sections
MORE

സമ്പൂർണ ദ്വൈവാര നക്ഷത്രഫലം : കാണിപ്പയ്യൂർ

HIGHLIGHTS
  • 2021 മേയ് 01 മുതൽ മേയ് 14 വരെ (1196 മേടം 18 മുതൽ മേടം 31 വരെ)
  • അടുത്ത രണ്ടാഴ്ച നിങ്ങൾക്കെങ്ങനെ?
biweekly-prediction-kanippayyur-may-01-14
SHARE

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 15 നാഴിക):

ആരോഗ്യം തൃപ്‌തികരമായിരിക്കും. ഉദരരോഗങ്ങൾ അലട്ടാം. കർമരംഗത്ത് അർഹമായ അംഗീകാരം ലഭിക്കും. വ്യാപാര മേഖലയിലെ പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധയും സൂക്ഷ്‌മതയും വേണം. ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ദമ്പതികൾക്ക് ഉദ്യോഗമാറ്റമുണ്ടാകും. മധ്യസ്ഥ ശ്രമങ്ങളിൽ നിന്നു പിന്മാറുന്നതാണ് നല്ലത്. ഗുണത്തെ കരുതി ചെയ്യുന്ന കാര്യങ്ങൾ വിപരീതഫലമുണ്ടാക്കും. മംഗളകർമങ്ങളിൽ കുടുംബസമേതം പങ്കെടുക്കും. ലാഭോദ്ദേശം മനസ്സിൽ കരുതി ഭൂമി വാങ്ങാനിടവരും. ഔദ്യോഗികമായ ചർച്ചകളും യാത്രകളും മാറ്റിവയ്ക്കും. വിദഗ്‌ധ ചികിത്സകളാലും ഈശ്വരാരാധനകളാലും സന്താനഭാഗ്യമുണ്ടാകും.  

ഇടവക്കൂറ് (കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക):

ലാഭശതമാന വ്യവസ്ഥകളോടു കൂടിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. ചിന്തിച്ച് ആധി കൂട്ടുന്ന സ്വഭാവ രീതി സ്വയം നിയന്ത്രിക്കാൻ ശ്രമിക്കണം. ജീവിതപങ്കാളിയുടെ പിന്തുണ മാനസിക സംഘർഷങ്ങളെ മറികടക്കാൻ സഹായകമാകും. ഔദ്യോഗിക രംഗത്ത് മതിയായ അംഗീകാരം ലഭിക്കുന്നില്ലെന്ന  തോന്നൽ സങ്കടത്തിനു കാരണമാകും. സന്താനങ്ങൾക്ക് ഭാഗ്യാനുകൂല്യം മൂലം നേട്ടമുണ്ടാകും. സ്വന്തം ആശയവും അന്യരുടെ പണവും സമന്വയിപ്പിച്ച പ്രവൃത്തികൾക്ക് തുടക്കം കുറിക്കും. വിദേശയാത്രയ്ക്ക് തടസ്സം നേരിടും.

മിഥുനക്കൂറ് (മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക  ):

സൗഹൃദസംഭാഷണത്താൽ പുതിയ പ്രവൃത്തി മണ്ഡലങ്ങൾ തുടങ്ങാനുള്ള ആശയമുദിക്കും. നിക്ഷേപ പദ്ധതികളിൽ താൽപര്യം വർധിക്കും. തൊഴിൽപരമായ ആവശ്യങ്ങൾക്കായി ദൂരയാത്ര വേണ്ടി വരും. വിദേശബന്ധമുള്ള വ്യാപാരങ്ങളിൽ നിന്നു പിന്മാറും. കുടുംബസമേതം മംഗളകർമങ്ങളിൽ പങ്കെടുക്കാനിടവരും. ബന്ധുവിന്റെ രക്ഷാകർതൃത്വം ഏറ്റെടുക്കേണ്ടതായി വരും. പുതിയ വാഹനം വാങ്ങും. ഗൃഹനവീകരണ പ്രവർത്തനം തുടങ്ങി വയ്ക്കും. 

കർക്കടകക്കൂറ്  (പുണർതം 15 നാഴിക, പൂയം, ആയില്യം): 

ഏറെ നാളായി അലട്ടിയിരുന്ന രോഗക്ലേശങ്ങൾ അകലും. തൃപ്തികരമായ ആരോഗ്യം നേടും. തൊഴിൽ രംഗത്ത് അർഹമായ സ്ഥാനമാനങ്ങളും അംഗീകാരങ്ങളും ലഭിക്കും. അധികാര സ്ഥാനത്തുള്ളവരുമായി സൗഹൃദം പുലർത്താൻ അവസരം ലഭിക്കും. ഗൃഹനിർമാണം പൂർത്തിയാക്കും. വിട്ടുവീഴ്ചാമനോഭാവം സ്വീകരിക്കുന്നതു വഴി കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വിതരണമേഖലയിൽ വളർച്ച അനുഭവപ്പെടും. സുഹൃദ്‌സഹായത്താൽ വിദേശ ഉദ്യോഗത്തിന് അവസരം ലഭിക്കും. വാഹന ഉപയോഗത്തിൽ അതീവ ജാഗ്രത പുലർത്തണം. ദീർഘദൂരയാത്രകൾ തൽക്കാലം ഒഴിവാക്കുന്നതാണ് അഭികാമ്യം. 

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 15 നാഴിക ):

ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങാനിട വരും.സുതാര്യതക്കുറവിനാൽ കൂട്ടുകച്ചവടത്തിൽ നിന്നു പിന്മാറും. സഹപ്രവർത്തകരുടെ നിസ്സഹകരണ മനോഭാവത്താൽ മനോവിഷമമുണ്ടാകും. നിലവിലുള്ള സംരംഭം ഉപേക്ഷിച്ച് പുതിയ മേഖലയിൽ വ്യാപാരം ആരംഭിക്കും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കുന്നതിനായി നിയമനനടപടികൾ സ്വീകരിക്കും. കുടുംബത്തിൽ നിന്നും ഉറ്റവരിൽ നിന്നും എതിർപ്പുകൾ നേരിടേണ്ടി വരും. ഗുരുനാഥന്റെ ഉപദേശത്താൽ ഉപരിപഠനത്തിന് ചേരും. ശാസ്ത്ര സാങ്കേതികരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ പ്രതീക്ഷിക്കാം.  

കന്നിക്കൂറ് (ഉത്രം 45 നാഴിക അത്തം, ചിത്തിര 30 നാഴിക):

ആരോഗ്യം തൃപ്‌തികരമായിരിക്കും. സാമ്പത്തിക നിലയിൽ വളർച്ച അനുഭവപ്പെടും. വിദേശയാത്രയ്ക്ക് സാങ്കേതിക തടസ്സങ്ങൾ അനുഭവപ്പെടുമെങ്കിലും അനുമതി ലഭിക്കും. ബന്ധുവിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാനിടവരും. മാതാപിതാക്കളോടൊപ്പം താമസിക്കാൻ വിദേശയാത്ര പുറപ്പെടും. വിശ്വസ്‌ത സേവനത്തിന് പ്രശസ്‌തി പത്രം ലഭിക്കും. തർക്കങ്ങളിൽ നിന്നു പിന്മാറുകയാണ് നല്ലത്. വാക്ക് പാലിക്കാൻ കഴിയാത്തത് മനഃക്ലേശത്തിനു കാരണമാകും.

തുലാക്കൂറ് (ചിത്തിര 30 നാഴിക, ചോതി വിശാഖം 45 നാഴിക):

കർമമേഖലയിൽ നിന്നു പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. കുടുംബാംഗങ്ങളുടെ നിർബന്ധത്താൽ പൊതുപ്രവർത്തനങ്ങളിൽ നിന്നു  പിന്മാറും. മാനസിക സമ്മർദം വർധിപ്പിക്കുന്ന സാഹചര്യങ്ങളിൽ നിന്നു ബോധപൂർവം പിന്മാറും. ഗൃഹോപകരണങ്ങളിൽ നിന്നു അഗ്നിഭീതിക്ക് സാധ്യതയുണ്ട്. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിന് ചേരും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കാനിടവരും. പരീക്ഷകളിൽ ശോഭിക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിൽ ആശങ്ക വർധിക്കും. ബന്ധുക്കളുമായി രമ്യതയിലാകും. 

വൃശ്ചികക്കൂറ് (വിശാഖം 15 നാഴിക, അനിഴം തൃക്കേട്ട):

പ്രവൃത്തിമേഖലകളിൽ നിന്നു സാമ്പത്തിക നേട്ടമുണ്ടാകും. വിദേശബന്ധമുള്ള വ്യാപാരം തുടങ്ങുന്നതിനുള്ള ആശയമുദിക്കും. സാമ്പത്തികശേഷി കുറഞ്ഞവർക്ക് ഉപരിപഠനത്തിന് സഹായിക്കാൻ അവസരമുണ്ടാകും. പുത്രപൗത്രാദികളോടൊപ്പം താമസിക്കാൻ വിദേശയാത്ര പുറപ്പെടും. പുതിയ വീട്ടിലേക്ക് താമസം മാറും. ആത്മപ്രശംസ അബദ്ധങ്ങൾക്ക് വഴിയൊരുക്കും. വിശ്വാസവഞ്ചനയിലകപ്പെടാതെ സൂക്ഷിക്കണം. ദീർഘനാളായി തടസ്സപ്പെട്ടിരുന്ന പ്രവർത്തനങ്ങൾക്ക് പുതുജീവൻ കൈവരും. വാതസംബന്ധമായ വേദനകൾ അലട്ടും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 15 നാഴിക):

പട്ടണത്തിൽ ഗൃഹം വാങ്ങും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര സഫലമാകും. തൊഴിൽരംഗത്ത്‌ അധികാര ശക്തി വർധിക്കും. കൂടുതൽ ചുമതലകൾ ഏറ്റെടുക്കാൻ തയാറാകും. പ്രതികൂല സാഹചര്യങ്ങളെ നിഷ്പ്രയാസം അതിജീവിക്കുന്നതിനുള്ള ആത്മവിശ്വാസമുണ്ടാകും. പരിചയസമ്പത്തുള്ള ഒരു വ്യക്തിയുടെ ഉപദേശത്താൽ പുതിയ തൊഴിൽ മേഖല തിരഞ്ഞെടുക്കും. പഠന കാര്യങ്ങളിൽ താൽപര്യവും ഉത്സാഹവും വർധിക്കും. ഭക്ഷ്യവിഷബാധയേൽക്കാനിടയുണ്ട്. കാർഷിക മേഖലയിൽ നിന്ന് മികച്ച ആദായം ലഭിക്കും.

മകരക്കൂറ് (ഉത്രാടം 45 നാഴിക തിരുവോണം, അവിട്ടം 30 നാഴിക) :

പുത്രന് വേണ്ടി ഗൃഹം വാങ്ങാൻ അന്വേഷണമാരംഭിക്കും. കുടുംബാംഗങ്ങളുടെ നിർബന്ധത്താൽ കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിക്കും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ആർജവമുണ്ടാകും ആഗ്രഹിച്ച സ്ഥലത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. അവ്യക്തമായ കാരണങ്ങൾ ഉന്നയിച്ച്  അന്യരെ സംശയിക്കുന്ന രീതി ഉപേക്ഷിക്കണം. സമൂഹത്തിൽ ഉന്നതരെ പരിചയപ്പെടാൻ അവസരമുണ്ടാകും. വിജ്ഞാനപ്രദമായ ചർച്ചകൾ നയിക്കാനിടവരും. പുതിയ ഭരണപരിഷ്‌കാരം ഉൾക്കൊള്ളാൻ കഠിനപ്രയത്നം വേണ്ടിവരും. എതിർത്തിരുന്നവർ പുകഴ്ത്തിപ്പറയും.

കുംഭക്കൂറ് (അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക):

സഹായസ്ഥിതി പ്രകീർത്തിക്കപ്പെടും. ബന്ധുവിന്റെ ഇടപെടലുകളാൽ സഹോദരങ്ങളുമായി രമ്യതയിലാകും. വിവാഹക്കാര്യത്തിൽ തീരുമാനമാകും. കുടുംബ ചുമതലകൾ ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കടം വാങ്ങാനിടവരും. മാതാവിന് അസുഖം വർധിക്കും. ഔദ്യോഗികമായി മുടങ്ങിക്കിടപ്പുള്ള ആനുകൂല്യങ്ങൾ നിയമസഹായം തേടും. പുതിയ വ്യാപാര സംരംഭങ്ങളിൽ പണം മുടക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഭൂമി വാങ്ങി വീടു വയ്ക്കാൻ അവസരമൊരുങ്ങും. 

 മീനക്കൂറ് (പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി):

ഉദ്യോഗമുപേക്ഷിച്ച് ഉപരിപഠനത്തിന് ചേരാനിടവരും. യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടുന്ന ആശയങ്ങൾ ജീവിതപങ്കാളിയിൽ നിന്നു സ്വീകരിക്കും. പുതിയ പ്രവർത്തന ശൈലി അവലംബിക്കും. സൗമ്യസമീപനത്താൽ സർവകാര്യ വിജയം നേടും. മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കാനവസരം ലഭിക്കും. വാഹന ഉപയോഗത്തിൽ സൂക്ഷിക്കണം. വിദ്യാർഥികൾക്ക്  അനുകൂലഫലം ഉണ്ടാകും. വിദേശയാത്രയ്ക്ക് അവസരമൊരുങ്ങും. പ്രതീക്ഷിച്ച നേട്ടമില്ലാത്തതിനാൽ വ്യാപാരം അവസാനിപ്പിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA