sections
MORE

മേയ് മാസത്തിലെ സമ്പൂർണ നക്ഷത്രഫലം : കാണിപ്പയ്യൂർ

HIGHLIGHTS
  • അശ്വതി, ഭരണി ,കാർത്തിക നക്ഷത്രക്കാർക്ക്‌ മേയ് മാസം എങ്ങനെ?
Monthly-prediction-in-may-2021
SHARE

 അശ്വതി 

ശാസ്ത്രസാങ്കേതിക മേഖലയുമായി ബന്ധപ്പെട്ടവർക്ക് മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾക്ക് ചില തടസ്സങ്ങൾ അനുഭവപ്പെടുമെങ്കിലും ഈശ്വരാരാധനകളാലും അഹോരാത്രം പ്രവർത്തിക്കുന്നതു വഴിയും അവയെല്ലാം അതിജീവിക്കാൻ സാധിക്കും. വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം. പകർച്ചവ്യാധി പിടിപെടും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ വ്യാപാരവിപണനവിതരണ മേഖലയിലുള്ളവർ കൂടുതൽ ശ്രദ്ധിക്കണം. നിലവിലുള്ള ജോലിയൊടയൊപ്പം തന്നെ കാർഷികമേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതിനുള്ള അവസരം കാണുന്നു. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. മംഗള കർമങ്ങൾ മാറ്റിവയ്‌ക്കേണ്ടതായ സാഹചര്യം കാണുന്നു. വരവും ചെലവും തുല്യമായിരിക്കും. വിശേഷപ്പെട്ട ദേവാലയദർശനം നടത്തും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ അപ്രതീക്ഷിതമായ വിജയം കൈവരിക്കും. ഭൂമി വില്പനയ്ക്കുള്ള സാധ്യത കാണുന്നു. ജോലിഭാരം വർധിക്കും. ആദ്ധ്യാത്മിക ആത്മീയ പ്രഭാഷണങ്ങൾ അനാവശ്യചിന്തകൾ ഒഴിവാക്കാൻ സഹായിക്കും. ബന്ധുമിത്രാദികളുടെ അകാല വിയോഗത്തിൽ  അതീവ ദുഃഖമനുഭവപ്പെടും. നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്‌തു തീർക്കും. വിപരീത സാഹചര്യങ്ങളെയെല്ലാം അതിജീവിച്ച് അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരുവാൻ ഈ മേയ് മാസത്തിൽ അശ്വതി നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

 ഭരണി 

തൊഴിൽ മേഖലകളിലും വ്യാപാരവിപണനവിതരണ മേഖലകളിലും ഉള്ളവർക്ക് മാസത്തിന്റെ രണ്ടാമത്തെ പകുതി അനുകൂലം. കാർഷിക മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നന്നായിരിക്കും. വിജ്ഞാന പ്രദമായ കാര്യങ്ങൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതു വഴി സൽക്കീർത്തി, സജ്ജനപ്രീതി ഇവ വന്നു ചേരും. കക്ഷി രാഷ്ട്രീയ മത്സരങ്ങളിൽ അപ്രതീക്ഷിത വിജയം കാണുന്നു. സുതാര്യതക്കുറവിനാൽ സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറും. കാർഷിക മേഖലകളിൽ ആദായം വർധിക്കും. വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയം. ആഗ്രഹിക്കുന്ന കാര്യങ്ങൾ അനുകൂലമായിത്തീരും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. നിലവിലുള്ള ഗൃഹത്തിൽ വാസ്‌തുശാസ്‌ത്രപ്രകാരം മാറ്റങ്ങൾ വരുത്തുവാനും ഈ മേയ് മാസത്തിൽ ഭരണി നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

 കാർത്തിക 

വസ്‌തു തർക്കത്തിൽ നിഷ്പക്ഷമായ മനോഭാവം സ്വീകരിക്കുന്നത് വഴി അനുകൂലമായ സാഹചര്യം കാണുന്നു. വിദ്യാർഥികൾ നന്നായി പരിശ്രമിക്കുന്നതു വഴി അനുകൂലമായ സാഹചര്യം വന്നു ചേരും. വ്യാപാരവിപണനവിതരണ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കാണുന്നു. പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കും.  ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ വേണ്ട വിധത്തിൽ പരിഗണിക്കും. വ്യത്യസ്‌തവും വിവിധങ്ങളുമായ അവസരം വേണ്ട വിധത്തിൽ വിനിയോഗിക്കും. സ്വപ്നസാക്ഷാത്കാരത്തിനുള്ള യോഗം കാണുന്നു. ജാഗ്രതയോടുകൂടിയുള്ള സമീപനത്താൽ പകർച്ചവ്യാധിയിൽ നിന്ന് രക്ഷപെടും. പ്രവർത്തന മണ്ഡലങ്ങളിൽ നിന്ന് സാമ്പത്തിക നേട്ടം കാണുന്നു. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ വാഹന ഉപയോഗത്തിൽ ശ്രദ്ധ വേണം. മാതാവിനോ മാതൃസ്ഥാനീയർക്കോ അസുഖം വന്നു ചേരുന്നതു വഴി ആശുപത്രിവാസത്തിനുള്ള യോഗം കാണുന്നു. ശ്രമകരമായ പ്രവർത്തനങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. ഭൂമി വിൽപനയ്ക്കുള്ള യോഗം കാണുന്നു. പ്രവർത്തന ക്ഷമതയോടുകൂടിയുള്ള സമീപനം സ്വീകരിക്കുന്നതു വഴി പുതിയ അവസരങ്ങൾ വന്നു ചേരുന്നതിനും ഈ മേയ് മാസത്തിൽ കാർത്തിക നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

രോഹിണി ,മകയിരം ,തിരുവാതിര നക്ഷത്രക്കാർക്ക്‌ മേയ് മാസം എങ്ങനെ?

English Summary: Monthly Prediction by Kanippayyur April 2021 / Ashwathy , Bharani , Karthika

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA