്യോഗിക മേഖലകളിൽ ബുദ്ധിമുട്ട് വർധിക്കും. ദൂര ദേശത്ത് ജോലിക്ക് അവസരം കാണുന്നു. ജോലിഭാരം വർധിക്കും. വ്യാപാരത്തിൽ ക്രമാനുഗതമായ പുരോഗതി ഉണ്ടാകുമെങ്കിലും സാമ്പത്തിക നേട്ടം കുറയും. ഭക്ഷണക്രമീകരണങ്ങളിലെ അപാകതകൾ മൂലം പകർച്ചവ്യാധികൾ പിടിപെടാം. സജ്ജന സംസർഗത്താൽ സദ് ചിന്തകൾ വർധിക്കും. സാമ്പത്തിക നേട്ടം കുറവുള്ള കരാർ ജോലികളിൽ നിന്നും തൽക്കാലത്തേക്ക് പിന്മാറേണ്ട സാഹചര്യം കാണുന്നു. മംഗള കർമങ്ങൾക്ക് നേതൃത്വം നൽകും. നിലവിലുള്ള ഗൃഹത്തിൽ പ്രതീക്ഷിച്ച നേട്ടമോ പുരോഗതിയോ ഇല്ലാത്തതിനാൽ വാസ്തുശാസ്ത്ര പ്രകാരം ചില മാറ്റങ്ങൾ വരുത്തും. ജോലിഭാരം വർധിക്കും. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നതിന് മാസത്തിന്റെ ആദ്യത്തെ പകുതി അനുകൂലം. ഉദര -ഉഷ്‌ണ രോഗ പീഡകളെക്കൊണ്ട് അസ്വാസ്ഥ്യമനുഭവപ്പെടും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും. വ്യത്യസ്‌തവും വിവിധങ്ങളുമായ കർമപദ്ധതികളിൽ ഏർപ്പെടും. വിദേശത്തുള്ളവർക്ക് ജോലി നഷ്ടപ്പെടാനുള്ള സാഹചര്യം കാണുന്നു. എല്ലാ കാര്യങ്ങളിലും അഹോരാത്രം പ്രവർത്തിക്കേണ്ടി വരുന്നതിനാൽ ദേഹക്ഷീണം അനുഭവപ്പെടും. ഏതൊരു വിപരീത സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള ആത്മധൈര്യം അത്തം നക്ഷത്രക്കാർക്ക് ഈ  ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.

 ചിത്തിര 

പ്രവർത്തനമേഖലകളിൽ ക്രമാനുഗതമായ പുരോഗതി കാണുന്നു. ചിലർക്ക് നഷ്ടപ്പെട്ട ജോലിക്കു പകരം മറ്റൊരു ജോലി ലഭിക്കാനുള്ള യോഗം കാണുന്നു. വിദ്യാർഥികൾക്ക് അനുകൂലമായ സമയം. വ്യാവസായിക മേഖല വിപുലീകരിക്കും. ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ നോക്കണം. സങ്കീർണമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങൾക്കും അഹോരാത്രം പ്രവർത്തനം വേണ്ടി വരും. നിശ്ചയിച്ച പല കാര്യങ്ങളും മാറ്റിവയ്‌ക്കേണ്ടതായ സാഹചര്യം വന്നു ചേരും. അമിതമായ ആത്മവിശ്വാസം ഒഴിവാക്കണം. പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും അബദ്ധമായിത്തീരാൻ യോഗം കാണുന്നു. ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങൾക്ക് മാസത്തിന്റെ ആദ്യ പകുതി അനുകൂലം. കക്ഷി രാഷ്ട്രീയ മത്സരങ്ങളിൽ വിജയിക്കും. അധികാരസ്ഥാനം ഏറ്റെടുക്കും. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ നിറവേറ്റും.  ആത്മീയ ചിന്തകൾ മനഃസമാധാനത്തിന് വഴിയൊരുക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കും. പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കും. വിദേശത്തുള്ളവർക്ക് രേഖാപരമായിട്ടുള്ള ജോലികൾ വന്നു ചേരാനും ചിത്തിര നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.

ചോതി 

കഠിനപ്രയത്നങ്ങൾക്ക് ഫലം കണ്ടു തുടങ്ങും. പുതിയ ഭരണ സംവിധാനം ഏറ്റെടുക്കും. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും, ഗവേഷകർക്കും അനുകൂലമായ വിജയം കാണുന്നു. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം. ഭക്ഷണക്രമീകരണങ്ങളിൽ മാറ്റം വരുത്തണം. പ്രവർത്തനമേഖലകൾ വിപുലീകരിക്കും. നേതൃസ്ഥാനം ഏറ്റെടുക്കാനുള്ള സാധ്യത കാണുന്നു. സന്താനഭാഗ്യത്തിന് അനുകൂലമായ സമയം. വിദ്യയും വിജ്ഞാനവും മറ്റുള്ളവർക്കു കൂടി ഉപയോഗപ്രദമാകുന്ന രീതിയിൽ പകർന്നു കൊടുക്കാനുള്ള സാധ്യത കാണുന്നു. പ്രത്യുപകാരം ചെയ്യാനുള്ള അവസരം വേണ്ട വിധത്തിൽ വിനിയോഗിക്കുന്നത് നന്നായിരിക്കും. പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. സ്വപ്‌ന സാക്ഷാത്കാരത്താൽ ആത്മനിർവൃതി കാണുന്നു. ശമ്പള വർധനവ് മുൻകാലപ്രാബല്യത്തോടു കൂടി ലഭിക്കും. കലാകായിക മത്സരങ്ങളുമായി ബന്ധപ്പെട്ട് പരിശീലനം തുടങ്ങി വയ്ക്കും. ഗൃഹപ്രവേശന കർമം നടത്താനുള്ള യോഗം കാണുന്നു. തൊഴിൽപരമായും കുടുംബപരമായും സമാധാനപരമായ അന്തരീക്ഷം സംജാതമാകുവാൻ ഈ ഏപ്രിൽ മാസത്തിൽ ചോതി നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur April 2021 / Atham , Chithira , Chothi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA