ADVERTISEMENT

കൊല്ലവർഷം 1196 മേടമാസം 1-ന്  (2021 ഏപ്രിൽ 14) ബുധനാഴ്ച  ഉദയത്തിനു മുൻപ് 9 നാഴിക 27 വിനാഴികയ്ക്ക് (2.32 AM) ഭരണി നക്ഷത്രത്തിലായിരുന്നു മേടവിഷുസംക്രമം.  മേടവിഷു സംക്രമത്തിന്റെ അടിസ്ഥാനത്തിൽ ഈ വിഷു മുതൽ അടുത്ത വിഷു വരെയുള്ള ഒരു കൊല്ലം ഓരോ നക്ഷത്രക്കാർക്കും അനുഭവപ്പെടുന്ന ഫലമാണ് താഴെ പറയുന്നത്.  

 

അശ്വതി

 

അശ്വതിനക്ഷത്രക്കാർക്ക്  ജോലിരംഗത്തും കുടുംബത്തിലും പൊതുവേ അനുകൂലമായ ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക.  കുടുംബകാര്യങ്ങളിൽ പുരോഗതി കാണപ്പെടും. ജോലിയിലും വലിയ തടസ്സങ്ങളൊന്നും ഉണ്ടാകില്ല.  ദൈവാനുഗ്രഹം അനുഭവപ്പെടും.  ഇക്കാലം കാര്യസാധ്യങ്ങളുടേതായിരിക്കുകയും ചെയ്യും.  ആദ്യപകുതിയിൽ  സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ നിയന്ത്രണം വേണം. ആരോഗ്യകാര്യങ്ങളിലും കൂടുതൽ ശ്രദ്ധ ആവശ്യമാണ്. വർഷത്തിന്റെ രണ്ടാംപകുതിയിൽ സാമ്പത്തികബാധ്യതകളിൽ നിന്നു കുറെയൊക്കെ കരകയറാൻ കഴിയും.  ഏറെ നാളായി  വിചാരിച്ചു കൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ സാധിച്ചെടുക്കാൻ കഴിയും.  വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ വിജയം നേടാൻ കഴിയും.  കൃഷി, ബിസിനസ് തുടങ്ങിയ രംഗങ്ങളിലുള്ളവർക്കും പ്രതീക്ഷിച്ചതിലേറെ നേട്ടങ്ങൾ ഉണ്ടാകുന്ന കാലമാണിത്. പ്രാർഥനകളിലൂടെ പ്രതിസന്ധികളെ മറികടക്കാൻ കഴിയും.  ജോലിയിൽ നേട്ടമുണ്ടാകും. 

 

 

ഭരണി

 

ഭരണിനക്ഷത്രക്കാർക്ക് ഇക്കൊല്ലം പൊതുവേ അനുകൂലമായ ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക.  കുടുംബകാര്യങ്ങളിൽ പുരോഗതി കാണപ്പെടും. ജോലിയിൽ ഉയർന്ന സ്ഥാനലബ്ധി ഉണ്ടാകും. സന്താനസൗഭാഗ്യം, ധനാഭിവൃദ്ധി തുടങ്ങിയ ഫലങ്ങൾക്കും സാധ്യത. വിചാരിക്കുന്ന കാര്യങ്ങളെല്ലാം നടത്തിയെടുക്കാൻ കഴിയും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.  ഏറെ നാളായി  വിചാരിച്ചു കൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ സാധിച്ചെടുക്കാൻ കഴിയും.  വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ വിജയം നേടാൻ കഴിയും.  കൃഷി, ബിസിനസ് തുടങ്ങിയ രംഗങ്ങളിലുള്ളവർക്കും പ്രതീക്ഷിച്ചതിലേറെ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും.സാമ്പത്തികകാര്യങ്ങളിൽ പുരോഗതി കാണും. വരുമാനവർധനയ്ക്കുള്ള പുതിയ വഴികൾ കണ്ടെത്തും. ജോലിയിൽ നേട്ടമുണ്ടാകും. കുടുംബത്തിൽ സൗഹാർദ അന്തരീക്ഷം നിലനിർത്താൻ സാധിക്കും. സുഹൃത്തുക്കളിൽ നിന്നു സഹായമുണ്ടാകും.

 

 

കാർത്തിക

 

കാർത്തിക നക്ഷത്രക്കാർക്ക്  ഈവർഷം പൊതുവേ കാര്യസാധ്യങ്ങളുടേത് ആയിരിക്കും. ആദ്യമാസങ്ങളിൽ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ജോലിരംഗത്തു കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. കുടുംബകാര്യങ്ങളിലും പുരോഗതി കാണപ്പെടും. ഏറെക്കാലമായിവിചാരിച്ചു കൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ സാധിച്ചെടുക്കാൻ കഴിയും. ഉദ്യോഗാർഥികൾക്കു സ്ഥിരമായ ജോലി ലഭിക്കും.  വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ വിജയം നേടാൻ കഴിയും. വീട്ടിൽ മംഗളകാര്യങ്ങൾ നടക്കും.  കൃഷി, ബിസിനസ് തുടങ്ങിയ രംഗങ്ങളിലുള്ളവർക്കും  നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. ചെലവു നിയന്ത്രിക്കണം. ജോലികാര്യങ്ങളിൽവലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല.  കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും. സാമ്പത്തികകാര്യങ്ങളിലുള്ള നിയന്ത്രണം തുടരണം.

 

രോഹിണി

 

 

രോഹിണി നക്ഷത്രക്കാർക്കു വർഷത്തിന്റെ ആദ്യഭാഗവും അവസാനഭാഗവും തികച്ചും അനുകൂലമായിരിക്കും. 

പൊതുവേ ഇടപെടുന്ന കാര്യങ്ങളിലെല്ലാം നേട്ടമുണ്ടാക്കാവുന്ന വർഷമാണിത്. ജോലിരംഗത്തും കുടുംബകാര്യങ്ങളിലും അനുകൂലഫലങ്ങളാണ് അനുഭവപ്പെടുക.  സാമ്പത്തികകാര്യങ്ങളിലും പുരോഗതി കാണപ്പെടും. പൂർവികസ്വത്ത്കൈവശം വന്നുചേരും.  കുടുംബത്തിൽസ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. സാമ്പത്തികകാര്യങ്ങളിലും പുരോഗതി പ്രതീക്ഷിക്കാം. ഏറെ നാളായി ആഗ്രഹിക്കുന്ന പല പദ്ധതികളും പൂർത്തിയാക്കാൻ കഴിയും. വിനോദസഞ്ചാരയാത്രകൾ നടക്കും. വീടു സംബന്ധിച്ച പണികൾസാധ്യമാകും. അധികാരികളിൽ നിന്ന് അംഗീകാരം ലഭിക്കും. വരുമാനത്തിനനുസരിച്ചുചെലവു നിയന്ത്രിക്കാൻ ശീലിക്കണം.  പൊതുവേ സന്തോഷകരമായ ദിവസങ്ങളായിരിക്കും. കൂടുതൽ വരുമാനത്തിനുള്ള പുതിയ വഴികൾ കണ്ടെത്തും.  വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ ഉയർന്ന വിജയം നേടാൻ കഴിയും. ജോലിരംഗത്തു ഉയർന്ന സ്ഥാനം ലഭിക്കാൻ സാധ്യതയുണ്ട്.  കിട്ടാനുള്ള പണം കുറച്ചൊക്കെ തിരിച്ചുകിട്ടും.

 

 

 

മകയിരം

 

മകയിരംനക്ഷത്രക്കാർക്ക് വർഷത്തിന്റെആദ്യപകുതിയിൽ തികച്ചും നല്ല അനുഭവങ്ങൾ തന്നെയാണ് അനുഭവപ്പെടുക.  രണ്ടാംപകുതിയിൽ പ്രാർഥനകളിലൂടെ മനക്കരുത്തു നേടി തടസ്സങ്ങളെ മറികടക്കാൻ കഴിയും. കുടുംബജീവിതത്തിലും ജോലിരംഗത്തും നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന വർഷമാണിത്.  വിദ്യാർഥികൾക്ക് മത്സരപ്പരീക്ഷകളിലും മറ്റും ഉയർന്ന വിജയം നേടാൻ കഴിയും.  കുടുംബിനിമാർക്കു മനസ്സിനു സന്തോഷം തോന്നുന്ന അനുഭവങ്ങളും ഉണ്ടാകും.  സന്താനഭാഗ്യം, കുടുംബാഭിവൃദ്ധി തുടങ്ങിയ ഫലങ്ങളും ഉണ്ടാകും.  വീട്ടിൽസ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. വർഷത്തിന്റെ ആദ്യപകുതിയിൽ രോഗാരിഷ്ടങ്ങൾക്കെതിരെ മുൻകരുതൽ വേണം.  രണ്ടാംപകുതിയിൽ രോഗാരിഷ്ടങ്ങളിൽ നിന്നെല്ലാം മോചനം നേടി ആരോഗ്യം നിലനിർത്താൻ കഴിയും.  ജോലിരംഗത്തെ പ്രതിസന്ധികളെ ഫലപ്രദമായി മറികടക്കാൻ കഴിയും.  ചെലവു കൂടാനിടയുണ്ട്. വരുമാനത്തിനനുസരിച്ചു ചെലവു നിയന്ത്രിക്കാൻ ശീലിക്കണം. സാമ്പത്തികകാര്യങ്ങളിലുള്ള നിയന്ത്രണം തുടരണം. പുതിയ സുഹൃത്തുക്കളെ ലഭിക്കും.

 

തിരുവാതിര

 

തിരുവാതിരനക്ഷത്രക്കാർക്ക് ഇക്കൊല്ലം വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകില്ല. പ്രാർഥനകളിലൂടെ ദൈവാനുഗ്രഹം നിലനിർത്താൻ പ്രത്യേക ശ്രദ്ധ വേണം. കുടുംബകാര്യങ്ങളിൽ പുരോഗതി കാണപ്പെടും. ജോലിയിലും വലിയ തടസ്സങ്ങളൊന്നും ഉണ്ടാകില്ല.  ഏറെക്കാലമായി വിചാരിച്ചു കൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ സാധിച്ചെടുക്കാൻ കഴിയും. വീട്ടിൽ മംഗളകാര്യങ്ങൾ നടക്കും.  ഉദ്യോഗാർഥികൾക്കു സാമ്പത്തികഭദ്രതയുള്ള ജോലി ലഭിക്കും.  

വർഷത്തിന്റെ ആദ്യപകുതിയിൽ രോഗാരിഷ്ടങ്ങൾക്കു സാധ്യതയുണ്ട്. ദൈവാനുഗ്രഹത്തിലൂടെ പ്രതിസന്ധികളെ മറികടക്കാൻ കഴിയും.  സാമ്പത്തികകാര്യങ്ങളിൽ പുരോഗതി കാണും. എങ്കിലും ചെലവു കൂടാനിടയുണ്ട്.  

കാര്യങ്ങൾ വിചാരിച്ചതുപോലെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. ജോലിരംഗത്തു മെല്ലെപ്പോക്ക് അനുഭവപ്പെടുമെങ്കിലും വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. വരുമാനവർധനയ്ക്കുള്ള പുതിയ വഴികൾ കണ്ടെത്തും. ജോലിയിൽ നേട്ടമുണ്ടാകും.  പിണങ്ങിനിന്നവർ ശത്രുത വെടിയും.

 

 

 

 

പുണർതം

 

പുണർതം നക്ഷത്രക്കാർക്കു പൊതുവേ ഈ വർഷം അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം.  ജോലിരംഗത്തു കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. കുടുംബകാര്യങ്ങളിലും പുരോഗതി കാണപ്പെടും. വർഷത്തിന്റെ ആദ്യപകുതിയിൽ ശരീരസുഖം കുറയും. അതുകൊണ്ട് ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഏറെക്കാലമായി വിചാരിച്ചു കൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ സാധിച്ചെടുക്കാൻ കഴിയും. ഉദ്യോഗാർഥികൾക്കു ജോലികാര്യങ്ങളിൽ നേട്ടമുണ്ടാക്കാൻ കഴിയും.   വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ വിജയം നേടാൻ കഴിയും. കൃഷി, ബിസിനസ് തുടങ്ങിയ രംഗങ്ങളിലുള്ളവർക്കും  നേട്ടങ്ങൾ ഉണ്ടാകുന്ന കാലമാണിത്. കുടുംബത്തിൽസ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. ചെലവു നിയന്ത്രിക്കണം.  ജോലിരംഗത്തു പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും.  അൽപം ബുദ്ധിമുട്ടിയാലും കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും. സാമ്പത്തികകാര്യങ്ങളിലെ തടസ്സങ്ങൾ മാറിക്കിട്ടും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. രോഗാരിഷ്ടങ്ങളിൽ  നിന്നു മോചനം നേടി ആരോഗ്യം വീണ്ടെടുക്കാൻ കഴിയും.  സാമ്പത്തികകാര്യങ്ങളിൽ വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകും. വരുമാനവർധനയ്ക്കുള്ളപുതിയ വഴികൾ കണ്ടെത്തും.  സാമ്പത്തിരംഗത്തും നേട്ടമുണ്ടാകും. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും. വർഷത്തിന്റെ രണ്ടാംപകുതിയിൽ വരുമാനത്തിൽ  വർധന അനുഭവപ്പെടും. പുതിയ മേഖലകളിൽ വിജയം കൈവരിക്കാൻ കഴിയും. 

 

 

 

 പൂയം

 

 

പൂയം നക്ഷത്രക്കാർക്ക് വർഷത്തിന്റെ ആദ്യപകുതിയിൽ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടുന്നതായി തോന്നും.  എങ്കിലും പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. പൊതുവേ ഇടപെടുന്ന കാര്യങ്ങളിലെല്ലാം നേട്ടമുണ്ടാക്കാവുന്ന വർഷമാണിത്. ജോലിരംഗത്തും കുടുംബകാര്യങ്ങളിലും അനുകൂലഫലങ്ങളാണ് അനുഭവപ്പെടുക. സാമ്പത്തികകാര്യങ്ങളിലും പുരോഗതി കാണപ്പെടും. പൂർവികസ്വത്ത് കൈവശം വന്നുചേരും.  വിദേശയാത്രകളും സാധ്യമാകും.  മക്കളെക്കൊണ്ട് അഭിവൃദ്ധിയുമുണ്ടാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. സാമ്പത്തികകാര്യങ്ങളിലും പുരോഗതി പ്രതീക്ഷിക്കാം. ഏറെ നാളായി മനസ്സിൽ കൊണ്ടുനടന്നിരുന്ന പല പദ്ധതികളും പൂർത്തിയാക്കാൻ കഴിയും. വീടു സംബന്ധിച്ച പണികൾ സാധ്യമാകും. അധികാരികളിൽ നിന്ന് അംഗീകാരം ലഭിക്കും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. എന്നാലും ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണം.  ജോലികാര്യങ്ങളിൽ ഏറ്റെടുത്ത പ്രോജക്ടുകൾ പൂർത്തിയാക്കാൻ കഴിയും. വീടു വിട്ടു യാത്ര വേണ്ടിവരും.

കുടുംബത്തിൽ സ്വസ്ഥത പ്രതീക്ഷിക്കാം.  കുടുംബാംഗങ്ങളുടെ പിന്തുണ ഓരോ കാര്യത്തിലും ഉണ്ടാകും.  ജോലിരംഗത്തു പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും.  

 

 

 

 

 

 

ആയില്യം

 

ആയില്യം നക്ഷത്രക്കാർക്ക് ഈ വർഷത്തിന്റെ മധ്യകാലത്തു  ജോലികാര്യങ്ങളിൽ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടുന്നതായി തോന്നും.  എങ്കിലും പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. 

വർഷത്തിന്റെ ആദ്യവും അവസാനവും ജോലിരംഗത്തും കുടുംബകാര്യങ്ങളിലും അനുകൂലഫലങ്ങളാണ് അനുഭവപ്പെടുക.  കടബാധ്യതകളിൽ കുറെയൊക്കെ തീർക്കാ കഴിയും. ഓഹരി, മ്യൂച്വൽ ഫണ്ട് തുടങ്ങിയവയിൽ പണം നിക്ഷേപിച്ചവർക്ക് ലാഭസാധ്യതകൾ തന്നെയാണു കാണുന്നത്. സാമ്പത്തികകാര്യങ്ങളിൽ കൂടുതൽശ്രദ്ധ വേണം. വർഷം മുഴുവൻ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. രോഗഭീതി ഉണ്ടാകാമെങ്കിലും രോഗാരിഷ്ടങ്ങളിൽ നിന്നു വേഗത്തിൽ മോചനം ലഭിക്കും. ജോലികാര്യങ്ങളിൽ  കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. ജോലിരംഗത്തു പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും.  ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ വിജയകരമായി നടപ്പാക്കാനും കഴിയും.  വിദ്യാർഥികൾക്ക് പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. വിചാരിച്ച അത്ര മാർക്ക് കിട്ടുന്നില്ലെന്നു തോന്നാം. കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും. ദൈവാനുഗ്രഹത്താൽ പ്രതിസന്ധികളെയെല്ലാം തരണം ചെയ്യാൻ കഴിയും. സാമ്പത്തികബാധ്യതകളിൽ കുറെയൊക്കെ തീർക്കാൻ കഴിയും. ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിൽക്കും. 

 

 

മകം

 

മകം നക്ഷത്രക്കാർക്ക് ഈ വർഷം പൊതുവേ അനുകൂലഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക.  വിഷുവിനെത്തുടർന്നുള്ള ആദ്യനാളുകളിൽ രോഗാരിഷ്ടവും രോഗഭീതിയും മറ്റും നിലനിൽക്കുമെങ്കിലും തുടർന്നുള്ള മാസങ്ങളിൽ തികച്ചും നല്ല ഫലങ്ങൾ അനുഭവപ്പെടും. ജോലിക്കു വേണ്ടിആഗ്രഹിക്കുന്നവർക്ക് ഇക്കൊല്ലം സാമ്പത്തികഭദ്രതയുള്ള നല്ല ജോലി ലഭിക്കും.  വിവാഹം മുടങ്ങിക്കിടക്കുന്നവർക്കു വിവാഹം നടക്കാനും നല്ല നിലയിലുള്ള കുടുംബജീവിതത്തിനും സാധ്യതയുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. സാമ്പത്തികകാര്യങ്ങളിലും പുരോഗതി പ്രതീക്ഷിക്കാം. പ്രവർത്തനരംഗത്തും നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. സുഹൃത്തുക്കളുമായി ചേർന്നുപുതിയ സംരംഭങ്ങൾക്കു തുടക്കം കുറിക്കാൻ സാധിക്കും. വിദ്യാർഥികൾക്കു വിദ്യാഭ്യാസരംഗത്തു നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. ഈ നാളുകാരിൽ ചിലർക്ക് വിദേശരാജ്യങ്ങളിൽ ഉന്നതവിദ്യാഭ്യാസത്തിനു പ്രവേശനം ലഭിക്കും. കൂടുതൽ യാത്ര വേണ്ടിവരും. സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. ചെലവു കൂടാനിടയുണ്ട്. ഇടയ്ക്കിടെ ചെറിയ തോതിൽ രോഗാരിഷ്ടങ്ങൾ അനുഭവപ്പെടും. എങ്കിലും കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. ദൈവാനുഗ്രഹം ഉള്ളതിനാൽ പ്രതിസന്ധിയിലൊന്നും പെടുകയില്ല. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. കുടുംബത്തിൽസ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം നേടി ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും.  

 

 

 

പൂരം

 

പൂരം നക്ഷത്രക്കാർക്ക് ഈ വർഷം മധ്യത്തിനു ശേഷം പൊതുവേ വിചാരിച്ചതുപോലെ കാര്യങ്ങൾ നടക്കും. ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന കാര്യങ്ങളും നടത്തിയെടുക്കാൻ കഴിയും.  വർഷത്തിന്റെ ആദ്യനാളുകളിൽ രോഗഭീതിയും മറ്റും നിലനിൽക്കുമെങ്കിലും തുടർന്നുള്ള മാസങ്ങളിൽ അനുകൂല ഫലങ്ങളാണ് അനുഭവപ്പെടുക. രോഗഭീതിയിൽ നിന്നു മോചനം നേടി ആരോഗ്യം നിലനിർത്താൻ കഴിയും.തൊഴിലന്വേഷകർക്ക്  ഇക്കൊല്ലം മനസ്സിനു തൃപ്തിയുള്ള ജോലി ലഭിക്കും.   കുടുംബത്തിൽ സ്വസ്ഥത നിലനിർത്താനും കഴിയും. സാമ്പത്തികകാര്യങ്ങളിലും പുരോഗതി പ്രതീക്ഷിക്കാം. പ്രവർത്തനരംഗത്തും നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. കൃഷി, ബിസിനസ് തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും അനുകൂലഫലങ്ങൾക്കാണു സാധ്യത.വിദ്യാർഥികൾക്കു വിദ്യാഭ്യാസരംഗത്ത് അംഗീകാരം ലഭിക്കും. ഈ നാളുകാരിൽ ചിലർക്ക് വിദേശരാജ്യങ്ങളിൽ ഉന്നതവിദ്യാഭ്യാസത്തിനു പ്രവേശനം ലഭിക്കും. 

 

 

 

ഉത്രം

 

ഉത്രംനക്ഷത്രക്കാർക്ക് ഈ വർഷം പൊതുവേ അനുകൂലഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം. 

വർഷത്തിന്റെ ആദ്യമാസങ്ങളിൽ ശരീരസുഖം കുറയും. അതുകൊണ്ട് ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.  ജോലിരംഗത്തു കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. കുടുംബകാര്യങ്ങളിലും പുരോഗതികാണപ്പെടും. ഏറെക്കാലമായി വിചാരിച്ചു കൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ സാധിച്ചെടുക്കാൻ കഴിയും. ഉദ്യോഗാർഥികൾക്കു സ്ഥിരമായ ജോലി ലഭിക്കും.  വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ വിജയം നേടാൻ കഴിയും.  കൃഷി, ബിസിനസ് തുടങ്ങിയ രംഗങ്ങളിലുള്ളവർക്കും  നേട്ടങ്ങൾ ഉണ്ടാകുന്ന കാലമാണിത്.  ഓഹരി, ഊഹക്കച്ചവടം തുടങ്ങിയവയിലും നേട്ടമുണ്ടാക്കാൻ സാധിക്കും. ദൈവാനുഗ്രഹത്താൽപ്രതിസന്ധികളെ മറികടക്കാൻ കഴിയും.  കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. ജോലികാര്യങ്ങളിലും തടസ്സങ്ങളൊന്നും അനുഭവപ്പെടില്ല.

കാര്യങ്ങൾവിചാരിച്ചതു പോലെ നടക്കും. പ്രവർത്തനരംഗത്തു  നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. കുടുംബകാര്യങ്ങളിലും വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല.  ചെലവു കൂടാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം.

 

 

അത്തം

 

അത്തം നക്ഷത്രക്കാർക്ക് ജോലിരംഗത്തും കുടുംബകാര്യങ്ങളിലും കൂടുതൽ നേട്ടമുണ്ടാക്കാവുന്ന വർഷമാണിത്. 

വിദ്യാർഥികൾക്ക്മത്സരപ്പരീക്ഷകളിൽ ഉയർന്ന വിജയം നേടിയെടുക്കാൻ കഴിയും. ജോലി തേടുന്നവർക്ക്സ്ഥിരമായ ജോലി ലഭിക്കാനും സാധ്യതയുണ്ട്.  കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. സാമ്പത്തികകാര്യങ്ങളിലും പുരോഗതി പ്രതീക്ഷിക്കാം.  ഓഹരിവിപണിയിൽ പണം നിക്ഷേപിച്ചവർക്കു ലാഭസാധ്യതയുണ്ട്. പക്ഷേ വർഷത്തിന്റെ മധ്യകാലയളവിൽ സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണം.

ഏറെ നാളായി ആഗ്രഹിക്കുന്ന പല പദ്ധതികളും പൂർത്തിയാക്കാൻ കഴിയും. വീടുപണി ആരംഭിക്കാൻ കഴിയും.

വരുമാനത്തിനനുസരിച്ചുചെലവു നിയന്ത്രിക്കാൻ ശീലിക്കണം. സാമ്പത്തികകാര്യങ്ങളിൽ പുരോഗതി കാണുമെങ്കിലും ചെലവു കൂടും. പൊതുവേ സന്തോഷകരമായ ദിവസങ്ങളായിരിക്കും. ആരോഗ്യം നിലനിർത്താൻ കഴിയും.

ശരീരസുഖം കുറയുമെങ്കിലും ദൈവാനുഗ്രഹം ഉള്ളതിനാൽ പ്രതിസന്ധിയിലൊന്നും പെടുകയില്ല. വരുമാനവർധനയ്ക്കു പുതിയ വഴികൾ കണ്ടെത്തും. കുടുംബത്തിൽ സ്വസ്ഥത പ്രതീക്ഷിക്കാം. പ്രധാനപ്പെട്ട ദേവാലയങ്ങളിൽ ദർശനം നടത്താൻ അവസരം ലഭിക്കും. തൊഴിലന്വേഷകർക്ക് അനുകൂലസമയമാണ്.

 

 

 

ചിത്തിര

 

ചിത്തിര നക്ഷത്രക്കാർക്ക് ഈ വർഷം  പൊതുവേ നല്ല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം.   വർഷത്തിന്റെആദ്യപകുതിയിൽ ചെറിയ തോതിൽ കാര്യതടസ്സം അനുഭവപ്പെടുന്നതുപോലെ തോന്നും. എന്നാൽ പകുതിക്കു ശേഷം കൂടുതൽ ഭാഗ്യാനുഭവങ്ങളാണ് ഉണ്ടാകുക. കുടുംബജീവിതത്തിലുംജോലിരംഗത്തും നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന വർഷമാണിത്.  ജോലിരംഗത്ത് അംഗീകാരം, ഉയർന്ന പദവി തുടങ്ങിയവയും പ്രതീക്ഷിക്കാം. വിദ്യാർഥികൾക്ക് മത്സരപ്പരീക്ഷകളിലും മറ്റും ഉയർന്ന വിജയം നേടാൻ കഴിയും.  കുടുംബിനിമാർക്കു മനസ്സിനു സന്തോഷം തോന്നുന്ന അനുഭവങ്ങളും ഉണ്ടാകും.  വീട്ടിൽ സ്വസ്ഥതയുംസമാധാനവും നിലനിർത്താൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നെല്ലാം മോചനം നേടി ആരോഗ്യം നിലനിർത്താൻ കഴിയും.  സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ പുരോഗതി കാണും. എങ്കിലും വരുമാനത്തിനനുസരിച്ചു ചെലവു നിയന്ത്രിക്കാൻ ശീലിക്കണം.കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കുന്ന നാളുകളായിരിക്കും. ദൈവാനുഗ്രഹം ഉള്ളതിനാൽ പ്രതിസന്ധിയിലൊന്നും പെടുകയില്ല.

വർഷത്തിന്റെ രണ്ടാമത്തെ പകുതിയിൽ ചില ദിവസങ്ങളിൽ ശരീരസുഖം കുറയും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. 

 

 

 

 

ചോതി

 

 

 

ചോതി നക്ഷത്രക്കാർക്ക് ഇക്കൊല്ലം തികച്ചും അനുകൂലമായ ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക.  ദൈവാനുഗ്രഹം അനുഭവപ്പെടും. ഇക്കാലം കാര്യസാധ്യങ്ങളുടേതായിരിക്കും.  പ്രവർത്തനരംഗത്തു പുരോഗതി കാണപ്പെടും. ജോലിയിലും വലിയ തടസ്സങ്ങളൊന്നും ഉണ്ടാകില്ല.  വീട്ടിൽ മംഗളകാര്യങ്ങൾ നടക്കും.  ഉദ്യോഗാർഥികൾക്കു സ്ഥിരമായ ജോലി ലഭിക്കും.  വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ വിജയം നേടാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. മ്പത്തികകാര്യങ്ങളിൽ പുരോഗതി കാണും. എങ്കിലും ചെലവു കൂടാനിടയുണ്ട്. രോഗഭീതിയിൽ നിന്നു മോചനം നേടി ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. ജോലിയിൽ നേട്ടമുണ്ടാകും. വരുമാനവർധനയ്ക്കുള്ള പുതിയ വഴികൾ കണ്ടെത്തും.  സുഹൃത്തുക്കളിൽ നിന്നു സഹായസഹകരണങ്ങൾ ലഭിക്കും.

വർഷത്തിന്റെ മധ്യകാലത്തു വരുമാനത്തിൽ  അൽപം വർധന അനുഭവപ്പെടും. വീടുപണിക്കുള്ള ശ്രമങ്ങൾ ആരംഭിക്കാൻ കഴിയും.ജോലിയിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. പുതിയ മേഖലകളിൽ വിജയം കൈവരിക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും അനുഭവപ്പെടും. കുടുംബാംഗങ്ങളോടൊപ്പം യാത്ര സാധ്യമാകും. പ്രവർത്തനരംഗത്തു നേട്ടമുണ്ടാകും. ഇടപെടുന്ന കാര്യങ്ങളിലെല്ലാം വിജയിക്കും. കുടുംബത്തിൽ അംഗീകാരം ലഭിക്കും. 

 

വിശാഖം

 

വിശാഖം നക്ഷത്രക്കാർക്ക് ഇക്കൊല്ലം ഇടപെടുന്ന കാര്യങ്ങളില്ലാം വിജയം തന്നെയാണ് അനുഭവപ്പെടുക. 

പൊതുവേ ദൈവാനുഗ്രഹപരമായ കാര്യങ്ങളിൽ ഗുണദോഷമിശ്രമായ ഫലങ്ങൾ അനുഭവപ്പെടും. ഏതായാലും ഈ വർഷം പൊതുവേ കാര്യസാധ്യങ്ങളുടേതായിരിക്കും.  വർഷത്തിന്റെ ആദ്യമാസങ്ങളിൽ ശരീരസുഖം കുറയും. അതുകൊണ്ട് ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.  ജോലിരംഗത്തു കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. കുടുംബകാര്യങ്ങളിലും പുരോഗതികാണപ്പെടും. ഏറെക്കാലമായി വിചാരിച്ചു കൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ സാധിച്ചെടുക്കാൻ കഴിയും. ഉദ്യോഗാർഥികൾക്കു സ്ഥിരമായ ജോലി ലഭിക്കും. വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ വിജയം നേടാൻ കഴിയും. വീട്ടിൽ മംഗളകാര്യങ്ങൾ നടക്കും. കൃഷി, ബിസിനസ് തുടങ്ങിയ രംഗങ്ങളിലുള്ളവർക്കും നേട്ടങ്ങൾ ഉണ്ടാകുന്ന കാലമാണിത്. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ദൈവാനുഗ്രഹത്താൽ പ്രതിസന്ധികളെ മറികടക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. പഠനകാര്യങ്ങളിൽ കൂടുതൽ മുന്നേറാൻ കഴിയും. 

 

 

 

അനിഴം

 

അനിഴം നക്ഷത്രക്കാർക്കു ജോലിരംഗത്തും കുടുംബകാര്യങ്ങളിലും കൂടുതൽ നേട്ടമുണ്ടാക്കാവുന്ന വർഷമാണിത്.  ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ ആവശ്യമാണ്. ഇതിലൂടെ കാര്യങ്ങളെ അനുകൂലമാക്കിയെടുക്കാൻ കഴിയും. ഈ വർഷം പ്രവർത്തനരംഗത്ത് കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. ഏറ്റെടുത്ത ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിയും. വിദ്യാർഥികൾക്ക് മത്സരപ്പരീക്ഷകളിൽ ഉയർന്ന വിജയം നേടിയെടുക്കാൻ കഴിയും. ജോലി തേടുന്നവർക്ക് സ്ഥിരമായ ജോലി ലഭിക്കാനും സാധ്യതയുണ്ട്.  പുതിയ വരുമാനസാധ്യതകൾ തുറന്നുകിട്ടും. 

ഏറെ നാളായി ആഗ്രഹിക്കുന്ന പല പദ്ധതികളും പൂർത്തിയാക്കാൻ കഴിയും. സ്ഥലം വാങ്ങൽ, വീടുപണി തുടങ്ങിയ കാര്യങ്ങൾ ഉദ്ദേശിക്കുന്നവർക്ക് അതു നടക്കും. വരുമാനത്തിനനുസരിച്ചു ചെലവു നിയന്ത്രിക്കാൻ ശീലിക്കണം. 

സാമ്പത്തികകാര്യങ്ങളിൽപുരോഗതി കാണപ്പെടും. ജോലിരംഗത്തു പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും.  പ്രധാനപ്പെട്ട ദേവാലയങ്ങളിൽ ദർശനം നടത്താൻ അവസരം ലഭിക്കും.  പ്രാർഥനകളിലൂടെ മനസ്സിനെ ശക്തിപ്പെടുത്തി കാര്യങ്ങളെ വിജയത്തിലെത്തിക്കാൻ കഴിയും. 

 

 

 

 

തൃക്കേട്ട

 

തൃക്കേട്ട നക്ഷത്രക്കാർ ഇക്കൊല്ലം ഇടപെടുന്ന കാര്യങ്ങളിലെല്ലാം വിജയിക്കും. ജോലിരംഗത്തും കുടുംബകാര്യങ്ങളിലും അനുകൂലഫലങ്ങളാണ് അനുഭവപ്പെടുക.  പൂർവികസ്വത്ത് കൈവശം വന്നുചേരും.  കടബാധ്യതകളിൽ കുറെയൊക്കെ തീർക്കാൻ കഴിയും. വർഷത്തിന്റെ മധ്യകാലം  ഗുണദോഷമിശ്രമായിരിക്കും.  എങ്കിലും ഗുണഫലങ്ങൾ തന്നെയാണു കൂടുതലും അനുഭവപ്പെടുക. കുടുംബകാര്യങ്ങളിൽ  പൊതുവേഅനുകൂലഫലങ്ങളാണ് കൂടുതൽ ഉണ്ടാകുക. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും.  വരുമാനത്തിൽ വർധന അനുഭവപ്പെടും. സാമ്പത്തികകാര്യങ്ങളിലും പുരോഗതി പ്രതീക്ഷിക്കാം. ഏറെ നാളായി ആഗ്രഹിക്കുന്ന പല പദ്ധതികളും പൂർത്തിയാക്കാൻ കഴിയും. വിനോദസഞ്ചാരയാത്രകൾ നടക്കും. അധികാരികളിൽ നിന്ന് അംഗീകാരം ലഭിക്കും.

രോഗഭീതിയുണ്ടാകുമെങ്കിലുംരോഗാരിഷ്ടങ്ങളൊന്നും ഉണ്ടാകാതെ കഴിഞ്ഞുകൂടാൻ സാധിക്കും.  പൊതുവേ സന്തോഷകരമായ ദിവസങ്ങളായിരിക്കും.  വരുമാനത്തിനനുസരിച്ചു ചെലവു നിയന്ത്രിക്കാൻ ശീലിക്കണം.   

 

മൂലം

 

 

മൂലം നക്ഷത്രക്കാർക്ക് ഈ വർഷം ജോലിരംഗത്തും കുടുംബകാര്യങ്ങളിലും ചെറിയൊരു മന്ദത അനുഭവപ്പെടുമെങ്കിലും പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. ജോലിയുടെസ്വഭാവത്തിലൊരു മാറ്റം അനുഭവപ്പെടും. വർഷത്തിന്റെ ആദ്യപകുതിയെക്കാൾ കൂടുതൽനല്ല ഫലങ്ങൾ അനുഭവപ്പെടുക അവസാനപകുതിയിലായിരിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. സാമ്പത്തികകാര്യങ്ങളിലും പുരോഗതിപ്രതീക്ഷിക്കാം. 

വീടുപണി ഉദ്ദേശിക്കുന്നവർക്ക് അതു സാധിക്കും. വീട്ടിൽമംഗളകാര്യങ്ങൾ നടക്കും. വിദ്യാർഥികൾക്കു വിദ്യാഭ്യാസരംഗത്തു നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. ഉയർന്ന കോഴ്സുകളിൽ പ്രവേശനം ലഭിക്കും. 

കൂടുതൽ യാത്രവേണ്ടിവരും. സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. ചെലവു കൂടാനിടയുണ്ട്. വരുമാനത്തിനനുസരിച്ചു ചെലവു നിയന്ത്രിക്കാൻ ശീലിക്കണം. മറ്റുള്ളവരുടെ വാക്കു വിശ്വസിച്ച് അനാവശ്യമായ കാര്യങ്ങളിൽ പണം മുടക്കാൻ താത്പര്യം തോന്നും. എന്നാൽ മുൻകരുതൽ വേണം. ഏതായാലും ദൈവാനുഗ്രഹം ഉള്ളതിനാൽ പ്രതിസന്ധിയിലൊന്നും പെടുകയില്ല. 

 

 

പൂരാടം

 

പൂരാടം  നക്ഷത്രക്കാർക്ക് ഈ വർഷം പൊതുവേ അനുകൂലമായ ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. 

വർഷത്തിന്റെആദ്യപകുതിയെക്കാൾ കൂടുതൽ നല്ല ഫലങ്ങൾ അനുഭവപ്പെടുക അവസാനപകുതിയിലായിരിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. സാമ്പത്തികകാര്യങ്ങളിലും പുരോഗതി പ്രതീക്ഷിക്കാം. ഏറെ നാളായി ആഗ്രഹിക്കുന്ന പല പദ്ധതികളും പൂർത്തിയാക്കാൻ കഴിയുംവീട്ടിൽ മംഗളകാര്യങ്ങൾ നടക്കും. വിദ്യാർഥികൾക്കു വിദ്യാഭ്യാസരംഗത്തു നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. ആരോഗ്യം നിലനിർത്താൻ കഴിയും. ചെലവിന്റെ കാര്യത്തിൽ പ്രത്യേക നിയന്ത്രണം വേണം.  ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. ജോലിരംഗത്തുഉയർന്ന സ്ഥാനം ലഭിക്കാൻ സാധ്യതയുണ്ട്. ശത്രുതാമനോഭാവത്തോടെ കഴിഞ്ഞിരുന്നവരിൽ പലരും സുഹൃത്തുക്കളായി മാറുന്നതു കാണാം. മറ്റുള്ളവരുമായി ഇടപെടുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. ജോലിരംഗത്തും കുടുംബകാര്യങ്ങളിലും നല്ല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം.

 

 

 

  

ഉത്രാടം

 

ഉത്രാടം നക്ഷത്രക്കാർക്ക് ജോലിരംഗത്തും കുടുംബകാര്യങ്ങളിലും കൂടുതൽ നേട്ടമുണ്ടാക്കാവുന്ന വർഷമാണിത്. ഈ നക്ഷത്രക്കാർക്കു വർഷത്തിന്റെ ആദ്യപകുതിയിൽ കൂടുതൽ നല്ല ഫലങ്ങൾ അനുഭവപ്പെടും.  നവംബറിനു ശേഷമുള്ള  കാലയളവിൽ ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ ആവശ്യമാണ്. ഇതിലൂടെ കാര്യങ്ങളെ അനുകൂലമാക്കിയെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. സാമ്പത്തികകാര്യങ്ങളിലും പുരോഗതി പ്രതീക്ഷിക്കാം. ജോലിരംഗത്തുകൂടുതൽ ഉയർന്ന സ്ഥാനങ്ങൾ ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്കു നല്ല ജോലി ലഭിക്കാനും സാധ്യതയുണ്ട്.  സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ പുരോഗതി കാണും. എങ്കിലും ചെലവു കൂടാനിടയുണ്ട്. വരുമാനത്തിനനുസരിച്ചു ചെലവു നിയന്ത്രിക്കാൻ ശീലിക്കണം.  

വർഷത്തിന്റെ ആദ്യമാസങ്ങളിൽ ശരീരസുഖം കുറയും. എങ്കിലും പരിഭ്രമിക്കേണ്ട കാര്യമൊന്നുമില്ല. സാമ്പത്തികകാര്യങ്ങളിലുള്ള നിയന്ത്രണം തുടരണം. 

 

 

 

 

 

തിരുവോണം

 

തിരുവോണംനക്ഷത്രക്കാർക്കു വിചാരിച്ചതിനെക്കാൾ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുന്ന വർഷമാണിത്.  ജോലിരംഗത്തും കുടുംബകാര്യങ്ങളിലും കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിക്കും. 

വർഷത്തിന്റെ ആദ്യഭാഗവും അവസാനഭാഗവും തികച്ചും അനുകൂലമായിരിക്കും. ഇടയ്ക്കുള്ള ഭാഗം ഗുണദോഷമിശ്രമായിരിക്കും.വിദ്യാർഥികൾക്ക്മത്സരപ്പരീക്ഷകളിൽ ഉയർന്ന വിജയം നേടിയെടുക്കാൻ കഴിയും. ജോലി തേടുന്നവർക്ക് സ്ഥിരമായ ജോലി ലഭിക്കാനും സാധ്യതയുണ്ട്.  കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. സാമ്പത്തികകാര്യങ്ങളിലും പുരോഗതി പ്രതീക്ഷിക്കാം. 

ഏറെ നാളായി മുടങ്ങിക്കിടക്കുന്ന വീടുപണി പൂർത്തിയാക്കാൻ കഴിയും. വരുമാനത്തിനനുസരിച്ചുചെലവു നിയന്ത്രിക്കാൻ ശീലിക്കണം. സാമ്പത്തികകാര്യങ്ങളിൽ പുരോഗതി കാണുമെങ്കിലും ചെലവു കൂടും. പൊതുവേ സന്തോഷകരമായ ദിവസങ്ങളായിരിക്കും. ആരോഗ്യം നിലനിർത്താൻ കഴിയും. ജോലിരംഗത്തു പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും. കുടുംബത്തിൽ സ്വസ്ഥത പ്രതീക്ഷിക്കാം.   

 

 

 

അവിട്ടം

 

അവിട്ടം നക്ഷത്രക്കാർക്ക് കുടുംബജീവിതത്തിലും ജോലിരംഗത്തും നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന വർഷമാണിത്.  ജോലിയുടെ സ്വഭാവത്തിൽ ചെറിയ തോതിലുള്ള മാറ്റവും പ്രതീക്ഷിക്കാം. വിദ്യാർഥികൾക്ക് മത്സരപ്പരീക്ഷകളിലും മറ്റും ഉയർന്ന വിജയം നേടാൻ കഴിയും.  കുടുംബിനിമാർക്കു മനസ്സിനു സന്തോഷം തോന്നുന്നഅനുഭവങ്ങളും ഉണ്ടാകും.  

വീട്ടിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. വർഷത്തിന്റെ രണ്ടാം പകുതിയിൽ രോഗാരിഷ്ടങ്ങളിൽ നിന്നെല്ലാം മോചനം നേടി ആരോഗ്യം നിലനിർത്താൻ കഴിയും.  ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം.  ദൈവാനുഗ്രഹത്താൽ പ്രതിസന്ധികളെ ഫലപ്രദമായി മറികടക്കാൻ കഴിയും.  സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ പുരോഗതി കാണും. എങ്കിലും ചെലവു കൂടാനിടയുണ്ട്. കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കുന്ന നാളുകളായിരിക്കും. സാമ്പത്തികകാര്യങ്ങളിലുള്ള നിയന്ത്രണം തുടരണം. ദൈവാനുഗ്രഹം ഉള്ളതിനാൽ പ്രതിസന്ധിയിലൊന്നും പെടുകയില്ല. 

കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. ജോലിരംഗത്തു കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. 

 

 

 

 

 

ചതയം

 

ചതയം നക്ഷത്രക്കാർക്ക് പൊതുവേ അനുകൂലമായ ഫലങ്ങൾതന്നെയാണ് അനുഭവപ്പെടുക.  

വർഷത്തിന്റെ ആദ്യമാസങ്ങളിൽ സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ നിയന്ത്രണം വേണം. ശരീരസുഖം കുറയുകയും ചെയ്യും. അതുകൊണ്ട് ആരോഗ്യകാര്യങ്ങളിലും കൂടുതൽ ശ്രദ്ധ ആവശ്യമാണ്. കുടുംബകാര്യങ്ങളിൽ പുരോഗതി കാണപ്പെടും. ജോലിയിലും വലിയ തടസ്സങ്ങളൊന്നും ഉണ്ടാകില്ല.  ഏറെക്കാലമായി വിചാരിച്ചു കൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ സാധിച്ചെടുക്കാൻ കഴിയും. വീട്ടിൽ മംഗളകാര്യങ്ങൾനടക്കും.  ഉദ്യോഗാർഥികൾക്കു സ്ഥിരമായ ജോലി ലഭിക്കും.  വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ വിജയം നേടാൻ കഴിയും. വീട്ടിലേക്കു പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാൻ സാധിക്കും. കൃഷി, ബിസിനസ് തുടങ്ങിയ രംഗങ്ങളിലുള്ളവർക്കും പ്രതീക്ഷിച്ചതിലേറെ നേട്ടങ്ങൾ ഉണ്ടാകുന്ന കാലമാണിത്. സാമ്പത്തികകാര്യങ്ങളിൽ പുരോഗതി കാണും. എങ്കിലും ചെലവു കൂടാനിടയുണ്ട്.  അൽപം ബുദ്ധിമുട്ടിയാലും കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും. വർഷത്തിന്റെ  ആദ്യപകുതിയിൽ ശരീരസുഖം കുറയുമെങ്കിലും രണ്ടാമത്തെ പകുതിയിൽ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. 

 

പൂരുരുട്ടാതി

 

പൂരുരുട്ടാതി നക്ഷത്രക്കാർക്കു ദൈവാനുഗ്രഹമുള്ളതിനാൽ ഇക്കൊല്ലം പൊതുവേ കാര്യസാധ്യങ്ങളുടേതായിരിക്കും. വർഷത്തിന്റെ ആദ്യമാസങ്ങളിൽ  ശരീരസുഖം കുറയും. അതുകൊണ്ട് ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ജോലിരംഗത്തുകൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. കുടുംബകാര്യങ്ങളിലും പുരോഗതി കാണപ്പെടും. ഉദ്യോഗാർഥികൾക്കു സ്ഥിരമായ ജോലി ലഭിക്കും.  വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ വിജയം നേടാൻ കഴിയും. വീട്ടിൽ മംഗളകാര്യങ്ങൾ നടക്കും.  കൃഷി, ബിസിനസ് തുടങ്ങിയ രംഗങ്ങളിലുള്ളവർക്കും  നേട്ടങ്ങൾ ഉണ്ടാകുന്ന കാലമാണിത്. ദൈവാനുഗ്രഹത്താൽ ജോലിരംഗത്തെ പ്രതിസന്ധികളെ മറികടക്കാൻ കഴിയും.  കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. സാമ്പത്തികകാര്യങ്ങളിലുള്ള നിയന്ത്രണം തുടരണം. 

രോഗാരിഷ്ടങ്ങളിൽ  നിന്നു മോചനം നേടി ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും.  

  

ഉത്തൃട്ടാതി

 

ഉത്തൃട്ടാതി നക്ഷത്രക്കാർക്ക്  ഈ വർഷം ഈശ്വരാനുഗ്രഹം കൊണ്ടു തടസ്സങ്ങളെ മറികടന്ന് വിജയത്തിലെത്താൻ കഴിയും. കുടുംബകാര്യങ്ങളിൽ അനുകൂലഫലങ്ങളാണ് അനുഭവപ്പെടുക. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. ജോലിയുടെ സ്വഭാവത്തിലൊരു മാറ്റം പ്രതീക്ഷിക്കാം.  സാമ്പത്തിക കാര്യങ്ങളിലും പുരോഗതി പ്രതീക്ഷിക്കാം. സ്ഥലംവാങ്ങലും വീടുപണിയും മറ്റും ഉദ്ദേശിക്കുന്നവർക്ക് അതു സാധിക്കും. വരുമാനവർധനയ്ക്കും സാധ്യതയുണ്ട്. വിദ്യാർഥികൾക്കു വിദ്യാഭ്യാസരംഗത്തു നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. ഉയർന്ന കോഴ്സുകളിൽ പ്രവേശനം ലഭിക്കും. ഏറ്റെടുത്തദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. ജോലിയിൽ കൂടുതൽ അംഗീകാരം ലഭിക്കും. ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. ജോലിപരമായ കാര്യങ്ങൾക്കായി കൂടുതൽ യാത്ര വേണ്ടിവരും. 

വർഷത്തിന്റെ ആദ്യമാസങ്ങളിൽ  ഇടയ്ക്കിടെ രോഗാരിഷ്ടങ്ങൾ അനുഭവപ്പെടാനിടയുണ്ട്. എങ്കിലും ദൈവാനുഗ്രഹം ഉള്ളതിനാൽ വലിയ പ്രതിസന്ധിയിലൊന്നും പെടില്ല. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനംനേടി ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും.  

 

 

 

 

  

രേവതി

 

രേവതി നക്ഷത്രക്കാർക്ക്  ഈ വർഷം  പൊതുവേ അനുകൂലമായ ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. 

ജോലിരംഗത്തുംകുടുംബകാര്യങ്ങളിലും ചെറിയൊരു മന്ദത അനുഭവപ്പെടുമെങ്കിലും ഈശ്വരാനുഗ്രഹം കൊണ്ടു തടസ്സങ്ങളെ മറികടന്ന് വിജയത്തിലെത്താൻ കഴിയും. വർഷത്തിന്റെ പകുതിക്കു ശേഷം കൂടുതൽ ഗുണഫലങ്ങൾ അനുഭവപ്പെടും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. ജോലിയിലും പുരോഗതി കാണപ്പെടും.  സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ കഴിയും. പുതിയ വരുമാനസാധ്യതകൾ കണ്ടെത്താൻ കഴിയും. തൊഴിലന്വേഷകർക്ക് മികച്ച തൊഴിൽ നേടാൻ കഴിയുന്ന വർഷമാണിത്. വിദ്യാർഥികൾക്കു വിദ്യാഭ്യാസരംഗത്തു നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. ജോലിയിൽ കൂടുതൽ അംഗീകാരം ലഭിക്കും. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകശ്രദ്ധ വേണം. ജോലിരംഗത്തു ഉയർന്ന സ്ഥാനം ലഭിക്കാൻ സാധ്യതയുണ്ട്. ശത്രുക്കൾശത്രുത വെടിഞ്ഞ് സുഹൃത്തുക്കളായി മാറും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. കൂടുതൽ യാത്ര വേണ്ടിവരും. ചെലവു കൂടാനിടയുണ്ട്. ജോലിരംഗത്തു കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. 

 

English Summary :Vishu Prediction by Raveendran Kalarikkal

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com