sections
MORE

മേയ് മാസത്തിലെ സമ്പൂർണ നക്ഷത്രഫലം ; മകം, പൂരം , ഉത്രം

HIGHLIGHTS
  • മകം, പൂരം , ഉത്രം നക്ഷത്രക്കാർക്ക്‌ മേയ് മാസം എങ്ങനെ?
Makam-Pooram-Uthram
SHARE

മകം 

വ്യാപാരവിപണനവിതരണ മേഖലകളിൽ പുതിയ ആശയങ്ങൾ സ്വീകരിക്കുന്നത് ആശ്വാസത്തിന് വഴിയൊരുക്കും. പുതിയ ഭരണസംവിധാനം ഏർപ്പെടുത്തും. അധികാരപരിധി വർധിക്കും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങും. വിദ്യാർഥികൾക്ക് അനുകൂലമായ സമയം. വ്യാപാരത്തിൽ ക്രമാനുഗതമായ പുരോഗതി കാണുന്നു. ശാസ്ത്രജ്ഞർക്ക് അനുകൂലമായ സമയം. പ്രലോഭനങ്ങളിൽ അകപ്പെടാതെ നടപടിക്രമങ്ങളിൽ കൃത്യതയോടെ പ്രവർത്തിക്കുന്നത് വഴി ഏതൊരു വിപരീത സാഹചര്യങ്ങളെയും അതിജീവിക്കും. ആത്മാർഥ സുഹൃത്തുക്കളുമായി കൂടിക്കാഴ്‌ച നടത്തും. മാതാപിതാക്കൾക്ക് അസുഖം വർധിക്കാം. സാമ്പത്തിക മേഖലകളിൽ നിന്ന് പിന്മാറുന്നത് അപകീർത്തിയിൽ നിന്ന് ഒഴിവാകുന്നതിന് സഹായിക്കും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. പരാജയഭീതി ഒഴിവാക്കി വിജയപ്രതീക്ഷയോടെ ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം കൈവരിക്കുന്നതിനും ഈ മേയ് മാസത്തിൽ മകം നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

 പൂരം 

വിദഗ്‌ധ ചികിത്സകളാൽ രോഗാവസ്ഥകളെ അതിജീവിക്കും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ ജോലിയിൽ പുനഃപ്രവേശനം ലഭിക്കും. വ്യാപാരവിപണനവിതരണ മേഖലകളിൽ പുതിയ അവസരങ്ങൾ വന്നു ചേരും. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറണം. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം വന്നു ചേരും.  വിദ്യാർഥികൾക്ക് അനുകൂലമായ സമയം. പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കുന്നത് വളരെ ശുഭകരമായിത്തീരും. കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യത്താൽ മനഃസമാധാനം കാണുന്നു. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം. കാർഷിക മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നത് വഴി അസുഖങ്ങളെയെല്ലാം അതിജീവിക്കുവാൻ സാധിക്കും. വിദേശ ബന്ധമുള്ള വ്യാപാരവിപണനവിതരണ മേഖലകൾ പുനരാരംഭിക്കും. സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കും. ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. വിപരീതമായ എല്ലാ സാഹചര്യങ്ങളെയും അതിജീവിക്കുവാൻ ഈമേയ് മാസത്തിൽ പൂരം നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

 ഉത്രം 

വിവിധങ്ങളും വ്യത്യസ്തങ്ങളുമായ കർമപഥങ്ങൾ വന്നു ചേരും. പകർച്ചവ്യാധി പിടിപെടാൻ സാധ്യത കാണുന്നു. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. പണം കടം കൊടുക്കുന്നതും കടം വാങ്ങിക്കുന്നതും ജാമ്യം നിൽക്കുന്നതും ഒഴിവാക്കുക. പുണ്യ പ്രവർത്തികളിൽ സഹകരിക്കും. വിശ്വസ്‌ത സേവനത്തിന് പ്രശസ്‌തി പത്രം ലഭിക്കും. പരിശ്രമങ്ങൾക്ക് അനുകൂലമായ ഫലം വന്നു ചേരും. വിദ്യാർഥികൾക്ക് സമയം അനുകൂലമല്ല. ആത്മവിശ്വാസത്തോടു കൂടി പ്രവർത്തിക്കുവാനുള്ള അവസരം വന്നു ചേരും. ക്ഷമ, വിനയം, ആത്മസംയമനം എന്നിവ പാലിച്ചുകൊണ്ട് ചെയ്യുന്ന കാര്യങ്ങളെല്ലാം അനുകൂലമാക്കിത്തീർക്കുവാൻ ഈമേയ് മാസത്തിൽ ഉത്രം നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA