sections
MORE

മേയ് മാസത്തിലെ സമ്പൂർണ നക്ഷത്രഫലം ; അത്തം, ചിത്തിര ,ചോതി

HIGHLIGHTS
  • അത്തം, ചിത്തിര ,ചോതി നക്ഷത്രക്കാർക്ക്‌ മേയ് മാസം എങ്ങനെ?
Atham-chithira-chothi-may
SHARE

അത്തം 

നിലവിലുള്ള ജോലിയിൽ തുടർന്നു കൊണ്ട് ലാഭശതമാന വ്യവസ്ഥകളോടു കൂടിയുള്ള പ്രവർത്തനമേഖലകളിൽ തുടരുവാനുള്ള തീരുമാനം ഏതു പ്രകാരത്തിലും ഗുണം ചെയ്യുന്നതാണ്. വസ്തുനിഷ്ഠമായി പഠിച്ചു ചെയ്യുന്ന പ്രവർത്തനങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. ഔദ്യോഗിക തലത്തിൽ അധികാരപരിധിയും ജോലിഭാരവും  വർധിക്കും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുന്നതു ഗുണം ചെയ്യും.  പരസ്പര വിശ്വാസം നഷ്ടപ്പെട്ടതിനാൽ സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറും. വിദ്യാർഥികൾക്ക് സമയം അനുകൂലമല്ല. ക്രിയാത്മക കാര്യങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കുന്നത് വഴി സർവകാര്യ വിജയം വന്നു ചേരും. വ്യക്തിപ്രഭാവത്താൽ ഏതൊരു ദുഷ്‌കീർത്തിയെയും അതിജീവിക്കും. പ്രയത്നങ്ങൾക്ക് അന്തിമ നിമിഷത്തിൽ ഫലം വന്നു ചേരാനുള്ള സാധ്യത കാണുന്നു. കടം കൊടുത്ത സംഖ്യയ്ക്കു പകരം ഭൂമി വന്നു ചേരും. വ്യാപാരത്തിൽ മാന്ദ്യം അനുഭവപ്പെടും. ഈശ്വരപ്രാർഥനകളാലും അഹോരാത്രം പ്രവർത്തിക്കുന്നതു വഴിയും എല്ലാം ശുഭപരിസമാപ്തിയിൽ എത്തിക്കാൻ ഈ മേയ് മാസത്തിൽ അത്തം നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

ചിത്തിര

വിദ്യാർഥികൾക്ക് അനുകൂല സമയം. ഉപരിപഠനത്തിന് തടസ്സങ്ങൾ നേരിടുമെങ്കിലും അതിനുവേണ്ടി പരിശ്രമിക്കുന്നത് നന്നായിരിക്കും. ഉദ്യോഗാർഥികൾക്ക് സമയം അനുകൂലമല്ല. സുതാര്യതക്കുറവിനാൽ സംയുക്ത സംരംഭങ്ങളിൽ നിന്ന് പിന്മാറും. സമയബന്ധിതമായി ചെയ്‌തു തീർക്കുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കും. പണം കടം കൊടുക്കുക, ജാമ്യം നിൽക്കുക, മധ്യസ്ഥതയ്ക്കു പോകുക, കുറി ചേരുക, കൂട്ടുകാരുമായി കച്ചവടം നടത്തുക തുടങ്ങിയ കാര്യങ്ങളിൽ നിന്നൊക്കെ പിന്മാറുന്നത് നന്നായിരിക്കും. ഭൂമി വിൽപനയ്ക്കു തയാറാകും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാനുള്ള സാഹചര്യം കാണുന്നു. കലാകായിക മത്സരങ്ങൾക്കുവേണ്ടിയുള്ള പരിശീലനത്തിനു തുടക്കം കുറിക്കും. ഭിന്നാഭിപ്രായങ്ങൾ കുടുംബത്തിൽ വന്നു ചേരുന്നതിനാൽ  വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുന്നത് നന്നായിരിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. മേലധികാരികളിൽ നിന്ന് അനുമോദനങ്ങൾ വന്നു ചേരുവാനും ഈ മേയ് മാസത്തിൽ ചിത്തിര നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

ചോതി 

ഔദ്യോഗിക മേഖലയിൽ സ്ഥാനചലനത്തിനുള്ള സാധ്യത കാണുന്നു. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ ശാരീരിക ക്ഷീണം വർധിക്കും. വിദഗ്‌ധ ചികിത്സ വേണ്ടി വന്നേക്കാം. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾ മാറ്റി വയ്‌ക്കേണ്ടതായ സാഹചര്യം കാണുന്നു. ഭയഭക്തി ബഹുമാനത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. വസ്തുതകൾക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുന്നതു വഴി മാതാപിതാക്കളിൽ നിന്ന് അനുമോദനങ്ങൾ വന്നു ചേരും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും. വാഹനം മാറ്റി വാങ്ങാനുള്ള സാധ്യത കാണുന്നു. കാലാവസ്ഥാ വ്യതിയാനത്താൽ കാർഷിക മേഖലകളിൽ നഷ്‌ടം കാണുന്നു. കുടുംബ ജീവിതത്തിലും ദാമ്പത്യജീവിതത്തിലും അസ്വാരസ്യങ്ങൾ ഉണ്ടാകാതെ നോക്കണം. നിശ്ചയദാർഢ്യത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ അന്തിമ നിമിഷത്തിൽ അനുകൂലമായ വിജയം കൈവരിക്കുവാനും ഈ മേയ് മാസത്തിൽ ചോതി നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA