sections
MORE

ഈ ആഴ്ച ചില നക്ഷത്രക്കാർക്കു വേണം അധികം ശ്രദ്ധ

HIGHLIGHTS
  • 2021 ഏപ്രിൽ 04 മുതൽ 10 വരെയുള്ള നക്ഷത്രഫലം
Professional-Prediction
SHARE

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും):

തിങ്കളാഴ്ച പ്രഭാതത്തിൽ എട്ടു മണി വരെ പ്രതികൂലം. കാര്യതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസം ഇവ കാണുന്നു. തിങ്കളാഴ്ച  പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, സന്തോഷം, ധനയോഗം, ബന്ധുസമാഗമം, ആരോഗ്യം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം. ശനിയാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ചെലവ്, സുഖക്കുറവ്, ധനതടസ്സം ഇവ കാണുന്നു. 

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

തിങ്കളാഴ്ച പ്രഭാതത്തിൽ എട്ടു മണി വരെ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം, ശത്രുശല്യം, ശരീരസുഖക്കുറവ്, ശരീരക്ഷതം ഇവ കാണുന്നു. തിങ്കളാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ധനതടസ്സം, യാത്രാവൈഷമ്യം ഇവ കാണുന്നു. ബുധനാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം, ധനയോഗം, ലാഭം ഇവ കാണുന്നു.  യാത്രകൾ ഫലവത്താവാം. തടസ്സങ്ങൾ മാറിക്കിട്ടാം. വായ്‌പാ സഹായ ശ്രമങ്ങൾ വിജയിക്കാം. 

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

തിങ്കളാഴ്ച പ്രഭാതത്തിൽ എട്ടു മണി വരെ അനുകൂലം. കാര്യവിജയം, സുഹൃദ്‌സമാഗമം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം. തിങ്കളാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, നഷ്ടം, അപകടഭീതി, മനഃപ്രയാസം, പ്രവർത്തനമാന്ദ്യം, ശരീരക്ഷതം ഇവ കാണുന്നു. ബുധനാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ ഗണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. പ്രവർത്തനമാന്ദ്യം, ശരീരസുഖക്കുറവ് ഇവ കാണുന്നു. ശനിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, തൊഴിൽ ലാഭം ഇവ കാണുന്നു. 

കർക്കടകക്കൂറ്  (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): 

ബുധനാഴ്ച പകൽ മൂന്നു മണി വരെ അനുകൂലം. കാര്യവിജയം, മത്സരവിജയം, സന്തോഷം, അംഗീകാരം, സുഹൃദ്‌സമാഗമം, ശത്രുക്ഷയം ഇവ കാണുന്നു. ബുധനാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, ശരീരക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം ഇവ കാണുന്നു. ശനിയാഴ്ച മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ശരീരസുഖം കുറയാം. 

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

തിങ്കളാഴ്ച പ്രഭാതത്തിൽ എട്ടു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, യാത്രാവൈഷമ്യം, ശരീരസുഖക്കുറവ് ഇവ കാണുന്നു. തിങ്കളാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, മത്സരവിജയം, ശത്രുക്ഷയം, യാത്രാവിജയം, ആരോഗ്യം, അവിചാരിത ധനയോഗം, സുഹൃദ്സമാഗമം ഇവ കാണുന്നു.  തടസ്സങ്ങൾ മാറിക്കിട്ടാം. ശനിയാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, ഇച്ഛാഭംഗം, മനഃപ്രയാസം, അപകടഭീതി ഇവ കാണുന്നു. 

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

ബുധനാഴ്ച പകൽ മൂന്നു മണി വരെ പ്രതികൂലം. കാര്യതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, ധനതടസ്സം, മനഃപ്രയാസം ഇവ കാണുന്നു. ബുധനാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, അംഗീകാരം, മത്സരവിജയം, ശത്രുക്ഷയം, സുഹൃദ്‌സമാഗമം, യാത്രാവിജയം, ധനയോഗം, ആരോഗ്യം  ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ചർച്ചകൾ ഫലവത്താവാം. 

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

തിങ്കളാഴ്ച പ്രഭാതത്തിൽ എട്ടു മണി വരെ അനുകൂലം. കാര്യവിജയം, സന്തോഷം, അംഗീകാരം, സ്ഥാനലാഭം, അവിചാരിത ധനയോഗം, ആരോഗ്യം ഇവ കാണുന്നു. കിട്ടാതിരുന്ന പണം തിരികെ കിട്ടാം. തിങ്കളാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, ശരീരസുഖക്കുറവ്, ധനതടസ്സം, യാത്രാവൈഷമ്യം ഇവ കാണുന്നു. ശനിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, ശത്രുക്ഷയം, മത്സരവിജയം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. യാത്രകൾ ഫലവത്താവാം. 

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

തിങ്കളാഴ്ച പ്രഭാതത്തിൽ എട്ടു മണി വരെ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, കലഹം, ശത്രുക്ഷയം ഇവ കാണുന്നു. തിങ്കളാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, അംഗീകാരം, സ്ഥാനലാഭം, യാത്രാവിജയം ഇവ കാണുന്നു. ബുധനാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം,സ്വസ്ഥതക്കുറവ്, യാത്രാതടസ്സം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. 

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):

തിങ്കളാഴ്ച പ്രഭാതത്തിൽ എട്ടു മണി വരെ അനുകൂലം. കാര്യവിജയം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി, യാത്രാവിജയം ഇവ കാണുന്നു. തിങ്കളാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, കലഹം, അഭിമാനക്ഷതം, നഷ്ടം ഇവ കാണുന്നു. ബുധനാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, യാത്രാവിജയം, സ്ഥാനലാഭം ഇവ കാണുന്നു. ശനിയാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

തിങ്കളാഴ്ച പ്രഭാതത്തിൽ എട്ടു മണി വരെ പ്രതികൂലം. കാര്യതടസ്സം, ധനതടസ്സം, അലച്ചിൽ, ചെലവ്, യാത്രാതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു. തിങ്കളാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു.  ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ ഫലവത്താവാം. ബുധനാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, മനഃപ്രയാസം, അഭിമാനക്ഷതം, നഷ്ടം  ഇവ കാണുന്നു. ശനിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം ഇവ കാണുന്നു.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

തിങ്കളാഴ്ച പ്രഭാതത്തിൽ എട്ടു മണി വരെ അനുകൂലം. കാര്യവിജയം, സന്തോഷം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. തിങ്കളാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ധനതടസ്സം, ചെലവ്, ശരീരസുഖക്കുറവ് ഇവ കാണുന്നു. ബുധനാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ശനിയാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, കലഹം, അഭിമാനക്ഷതം ഇവ കാണുന്നു. 

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

ബുധനാഴ്ച പകൽ മൂന്നു മണി വരെ അനുകൂലം. കാര്യവിജയം, ധനയോഗം, തൊഴിൽ ലാഭം, ബന്ധുസമാഗമം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. യാത്രകൾ ഫലവത്താവാം. ബുധനാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ശരീരസുഖക്കുറവ്, പാഴ്‌ച്ചെലവ്, മനഃപ്രയാസം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ശനിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.

English Summary : Weekly Professional Prediction / 2021 April 04 to 10

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA