sections
MORE

ഏപ്രിൽ മാസത്തിലെ സമ്പൂർണ നക്ഷത്രഫലം ; വിശാഖം , അനിഴം , തൃക്കേട്ട

HIGHLIGHTS
  • വിശാഖം , അനിഴം , തൃക്കേട്ട നക്ഷത്രക്കാർക്ക്‌ ഏപ്രിൽ മാസം എങ്ങനെ?
Vishakam-Anizham-Thriketta
SHARE

 വിശാഖം 

ഉദ്യോഗാർഥികൾക്ക് അനുകൂലമായ സമയം. വിദ്യാർഥികൾക്ക് ആത്മവിശ്വാസം വർധിക്കും. ശാസ്ത്രപരീക്ഷണനിരീക്ഷണങ്ങൾക്ക് മാസത്തിന്റെ രണ്ടാമത്തെ പകുതി അനുകൂലം. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ഔദ്യോഗിക മേഖലകളിൽ പുതിയ  ചില പദ്ധതികൾ  മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ  ഏറ്റെടുക്കാനുള്ള സാധ്യത കാണുന്നു. കാർഷിക മേഖലകളിൽ നിന്ന് ആദായം വർധിക്കും. കുടുംബത്തിൽ അഭിപ്രായവ്യത്യാസം പരിഹരിക്കുന്നത് വഴി ആശ്വാസത്തിന് യോഗം കാണുന്നു. സങ്കീർണമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. ഗൃഹത്തിൽ വാസ്‌തുശാസ്‌ത്ര പ്രകാരം അറ്റകുറ്റപ്പണികൾ നടത്തും. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങളുണ്ടാകാതെ സൂക്ഷിക്കണം. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. ഔദ്യോഗിക മേഖലകളിൽ സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും കാണുന്നു. സാമ്പത്തിക വിഭാഗത്തിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും.  പുത്രപൗത്രാദികളോടൊപ്പമുള്ള വിദേശയാത്ര മാറ്റിവയ്‌ക്കേണ്ടതായ സാഹചര്യം വന്നു ചേരാനും  വിശാഖം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.

 അനിഴം 

തൊഴിൽ മേഖലയിൽ നിലനിന്നിരുന്ന അനിശ്ചിതാവസ്ഥകൾ മാറി അനുകൂലമായ വിജയം കൈവരിക്കും. വിദ്യാർഥികൾക്ക് അനുകൂലമായ സമയം. സർവജനസമ്മതിയോടുകൂടിയുള്ള പ്രവർത്തനം കാഴ്‌ചവയ്‌ക്കുന്നത്‌ വഴി ആശ്വാസം തോന്നാം. ഗൃഹത്തിൽ നിന്നും മാറിത്താമസിക്കേണ്ടതായ സാഹചര്യം കാണുന്നു. ഭൂമി ക്രയവിക്രയങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. വ്യാപാരവിപണനവിതരണ മേഖലകളുമായി ബന്ധപ്പെട്ട ചർച്ചകളും യാത്രകളും ഫലവത്താവും. നിർത്തിവച്ച പദ്ധതികൾ പുനരാരംഭിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. മാസത്തിന്റെ ആദ്യ പകുതിയിൽ ആരുമായും കലഹം ഉണ്ടാകാതെ നോക്കണം. ശാസ്ത്രജ്ഞർക്ക് മാസത്തിന്റെ ആദ്യ പകുതി അനുകൂലം. ബന്ധുമിത്രാദികളോടൊപ്പം പുണ്യതീർഥ ഉല്ലാസ വിനോദയാത്രകൾ നടത്തും. മംഗള കർമങ്ങളിൽ പങ്കെടുക്കും. വാഹനം മാറ്റി വാങ്ങാനുള്ള തീരുമാനം തൽക്കാലത്തേക്ക് ഉപേക്ഷിക്കണം. ഭാവനകൾ യാഥാർഥ്യമാകാൻ കൂടുതൽ പ്രയത്നം വേണ്ടി വരും. കർമമണ്ഡലങ്ങൾ വിപുലമാക്കും. സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കുവാനുള്ള ആത്മവിശ്വാസം വർധിക്കും. വ്യക്തമായ നിർദേശം സ്വീകരിച്ചുകൊണ്ട് ചെയ്യുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കുവാൻ അനിഴം നക്ഷത്രക്കാർക്ക് ഈ  ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.

 തൃക്കേട്ട 

ആശ്രയമായിട്ടുള്ള ഉദ്യോഗം എന്ന അവസ്ഥ മാറി സർവസ്വാതന്ത്ര്യത്തോടു കൂടി പ്രയത്നിക്കുന്ന വിധത്തിലുള്ള പ്രവർത്തന മണ്ഡലങ്ങൾക്ക് തുടക്കം കുറിക്കും. സ്വയം പര്യാപ്‌തത കൈവന്നു ചേരുന്നത് വഴി എല്ലാ വിധത്തിലുമുള്ള അനിഷ്ടങ്ങളെയും ഒഴിവാക്കി ആത്മാർഥമായി കുടുംബജീവിതം നയിക്കാൻ സാധിക്കും. വിദേശത്തു ജോലി നഷ്ടമായവർക്ക് പുനർനിയമനത്തിനുള്ള സാധ്യത കാണുന്നു. വിദ്യാർഥികൾക്ക് അനുകൂലമായ സമയം. പകർച്ചവ്യാധി പിടിപെടാം. പണച്ചെലവ് അനുഭവപ്പെടാം. വ്യാപാരമേഖലകൾ വിപുലമാക്കും. ഏതൊരു കാര്യവും കൃത്യതയോടുകൂടി ചെയ്യുന്നത് വഴി സൽക്കീർത്തി, സജ്ജനപ്രീതി എന്നിവ വന്നു ചേരും. ഗൃഹനിർമാണം പൂർത്തിയാക്കും. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറും. അഭിപ്രായസ്വാതന്ത്ര്യത്തോടു കൂടി ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം കൈവരിക്കും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനുള്ള ആത്മവിശ്വാസം കാണുന്നു. മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ സൽക്കീർത്തി, സജ്ജനപ്രീതി എന്നിവ വന്നു ചേരും. കടം കൊടുത്ത സംഖ്യ തിരികെ ലഭിക്കും. സങ്കൽപ്പങ്ങൾ യാഥാർഥ്യമാകും. പൂർവീകമായ സ്വത്ത് രേഖാപരമായി ലഭിക്കും. വസ്‌തു തർക്കത്തിൽ നിഷ്‌പക്ഷമനോഭാവം സ്വീകരിക്കുന്നത് നന്നായിരിക്കും. ജോലിഭാരം വർധിക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. ഏറ്റെടുത്ത കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്‌തി നേടും. വിതരണ വിപണന മേഖലകൾ വിപുലീകരിക്കാനുള്ള സാധ്യത കൂടി തൃക്കേട്ട നക്ഷത്രക്കാർക്ക് ഈ  ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA