sections
MORE

ഏപ്രിൽ മാസത്തിലെ സമ്പൂർണ നക്ഷത്രഫലം ; മകം, പൂരം , ഉത്രം

HIGHLIGHTS
  • മകം, പൂരം , ഉത്രം നക്ഷത്രക്കാർക്ക്‌ ഏപ്രിൽ മാസം എങ്ങനെ?
Makam-pooram-uthram
SHARE

 മകം 

ജീവിതത്തിൽ നിർണായകമായ വഴിത്തിരിവുകൾ സംഭവിക്കും. മത്സരങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. പുതിയ ഭരണസംവിധാനങ്ങൾ ഏറ്റെടുക്കേണ്ടി വരും. എല്ലാ മേഖലകളിലും ക്രമാനുഗതമായ പുരോഗതി കാണുന്നു. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. വിദ്യാർഥികൾക്ക് അനുകൂലമായ സമയം കാണുന്നു. നിരവധി കാര്യങ്ങൾ നിഷ്കർഷയോടു കൂടി ചെയ്‌തു തീർക്കുന്നതിനാൽ സൽക്കീർത്തി, സജ്ജനപ്രീതി ഇവ വന്നു ചേരും. ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കും. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും അനുകൂലമായ ഫലം വന്നു ചേരും. സ്വപ്‌ന സാക്ഷാത്കാരത്താൽ ആത്‌മനിർവൃതിക്ക് യോഗം കാണുന്നു. ജീവിത നിലവാരം വർധിക്കും. അന്യദേശത്തുള്ള പുത്രപൗത്രാദികൾ വന്നു ചേരും. സഹകരണ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകാനുള്ള അവസരം കാണുന്നു. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗം ലഭിക്കും. വിദേശത്തു ജോലി നഷ്ടപ്പെട്ടവർക്ക് പുനർനിയമനത്തിനുള്ള അവസരം വന്നു ചേരും. വ്യക്തിസ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്താനുള്ള സാധ്യത കൂടി മകം നക്ഷത്രക്കാർക്ക് ഈ  ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.

 പൂരം 

വിദ്യാർഥികൾക്ക് അനുകൂലമായ സമയം. ശാസ്ത്രപരീക്ഷണനിരീക്ഷണങ്ങൾ നടത്താൻ  അനുകൂലമായ സമയം. മാസത്തിന്റെ ആദ്യ പകുതിയിൽ അഗ്നി, ആയുധം, ധനം, വാഹനം എന്നിവ കൈകാര്യം  ചെയ്യുമ്പോൾ ശ്രദ്ധിക്കണം. മാതാപിതാക്കളുടെ ഉപദേശങ്ങൾ സ്വീകരിക്കുന്നത് വഴി അബദ്ധങ്ങൾ ഒഴിവാകും. ശമ്പള വർധനവ് മുൻകാല പ്രാബല്യത്തോടെ ലഭിക്കുന്നതിന് സാധ്യത കാണുന്നു. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. കരാർ ജോലികളിൽ ഒപ്പു വയ്ക്കും. വിപണന മേഖലയിൽ ക്രമാനുഗതമായ പുരോഗതി കാണുന്നു. അമിതമായ ആത്മവിശ്വാസം ഒഴിവാക്കണം. സർവർക്കും തൃപ്‌തിയായ നിലപാടുകൾ സ്വീകരിച്ച് തൊഴിൽ മേഖലയിൽ മാറ്റം വരുത്തുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. കുടുംബത്തിൽ സമാധാനം, സ്വസ്ഥത എന്നിവയ്ക്ക് യോഗം കാണുന്നു. മക്കളുടെ ആവശ്യങ്ങൾക്കായി ദൂരദേശ യാത്രയ്ക്കുള്ള യോഗം കാണുന്നു. വ്യത്യസ്‌തവും വിവിധങ്ങളുമായിട്ടുള്ള കർമപദ്ധതികളിൽ ഏർപ്പെടും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ ഗൃഹനിർമാണപ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കും. അസാധ്യമെന്ന് തോന്നിക്കുന്ന പല കാര്യങ്ങളും നിഷ്പ്രയാസം സാധിക്കും. ഉദര- ഉഷ്‌ണ രോഗ പീഡകളെക്കൊണ്ട് അസ്വാസ്ഥ്യമനുഭവപ്പെടാനുള്ള യോഗം കാണുന്നു. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുന്നത് വഴി വളരെ ഗുണകരമായ സാഹചര്യങ്ങൾക്ക് വഴിയൊരുക്കുവാൻ പൂരം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.

 ഉത്രം 

വിദഗ്‌ധമായ നിർദേശങ്ങൾ സ്വീകരിക്കുന്നതും കൂടുതൽ പ്രയത്നിക്കുന്നതും വഴി എല്ലാ കാര്യങ്ങളും സമയബന്ധിതമായി ചെയ്‌തു തീർക്കാൻ സാധിക്കും. അനാവശ്യമായിട്ടുള്ള ആധികൾ ഒഴിവാക്കുക. ഗൃഹ നിർമാണം പൂർത്തിയാക്കും. വിതരണമേഖലകളിൽ ക്രമാനുഗതമായ പുരോഗതി കാണുന്നു. കടം കൊടുത്ത സംഖ്യ തിരികെ ലഭിക്കും. മക്കൾക്ക് പൂർവിക സ്വത്ത് നൽകുകയോ സാമ്പത്തികമായി സഹായം ചെയ്യുവാനോ ഉള്ള സാഹചര്യം കാണുന്നു. വിദ്യാർഥികൾ പ്രത്യേക വഴിപാടുകളും ഈശ്വരപ്രാർത്ഥനകളും നടത്തുന്നത് ഗുണം ചെയ്യും. സമൂഹത്തിൽ ഉന്നതരുമായി പ്രവർത്തിക്കാനുള്ള അവസരം വന്നു ചേരും. ഭരണ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങൾക്ക് മാസത്തിന്റെ രണ്ടാമത്തെ പകുതി അനുകൂലം. മാസത്തിൻറെ രണ്ടാമത്തെ പകുതിയിൽ പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും ഒഴിവാക്കണം. പിതാവിന് അസുഖങ്ങൾ വന്നു ചേരാം. വിദേശവാസം ഉപേക്ഷിച്ച് ജന്മ നാട്ടിൽ കാർഷിക മേഖലകൾക്ക് തുടക്കം കുറിക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നത് വഴി ആശ്വാസത്തിനുള്ള സാഹചര്യവും ഉത്രം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur April 2021 / Makam , Pooram , Uthram

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA