ADVERTISEMENT

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 15 നാഴിക):

വിൽപനോദ്ദേശത്തോടു കൂടി ഭൂമി വാങ്ങാൻ പ്രാഥമിക സംഖ്യ കൊടുത്ത് കരാറെഴുതും. ധനകാര്യ സ്ഥാപനത്തിന്റെ സഹായത്തോടുകൂടി വാഹനം മാറ്റി വാങ്ങാൻ തീരുമാനിക്കും. മുൻകോപം നിയന്ത്രിക്കണം. പ്രലോഭനങ്ങൾ പലതും വന്നുചേരുമെങ്കിലും യുക്തിപൂർവം ചിന്തിച്ചു പ്രവർത്തിച്ചാൽ അബദ്ധങ്ങൾ ഒഴിവാകും. മാതാപിതാക്കളെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള അനുമതി ലഭിക്കും. സമാനചിന്താഗതിയിലുള്ളവരുമായി സൗഹൃദബന്ധത്തിലേർപ്പെടാൻ അവസരമുണ്ടാകും. സമ്മാനപദ്ധതികളിലും മത്സരരംഗങ്ങളിലും വിജയിക്കും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. പ്രത്യുപകാരം ചെയ്യാൻ അവസരമുണ്ടാകും. 

 

ഇടവക്കൂറ് (കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക):

പൊതുജനാവശ്യം മനസ്സിലാക്കി വ്യക്തമായ ഉപദേശത്താൽ പുതിയ വ്യാപാരത്തിന് തുടക്കം കുറിക്കും. പിതൃതുല്യനായ ബന്ധുവിന് സാമ്പത്തിക സഹായം നൽകാനിടവരും. ഈശ്വര പ്രാർഥനകളാൽ മാനസിക സംഘർഷത്തിന് കുറവു തോന്നും. വിട്ടു വീഴ്ചാ മനോഭാവത്താൽ ദാമ്പത്യ സൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മധ്യസ്ഥർ മുഖാന്തിരം കടംകൊടുത്ത സംഖ്യ ഗഡുക്കളായി തിരിച്ചു ലഭിക്കും. യാത്രാക്ലേശവും അധ്വാനഭാരവും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. മറവി മൂലം ആഭരണം നഷ്ടപ്പെടാനിടയുണ്ട്. വ്യവഹാരത്തിൽ അന്തിമമായി വിജയിക്കും. മനഃക്ലേശം കുറയും. 

 

മിഥുനക്കൂറ് (മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക  ):

അനാരോഗ്യം മൂലം വിദഗ്‌ധ പരിശോധനയ്ക്ക് വിധേയരാകും. സ്വാശ്രയ ജീവിതത്തിൽ നടപ്പിലാക്കാൻ സർവാത്മനാ തയാറാകും. ക്രിയാത്മക നടപടികളിൽ ആത്മാർഥമായി പ്രവർത്തിക്കും. സത്യസന്ധമായി പ്രവർത്തിക്കുന്നതിനാൽ ആത്മാഭിമാനം തോന്നും. പുതിയ വിദ്യ അഭ്യസിച്ചു തുടങ്ങും. പ്രത്യേക പരിഗണനയിൽ പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സഹപ്രവർത്തകരുടെ ജോലി കൂടി ചെയ്‌തു തീർക്കേണ്ടതായി വരും. സഹോദരസഹായഗുണമുണ്ടാകും. അധിക്ഷേപങ്ങളിൽ നിന്നു രക്ഷപെടും. വിജയിപ്പിച്ച പദ്ധതിയെ പറ്റി വിവരണം നൽകാൻ അവസരമുണ്ടാകും. 

 

കർക്കടകക്കൂറ്  (പുണർതം 15 നാഴിക, പൂയം, ആയില്യം): 

പട്ടണത്തിലേക്ക് താമസം മാറും. പൂർവിക സ്വത്ത് ഭാഗം വയ്ക്കാൻ നിർബന്ധിതനാകും. പ്രവർത്തനങ്ങൾക്ക് ശുഭസൂചനകൾ ലഭിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കും. അവസ്ഥാഭേദങ്ങൾക്കനുസരിച്ച് തീരുമാനങ്ങളിൽ മാറ്റങ്ങൾ വരുത്തും. പ്രത്യുപകാരം ചെയ്യാൻ അവസരമുണ്ടാകും. വ്യവസ്ഥകൾ പാലിക്കാൻ കൂടുതൽ പ്രയത്നം വേണ്ടി വരും. വിശേഷപ്പെട്ട ദേവാലയദർശനം  നടത്താനിടവരും. കലാകായിക മത്സരങ്ങളിൽ പരിശീലനം ആരംഭിക്കും. നല്ലത് ചെയ്‌താലും  അവഗണന വന്നു ചേരും. പുതിയ പാഠ്യപദ്ധതിക്ക്  ചേരുമെങ്കിലും ദൂരദേശയാത്ര വേണ്ടി വരും. ജീവിത പങ്കാളിയുടെ തൊഴിൽപരമായ അനിശ്ചിതാവസ്ഥകൾക്ക് പരിഹാരം ലഭിക്കും.  

 

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 15 നാഴിക ):

പരിചയമില്ലാത്ത പ്രവർത്തനങ്ങളിൽ നിന്നു പിന്മാറാൻ ഉൾപ്രേരണയുണ്ടാകും.തൊഴിൽ മേഖലകളോട് ബന്ധപ്പെട്ട് ദൂരയാത്രകളും ചർച്ചകളും വേണ്ടി വരും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ അത്യധ്വാനത്താൽ സാധ്യമാകും. വ്യാപാര വാണിജ്യ സമുച്ചയം പണിയാനുള്ള ഭൂമി വാങ്ങും. നിലവിലുള്ളതിനു പുറമെ മറ്റൊരു വാഹനം വാങ്ങാൻ തീരുമാനിക്കും. ഊഹക്കച്ചവടത്തിൽ നഷ്‌ടം സംഭവിക്കും. മുടങ്ങിക്കിടപ്പുള്ള വ്യാപാരം പുനരാരംഭിക്കും. ചിരകാലാഭിലാഷമായ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും.

 

കന്നിക്കൂറ് (ഉത്രം 45 നാഴിക അത്തം, ചിത്തിര 30 നാഴിക):

സന്താനങ്ങളുടെ പഠനാവശ്യത്തിനായി ദൂരയാത്രകൾ വേണ്ടി വരും. ആത്മാഭിമാനത്തെ ചോദ്യം ചെയ്‌തതിനാൽ ജോലി രാജിവയ്ക്കാൻ തീരുമാനിക്കും. ഭർത്താവിനോടൊപ്പം മാസങ്ങളോളം താമസിക്കാൻ അന്യദേശയാത്ര പുറപ്പെടും. വീട്ടിൽ നിന്ന് മാറിത്താമസിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകും. ഊഹക്കച്ചവടത്തിൽ നഷ്‌ടം സംഭവിക്കും. ചിരകാലാഭിലാഷമായ  വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. ഉപരിപഠനത്തിന് അന്തിമഭാഗമായ പദ്ധതി സമർപ്പണത്തിന് തയാറാകും. ആരോഗ്യം തൃപ്‌തികരമായിരിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ആത്മീയ വിഷയങ്ങളിലും ചിന്തകളിലും താൽപര്യം വർധിക്കും. 

 

തുലാക്കൂറ് (ചിത്തിര 30 നാഴിക, ചോതി വിശാഖം 45 നാഴിക):

സാഹചര്യങ്ങൾക്കനുസരിച്ച് നിശ്ചിതകാലയളവിനു മുൻപ് ഉദ്യോഗത്തിൽ നിന്നു വിരമിക്കാൻ തീരുമാനിക്കും. ഭൂമി വിൽപനയിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാകും. കലാകായിക മത്സരങ്ങൾക്ക് പരിശീലനം ആരംഭിക്കും. കർമരംഗത്തെ പുതിയ പദ്ധതികൾക്ക് ശുഭകരമായ തുടക്കം ലഭിക്കും. സാമൂഹിക സേവനപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാനിടവരും. നിരാലംബരുടെ ക്ഷേമത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കും. കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയും. ഭക്ഷണക്രമീകരണങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. ജോലിക്കൊപ്പം ഉപരിപഠനത്തിനു ചേരും. 

 

വൃശ്ചികക്കൂറ് (വിശാഖം 15 നാഴിക, അനിഴം തൃക്കേട്ട):

അപകീർത്തി ഒഴിവാക്കാൻ അധികാരസ്ഥാനം ഉപേക്ഷിക്കും. കുടുംബസമേതം വിദേശത്ത് സ്ഥിരതാമസമാക്കാനുള്ള അനുമതിക്ക് അപേക്ഷ സമർപ്പിക്കും. സഹകരണ പ്രസ്ഥാനങ്ങളുടെ സാരഥ്യ സ്ഥാനം വഹിക്കാനിടവരും. നിലവിലുള്ളതിൽ അനുബന്ധ സ്ഥാപനം തുടങ്ങാൻ തീരുമാനിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങും. നേർന്നുകിടപ്പുള്ള വഴിപാടുകൾ ചെയ്‌തു തീർക്കാനിടവരും. പ്രതികാരബുദ്ധിയോടു കൂടിയുള്ള പ്രവർത്തനങ്ങൾ അന്തിമമായി അബദ്ധത്തിൽ കലാശിക്കും. അഗ്നി, ആയുധം, ധനം, വാഹനം എന്നിവ ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധയും സൂക്ഷ്‌മതയും വേണം. ധനപരമായ ഇടപാടുകളിലൂടെ നഷ്‌ടം  സംഭവിക്കാം. 

 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 15 നാഴിക):

തൊഴിൽമേഖലകളിൽ കാലാനുസൃതമായ മാറ്റങ്ങൾക്ക് തയാറാകും. സന്താനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് പട്ടണത്തിലേക്ക് താമസം മാറും. ഉദ്യോഗത്തിന് പുറമേ ലാഭശതമാന വ്യവസ്ഥകളോടുകൂടിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. വ്യവസ്ഥകൾ പാലിക്കും. വിദേശത്ത് സ്ഥിരതാമസത്തിനുള്ള അപേക്ഷ നൽകും. ആത്മവിശ്വാസത്തോടു കൂടി പുതിയ ഭരണസംവിധാനം അവലംബിക്കും. സഹപ്രവർത്തകർക്ക് സാമ്പത്തിക സഹായം നൽകാനിടവരും. കടംകൊടുത്ത സംഖ്യ ഗഡുക്കളായി തിരിച്ചു ലഭിക്കും. വിദഗ്‌ധ ചികിത്സകളാൽ രോഗശമനമുണ്ടാകും. ഈശ്വര പ്രാർഥനയാലും പരിശ്രമത്താലും ദീർഘകാല ലക്ഷ്യം സഫലമാകും.   

 

മകരക്കൂറ് (ഉത്രാടം 45 നാഴിക തിരുവോണം, അവിട്ടം 30 നാഴിക) :

മേലധികാരിയുടെ ചുമതലകൾ ഏറ്റെടുക്കാനിടവരും. കർമമേഖലയിൽ പലതരം എതിർപ്പുകൾ നേരിടേണ്ടതായി വരും. അഭിപ്രായസ്വാതന്ത്ര്യം ലഭിക്കുന്നത് അനുകൂല അവസരങ്ങൾക്ക് വഴിയൊരുക്കും. വ്യാപാര വ്യവസായം നവീകരിക്കാൻ വിദഗ്‌ധ ഉപദേശം തേടും. സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. വിശ്വസ്‌ത സേവനത്തിന് പ്രശസ്‌തി പത്രം ലഭിക്കും. പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും സ്വന്തം ഉത്തരവാദിത്തങ്ങൾ അന്യരെ ഏൽപിക്കുന്നതും ഒഴിവാക്കണം. പരമ്പരാഗത തൊഴിൽ മേഖലയിൽ നിന്ന് നേട്ടങ്ങൾക്കുള്ള അവസരം കൈവരും. 

 

കുംഭക്കൂറ് (അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക):

അനുബന്ധ വ്യാപാരം തുടങ്ങാൻ ധാരണയാകും. തൊഴിൽമേഖലകളോട് ബന്ധപ്പെട്ട് ദൂരയാത്രകൾ വേണ്ടി വരും. ക്ലേശകരമായ സാഹചര്യങ്ങളെ നിഷ്പ്രയാസം അതിജീവിക്കും. ഇഷ്ടമുള്ള മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ വന്നു ചേരും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങാനിടവരും. ഭംഗി വാക്ക് പറഞ്ഞ് അടുത്തുകൂടുന്നവരിൽ നിന്ന് ചതിവ് പറ്റാനിടയുണ്ട്. വ്യക്തിബന്ധങ്ങളിൽ കൂടുതൽ കരുതൽ പുലർത്തുക. സംയുക്ത സംരഭങ്ങളിൽ നിന്ന് നഷ്‌ടം സംഭവിക്കാം. മതപരമായ കാര്യങ്ങളിൽ വിമുഖതയുണ്ടാകും. അപൂർണമായ ഗൃഹം വിൽക്കാൻ തീരുമാനിക്കും. സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമായി ചെലവുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. 

 

മീനക്കൂറ് (പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി):

പുതിയ പദ്ധതികൾ തയാറാക്കാൻ കർമമേഖലയിൽ അവസരങ്ങൾ ലഭിക്കും. ആശയക്കുഴപ്പം തോന്നിയ പ്രശ്‍നങ്ങളിൽ നിന്ന് സ്വമേധയാ പിൻവാങ്ങും. ഉദ്യോഗത്തോട് അനുബന്ധമായി തൃപ്‍തിയുള്ള വിഷയത്തിൽ പഠനത്തിന് അവസരമുണ്ടാകും. അവസ്ഥാഭേദങ്ങൾക്കനുസരിച്ച് തൊഴിൽ മേഖലകളിൽ മാറ്റങ്ങൾ വരുത്താൻ തയാറാകും. തർക്ക പരിഹാരത്തിനായുള്ള മധ്യസ്ഥ ശ്രമങ്ങളിൽ വിജയിക്കും. കഫ-ഉദര - രോഗപീഡകൾ വർധിക്കും. വ്യവസ്ഥകൾ പാലിക്കാൻ കഠിന പ്രയത്നം വേണ്ടി വരും. മാതാപിതാക്കളുടെ ആവശ്യങ്ങൾക്ക് പ്രഥമ പരിഗണന നൽകും. കുടുംബസമേതം പുണ്യദേവാലയ സന്ദർശനം നടത്തും.

English Summary : Bi Weekly Prediction by Kanippayyur / 2021 April 04 to 17

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com