sections
MORE

വ്യാഴമാറ്റം ; ഈ 6 കൂറുകാർക്ക് അഭിവൃദ്ധി

HIGHLIGHTS
  • വ്യാഴം രാശി മാറുന്നു , ഈ നാളുകാർക്ക് അഭിവൃദ്ധിയുടെ കാലം
Jupiter-Transit-2021
SHARE

ഇന്ന് വ്യാഴം മകരത്തിൽ നിന്ന് കുംഭത്തിലും 2021 സെപ്തംബർ 14 പകൽ 5 മണി 30 മിനിറ്റിന് കുംഭത്തിൽ നിന്നും മകരത്തിലും ( വക്രം) വ്യാഴം സഞ്ചരിക്കുന്നു.  ഈ വ്യാഴമാറ്റം ഓരോ നാളുകാർക്കും എങ്ങനെ എന്ന് നോക്കാം.

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക പാദം 1)

ഗൃഹാന്തരീക്ഷം സന്തോഷപ്രദമാകും. അഭിപ്രായ ഭിന്നതകൾ മൂലം അകന്നു കഴിഞ്ഞവർ വീണ്ടും ഒന്നുചേരും. ദീർഘകാലമായി ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങൾ ഫലപ്രാപ്തിയിലെത്തും. ബസുമിത്രാദികളിൽ നിന്ന് സഹായ സഹകരണങ്ങൾ ലഭിക്കും. ഒരിക്കലും കിട്ടില്ലെന്ന് കരുതിയിരുന്ന ധനം തിരികെ കിട്ടും. വിവാഹാലോചനകൾക്ക് ഫലം കാണും. മത്സര പരീക്ഷകളിൽ വിജയം വരിക്കും. അപ്രതീക്ഷിതമായ രീതിയിൽ ധനാഗമം ഉണ്ടാകും. സ്ഥാനമാനങ്ങൾ ലഭിക്കും. ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധിക്കണം.

ഇടവക്കൂർ (കാർത്തിക 2, 3, 4, രോഹിണി, മകയിരം 1,2)

വിദ്യാഭ്യാസം, തൊഴിൽ, പദവി, ധനം എന്നിവയിലെല്ലാം കരുതലോടെ മുന്നോട്ട് പോകേണ്ട സമയമാണ്. ഔദ്യോഗിക തലത്തിൽ മാറ്റങ്ങൾ ഉണ്ടാകും. അപ്രതീക്ഷിത നേട്ടങ്ങൾ വന്നു ചേരും. വിവാദങ്ങളിൽ നിന്ന് വിട്ടു നിൽക്കുക. സാഹസികമായ പ്രവർത്തികളിൽ നിന്നും അകന്നു നിൽക്കുക. ബന്ധുമിത്രാദികളിൽ നിന്ന് ആരോപണങ്ങൾ കേൾക്കേണ്ടി വരും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ആരോഗ്യപരമായ പ്രശ്നങ്ങൾ അലട്ടും.

മിഥുനക്കൂർ (മകയിരം 3,4 തിരുവാതിര, പുണർതം 1,2,3)

ആഗ്രഹങ്ങൾ നിറവേറും. ലക്ഷ്മീ കടാക്ഷം ഉണ്ടാകും. പേരും പ്രശസ്തിയുമുണ്ടാകും. മത്സരങ്ങളിൽ വിജയം വരിക്കും. സന്താന സൗഭാഗ്യം ഉണ്ടാകും. കർമ്മമേഖലയിൽ നിലനിന്നു വന്നിരുന്ന പ്രശ്നങ്ങൾ മാറും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. തൊഴിൽ തേടുന്നവർക്കും അനുകൂല സമയമാണ്. സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.

കർക്കിടകക്കൂർ (പുണർതം 4, പൂയം, ആയില്യം )

പരിശ്രമത്തിനനുസരിച്ച് പ്രതിഫലം ലഭിക്കുകയില്ല. കർമ്മമേഖലയിൽ പ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാദ്ധ്യത ഉള്ളത് കൊണ്ട് ശ്രദ്ധാപൂർവം മുന്നോട്ട് പോകുക. പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാം. വരുമാനം വർധിക്കും.  ഉദ്യോഗസ്ഥർക്ക് പ്രെമോഷനുകൾ ലഭിക്കുവാൻ കാലതാമസം നേരിടും. വിവാദങ്ങളിൽ നിന്ന് വിട്ടു നിൽക്കണം. ജീവിതയാത്രയിൽ ക്ലേശങ്ങളും സങ്കടങ്ങളും അനുഭവിക്കേണ്ടി വരും.

ചിങ്ങക്കൂർ (മകം, പൂരം, ഉത്രം 1)

പ്രതീക്ഷകൾ നിറവേറും. വിവാഹാലോചനകൾ ഫലപ്രാപ്തിയിലെത്തും. വാഹനലാഭം ഉണ്ടാകും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. സഹോദരങ്ങളിൽ നിന്ന് സഹായ സഹകരണങ്ങൾ ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് ജോലി ലഭിക്കും. മത്സര പരീക്ഷകളിൽ വിജയം വരിക്കും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വിപുലികരിക്കുവാൻ ആവശ്യമായ ബാങ്ക് വായ്പകൾ അനുവദിച്ച് കിട്ടും.  സൗഹൃദങ്ങൾ വർധിക്കും.  ആരോഗ്യ പരിപാലനത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.

കന്നിക്കൂർ (ഉത്രം 2, 3, 4: അത്തം ,ചിത്തിര 1, 2)

കുടുംബാന്തരീക്ഷം കലുഷിതമാകും. ഏറ്റെടുക്കുന്ന പ്രവർത്തികൾ പൂർത്തികരിക്കുവാൻ കാലതാമസം നേരിടും. ശാരീരികമായ പ്രശ്നങ്ങൾ അലട്ടികൊണ്ടിരിക്കും. സന്താനങ്ങളുമായി അഭിപ്രായ ഭിന്നതകൾ ഉണ്ടാകും. ശത്രുക്കളിൽ നിന്ന് ഉപദ്രവങ്ങൾ ഉണ്ടാകും. മനസമാധാനം നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടായികൊണ്ടിരിക്കും. വിലയേറിയ സാധനങ്ങൾ നഷ്ടപ്പെടാനിടയുണ്ട്. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിക്കും.

തുലാക്കൂർ (ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3. )

കുറെ കാലമായി അന്വേഷിച്ച് കൊണ്ടിരുന്നതും ആഗ്രഹിച്ചിരുന്നതും ചോദിച്ച് കൊണ്ടിരുന്നതും കരഗതമാകും. വിവാഹാലോചനകൾ ഫലപ്രാപ്തിയിലെത്തും. ദാമ്പത്യ ജീവിതം സന്തോഷഭരിതമാകും. സന്താന സൗഭാഗ്യം ഉണ്ടാകും. കർമ്മമേഖലയിൽ നേട്ടങ്ങൾ കൈവരിക്കും. തൊഴിൽ തേടുന്നവർക്ക് അനുകൂല സമയമാണ്. മത്സരങ്ങളിൽ വിജയം വരിക്കും. സ്ഥാനമാനങ്ങൾ ലഭിക്കും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ പ്രതീക്ഷിക്കാം. ബന്ധുമിത്രാദികളുടെ സഹായ സഹകരണങ്ങൾ ലഭിക്കും. ധാർമ്മിക പ്രവർത്തികളിൽ താല്പര്യം ഉണ്ടാകും.

വൃശ്ചികക്കൂർ (വിശാഖം 4,അനിഴം, തൃക്കേട്ട )

പുത്തൻ ആശയങ്ങൾ പ്രവർത്തിപഥത്തിൽ കൊണ്ട് വരുവാൻ പരിശ്രമിക്കും. ബന്ധുമിത്രാദികളിൽ നിന്ന് സഹായ സഹകരണങ്ങൾ ലഭിക്കില്ല. മാറ്റം അനിവാര്യമായി വരും. അത് വീട് ,ഉദ്യോഗം ,വാഹനം എന്നിവ സംബന്ധമായി വരാം. അന്യദേശത്ത്  നിന്ന് സന്തോഷകരമായ വാർത്തകൾ വരും. ഏറ്റെടുക്കുന്ന പ്രവർത്തികൾ പൂർത്തികരിക്കുവാൻ കാലതാമസം നേരിടും. കർമ്മമേഖലയിൽ മുന്നേറുവാൻ കഠിന പരിശ്രമം വേണ്ടിവരും. യാത്രകൾ പ്രയോജനപ്രദമാകും.

ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം 1)

സന്തോഷങ്ങൾ കുറയും. സന്ദേഹങ്ങൾ അധികരിക്കും. വിവാഹാലോചനകൾ ഫലപ്രാപ്തിയിലെത്തും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന അഭിപ്രായ ഭിന്നതകൾ അകലും. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുമെങ്കിലും ആവശ്യത്തിനുള്ള വരുമാനം വന്നു ചേരും. പ്രതീക്ഷിക്കുന്ന പല കാര്യങ്ങളും നടത്താൻ കഴിയാതെ വിഷമിക്കും. ബന്ധുക്കളിൽ നിന്ന് ക്ലേശകരമായ അനുഭവങ്ങൾ ഉണ്ടാകും. മനസമാധാനം നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ വന്നു ചേരും. കർമ്മമേഖലയിൽ ശ്രദ്ധാപൂർവം മുന്നോട്ട് പോകണം. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കണം.

മകരക്കൂർ (ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1,2)

സകല സൗഭാഗ്യങ്ങളും സിദ്ധിക്കും. പേരും പ്രശസ്തിയും വർധിക്കും. മത്സരങ്ങളിൽ വിജയിക്കും. വാഹന ലാഭം ഉണ്ടാകും. സ്ഥാനമാനങ്ങൾ ലഭിക്കും. അവിവാഹിതർക്ക് വിവാഹം നടക്കും. സന്താന സൗഭാഗ്യം ഉണ്ടാകും. തൊഴിൽ തേടുന്നവർക്ക് അനുകൂല സമയമാണ്. ശാരീരികമായി നിലനിന്നിരുന്ന ക്ലേശങ്ങൾ മാറും. സാമ്പത്തിക ബുദ്ധിമുട്ടുകൾ അകലും. 

കുംഭക്കൂർ (അവിട്ടം 3, 4: ചതയം, പൂരുരൂട്ടാതി 1,2,3)

പ്രതീക്ഷകൾ നിറവേറാൻ കാലതാമസം നേരിടും. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവപ്പെടും. സ്ഥാനഭ്രംശം ഉണ്ടാകും. ബന്ധുമിത്രാദികളിൽ നിന്ന് ആരോപണങ്ങൾ കേൾക്കേണ്ടി വരും. സമൂഹത്തിന്റെ ശത്രുത്വം ഉണ്ടാകും. സുഹൃത്തുക്കളുടെ സഹായ സഹകരണങ്ങൾ ലഭിക്കും. ദീർഘദൂര യാത്രകൾ വേണ്ടിവരും. പല തരത്തിലുള്ള ദുഃഖം അനുഭവിക്കേണ്ടി വരും. ആത്മീയ കാര്യങ്ങളിൽ താല്പര്യം വർധിക്കും. ആരോഗ്യ പരിപാലനത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.

മീനക്കൂർ(പൂരുരുട്ടാതി 4, ഉത്രട്ടാതി, രേവതി)

നിരാശാജനകമായ അനുഭവങ്ങൾ ഉണ്ടാകും. സന്താന സംബന്ധമായി പലതരത്തിലുള്ള ചെലവുകൾ അധികരിക്കും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവരും കരുതലോടു കൂടി മുന്നോട്ട് പോകുക. പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. യാത്രകൾ മൂലം നേട്ടങ്ങൾ ഉണ്ടാകും. വസ്തുക്കൾ വാങ്ങാനും വിൽക്കുവാനും ശ്രമിക്കുന്നവർക്ക് കാലതാമസം നേരിടും. ആരോഗ്യപരിപാലനത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ആത്മീയ കാര്യങ്ങളിൽ താല്പര്യം വർധിക്കും.

ലേഖകൻ

ശ്രീകുമാർ പെരിനാട്,

കൃഷ്ണ കൃപ,

മണ്ണറക്കോണം, 

വട്ടിയൂർക്കാവ് പി.ഒ.

തിരുവനന്തപുരം - 13.

മൊ.90375203 25

Email: sreekumarperinad@gmail.com

English Summary : Jupiter Transit Prediction 2021 by Sreekumar Perinad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA