ADVERTISEMENT

തിരുവോണം

 

വിദ്യാർഥികൾക്ക് അനുകൂലമായ സമയം. പ്രവർത്തനമേഖലകളിൽ ക്രമാനുഗതമായ പുരോഗതി കാണുന്നു. മാസത്തിന്റെ ആദ്യത്തെ പകുതിയിൽ സാഹസപ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ മാതാവിന് അസുഖങ്ങൾ വർധിക്കും. വാഹന ഉപയോഗത്തിലും പണം കൈകാര്യം ചെയ്യുമ്പോഴും ശ്രദ്ധിക്കണം. ജോലിഭാരം വർധിക്കുന്നതിനാൽ യാത്രകൾ മാറ്റിവയ്‌ക്കേണ്ടി വരും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും. ശമ്പള വർധനവ് മുൻകാല പ്രാബല്യത്തോടെ ലഭിക്കും.  മറ്റു ചിലർക്ക് മുടങ്ങിക്കിടന്നിരുന്ന ശമ്പളം ഗഡുക്കളായി ലഭിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങൾ അനുകൂലമാകും. ഉദ്യോഗത്തിൽ പുനർനിയമനം ലഭിക്കുന്നത് വഴി വിദേശത്തേക്ക് തിരികെ പോകാൻ സാധിക്കും. കടം കൊടുത്ത സംഖ്യ തിരികെ ലഭിക്കും. വാഹനം മാറ്റി വാങ്ങാനുള്ള സാധ്യത കാണുന്നു. കാർഷിക മേഖലയിൽ ആദായം വർധിക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് വഴി കുടുംബത്തിലും  തൊഴിൽപരമായും ആശ്വാസം വന്നു ചേരുവാൻ തിരുവോണം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.

 

 അവിട്ടം

 

പലവിധത്തിലുള്ള തടസ്സങ്ങളെയും അഭിമുഖീകരിക്കുവാനുള്ള സാഹചര്യങ്ങൾ ഉണ്ടായിത്തീരുമെങ്കിലും എല്ലാം സമയബന്ധിതമായിട്ട് ചെയ്‌തു തീർക്കുവാനുള്ള ക്ഷമയും ആത്മവിശ്വാസവും ഉണ്ടാകുന്നത് വഴി എല്ലാം ശുഭപരിസമാപ്തിയിലെത്തിക്കാൻ സാധിക്കും. വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അനുകൂലമായ സമയം. അഭിമുഖീകരിക്കുന്ന വിഷയങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കുന്നത് വഴി ആത്മവിശ്വാസം വർധിക്കും. അശ്രാന്തപരിശ്രമത്താൽ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. സംസർഗഗുണത്താൽ സദ്ചിന്തകൾ വർധിക്കും.  വ്യാപാര മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കാണുന്നു. ഭൂമി വിൽപനയ്ക്ക് തയാറാകും. ആദ്ധ്യാത്മിക ആത്മീയ ചിന്തകളാൽ അനാവശ്യ ചിന്തകൾ ഒഴിവാക്കാൻ സാധിക്കും. ഉത്തരവാദിത്തങ്ങൾ വർധിക്കും. നടപടിക്രമങ്ങളിൽ കൃത്യത പാലിക്കുന്നത് വഴി സൽക്കീർത്തിക്ക് യോഗം കാണുന്നു. മംഗളകർമങ്ങളിൽ പങ്കെടുക്കും. വീഴ്ചകൾ ഉണ്ടാകാതെ സൂക്ഷിക്കണം. ശുഭസൂചകങ്ങളായ പല കാര്യങ്ങളും അനുകൂലമായിത്തീരുവാൻ അവിട്ടം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.

 

ചതയം 

 

അനാരോഗ്യത്താൽ അവധിയെടുക്കേണ്ടതായ സാഹചര്യം ഉണ്ടായേക്കാമെങ്കിലും മേലധികാരിയുടെ നിർദേശത്താൽ വീട്ടിലിരുന്നു കൊണ്ട് ജോലിചെയ്യാമെന്ന ആത്മവിശ്വാസത്തോടു കൂടി കൂടുതൽ പ്രയത്നിക്കാൻ തയാറാകും. വിദേശത്തു ജോലി നഷ്ടമായവർക്ക് ജോലിയിൽ പുനർനിയമനത്തിനുള്ള സാധ്യത കാണുന്നു. വിദ്യാർഥികൾക്ക് അനുകൂലമായ സമയം. അമിതമായ ആത്മവിശ്വാസം ഒഴിവാക്കണം. പൊതുജനപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. അശരണരായവർക്ക് സഹായം ചെയ്യും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. ഭക്ഷണക്രമീകരണങ്ങളിൽ ചില മാറ്റങ്ങൾ വരുത്തണം. വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം. വിട്ടുവീഴ്ചാമനോഭാവത്താൽ കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങൾ ഒഴിഞ്ഞു നീങ്ങുവാൻ ഇടയുണ്ട്. വസ്‌തു തർക്കം പരിഹരിക്കാൻ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കേണ്ടതാണ്. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. ആദ്ധ്യാത്മിക ചിന്തകളും ഗുരു ഉപദേശവും  നിർദേശങ്ങളും മാതാപിതാക്കളുടെ അനുഗ്രഹങ്ങളും ഈശ്വരപ്രാർഥനകളാലും ഏതൊരു വിപരീത സാഹചര്യങ്ങളെയും അതിജീവിക്കുവാൻ ചതയം നക്ഷത്രക്കാർക്ക് ഈ  ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur April 2021 / Thiruvonam , Avittam , Chathayam 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com