sections
MORE

ഇന്നത്തെ നക്ഷത്രഫലം 09 April 2021

HIGHLIGHTS
  • ഇന്ന് നിങ്ങൾക്ക് എങ്ങനെ? ദിവസഫലം
Friday-Prediction
SHARE

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും):

കാര്യവിജയം, ധനയോഗം, സന്തോഷം, ബന്ധുസമാഗമം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. യാത്രകൾ വിജയിക്കാം. 

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

കാര്യവിജയം, തൊഴിൽ ലാഭം, സ്ഥാനലാഭം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ ഫലവത്താവാം. 

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

കാര്യതടസ്സം, ശരീരസുഖക്കുറവ്, യാത്രാതടസ്സം, ഉദരവൈഷമ്യം, ധനതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. സന്ധ്യ മുതൽ ഗുണദോഷസമ്മിശ്രം. 

കർക്കടകക്കൂറ്(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): 

കാര്യപരാജയം, ശത്രുശല്യം, മനഃപ്രയാസം, അപകടഭീതി, ശരീരക്ഷതം, നഷ്ടം ഇവ കാണുന്നു. സായാഹ്നം മുതൽ ഗുണദോഷസമ്മിശ്രം. 

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

കാര്യവിജയം, യാത്രാവിജയം, ആരോഗ്യം, അംഗീകാരം, സന്തോഷം, സുഹൃദ്‌സമാഗമം ഇവ കാണുന്നു. ചർച്ചകൾ ഫലവത്താവാം. 

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

കാര്യവിജയം, മത്സരവിജയം, തൊഴിൽ ലാഭം, ആരോഗ്യം, സന്തോഷം, അംഗീകാരം ഇവ കാണുന്നു. 

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

കാര്യതടസ്സം, ശരീരസുഖക്കുറവ്, മനഃപ്രയാസം, ധനതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം ഇവ കാണുന്നു. സന്ധ്യ മുതൽ കാര്യങ്ങൾ കുറേശ്ശേ ഭേദപ്പെടാം. 

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

കാര്യതടസ്സം, മനോമാന്ദ്യം, ധനതടസ്സം, മനഃപ്രയാസം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. സായാഹ്നം മുതൽ കാര്യങ്ങൾ കുറേശ്ശേ ഭേദപ്പെടാം. 

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):

കാര്യവിജയം, യാത്രാവിജയം, സ്ഥാനലാഭം, തൊഴിൽലാഭം, ആരോഗ്യം, അംഗീകാരം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം. 

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

കാര്യപരാജയം, ശത്രുശല്യം, കലഹം, നഷ്‌ടം, മനഃപ്രയാസം, അഭിമാനക്ഷതം ഇവ കാണുന്നു. സന്ധ്യ മുതൽ കാര്യങ്ങൾ കുറേശ്ശേ മെച്ചപ്പെടാം. 

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

കാര്യവിജയം, യാത്രാവിജയം, ആരോഗ്യം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. 

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

കാര്യതടസ്സം, ധനതടസ്സം, മനഃപ്രയാസം, അലച്ചിൽ, ചെലവ് ഇവ കാണുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA