ADVERTISEMENT

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക പാദം 1)

ഗൃഹാന്തരീക്ഷം സന്തോഷപ്രദമാകും. വിവാഹാലോചനകൾ ഫലപ്രാപ്തിയിലെത്തും. സന്താന സൗഭാഗ്യം ഉണ്ടാകും. കർമ്മമേഖലയിൽ ഉന്നതിയുണ്ടാകുമെങ്കിലും പ്രശ്നങ്ങളെ അതിജീവിക്കേണ്ടി വരും. തൊഴിൽ തേടുന്നവർക്ക് അനുകൂല സമയമാണ്. സമൂഹത്തിൽ ആദരവും അംഗീകാരവും നേടുമെങ്കിലും സാഹചര്യം മൂലം മാന്യതയ്ക്ക് കളങ്കം ഏൽക്കാനുള്ള സാദ്ധ്യത ഉണ്ട്. ആരോഗ്യ പരിപാലനത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.

ഇടവക്കൂറ് (കാർത്തിക പാദം 2, 3, 4: രോഹിണി, മകയിരം 1,2)

കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിർത്താൻ ശ്രമിക്കണം. ദാമ്പത്യ ജീവിതത്തിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാവാം. കർമ്മരംഗത്ത് വിഘ്നങ്ങൾ നേരിടാം . അധികാരികളുടെ അതൃപ്തിയ്ക്ക് പാത്രമാകാനിടയുണ്ട് . സാമ്പത്തിക നഷ്ടം ഉണ്ടാവാതെ ശ്രദ്ധിക്കണം.  പരിശ്രമത്തിനനുസരിച്ചുള്ള പ്രതിഫലം കിട്ടുകയില്ല. വിഷമങ്ങളും വിഘ്നങ്ങളും ഉണ്ടാകുമെങ്കിലും അതിൽ നിന്നെല്ലാം മോചനം നേടും. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കണം.   

 

മിഥുനക്കൂറ്|(മകയിരം 3, 4, തിരുവാതിര, പുണർതം 1,2,3)

ചിരകാല മോഹങ്ങൾ പൂവണിയും. വരുമാനം വർധിക്കും. ഗൃഹലാഭം ഉണ്ടാകും. കർമമേഖലയിൽ വിമർശനങ്ങൾ നേരിടേണ്ടി വരും. കുടുംബത്തിൽ നിന്ന് അകന്നു നിൽക്കേണ്ടി വരാം. വീഴ്ചകൾ വരാതിരിക്കുവാൻ ശ്രദ്ധിക്കണം. ധനലാഭം ഉണ്ടാവാം. 

കർക്കിടകക്കൂറ്  ( പുണർതം 4, പൂയം, ആയില്യം )

പ്രതീക്ഷകൾ നിറവേറാൻ കാലവിളംബം നേരിടും. ദാമ്പത്യ ജീവിതത്തിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാകും. ഭാര്യപുത്രാദികൾക്ക് ദുരിതം ഉണ്ടാകാം.  ദീർഘദൂര യാത്രകൾ വേണ്ടിവരും. അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. വിവാഹാലോചനകൾ ഫലപ്രാപ്തിയിലെത്തും. തൊഴിൽ തേടുന്നവർക്കും അനുകൂലസമയമാണ്. ആരോഗ്യം ശ്രദ്ധിക്കണം.

 

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1)

സമൂഹത്തിൽ ആദരവും അംഗീകാരവും നേടാം. ഏറ്റെടുക്കുന്ന പ്രവർത്തികൾ സമയബന്ധിതമായി പൂർത്തികരിക്കുവാൻ കഴിയും. കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും. അവിവാഹിതർക്ക് വിവാഹം നടക്കാം. കർമരംഗത്ത് അഭിവൃദ്ധി ഉണ്ടാകും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കാം . വിവാഹാലോചനകൾ ഫലപ്രാപ്തിയിലെത്തും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കർമരംഗം  വിപുലീകരിക്കുവാൻ സാധിക്കും. പൊതുപ്രവർത്തനത്തിൽ അംഗീകാരം നേടും. സ്വജനങ്ങളുമായി കലഹിക്കാനിടയുണ്ട്. രോഗശമനം ഉണ്ടാകും.

കന്നിക്കൂറ് (ഉത്രം 2, 3, 4 ,അത്തം, ചിത്തിര 1, 2)

മനസമാധാനം നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ വന്നു ചേരാം. ബന്ധുമിത്രാദികളുടെ ആരോപണങ്ങൾ കേൾക്കേണ്ടി വരും. ശത്രുക്കളുടെ ശല്യങ്ങൾ നേരിടേണ്ടി വരാം. വരുമാനം കുറയും. ചെലവുകൾ അധികരിക്കും. വാഗ്ദാനങ്ങൾ പാലിക്കുവാൻ കഴിയാതെ വരും.vവിവാദങ്ങളിൽ നിന്ന് അകന്നു നിൽക്കുക. വിദ്യാഭ്യാസ രംഗത്ത് തടസ്സങ്ങൾ ഉണ്ടാവാം .സന്താനങ്ങൾ മൂലം സാമ്പത്തിക നഷ്ടം ഉണ്ടാവാം. ആരോഗ്യ പരമായി വളരെ ഏറെ ശ്രദ്ധിക്കേണ്ട സമയമാണ്.

 

തുലാക്കൂറ് (ചിത്തിര 3, 4 :ചോതി, വിശാഖം 1,2,3)

സന്താനങ്ങളിൽ നിന്ന് സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. കർമമേഖലയിൽ പുരോഗതി ഉണ്ടാകും. മത്സരങ്ങളിൽ വിജയിക്കും. സൗഹൃദങ്ങൾ വർധിക്കും. സർക്കാരിൽ നിന്നും പ്രതികൂല നടപടികൾ ഉണ്ടാകുവാനുള്ള സാദ്ധ്യത ഉണ്ട്. വിവാഹാലോചനകൾ ഫലപ്രദമാകും. കടബാദ്ധ്യതകൾ അലട്ടും. മാതാപിതാക്കളുടെ ആരോഗ്യ പരിപാലനത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.

 

വൃശ്ചികക്കൂറ് (വിശാഖം 4,അനിഴം, തൃക്കേട്ട )

കുടുംബാഗങ്ങളോടൊന്നിച്ചു താമസിക്കാനുള്ള സാഹചര്യം ഉണ്ടാവാം. ബന്ധുമിത്രാദികൾ മൂലം മനസ്താപം ഉണ്ടാവാം. അപവാദങ്ങൾ കേൾക്കേണ്ടി വരാം. അകാരണമായ ഭയം ഉണ്ടാവാം. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. പദവികൾ വന്നു ചേരും. കർമമേഖലയിൽ മുന്നേറ്റം ഉണ്ടാകും. തൊഴിൽ തേടുന്നവർക്ക് അനുകൂല സമയമാണ്. വിവാഹാലോചനകൾ ഫലപ്രദമാകും. സാമ്പത്തിക നഷ്ടം വരാതെ ശ്രദ്ധിക്കണം. ആരോഗ്യം ശ്രദ്ധിക്കണം.

 

ധനുക്കൂറ് (മൂലം ,പൂരാടം, ഉത്രാടം 1)

മനസമാധാനം നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ വന്നുചേരാം . ബിസിനസ്സ് രംഗത്തുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. നഷ്ടങ്ങൾ വന്നുചേരാം. കർമ മേഖലയിൽ പ്രതീക്ഷയ്ക്ക് ഒത്തു ഉയരാൻ കഴിയില്ല. തൊഴിൽ തേടുന്നവർക്ക് അനുകൂല സമയമാണ്. വിവാദങ്ങളിൽ നിന്ന് അകന്നു നിക്കണം. സ്ഥാനമാനങ്ങൾ നഷ്ടപ്പെടും. വിവാഹാലോചനകൾ ഫലപ്രാപ്തിയിലെത്തും. ബന്ധുമിത്രാദികളുടെ സഹായ സഹകരണങ്ങൾ ലഭിക്കും. ആരോഗ്യ പരിപാലനത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.

 

മകരക്കൂറ് (ഉത്രാടം 2, 3, 4: തിരുവോണം, അവിട്ടം 1,2)

 

അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. കുടുംബത്തിൽ ശാന്തിയുo സമാധാനവും അകലാം. വിവാഹാലോചനകൾ ഫലപ്രാപ്തിയിലെത്തും. ശത്രുക്കളുടെ ശല്യങ്ങൾ ഉണ്ടാകും. ഏറ്റെടുക്കുന്ന പ്രവർത്തികൾ പൂർത്തികരിക്കുവാൻ കാലതാമസം നേരിടും. കർമമേഖലയിൽ ശ്രദ്ധാപൂർവം മുന്നോട്ട് പോകണം. വാഗ്ദാനങ്ങൾ പാലിക്കുവാൻ കഴിയാതെ വരും. വിമർശനങ്ങളോട് അസഹിഷ്ണുത പുലർത്താതിരിക്കുക. പുത്തൻ ആശയങ്ങൾ പ്രവർത്തിപഥത്തിൽ കൊണ്ടുവരാൻ ശ്രമിക്കും.ചികിത്സാ ചെലവുകൾ അധികരിക്കും. ധാർമ്മിക പ്രവർത്തികളിൽ താല്പര്യം വർധിക്കും.

 

 

 

കുംഭക്കൂറ് (അവിട്ടം 3, 4: ചതയം, പൂരുരുട്ടാതി 1, 2, 3)

കുടുംബാന്തരീക്ഷം കലുഷിതമാകും. മനസമാധാനം നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ വന്നു ചേരും. വരുമാനം കുറയും. ചെലവുകൾ അധികരിക്കും. പുത്തൻ ആശയങ്ങൾ പ്രവർത്തിപഥത്തിൽ കൊണ്ടുവരുവാൻ അ ന്യരുടെ സഹായ സഹകരണങ്ങൾ ലഭിക്കും. ആരോഗ്യം മോശമാകാനിടയുണ്ട് . ചികിത്സക്കായി പണം ചെലവഴിക്കേണ്ടി വരും. കർമമേഖലയിൽ മുന്നേറ്റം ഉണ്ടാകും. ദീർഘദൂര യാത്രകൾ വേണ്ടിവരും. ആത്മീയ കാര്യങ്ങളിൽ താല്പര്യം വർധിക്കും.

 

 

 

മീനക്കൂറ് ( പുരുരൂട്ടാതി 4, ഉത്രട്ടാതി, രേവതി)

 

പുത്തൻ ആശയങ്ങൾ പ്രവർത്തിപഥത്തിൽ കൊണ്ടുവരും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. പേരും പ്രശസ്തിയും ഉണ്ടാകും. മാനസിക സംഘർഷം അനുഭവപ്പെടും. വീട്ടിൽ നിന്ന് അകന്നു നിൽക്കേണ്ട  സാഹചര്യങ്ങൾ ഉണ്ടാവാം.വിവാഹലോചനകൾ ഫലപ്രദമാകും.  സൗഹൃദങ്ങൾ വർധിക്കും. ചെലവുകൾ അധികരിക്കാം. ഔദ്യോഗിക ജീവിതത്തിൽ നിരാശാജനകമായ അനുഭവങ്ങളായിരിക്കും ഉണ്ടാകുന്നത്. യാത്രകൾ മൂലം നന്മകൾ ഉണ്ടാകും. ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധിക്കുക.

 

 

 

ലേഖകൻ 

 

 

 

ശ്രീകുമാർ പെരിനാട്,

 

കൃഷ്ണ കൃപ,

 

മണ്ണറക്കോണം,

 

വട്ടിയൂർക്കാവ് പി.ഒ

 

തിരുവനന്തപുരം-13

 

മൊ.90375203 25

 

email- sreekumarperinad@gmail.com

 

English Summary : Vishu Prediction 2021 by Sreekumar perinad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com