sections
MORE

ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? കാണിപ്പയ്യൂർ

HIGHLIGHTS
  • ഈ ആഴ്ച നിങ്ങൾക്കനുകൂലമോ ?
  • 2021 ഏപ്രിൽ 04 മുതൽ 10 വരെയുള്ള സമ്പൂർണ നക്ഷത്രഫലം
Weekly-Prediction-by-Kanippayyur-1200
SHARE

അശ്വതി:

വിശ്വസ്തസേവനത്തിനു പ്രശസ്തിപത്രം ലഭിക്കും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. വാഹനം മാറ്റിവാങ്ങാൻ തീരുമാനിക്കും.

ഭരണി:

അസാധ്യമെന്നു തോന്നുന്ന പലതും സാധിക്കും. കൂടുതൽ സൗകര്യമുള്ള വീടു വാങ്ങാൻ തീരുമാനിക്കും. ചെലവിനങ്ങളിൽ നിയന്ത്രണം വേണം.

കാർത്തിക:

ജോലിയിൽ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും ഉണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കും. സാമ്പത്തികപ്രതിസന്ധി തരണം ചെയ്യും.

രോഹിണി:

ഒട്ടേറെ കാര്യങ്ങൾ നിശ്ചിതസമയത്തിനുള്ളിൽ ചെയ്തുതീർക്കും. ജോലിക്കു നിയമനാനുമതി ലഭിക്കും. മുൻകോപം നിയന്ത്രിക്കണം.

മകയിരം:

അഭിമാനാർഹമായ പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിക്കും. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം. വിജ്ഞാനം ആർജിക്കാൻ അവസരമുണ്ടാകും.

തിരുവാതിര:

ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കാൻ സാധിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം.

പുണർതം:

സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ സൂക്ഷിക്കണം. ജന്മനാട്ടിലേക്കുള്ള യാത്ര മാറ്റിവയ്ക്കും. ഉഷ്ണ – ഉദരരോഗപീഡകൾ വർധിക്കും.

പൂയം:

ജോലിയിൽ സ്ഥാനക്കയറ്റവും വ്യാപാരത്തിൽ പുരോഗതിയും ഉണ്ടാകും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കാനുള്ള ആത്മവിശ്വാസമുണ്ടാകും.

ആയില്യം:

തൊഴിൽമേഖലയിൽ പുരോഗതിയുണ്ടാകുമെങ്കിലും സാമ്പത്തികനേട്ടം കുറയും. വാഹനാപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെടും. ഭക്ഷണക്രമീകരണത്തിലെ അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും.

മകം:

ഔദ്യോഗിക യാത്ര മാറ്റിവയ്ക്കും. അവസരങ്ങൾ പ്രയോജനപ്പെടുത്താൻ അഹോരാത്രം പ്രയത്നിക്കും. പ്രലോഭനങ്ങളിൽ അകപ്പെടരുത്.

പൂരം:

നഷ്ടസാധ്യതയുള്ള വ്യാപാരമേഖലയിൽനിന്നു യുക്തിപൂർവം പിന്മാറും. വാഹന ഉപയോഗത്തിൽ വളരെ സൂക്ഷിക്കണം. അതിർത്തിത്തർക്കം പരിഹരിക്കും.

ഉത്രം:

ആഗ്രഹിക്കുന്ന കാര്യങ്ങൾ മക്കൾ മുഖേന യാഥാർഥ്യമാകും. പരീക്ഷണ, നിരീക്ഷണങ്ങളിൽ വിജയിക്കും. മാതാപിതാക്കളുടെ ആഗ്രഹത്തിനനുസരിച്ചു പ്രവർത്തിക്കും.

അത്തം:

ജോലിയിൽ സ്ഥാനക്കയറ്റമുണ്ടാകും. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. അസുഖം കുറയും.

ചിത്തിര:

ബന്ധുസഹായത്താൽ പുതിയ ജോലി ലഭിക്കും. വ്യാപാര, വിപണന മേഖലകളിൽ ഉണർവും സാമ്പത്തികനേട്ടവും ഉണ്ടാകും. പൂർവികസ്വത്തു രേഖാമൂലം ലഭിക്കും.

ചോതി:

വാക്കും പ്രവൃത്തിയും ഫലപ്രദമാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവുമുണ്ടാകും. പണയപ്പെടുത്തിയ ആധാരം തിരിച്ചെടുക്കും.

വിശാഖം:

ആരോഗ്യം തൃപ്തികരമായിരിക്കും. ചികിത്സ ഫലിക്കും. മാതാപിതാക്കളെ വിദേശത്തു കൊണ്ടുപോകാൻ സാധിക്കും.

അനിഴം:

പ്രയത്നങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഫലമുണ്ടാകും. അർഹമായ പൂർവികസ്വത്തു ലഭിക്കാൻ നിയമസഹായം തേടും.

തൃക്കേട്ട:

പ്രവർത്തന പുരോഗതിയും സാമ്പത്തികനേട്ടവും ഉണ്ടാകും. അനാവശ്യമായ ആധി ഒഴിവാക്കണം. ആത്മവിശ്വാസത്തോടെ പുതിയ ചുമതലകൾ ഏറ്റെടുക്കും.

മൂലം:

ജോലിയുമായി ബന്ധപ്പെട്ട് ദൂരയാത്രകൾ വേണ്ടിവരും. നിക്ഷേപമെന്ന നിലയിൽ ഭൂമിയോ വീടോ വാങ്ങും. സൽക്കീർത്തി വർധിക്കും.

പൂരാടം:

തൊഴിൽമേഖലകളിൽ കാലാനുസൃത മാറ്റം വരുത്താൻ തയാറാകും. ഉദര – ഉഷ്ണ രോഗപീഡകൾ വർധിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.

ഉത്രാടം:

കുടുംബത്തിൽ സ്വസ്ഥതയും സമാധാനവുമുണ്ടാകും. അഭിപ്രായസമന്വയത്തിനായി വിട്ടുവീഴ്‌ചാ മനോഭാവം സ്വീകരിക്കും. പ്രാണായാമവും വ്യായാമവും ശീലിക്കും.

തിരുവോണം:

മാതാപിതാക്കളുടെ ആവശ്യങ്ങൾക്കു പ്രഥമ പരിഗണന നൽകും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം.

അവിട്ടം:

ആഗ്രഹിച്ച ഔദ്യോഗിക പദവി വന്നുചേരും. ചർച്ചകൾ വിജയിക്കും. വിട്ടുവീഴ്‌ചാ മനോഭാവത്താൽ വ്യക്തിവിദ്വേഷത്തെ അതിജീവിക്കും. അസുഖങ്ങളാൽ ദൂരയാത്ര മാറ്റിവയ്ക്കും.

ചതയം:

ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. സ്വന്തം ചുമതലകൾ അന്യരെ ഏൽപിക്കരുത്. പ്രായോഗിക വിജ്ഞാനം പ്രവർത്തനക്ഷമതയ്ക്കു വഴിയൊരുക്കും.

പൂരുരുട്ടാതി:

മേലധികാരിയുടെ പ്രതിനിധിയായി ചർച്ചകൾ നയിക്കും. ഗതാഗതനിയമം ലംഘിച്ചതിനു പിഴ അടയ്ക്കേണ്ടി വരും. അസുഖങ്ങളാൽ അവധിയെടുക്കും.

ഉത്തൃട്ടാതി:

നിയമവിരുദ്ധ പ്രവർത്തനങ്ങളിൽനിന്നു പിന്മാറാൻ ഉൾപ്രേരണയുണ്ടാകും. സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കാനുള്ള മാനസികാവസ്ഥ സംജാതമാകും.

രേവതി:

കുടുംബാംഗങ്ങൾക്കൊപ്പം താമസിക്കാൻ തക്കവണ്ണം ജോലി ക്രമീകരിക്കും. പ്രായോഗിക വിജ്ഞാനം പ്രവർത്തനക്ഷമതയ്ക്കു വഴിയൊരുക്കും. 

English Summary : Weekly Star Prediction by Kanippayyur / 2021 April 04 to 10

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA