sections
MORE

മേയ് മാസത്തിലെ സമ്പൂർണ നക്ഷത്രഫലം ; പുണർതം ,പൂയം ,ആയില്യം

HIGHLIGHTS
  • പുണർതം ,പൂയം ,ആയില്യം നക്ഷത്രക്കാർക്ക്‌ മേയ് മാസം എങ്ങനെ?
may-punartham-pooyam-ayilyam
SHARE

പുണർതം 

ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നതു വഴി ആശ്വാസം തോന്നും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ പ്രവർത്തനമേഖലകളുമായി ബന്ധപ്പെട്ടുള യാത്രകൾ വേണ്ടി വരും. വിദ്യാർഥികൾക്കും ഗവേഷകർക്കും അനുകൂലമായ സമയം. വരവും ചെലവും തുല്യമായിരിക്കും. ഭൂമി വിൽപനയ്ക്കു തയാറാകും. വിശാലമനഃസ്ഥിതിയോടു കൂടി ചെയ്യുന്ന പ്രവർത്തികളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കും. വിദേശത്തുള്ളവർക്ക്  സ്ഥിര താമസത്തിനുള്ള അനുമതി ലഭിക്കും. പൊതുപ്രവർത്തനങ്ങളിൽ വിജയം കൈവരിക്കും. പുതിയ ഭരണസംവിധാനം സ്വീകരിക്കും. മംഗള കർമങ്ങളിൽ പങ്കെടുക്കും. മാതാപിതാക്കളുടെ അനുഗ്രഹാശ്ശിസുകളോടെ ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ അനുകൂലമായ വിജയം കൈവരിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റത്തിനുള്ള യോഗം കാണുന്നു. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറുന്നത് ഗുണം ചെയ്യും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നതു വഴി എല്ലാത്തരത്തിലുള്ള പ്രയാസങ്ങളെയും അതിജീവിക്കാൻ ഈ മേയ് മാസത്തിൽ പുണർതം നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

 പൂയം 

പ്രവർത്തന മേഖലകളിൽ അഹോരാത്രം പ്രയത്നം വേണ്ടി വരും. സമയബന്ധിതമായി ചെയ്തു തീർക്കേണ്ട പദ്ധതികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കും. ഉപരിപഠനത്തിനുള്ള അവസരം കാണുന്നു. വിദ്യാർഥികൾക്ക് അനുകൂലമല്ലാത്ത സമയമായതിനാൽ  ആരാധനാലയങ്ങളിൽ പ്രത്യേകം വഴിപാടുകൾ നടത്തുന്നത് നന്നായിരിക്കും. നിർത്തി വച്ചിരുന്ന ഗൃഹനിർമാണപ്രവർത്തനങ്ങൾ വീണ്ടും തുടങ്ങി വയ്ക്കും. ഔദ്യോഗിക രംഗത്ത് അധികാരപരിധി വർധിക്കും. പ്രത്യുപകാരം ചെയ്യുവാനുള്ള അവസരം കൃതാർഥതയ്ക്ക് വഴിയൊരുക്കും. ജോലിഭാരം വർധിക്കും. സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കും. ശമ്പള വർധനവ് മുൻകാല പ്രാബല്യത്തോടു കൂടി ലഭിക്കും. കാർഷിക മേഖലകൾ വിപുലീകരിക്കും. അശ്രാന്ത പരിശ്രമത്താൽ വിപരീത സാഹചര്യങ്ങളെ അതിജീവിക്കുവാനുള്ള അവസരം ഈ മേയ് മാസത്തിൽ പൂയം നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

 ആയില്യം 

വിവിധങ്ങളും വ്യത്യസ്തങ്ങളുമായ കർമപഥങ്ങളിൽ ഏർപ്പെടുവാനുള്ള അവസരം കാണുന്നു. ഔദ്യോഗിക മേഖലകളിൽ പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. വിദ്യാർഥികൾക്ക് സമയം അനുകൂലമല്ല എങ്കിലും പരീക്ഷകളിൽ വിജയിക്കാൻ സാധിക്കും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ നോക്കണം. വ്യവസായ മേഖലകളിൽ പുരോഗതി കുറയും. വിദേശത്തുള്ളവർക്ക് സ്ഥിര താമസത്തിനുള്ള അനുമതി ലഭിക്കും. കാർഷിക മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ആസൂത്രിത പദ്ധതികളിൽ അനുകൂലമായ വിജയം കൈവരിക്കും. സ്തുത്യർഹ സേവനത്തിന് സൽക്കീർത്തി, സജ്ജനപ്രീതി എന്നിവ വന്നു ചേരും. നിർത്തി വച്ച കർമപദ്ധതികൾ പുനരാരംഭിക്കും. പൂർവീകമായ സ്വത്ത് രേഖാപരമായി ലഭിക്കുവാനുള്ള സാധ്യത കാണുന്നു. വാഹനം മാറ്റി വാങ്ങാനുള്ള തീരുമാനം തൽക്കാലത്തേക്ക് ഉപേക്ഷിക്കണം. സമയബന്ധിതമായി ചെയ്‌തു തീർക്കേണ്ട കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കും. ഔദ്യോഗിക മേഖലകളിൽ സ്ഥാനക്കയറ്റത്തിനുള്ള അവസരവും ഈ  മേയ് മാസത്തിൽ ആയില്യം നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur May 2021 / Punartham , Pooyam , Ayilyam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA