sections
MORE

മേയ് മാസത്തിലെ സമ്പൂർണ നക്ഷത്രഫലം ; രോഹിണി ,മകയിരം ,തിരുവാതിര

HIGHLIGHTS
  • രോഹിണി ,മകയിരം ,തിരുവാതിര നക്ഷത്രക്കാർക്ക്‌ മേയ് മാസം എങ്ങനെ?
Mothly-prediction-rohini-makayiram-thiruvathira
SHARE

രോഹിണി 

വിദ്യാർഥികൾക്ക് അനുകൂലമായ സമയം. വിട്ടുവീഴ്ചാ മനോഭാവത്തോടു കൂടി വസ്തു തർക്കം പരിഹരിക്കും. വ്യാപാര മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കാണുന്നു. മംഗള കർമങ്ങളിൽ പങ്കെടുക്കും. ജീവിതശൈലിയിൽ മാറ്റം വരുത്തും.  ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. വ്യക്തിസ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്തും. കക്ഷി രാഷ്ട്രീയ മത്സരങ്ങളിൽ വിജയം കൈവരിക്കും. നിലവിലുള്ള ജോലിയിൽ തന്നെ തുടരുവാനുള്ള തീരുമാനം ഗുണം ചെയ്യും. വ്യത്യസ്‌തവും വിവിധങ്ങളുമായ കർമപദ്ധതികളിൽ ഏർപ്പെടും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി നിർവഹിക്കും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിനുള്ള അവസരം വന്നു ചേരും. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് വ്യതിചലനം വന്നു ചേരും. ഉത്സാഹത്തോടെ പ്രവർത്തിക്കുന്നതിനാൽ ഏതൊരു വിപരീത സാഹചര്യങ്ങളെയും അതിജീവിക്കുവാനുള്ള അവസരം വന്നു ചേരുവാൻ  ഈ  മേയ് മാസത്തിൽ രോഹിണി നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

 മകയിരം 

ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. യാത്ര ആവശ്യമായി വരുന്ന ജോലികൾ ഉപേക്ഷിക്കുന്നത് നന്നായിരിക്കും. വിദ്യാർഥികൾക്ക് അനുകൂലമായ സമയം. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും മാസത്തിന്റെ രണ്ടാമത്തെ പകുതി അനുകൂലം. പഠിച്ച വിഷയത്തോടനുബന്ധമായ നിയമനാനുമതി ലഭിക്കും. വസ്‌തു തർക്കം പരിഹരിക്കും. പൂർവീകമായ സ്വത്ത് മക്കൾക്ക് രേഖാപരമായി നൽകും. രേഖാപരമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്ന് പിന്മാറുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. തൊഴിൽപരമായ പുതിയ ആശയങ്ങൾ സ്വീകരിക്കും. കക്ഷിരാഷ്ട്രീയ മത്സരങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. പുതിയ ഭരണ സംവിധാനം സ്വീകരിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കും. ഗൃഹത്തിൽ ചില മാറ്റങ്ങൾ വരുത്തും. കടം കൊടുത്ത സംഖ്യ ഗഡുക്കളായി തിരികെ ലഭിക്കും. എല്ലാ മേഖലകളിലും ക്രമാനുഗതമായ പുരോഗതി നേടുവാൻ ഈ  മേയ് മാസത്തിൽ മകയിരം നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

തിരുവാതിര 

തൊഴിൽമേഖലകളിൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുന്നതിനുള്ള അവസരം വന്നു ചേരും. നിലവിലുള്ള ജോലിയിൽ തുടരുന്നത് ഗുണം ചെയ്യും. ആരോഗ്യം തൃപ്തികരമായിരിക്കും. ഉദ്യോഗം നഷ്ടപ്പെട്ടവർക്ക് ജോലിയിൽ നിയമനാനുമതി ലഭിക്കുവാനുള്ള സാധ്യത കാണുന്നു. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ ദ്രുതഗതിയിലാക്കും. വ്യവസ്ഥകൾ പാലിച്ചു ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം കൈവരിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങൾ അനുകൂലമായിത്തീരും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ അഗ്നി, ആയുധം, ധനം എന്നിവ കൈകാര്യം ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതാണ്. വിദ്യാർഥികൾക്ക് അലസതയും ഉദാസീനമനോഭാവവും ഉണ്ടാകുമെങ്കിലും ഈശ്വരപ്രാർഥനകളാൽ എല്ലാം അനുകൂലമായിത്തീരും. ജോലിഭാരം വർധിക്കും. സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കും. കക്ഷിരാഷ്ട്രീയ മത്സരങ്ങളിൽ അഭൂതപൂർവമായ വിജയം കൈവരിക്കും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ വാഹനം ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റുകയും തൊഴിൽ മേഖലകളിൽ നിഷ്കർഷയോടു കൂടി പ്രവർത്തിക്കുകയും ചെയ്യുന്നതു വഴി വളരെ സമാധാനപരമായ അന്തരീക്ഷം സംജാതമാകുന്നതിന് ഈ  മേയ് മാസത്തിൽ തിരുവാതിര നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur April 2021 / Rohini , Makayiram , Thiruvathira

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA